അതെ.!
പായസം തന്നെ...
അതിലേക്ക് നോക്കി വെള്ളമിറക്കാന്‍ സമയം ആയില്ല. ആക്രാന്തം വേണ്ട വിളമ്പിത്തരും. ആദ്യം എല്ലാവരും ഒന്ന് എത്തട്ടെ.
ചറപറാ ഒച്ചയുണ്ടാക്കുന്ന കുഞ്ഞു ബ്ലോഗര്‍മാരോട് ഒരപേക്ഷ. ബ്ലോഗിന്റെ മറുവശത്ത് ചെമ്പിലുള്ള ബാക്കി പായസം എല്ലാവര്‍ക്കും കൂടി വിളമ്പിത്തരാന്‍ ഞാന്‍ എന്റെ പ്രിയ കുട്ടുകാരി സിനുവിനെ (ഒഴിഞ്ഞകുടം) ഏല്പിച്ചിട്ടുണ്ട്.
ഹോ അല്‍പം ആശ്വാസം. കുട്ടികളല്ലേ അവരിങ്ങനെ കൊതി പൂണ്ട് ഇരിക്കേണ്ടല്ലോ..?
ഹോ... ഞാന്‍ പറയാന്‍ വിട്ടു.
ഇവിടെ എത്തിയ ബ്ലോഗേര്‍സ് എല്ലാവരും ഇരിക്കൂ... കൂട്ടത്തില്‍ കുട്ടിക്കാക്കാണോ(ഓര്‍മചെപ്പ്) പോകാന്‍ തിടുക്കമെന്ന് തോന്നുന്നു. ഹംസക്കയോട് (കൂട്ടുകാരന്‍) അവരെയൊക്കെ ഒന്ന് മാനേജ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ മൈക്ക് കയ്യിലെടുത്തു. ഇതിനിടയില്‍ എന്റെ കുഞ്ഞനിയന്‍മാര്‍ നൌഷാദും(കളി വള്ളം) ഹാഷിമും(കൂതറ) എത്തി. കൂതറ, ഞങ്ങടെ കുടുംബത്തിലെ തനികൂതറ. അവനിപ്പോ കുക്കൂതറ യാവാന്‍ പരൂക്ഷ കഴിഞ്ഞ് ഉള്ള ലോകം മൊത്തം കറങ്ങി തിരിഞ്ഞ് ആ കമ്പറിനേയും കൊട്ടോട്ടിയേയും ഒക്കെ കൊണ്ടോന്നിട്ടുണ്ട്. പായസം കുടിച്ചിട്ട് പോയ്കോട്ടെ... അവരും ബ്ലോഗേഴ്സാണല്ലോ.
എന്തായാലും എല്ലാരും ഇരിക്കൂ...
ഞാന്‍ കാര്യം പറട്ടെ...
പറയാന്‍ വന്ന വിഷയം സംസാരിക്കാന്‍ സമ്മതിക്കില്ല. അപ്പോഴേക്കും ഇരച്ച് വരുന്ന മാരുതി കാറില്‍. ആഹാ ബ്ലോഗര്‍ വള്ളികുന്നോ.... ഉം വരട്ടെ. ദേ പിന്നാലെ ഒരു കൂട്ടം ബ്ലോഗിണികള്‍ വന്നുകയറി. എല്ലാവരും അവരവരുടെ സീറ്റുകളില്‍ ഇരുന്നാലും. പായസം കുടിക്കും മുമ്പ് കാര്യം എന്താണെന്നു പറയാന്‍ സമ്മതിക്കണ്ടേ ..
കാര്യം പറയാന്‍ തുടങ്ങി, അപ്പോഴേക്കും
ദേ...! മദീനക്കാരും എത്തി. കയ്യിലൊരു ചിത്രവും. കണ്ടപാടെ ഉറപ്പിച്ചു ഇത് നൌഷാദ്. അവന്റെ പണി തന്നെയാ ഉം വരക്കട്ടെ...
എന്റെ കുട്ടുകാരികള്‍ ജുവൈരിയ നാട്ടില്‍ നിന്നും പായസം കുടിക്കാന്‍ വന്ന ത്രില്ലിലാണ് .
മാരിയ്യത്തും, വായാടി, അമ്മാറും, ആദില, കുഞ്ഞൂസ്, മാണിക്യം, കുസുമം, ലീല, പ്രവാസി, ഹൈന, ജസ്മികുട്ടി.... അയ്യോ പറഞ്ഞ് എന്റെ ചങ്കിലെ വെള്ളവും ലാപ്പിലെ ചാര്‍ജും കഴിയും. അതുകൊണ്ട് വിട്ടുപോയ എന്റെ പ്രിയ സ്നേഹിതകള്‍ എല്ലാവര്‍ക്കും ഈ സദസ്സില്‍ ഇരിക്കാനുള്ള സന്മനസ്സ് കാണിക്കു.ക ഈ കുഞ്ഞു പന്തലില്‍ ഒത്തൊരുമയോടെ നില്‍ക്കുക.
ഇനിയെങ്കിലും ഞാന്‍ പറയട്ടെ ......
ദയവായി ഖത്തര്‍ ബ്ലോഗര്‍ റിയാസ് കസേരയില്‍ ഇരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പായസം കഴിക്കാന്‍ വരട്ടെ... ദേ അവന്‍ ഇപ്പൊ തന്നെ വെള്ളമിറക്കി തുടങ്ങി. അടങ്ങ് റിയാസേ അടങ്ങ്.
