സൗദി സമയം ഒരു മണി.
ഇന്നലെ പെയ്ത മഴയില്‍ വന്ന ചറിയ സുഖമുള്ള തണുപ്പ്. ബെഡ്ഡില്‍ കിടന്ന് അല്‍പം ബ്ലോഗ് വായന. അക്‌ബര്‍ക്കാന്റേയും തണലിന്റേയും വിന്‍സന്റിന്റെ പേടി പോസ്‌റ്റും വായിച്ചു. കമന്റി. പിന്നീട് ചറപറാ ഞാനെഴുതുന്ന ‘ചെറുതേനി‘ലൊന്ന് കയറി. ശേഷം മിഴിനീരിലെ കമന്റുകളുടെ വായന. എല്ലാം കഴിഞ്ഞ് ഓരോന്ന് ഓര്‍ത്ത് കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
പിന്നീടുള്ള രംഗങ്ങള്‍ ഇങ്ങനെ ...
പുലരി. വലിയൊരു സ്കൂള്‍ കെട്ടിടത്തിന്റെ മുറ്റത്ത് അനേകായിരം ബോര്‍ഡുകള്‍. ഓരോന്നിലും ഓരോ കുറിപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഓരോ ബോര്‍ഡിലും തിളങ്ങുന്നതും കളര്‍ഫുള്ളും ആയ തലക്കെട്ടുകള്‍. ഓരോന്നിന്റേയും മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു. വായിക്കുന്നു. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് റിസള്‍ട്ട് അറിയാന്‍ വേണ്ടി ചുമരില്‍ ഒട്ടിച്ച പേപ്പറില്‍ തന്റെ പേരുണ്ടോ എന്ന് തിക്കി തിരക്കി നോക്കിയത് പോലെ ഞാനും എത്തി നോക്കി. ഒന്നു രണ്ടു ബോര്‍ഡുകളുടെ അടുത്ത് നില്‍ക്കുന്നവര്‍ പുഞ്ചിരിക്കുന്നുണ്ട്. മറ്റുള്ളതില്‍ ആളുകള്‍ ഇല്ലാതില്ല. ചിലതില്‍ ദേഷ്യത്തോടെ നോക്കി പോകുന്നവര്‍. പക്ഷെ അപ്പുറത്തുള്ള ഒരു ബോര്‍ഡില്‍ നോക്കുന്നവരുടെ കയ്യില്‍ കല്ലുകളും വടികളും ഒക്കെ കാണുന്നു. അതില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍, വെറുതെ കല്ലെറിയാന്‍ കൊട്ടേഷന്‍ ഏറ്റെടുത്തവരാണെന്ന് തോന്നുന്നു. അത് കണ്ട് ഞാനും അവിടേക്ക് ചെന്നു. അയ്യോ... ആ ബോര്‍ഡിലെ പേര് എനിക്ക് ശരിക്കും ഞെട്ടലുണ്ടാക്കി "മിഴിനീര്‍" അങ്ങിങ്ങായി അടക്കം പറച്ചിലുകള്‍.
“അല്‍പം കൂടുതലാ ഒന്ന് ശരിയാക്കണം”
ഞാന്‍ തലയിലുള്ള ഷാള്‍ എടുത്ത് മുഖം ഭംഗിയായി മറച്ച് അവരുടെ അടുത്തെത്തി.
“ഹെലോ.... എന്താ ഇവിടെ പ്രശ്നം”
“അല്ല ഞങ്ങള്‍ വെറുതെ തള്ളി നോക്കുകയാ. ബോര്‍ഡും എടുത്ത് പോയാലോ..”
“അപ്പൊ നിങ്ങള്‍ക്കെന്ത് നേട്ടം...”
“നേട്ടമല്ല. ആ പൂങ്ങാട്ടെ ദാസന്റെ പെണ്ണിനെ ലാസറിക്ക വീട്ടില്‍ പിടിച്ചിരുത്തിയാല്‍ മറ്റുള്ള സ്ത്രീകളൊക്കെ അതും കണ്ട് അകത്തിരുന്നാല്‍....!!!!!! പിന്നെന്തിന് ഈ ലോകം...”