പറഞ്ഞ് നാവെടുത്തില്ല. എവിടെ നിന്നോ വീണു കിട്ടിയ തോക്കും കൊണ്ട് ചാണ്ടിയും. അടിച്ചു മാറ്റി കിട്ടിയ സപ്രിടിക്കറ്റ് കക്ഷത്ത് വെച്ച ഒഴാക്കാനും, ചുവന്ന ഷര്‍ട്ടിട്ട യുസുഫ്പയും, കുമാരന്‍, ബഷീര്‍, ജമാല്‍, ഷാനവാസ്, താടിക്ക് കയ് വെച്ച അളവന്താനും, ജിപ്പൂസ്, ചെറുവാടി , അലി, റാംജി, രമേശ്, സിദ്ധിക്ക, മുനീര്‍, തബാറക്ക്റഹ്മാന്‍, നുറുങ്ങ്, മനോരാജ് , പാലക്കുഴി, സാദിക്ക് , റഈസ്, ഡ്രീംസ്, എന്റെ ലോകം, ജിഷാദും, തെച്ചിക്കോടനും.
അയ്യോ.. വീണ്ടും എന്റെ ചങ്കില്‍ വെള്ളം വറ്റി. ഇനി വയ്യ. എന്റെ ഈ കുഞ്ഞു പന്തലില്‍ കേറാന്‍ കൊതിയുള്ള എല്ലാവരും, ഇത് വരെ കേറിയവരും. പിന്നെ എല്ലാം എല്ലാമായ എന്റെ ഗൂഗിളമ്മച്ചീം ഇരിക്കുക.
ഇനിയെങ്കിലും ഞാന്‍ ഇവിടെ കൂടിയതിന്റെ കാര്യം പറഞ്ഞോട്ടെ....
എന്റെ എന്‍ .ബി സുരേഷ് മാഷേ... ശ്വാസം പിടിച്ച് നില്‍ക്കാതെ ഇരിക്കന്നേയ് ....
പിന്നെ പന്തലിന്റെ പുറത്ത് ഇനി കയറാന്‍ മടിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സ്നേഹത്തോടെ വിളിക്കുമ്പോള്‍ കയറാന്‍ മടിക്കണ്ടാ.
എന്റെ സിനു എവിടെ വായും പൊളിച്ച് നിക്കുന്നു ആവോ..... ആരോടെങ്കിലും വെടി പറയുന്നുണ്ടാവും
ഇനി ആരുടെയെങ്കിലും പേരുകള്‍ വിട്ട് പോയെങ്കില്‍ അങ്ങ് ക്ഷമീ...
അയ്യോ ഞാന്‍ ഇനിയും കാര്യം പറഞ്ഞില്ലാ.. അല്ലേ....
എല്ലാവരും പായസം നോക്കി വെള്ളമിറക്കാതെ ദേ ഈ വളിച്ച മോന്തയിലോട്ട് നോക്കൂ..
ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എന്താണന്നല്ലേ........
നിങ്ങളുടെയെല്ലാം സ്നേഹ തലോടല്‍ കൊണ്ടും, ചെറിയ ചെറിയ ഉപദ്രവങ്ങള്‍ കൊണ്ടും, ജീവിക്കാനുള്ള നെട്ടോട്ടം കൊണ്ടും മറന്നുപോയ എന്റെ ബ്ലോഗ് മോളുടെ ജന്മദിനം കഴിഞ്ഞ് പോയിട്ട് ദിവസങ്ങള്‍ ഏറെയായി. രണ്ടു മൂന്നെണ്ണത്തിനെ തീറ്റലും പോറ്റലും കഴിഞ്ഞ് ബ്ലോഗ് മോളുടെ മാറിലേക്ക് ചാര്‍ത്താനുള്ള എന്റെ എഴുത്തുകളും കഴിഞ്ഞ് സമയം വേണ്ടേ ഓര്‍ക്കാന്‍..?
നമ്മുടെ ബ്ലോഗറില്‍ ചിലര്‍ നടത്തിയ ബ്ലോഗ് പിറന്നാള്‍ ആഘോഷങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഒരു ഒടുക്കത്തെ കൊതി. അതിനാല്‍ ഞാനും ഇവിടെ ഒരു ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണ്.
ഈ പന്തലിലേക്ക് അണിഞ്ഞൊരുങ്ങി പോരുമ്പോള്‍ എന്റെ മോള്‍ക്ക് വല്ല ഗിഫ്റ്റും കരുതിയവര്‍ അതിനായ് ഒരുക്കിയ കാര്‍ടൂണ്‍ ബോക്സില്‍ ഇടുന്നതിന് മുമ്പ് എന്റെ ബ്ലോഗ് മോളുടെ തലകെട്ടിലേക്ക് ഒന്ന് നോക്കുക. ഒരുതുള്ളി കണ്ണീരാണത്. അതും ഈ ബ്ലോഗുലകം തന്ന് പോയതാണ്...!
ങ്ങീ.. ങ്ങീഹീ.... അതാരാ... അതേതോ വഴി തെറ്റി വന്ന ബ്ലോഗറാ. പാവം ഇങ്ങോട്ട് കയറി ഇരിക്കൂ..
എന്നാല്‍ ഇനി പായസം കുടിക്കാം....
ഉം.... എല്ലാര്‍ക്കും ഓരോ ഗ്ലാസ്. അതില്‍ കൂടുതല്‍ മധുരം ശരിയല്ല.
അയ്യോ ..!!! ഹംസക്കാ... കുട്ടിക്കാ..... കൂതറ അനിയന്‍ ആരോടാ അതിനിടയില്‍ ഒടക്കുന്നു.
ഇല്ല സാബീ... അത് വള്ളിക്കുന്നിന്റെ പോസ്റ്റ് കട്ട കള്ളന്മാരെ അവന്‍ പിടിച്ചതാ..
ഓക്കേ ഓക്കേ...
കുട്ടിക്കാന്റെ മറുപടിയില്‍ സന്തോഷത്തോടെ ഞാന്‍ ഈ കസേരയില്‍ ഒന്ന്‍ ഇരുന്നാട്ടെ... എല്ലാവരും പായസം കുടിച്ച് സാവധാനം പോയാല്‍ മതി. എനിക്കൊരു തിരക്കും ഇല്ലാ.....
ഇനി ഇതിലേറെ വല്ലതും പ്രതീക്ഷിച്ച് വന്നവര്‍ വേഗം വണ്ടി തിരിച്ചു വിടുക.
പിറന്നാള്‍ പോസ്റ്റ് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteമിഴിനീരിന് എന്റെ ജന്മദിനാശംസകള്‍
This comment has been removed by the author.
ReplyDeleteബ്ലോഗ്‌ദിനം മറന്നു പോയ ബ്ലോഗിണിയേ നാം ശപിക്കുന്നു... ! ഇനി വരുന്ന ദിനങ്ങളില്‍ ബ്ലോഗിന്റെ മുന്നില്‍ നിന്നും എണീക്കാതിരിക്കാന്‍ തോന്നട്ടെ.... ഗ്ലും ഗ്ലും ഗ്ലും ---- ശപിക്കുമ്പോള്‍ വെള്ളം തെളിച്ചതാണ്...
ReplyDeleteപിന്നെ പായസം ,ചുമ്മാ പണി എടുത്തുകൊണ്ടിരികുന്ന എന്നെ ചുമ്മാ കൊതിപ്പികാന്‍ ഓരോന്ന് കാണിക്കും .ഹും....
ആരുടെയെങ്കിലും പേരുകള്‍ വിട്ട് പോയെങ്കില്‍ അങ്ങ് ക്ഷമീ... ഞാന്‍ ക്ഷമിച്ചു
ReplyDeleteഅതേ വഴി തെറ്റി വന്ന ബ്ലോഗറാ. ക്ഷണം സ്വീകരിച്ചു കയറി ഇരിന്നു ...പായസവും കുടിച്ചു ....വഴി തെറ്റ് വന്നത് കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നില്ല ..
ഒരു ചോദ്യം ഉണ്ട് ...ഇത് എന്താ എല്ലാവര്ക്കും പിറന്നാള്‍ ഈ മാസം ആണോ
ആശംസകള്‍
ഒനിഡ ടീവി യുടെ പരസ്യം ഓര്മ വന്നു ..
ReplyDeleteമറന്നു പോയ പിന്നിട്ട പിറന്നാള്‍ ഓര്‍ത്തെടുത്തു ആഘോഷിക്കുന്നു ..കൊള്ളാം ആശംസകള്‍ .... ഇതിന്റെ ക്രെഡിറ്റ് ഞാന്‍ ഹംസയ്ക്കും ഇസ്മയിളിനും നല്‍കുന്നു ,,,സാബി ലാത്തികേട്ട് പായസം തണുത്തു കേട്ടോ ..
എന്തായാലും പായസം കുടിച്ചോട്ടെ.
ReplyDeleteഅതു ശരി. പിറന്നാളായിരുന്നല്ലേ?
ReplyDeleteവിളിയ്ക്കാതെ വന്നതാണെങ്കിലും പായസമല്ലേ എന്ന് കരുതി ആ കുറവ് ഞാന്‍ സ്വയമങ്ങ് ക്ഷമിച്ചു. എന്നിട്ട് ഒരു ഗ്ലാസ്സ് പായസവും എടുത്തു.
അപ്പോ... പറയാന്‍ മറന്നു... പിറന്നാളാശംസകള്‍! :)
അയ്യോ.......
ReplyDeleteസാബി .ഇതിനിടയില്‍ പായസത്തിനു മധുരമിടാന്‍ മറന്നു പോയോ?
അതോ എല്ലാവരും സാബിയെപ്പോലെ ഷുഗറിന്റെ അസുഖക്കാരാനെന്നു കരുതിയോ?
എന്തായാലും പിറന്നാള്‍ ആശംസകള്‍
അപ്പോൾ നല്ലൊരു പിറന്നാൾ നേരുന്നു.
ReplyDeleteപിന്നെ നല്ല നല്ല പോസ്റ്റുകളുമായി വരുന്നതും കാത്തിരിയ്ക്കുന്നു.
സാബി: എന്നോട് പൊറുക്കണം...... നിങ്ങള്‍ വലിയ വലിയ ബ്ലോഗര്‍മാരെ ഓരോരുത്തരെ പിടിച്ചു ഇരുത്തുകയായിരുന്നല്ലോ.. ഞാന്‍ അതിനിടക്കൊരു തെറ്റ് ചെയ്തു..വലിയവര്‍ക്കു കരുതിവെച്ച ഒരു ഗ്ലാസ് ഞാന്‍ ആദ്യം തന്നെ അകത്താക്കി. അതിനു ശേഷമാ വായിച്ചത്, നങ്ങള്‍ക്കുള്ള പായസം ചെമ്പിനടിയില്‍ നിന്നും സീനു വിളമ്പി തരുമെന്ന്..ഏതായാലും എനിക്കിനി അതുകൂടി കഴിക്കാലോ...സദ്യക്ക് പോയാല്‍ പണ്ടേ ഉള്ള ഒരു സ്വഭാവമായിതു.. ആദ്യം കഴിക്കുക, പിന്നീട് കാര്യം അന്വഷണം. വിളിക്കാത്ത സദ്യ കുറെ കഴിച്ച എന്നെപ്പോലുള്ളവരെ പേരെടുത്തു വിളിച്ചില്ലെങ്കിലും പായസം കുടിക്കാനെത്തും...... വൈകി അറിഞ്ഞ വാര്ഷികാത്തിനാശംസകള്‍. ഇനിയം ഒരുപാട് വാര്‍ഷികങ്ങള്‍ ഉണ്ടാകട്ടെ..
ReplyDeleteഒരു സത്യം കൂടി പറഞ്ഞു അവസാനിപ്പിക്കട്ടെ: പായസത്തെക്കള്‍ മധുരം തോന്നിയത് ഈ എഴുത്തിനായിരുന്നു..