“അതിനിപ്പോ എന്തുണ്ടായി”
“അതെല്ലേ ഉണ്ടായത്. ഇവിടെ ഒരുത്തി അവളെ അകത്ത് ഇരുത്തിയിരിക്കാ..”
അതിനിടയില്‍ ചാടി വന്ന് മറ്റൊരുവന്‍
“ലാസറിക്ക കഥ പറഞ്ഞപ്പോള്‍ ‘പണ്ട് പണ്ടൊരു നാട്ടില്‍‘ എന്ന ഡയലോഗ് ഉണ്ടായില്ല. അതെങ്ങനെ ശരിയാകും. കയ്യാമം വെക്കണം”. ഇതവന്റെ വാശി
ഇങ്ങനെയുള്ള വാക്ക് തര്‍ക്കം.
നല്ലൊരു കാഴ്ച കണ്ട് നിന്ന് അല്‍പ്പം ചിരിച്ചു.
അതിനിടയില്‍ ദൂരെ അടുത്ത ബോഡില്‍ ഒരാള്‍ അമിതാവേശത്തോടെ സുവിശേഷം ഓതുന്നു.
“ആമേന്‍. ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
മിഴിനീര്‍ എന്റെ ബോഡായതിനാല്‍ കൂട്ടത്തില്‍ ഞാനും പറഞ്ഞു വലിയൊരു ആമേന്‍. “ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
പ്രാര്‍ഥന കഴിഞ്ഞ് കല്ലെറിയുന്നവരുടെ നേരെ മുഖാവരണം മാറ്റി ഞാന്‍ പറഞ്ഞു.
“കല്ലും വടിയുമൊക്കെ താഴെ ഇട്ടൊളൂ. പുറത്ത് മഴ പെയ്യുന്നു. ഇടി വെട്ടി ലാപ്പടിച്ച് പോയാല്‍ ഈ ബോര്‍ഡും കാണില്ലാ തല്ലും കാണില്ല. ഇന്നിനി അടി ആര്‍ക്ക് വേണ്ടി. ഇനിയും വേണമെങ്കില്‍ മൂലയിലിരിക്കുന്ന ആ ചാക്കിലേക്ക് എറിഞ്ഞ് പഠിക്ക്. എറിയുമ്പോള്‍ ആദ്യം എറിഞ്ഞവന്റെ ഉന്നം നോക്കി തെന്നെ എറിഞ്ഞ് പഠിക്കുക. ആദ്യാമനേക്കാള്‍ നന്നാവും വഴിയെ.
എന്നെ ഇനി നാളെ കാണാം. സലാം“
യാത്ര പറഞ്ഞ് പിരിയും മുമ്പേ മക്കളുടെ വിളി.
“ഉമ്മാ.....”
ഉറക്കത്തില്‍ നിന്നെന്ന പോലെ മക്കളോട് പറഞ്ഞു
“മിണ്ടാതിരിക്കിനെടാ. ഈ ബോഡൊന്ന് പിടിച്ച് നിര്‍ത്തീട്ട് വരാ...”
“ബോര്‍ഡും പിടിച്ച് നിന്നോ... മൊബൈല്‍ അടിക്കുന്നത് കേള്‍ക്കുന്നില്ലേ..”
ബോഡെല്ലാം തട്ടിമാറ്റി ഫോണിലേക്ക്...
മറുതലക്കല്‍ നിന്നറിഞ്ഞ സന്തോഷ വാര്‍ത്ത....... (വഴിയെ പറയാം)
*****എന്റെ നല്ല കൂട്ടുകാരേ, നിങ്ങളെന്നെ തിരിച്ചറിയുക*****
"എന്റെ നല്ല കൂട്ടുകാരേ, നിങ്ങളെന്നെ തിരിച്ചറിയുക"
ReplyDeleteതിരിച്ചറിയുന്നു സാബി. ദാ, എറിയുന്നു...പിടിച്ചോളൂ.. സ്നേഹത്തില്‍ പൊതിഞ്ഞ ആശംസ!!
സന്തോഷവാര്‍ത്ത എനിക്കറിയാല്ലോ.. ഞാന്‍ പറയൂല്ല..
ReplyDeleteപുതുവത്സരാശംസകള്‍ നേരുന്നു.