ആശംസകള്‍ ...
ReplyDeleteപായസം കൊള്ളാം..
:)
സാബീ,,പായസത്തേക്കാള്‍ മാധുര്യം പോസ്റ്റിനു തന്നെ.വായിച്ചു തീര്‍ന്നപ്പോഴെക്കും മത്തുപിടിച്ചു പോയി.ഇനിയിപ്പോ പായസം വേണോന്നാ, കുടിച്ചേക്കാം..
ReplyDeleteജന്മദിനാശംസകള്‍!!
ഗിഫ്റ്റ് ഇടാനുള്ള കാര്‍ടൂണ്‍ ബോക്സ് എവിടെ?
അറിയാതെ പായസം കുടിച്ചു പോയി..അതുകൊണ്ടീ ആശംസകള്‍ സ്വീകരിച്ചാലും..
ReplyDeleteചറപറാ ഒച്ചയുണ്ടാക്കുന്ന കുഞ്ഞു ബ്ലോഗര്‍മാരോട് ഒരപേക്ഷ. ബ്ലോഗിന്റെ മറുവശത്ത് ചെമ്പിലുള്ള ബാക്കി പായസം എല്ലാവര്‍ക്കും കൂടി വിളമ്പിത്തരാന്‍ ഞാന്‍ എന്റെ പ്രിയ കുട്ടുകാരി സിനുവിനെ (ഒഴിഞ്ഞകുടം) ഏല്പിച്ചിട്ടുണ്ട്.
ReplyDeleteഹോ അല്‍പം ആശ്വാസം. കുട്ടികളല്ലേ അവരിങ്ങനെ കൊതി പൂണ്ട് ഇരിക്കേണ്ടല്ലോ..?
അല്ലങ്കിലും ഈ പാവങ്ങള്‍ക്കെന്നും കുട്ടികളുടെ കൂട്ടത്തിലായിരിക്കും സ്ഥാനം അതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോകാം
ഇവിടെ ഒന്നും കിട്ടീല. ഒഴിഞ്ഞകുടം എല്ലാം നിറച്ചുകൊണ്ട് പോഴി എന്നു തോന്നുന്നു.
ReplyDeleteപോഴി എന്നോ എന്താ ഹൈനെ കൊഴ കൊഴാന്നു ? പായസത്തില്‍ വായാടി കേക്ക് ചേര്‍ത്തിട്ടുണ്ടോ ?
ReplyDeleteആശംസകൾ!
ReplyDeleteഹംസക്ക ഒരു കേക്കിന്റെ ചിത്രം ഇട്ട് തടിയൂരി.
ReplyDeleteഇസ്മായില്‍ തണല്‍ പാര്‍ട്ടി നമ്മള്‍ കൊടുക്കണം എന്നാ പറയണേ. ബ്ലോഗ് വായിക്കുന്നതിന്റെ പുറമേ. :)
സാബി ബാവ, മെനു ആദ്യം തന്നെ പറഞ്ഞു. ഒരു പായസം മാത്രേ ഉള്ളൂ എന്ന്.
പായസമെങ്കില്‍ പായസം , പക്ഷെ രണ്ടു മൂന്നു ഗ്ലാസ് കഴിക്കും.
പായസം പോലെ തന്നെ രുചികരമായി ഈ പോസ്റ്റും.
ആശംസകള്‍
ഇവിടെ പായസം കിട്ടിയില്ല.. പറഞ്ഞത് കേട്ടില്ലേ ഇവിടെ പായസം തന്നില്ല.. :):)
ReplyDeleteഇനിയും പിറന്നാളുകള്‍ വരും. പക്ഷെ പോസ്റ്റുകള്‍ വന്നില്ലെങ്കില്‍ പിറന്നാളുകള്‍ ആരും ഓര്‍ക്കില്ല..
ആശംസകള്‍.
ReplyDeleteഎന്നെ ആരും ക്ഷണിച്ചില്ല. പക്ഷെ 'താന്‍ വരണ്ട' എന്ന് എന്നോട് ആരും പറയാത്ത സ്ഥിതിക്ക് അവിടെ വന്നു ആരുമറിയാതെ രണ്ടു ഗ്ലാസ് അകത്താക്കി തിരിച്ചുപോന്നു.
ReplyDeleteകൂടുതല്‍ കൂടുതല്‍ ഉയരത്തിലെത്താന്‍ കഴിയട്ടെ....
ആശംസകള്‍
ഞാന്‍ വന്നപ്പോള്‍ ഇരിക്കാന്‍ കസേരയൊന്നും കാലിയില്ല..എല്ലാത്തിലും ലവന്‍മാരും ലവളുമാരും കയറി ഇരുന്നു കളഞ്ഞു...അതാ എഴുന്നേറ്റ് നിന്നിരുന്നത്...
ReplyDeleteപിന്നെ ഹംസക്കാനോട് എല്ലാവരേയും മാനേജ് ചെയ്യാന്‍ പറഞ്ഞിട്ടു
പുള്ളി ആ പായസത്തിനെ മാത്രം മാനേജ് ചെയ്തോണ്ടിരുന്നു..അതാ കുഴപ്പായേ...
അപ്പോ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാ...എന്റെ വക പിറന്നാളാശംസകള്‍...
ആശംസാസ്!!
ReplyDeleteആയിരം കൂട്ടണം ആയിരം ഈസ് ഈക്വൽ റ്റു രണ്ടായിരം ആശംസകൾ നേരുന്നു, ഇപ്പോ അത്രയേ സ്റ്റോക്കുള്ളൂ, ബാക്കി എത്തിയിട്ട് തരാം.
ReplyDeleteസോറി എന്താ പറഞ്ഞെ ഞാന്‍ കേട്ടില്ല ... പണ്ടേ ഞാന്‍ ഇങ്ങന പായസം കണ്ട പിന്നെ ചെവി കേള്‍ക്കില്ല
ReplyDeleteപിറന്നാലോ ആശംസയോ ... അയ്യോ എന്റെ പിറനാള്‍ അല്ലല്ലോ.. പിന്നെ ആരുടെയാ .... എന്നാലും പായസം തന്ന സ്ഥിതിക്ക് ഒരു ആശംസ ഇരിക്കട്ടെ :)
സാബി പോസ്റ്റ് നന്നായിട്ടുണ്ട്, ആരെയും പിടിച്ചിരുത്തുന്ന
ReplyDeleteരചനാ ശൈലി, വീണ്ടും വന്നു വായിക്കാന്‍ പ്രേരിപ്പിക്കുന്ന ലാളിത്യം.
ഇത് വെറും ഭംഗി വാക്കുകളല്ല.
ജന്മദിനത്തെക്കുറിച്ച് ഫലിത രൂപേണയാണെങ്കിലും
എഴുതിയ ഈ പോസ്റ്റില്‍, ഈയുള്ളവനെ ക്ഷണിക്കപ്പെടാത്ത
അഥിതിയായി ചിത്രീകരിക്കാത്തതിനു
സുമനസ്സോടെ നന്ദി പറയുന്നു. ജന്മദിനാശംസകള്‍ .
സ്നേഹപൂര്‍വ്വം
താബു.
അത് ശരി എന്നെ വരുന്നവരെ നിയന്ത്രിക്കാന്‍ നിര്‍ത്തിയിട്ട് അവസാനം ഒരു ഗ്ലാസ് പായസം കുടിക്കാന്‍ നോക്കിയപ്പോള്‍ ... .....
ReplyDeleteകഷ്ടം ഒരു തുള്ളിപോലും കിട്ടിയിലല്ലോ... ഒഴിഞ്ഞ ഗ്ലാസും നോക്കിയിരിക്കേണ്ട ഗതികേടായല്ലോ റബ്ബേ...
ഇത്ര പെട്ടന്ന് ഈ പഹയന്മാരെല്ലാം ഇത് കാലിയാക്കും എന്ന് ഞാന്‍ കരുതിയോ...റിയാസിനെ ( മിഴിനീര്‍ തുള്ളി ) ഒന്നു പിടിച്ചിരുത്താന്‍ ഞാന്‍ പെട്ട പാട് എത്രയാ എന്നറിയോ.. പഹയന്‍ ഗ്രഹണിപിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ കിടന്ന് വിറളി കൂട്ടുകയല്ലെ പായസത്തിന്.
അപ്പോള്‍ തിരക്കിനിടയില്‍ പറയേണ്ട കാര്യം മറന്നു... ഇനിയും ഒരുപാട് കാലം ഈ ബൂലോകത്ത് ഇങ്ങനെ പോസ്റ്റും, കമന്‍റുമായി കഴിഞ്ഞു കൂടാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം എന്‍റെ എല്ലാ ആശംസകളും .. :)
ഹംസ പറഞ്ഞ പോലെ ഞങ്ങളെ ഗേറ്റിനു മുമ്പില്‍ നിര്‍ത്തിയിട്ട് ഇപ്പോ കലത്തില്‍ ഒന്നും കാണുന്നില്ലല്ലോ!. അതിലുള്ള മുന്തിരിയും അണ്ടിപ്പരിപ്പും ഒക്കെ പിള്ളാര്‍ അടിച്ചോണ്ടു പോയി.വേഗം പോയി കുറച്ചു വെള്ളം ചേര്‍ത്ത് ഇളക്കി രണ്ടു സ്പൂണ്‍ പഞ്ചസാരയും ഇട്ടു കൊണ്ടു വാ.(പ്രമേഹമൊന്നുമില്ല!).അപ്പോ ഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ മറക്കേണ്ട( അക്ഷരത്തെറ്റെല്ലാം തീര്‍ന്നുവെന്നു തോന്നുന്നു) .ഇനി അഥവാ കണ്ടാലും ആരുമൊന്നും പറയില്ല.അതാ ഈ പായസത്തിന്റെ ഒരു ഗുണം!.
ReplyDeleteഅത് ശരി... വെറുതെയല്ല ഇന്ന് ജിദ്ദയില്‍ വര്‍ഷമേഘങ്ങള്‍ ഒത്തുകൂടിയതും നീര്‍ക്കണങ്ങള്‍ പൊഴിച്ചതും...
ReplyDeleteകാറ്റും മഴയും വന്നതുകൊണ്ട് വരാന്‍ പറ്റിയില്ല... എനിക്കും നീലത്താമരയ്ക്കും ഉള്ളത് പാഴ്‌സല്‍ ആയി അയച്ചുതന്നാല്‍ മതി കേട്ടോ...
ബ്ലോഗിന് എല്ലാവിധ ആശംസകളും...
കൂട്ടുകാരന്‍, തണല്‍, മിഴിനീര്‍...
ReplyDeleteഇനിയാരൊക്കെയുണ്ട് ഈ ഡിസംബറില്‍ ഒന്നാം വര്‍ഷികം ആഘോഷിക്കാന്‍?
എനിക്കും ഈ മാസം ബ്ലോഗിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തോന്നുന്നു. (ബ്ലോഗ് തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞതേയുള്ളു.)
മധുരം കുറച്ചെങ്കിലും പായസപാത്രത്തില്‍ എന്‍റെ പേരും കണ്ടതില്‍ സന്തോഷം.
ആശംസകള്‍!
വലിയ പത്രാസുകാരാണെന്ന് മറ്റുള്ളവർക്ക് പുറംക്കഴ്ച്ചക്ക് തോന്നുമെങ്കിലും,ഈ പാവം ഈ ബിലാത്തിക്കാരും അവിടെ പുറത്തുണ്ടായിരുന്നു കേട്ടൊ ...സാബി.
ReplyDeleteപായസത്തിന്റെ മധുരം നുണയാൻ ആയില്ലെല്ലെങ്കിലും എല്ലാവിധ പിറന്നാൾ ആശംസകളും നേർന്ന് കൊണ്ട് പോകുന്നൂ...
സാബി, എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!
ReplyDeleteഇനിയും ഇതുപോലെ ചിന്തിപ്പിക്കുന്നതും, ചിരിപ്പിക്കുന്നതും, വൈവിധ്യമാര്‍ന്നതുമായ വിഷയങ്ങള്‍ എഴുതാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. പിറന്നാളിനു നല്‍കിയ പായസത്തേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് ഈ സുദിനത്തില്‍ എന്നേയും കൂടി ഓര്‍ത്തല്ലോ എന്നതാണ്. അതിന് ഒരായിരം നന്ദി.
സിനൂ, പായസം നല്ല സ്വാദുണ്ട്, ട്ടോ. ഒരു ഗ്ലാസ്സ് പായസം കൂടി. നമ്മുടെ പൊറിഞ്ചുവേട്ടന് (രമേശ് അരൂര്‍) പായസം വേണ്ടാന്ന്, ഇപ്പോ പായസം കഴിച്ചാല്‍ പിരിയുമത്രേ. :)
പിറന്നാളായിട്ട് ഞാന്‍ സാബിക്കൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്. ഇതാ എന്റെ സ്നേഹ സമ്മാനം!
സാബീ...
ReplyDeleteഞാന്‍ പായസം കുടിക്കാന്‍ കേരിയതല്ല ട്ടൊ... ഇതിലേക്കൂടി പോവുമ്പൊ ആള്‍ക്കൂട്ടോം പന്തലും ഒക്കെ കണ്ടു കേരി നോക്കിയതാ...ഇനിക്കെന്നെ മനസ്സിലായില്ലേ? നാട്ടീന്നു വന്നതാ..നമ്മടെ ഹംസക്കാന്റെ മൂത്താപ്പാന്റെ മോളെ പുയ്യാപ്ളാന്റെ വകേലൊരു ഇക്കാന്റെ ഭാര്യേന്റെ ആങ്ങളേന്റെ മോള്‍ടെ മോള്‍ടെ പുയ്യാപ്ളേന്റെ പെങ്ങടെ മോന്റെ മോളാ.... ഇന്റെ ബ്ളോഗുമോളുടെ പെറന്നാളാണല്ലേ? ഓക്കും ഒരുവയസ്സായോ?
പായസമൊണ്ടോ സാബീ ഒരു ഗ്ളാസെടുക്കാന്‍ ?
രസകരമായ പോസ്റ്റ്. ഇനിയും ഒരുപാടുകാലം വായനക്കാരെ രസിപ്പിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഇത് വഴി വന്നത് വെറുതെ ആയില്ല ..എല്ലാ വിധ പിറന്നാള്‍ ആശംസകളും ..
ReplyDeleteങ്ങീ.. ങ്ങീഹീ.... അതാരാ... അതേതോ വഴി തെറ്റി വന്ന ബ്ലോഗറാ. പാവം ഇങ്ങോട്ട് കയറി ഇരിക്കൂ..ആ ബ്ലോഗര്‍ ഞാന്‍ ആവട്ടെ ..ഇനിയും ഇത് വഴി വരാം .പായസം കുടിച്ചിട്ട് പോകാമല്ലോ ?
പിറന്നാൾ പായസ്സം അസ്സലായി. ഞാൻ മധുരം കഴിക്കാൻ കുറച്ച് പിന്നോട്ട് ആണെങ്കിലും സാബി സ്നേഹത്തോടെ തന്ന സ്ഥിതിക്ക് വേണ്ടെന്ന് പറയുന്നീല്ല. പിന്നെ ശ്വാസവും കൈയും വിട്ട് ഒന്നു നിൽക്കണമെന്നുണ്ട്. പക്ഷേ ഈ വണ്ടിയൊന്നു നിർത്തണ്ടേ....
ReplyDeleteഎഴുത്ത് ഉഷാറാക്കാൻ കഴിയട്ടെ
പൊന്നു സാബിബാവ. അവസാനമായപ്പോഴേക്കും ക്ഷമയുടെ നെല്ലിപ്പടി കണ്ട് കണ്ട് എനിക്കു പ്രാന്തായി. വെള്ളമിറക്കിക്കുന്നതിനൊരു പരിധിയില്ലേ!!?
ReplyDeleteപിറന്നാളാശംസകൾ. നല്ല എഴുത്തിനും ആശംസകൾ.
ഇതാ ഇപ്പ നന്നായെ....വെടിച്ചാണ്ടി എന്ന പേരില്‍ ഒരു ഡ്യൂപ്പ് ഒരു കൊട്ടത്തോക്കുമായി ജിദ്ദയില്‍ കറങ്ങി നടക്കുന്നുണ്ടെന്ന് ആരോ പറഞ്ഞായിരുന്നു....
ReplyDeleteഅവന്‍ അവിടേം എത്തിയല്ലേ....ആക്രാന്തം മൂത്ത് 8 ഗ്ലാസ് പായസം കുടിച്ച അവന്‍ ഞാനല്ല കേട്ടോ സാബീ....
ബ്ലോഗ് മോള്‍ക്ക് എല്ലാ ആശംസകളും....
മനപ്പായസം എന്ന് കേട്ടിട്ടുണ്ട് , ഇപ്പൊ കണ്ടു കുടിച്ചു , ഈ ഡിസംബറില്‍ ഇനി എത്ര എണ്ണത്തിന്റെ ജന്മദിനം ഉണ്ടോ ആവോ ? ആശംസകള്‍ സാബീ..
ReplyDeleteസാബിയെ ലൈനിൽ കിട്ടിയില്ല..
ReplyDelete‘കുമാരേ‘ട്ടനും ‘ഹംസാ’ക്കയുമാ പറഞ്ഞത്,പായസം
‘ഷുഗർ ഫ്രീ’ അല്ലാന്ന്.
(അതോ ആ കൊതിയന്മാർ എന്നെ പറ്റിച്ചതോ..!)
മാത്രമല്ല,‘ചാണ്ടിക്കുഞ്ഞച്ചായൻ’ കയ്യിലൊരു തോക്കുമായിട്ടാ ഇറങ്ങിയിരിക്കുന്നതെന്ന കുമാരേട്ടന്റെ രഹസ്യം കൂടി ആയപ്പോൾ ഞാനാവഴി പിന്നെ വന്നില്ല...!(വെറുതെ എന്തിനാ റിസ്ക്കെടുക്കുന്നെ...!)
എന്നാലും ‘പിറന്നാൾ ആശംസകൾ’ നേരുന്നു.
പായസം വിളമ്പുന്നെണ്ടെന്ന് കേട്ട് ഞങ്ങള് കുറച്ചാളുകളും വന്നിരുന്നു ഇങ്ങളെ പന്തലിലേക്ക്. പക്ഷെ ഹംസാക്ക പറഞ്ഞപോലെ ശരിക്കും ചക്കക്കൂട്ടാൻ കണ്ട കളിയായിരുന്നു അടുക്കാൻ പോലും പറ്റിയില്ല....
ReplyDelete......ആശംസകൾ...
പിറന്നാളാശംസകള്‍!
ReplyDeleteപിറന്നാളാഘോഷം ഒരു പായസവിതരണത്തിലൂടെ
ReplyDeleteപുതുമയുള്ളതാക്കിയതിനു അഭിനന്ദനങ്ങള്‍..എനിക്കുള്ള
വീതം ഹംസക്കാക്കു നല്‍കിയാമതി..ശരിക്കും പായസം
കിട്ടിയോ എന്നൊന്നറിയണമല്ലോ:)
ഞാന്‍ എത്തിയപ്പോഴേക്കും പായസം തീര്‍ന്നോ... എനിക്കങ്ങനെ തന്നെ വേണം.. ക്ഷനിക്ക്കാതെ വന്നതല്ലേ...എന്നാലും വഴിതെറ്റി വന്നവരുടെ പന്തിയിലും ഒരു ഗ്ലാസ് ബാക്കിയില്ല എന്ന് വെച്ചാല്‍ എന്ത് പായസമായിരുന്നു ഇത്..ന്നാലും വേണ്ടില്ല പായസതെക്കള്‍ മധുരമുള്ള പിറന്നാള്‍ ആശംസകള്‍...അടുത്ത പിരന്നളിനെങ്കിലും ഒരു ഗ്ലാസ് വേണ്ട ഇച്ചിരി പാല് കൂടുതല്‍ ഒഴിക്കണം...എന്നെ ഓര്‍ത്തു ... ഒഴിക്കൂലെ ................ഒഴിക്കൂലാ.....പ്ലീസ്.,
ReplyDeleteസാബി ബാക്കി എന്തായാലും എനിക്കുള്ളതാ
ReplyDeleteഎന്തായാലും വേറിട്ടൊരു ശൈലി നന്നായി ..വളരെ നന്നായി
ആശംസകള്‍ ..എന്‍റെ പേര് പോസ്റ്റില്‍ പരാമര്‍ശിച്ചില്ല ..എനിക്ക് പായസം വേണ്ട ..ഞാന്‍ പോവാ ....
ReplyDeleteഎത്ര പിറന്നാളുകള്‍ വന്നു പോയാലും ഒന്നാം പിറന്നാളിന്റെ മധുരം മഹനീയം
ReplyDeleteതന്നെ.എന്നാലും സാബി, എന്നും പിറന്നാള്‍ ആണെന്ന് പറയുന്നവരെ അറിയാം.
പിറന്നാള്‍ വല്ലപ്പോഴും മാത്രം ഉള്ളവരെ അറിയാം.പിറന്നാള്‍ ആഘോഷിക്കാറില്ല
എന്ന് പറയുന്നവരെയും അറിയാം.ഇത് പക്ഷെ എന്നാല്‍ ഇരിക്കട്ടെ ഇന്നൊരു പിറന്നാള്‍
എന്ന് പറഞ്ഞു ഒന്ന്, സമയം കിട്ടിയപ്പോള്‍. ഇനിയിപ്പോ ഫ്രീ ആയിരിക്കുമ്പോള്‍ (ചെറുതിനും
വലുതിനും ഒക്കെ ആഹാരം കൊടുത്തു ഗൂഗിള്‍ അമ്മച്ചിയും ആയി ചുമ്മാ വര്‍ത്തമാനം
പറഞ്ഞിരിക്കുമ്പോള്‍) ഇരിക്കട്ടെ എന്ന് പറഞ്ഞു ഒരെണ്ണം അഡ്വാന്‍സ് ആയിട്ട് ആഘോഷിക്കാന്‍
തോന്നിയാല്‍ ഞങ്ങള് രക്ഷപ്പെട്ടു.ഇപ്പൊ തികയാതവര്‍ക്കെല്ലാം ചെമ്പിലേക്ക് നേരെ വന്നു
കൈ ഇടാം.എച്മു വിന്റെ തെരട്ടിപ്പാല്‍ പോലെ കൈ പൊള്ളാതെ നോക്കിയാല്‍ മതിയല്ലോ...
ഇനിയും ഒത്തിരി പിറന്നാളുകള്‍ സാബിയോടോപ്പം ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഇട വരട്ടെ. !!
ബ്ലോഗ് മോളുടെ പിറന്നാളിനു വരാന്‍ വൈകിപ്പോയതില്‍ പൊറുക്കുക. എല്ലാവര്‍ക്കും പായസമൊക്കെ തികഞ്ഞല്ലോ ല്ലേ...?ആഘോഷങ്ങളൊക്കെ ഭംഗിയായി കഴിഞ്ഞുവെന്നു ഇവിടെ വന്നു പായസം കഴിച്ചവരുടെയൊക്കെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലായി.
ReplyDeleteമിഴിനീര്‍,ആനന്ദബാഷ്പമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട്....
എന്‍റെ പന്തലില്‍ എത്തിയ എല്ലാവര്‍ക്കും
ReplyDeleteഎന്‍റെ ഒരുപാട് സന്തോഷങ്ങളും നന്ദിയും
പടിക്കലെ ഉന്തും തള്ളും കാരണം ഇങ്ങേത്താന്‍ വൈകിപ്പോയല്ലോ, എനിക്ക് കരിതിവച്ചത് പോലും ആര്ത്തിപ്പണ്ടങ്ങള്‍ തീതുവോ?!.
ReplyDeleteഎഴുത്തിലും ജീവിതത്തിലും ഈ പായസ മധുരം എന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.
Ellam.......kazhincho?? Glas enkilum baaki vekkamayirunnu.. Paayasamunavarkkellam assal vayaru'vethana aashamsikunu..
ReplyDeleteഎന്നെക്കണ്ട് എന്തിനാ എല്ലാരും എണീക്കണേ..
ReplyDeleteഇരുന്നാട്ടെ ഇരുന്നാട്ടെ!..(ഹൊ! എന്റെയൊരു കാര്യം !!)
സാബീ..എന്റെ ഹൃദ്യമായ ബ്ലോഗാശംസകള്‍ !!
സാബി വിഷമിക്കേണ്‍ട..വൈകി വന്നവര്‍ക്കും പുറത്ത് നിന്ന് അകത്തേക്ക് കയറാന്‍ മടിച്ച ബിലാത്തിക്കുളത്തിനുമൊക്കെ ഞങ്ങള്‍ പായസം എത്തിച്ചിട്ടുണ്ട്...
എല്ലാവരും തൃപ്തരാണു...
ഹംസ ചുമ്മാ പറേണതാ..അവന്‍ ഇടക്കിടക്ക് വന്ന് കുടിച്ച് പോവുന്നത് ഞാന്‍ കണ്‍റ്റതാ..
ഇപ്പോ കണ്ടില്ലേ വയറും തടവി ഇരിക്കുന്നത്..
സാബീ..ഇന്നലെ ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന പ്രകടനമാനല്ലോ
ഇവിടെ കണ്‍ടത്..ഒരു പക്ഷേ അതിലും മികച്ചതായി...!
ഒറ്റവാക്കില്‍ പറയാം-
" പായസം..മധുരതരം..
എഴുത്ത് അതിമധുരതരം !!!!"
ഒപ്പം എന്റെ സമ്മാനം ഞാന്‍ ചുമരില്‍ തൂക്കിയിട്ടുണ്ട്..
തിരക്കൊഴിഞ്ഞ് നോക്കിക്കോളൂ...
എന്നാല്‍ ഞാനിറങ്ങട്ടെ..മദീനയിലേക്കുള്ള വണ്ടി വരാറായി..
അപ്പൊ അതേർന്ന് ലേ...ഈ പെമ്പ്രന്നോത്തി മൻസനെ ബേജാറാക്കാനേക്കൊണ്ട്..സെരി..സെരി..ആസംസകള്.
ReplyDeleteഅയ്യോ വൈകി പോയെ..ബ്ലോഗ് മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍, കൊതിപ്പിക്കുന്ന ചിത്രം , സാബി ഉണ്ടാകിയതാണോ
ReplyDeleteഈ പോസ്റ്റ് നേരത്തെ കണ്ടില്ല. സാബിബാവയുടെ രചനാ വൈഭവത്തെ ഈ ബ്ലോഗിലെ മിക്ക പോസ്റ്റിലൂടെയും ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളിലെ ഇരുത്തം വന്ന എഴുത്തുകാരിയുടെ പക്വമായ ചിന്തകള്‍ സൃഷ്ടികളെ നിലവാരമുള്ളതാക്കി. ആര്‍ക്കും എന്തും എങ്ങിനെയും എഴുതാം, പക്ഷെ എഴുത്തിനെ ആകര്‍ഷകമാക്കാനുള്ള പാടവം നൈസര്‍ഗികമാണ്. അതിനെ ധൈഷണികമായി അര്‍പ്പണ ബോധത്തോടെ ഉപയോഗിക്കുന്നു എന്നത് കൊണ്ടാവാം ഈ ബ്ലോഗില്‍ നല്ല സൃഷ്ടികള്‍ വായിക്കാനായത്. അത് വായനക്കാര്‍ തിരിച്ചറിയും. ഇനിയും ഈ തൂലികയില്‍ നിന്നും നല്ല രചനകള്‍ ഉണ്ടാവട്ടെ. വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു.
ReplyDeleteപിറന്നാളിന് ക്ഷണിക്കാതെ പോവുന്നതാണ് എനിക്കിഷ്ടം
ReplyDeleteഎന്നാലും ആരോ കുടിച്ചു ബാക്കി വെച്ച പായസമാ എനിക്ക് കിട്ടിയതു
"എന്തോ....... പിറന്നാള്‍ കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞു വന്നാല്‍ ഇങ്ങിനെയെ തരാന്‍ പറ്റൂ എന്നോ?"
സാരമില്ല ഞാന്‍ ക്ഷമിച്ചിരിക്കുന്നു
തല്‍കാലം വൈകി ഓടുന്ന ഈ വണ്ടിയില്‍ നിന്നും എന്റെ വക പിറന്നാള്‍ ആശംസ നേരുന്നു