പുതുവത്സരാശംസകള്‍ സുഹൃത്തേ..
ReplyDeleteഒരു കല്ല് എന്റെയും വക , ആശംസയുടെ , സ്നേഹത്തിന്‍റെ, അഭിനന്ദനത്തിന്റെ ഒരു വലിയ കല്ല് ...
ReplyDeleteസാബി ആ സന്തോഷവാര്‍ത്ത എന്തെന്ന് കേള്‍ക്കാന്‍
ReplyDeleteകാത്തിരിക്കുന്നു.
പുതുവത്സരാശംസകള്‍
സന്തോഷത്തിന്റെ .....
ReplyDeleteസമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ ....
...ഒരു നവവത്സരം ....
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
പുതുവത്സരാശംസകൾ............
ReplyDeleteസര്‍വ്വാശംസകള്‍...................
ReplyDeleteഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍
ReplyDeleteഒരു സന്തോഷക്കല്ല് എന്‍റെ വകയും,,
ReplyDeleteന്നാ പിടിച്ചോ...
സാബീ,,സന്തോഷവാര്‍ത്ത പെട്ടെന്ന് പറയണേ...
സമാധാനവും സന്തോഷവും ഉള്ള ഒരു പുതുവര്‍ഷമാവട്ടെ ... സാബിക്ക് ഭൂമിയിലും , ബൂലോകത്തും എന്ന് ആശംസിക്കുന്നു....
ReplyDeletehi saaabi,happy new year!!!
ReplyDeleteപാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....
ReplyDeleteസാബിക്കും ഇക്കാക്കും കുട്ടികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.!!
ReplyDeleteവാര്‍ത്ത എന്തായാലും സന്തോഷത്തിന്റെ വാര്‍ത്തയാണല്ലോ.. കാത്തിരിക്കാമല്ലേ..
ReplyDeleteപുതുവത്സരാശംസകള്‍
കുട്ടികള്‍ വന്നു വിളിച്ചത് നന്നായി....
ReplyDeleteഇല്ലായിരുന്നേല്‍ ഈ പോസ്റ്റിന്‍ നീളം ഒരുപാട് കൂടിയേനെ..!!
പുതുവത്രാശംസകള്‍....
സന്തോഷവാര്‍ത്തക്ക് കതോര്‍ത്ത്....
ReplyDeleteപുതുവത്സരാശംസകള്‍!
ആദ്യം ഞാന് ഈ ചക്കിലേക്കു എറിഞ്ഞു പഠിക്കട്ടെ...എന്നിട്ട് വേണം ഒന്ന് നേരം വണ്ണം എറിയാന്‍...
ReplyDeleteപുതുവത്സരാശംസകള്‍ ...!
പണ്ടാറടങ്ങാന്‍,ഇന്നാ ഒരു കല്ല് എന്റെയും വക!. ചാക്ക് നിറയട്ടെ. ഈയിടെയായി ഞാന്‍ വരാന്‍ വല്ലാതെ വൈകുന്നു. വയസ്സായീന്നു തോന്നുന്നു!(ഇത്രയും എഴുതിയപ്പോഴേക്കും കറന്റു പോയി.ബാക്കി 10 മിനിറ്റു കഴിഞ്ഞാണ് എഴുതുന്നത്. ഇനിയിപ്പോള്‍ മോഡത്തിനും ബാറ്ററി വെക്കേണ്ടി വരും!)
ReplyDeleteഈ ചെറു തേന്‍ സേവിച്ച് എവിടെയാണ് കൈ തുടക്കേണ്ടത്?. അവിടെ ബോഡൊന്നും കണ്ടില്ല?
ReplyDeleteഎന്‍റെ ഉപ്പ നേരത്തെ എത്തി കല്ലെരിഞ്ഞിരിക്കുന്നു .അത് മതി അല്ലെ താത്ത ..സ്കൂള്‍ തുറക്കാരായി ഇനി വല്ലപ്പോഴുമേ കാണാന്‍ പറ്റൂ വെക്കഷന് അടിച്ചു പോളിക്കാംഎന്നു കരുതുന്നു .
ReplyDelete:)
ReplyDeleteപുതുവത്സരാശംസകള്‍
ReplyDeleteന്യൂ ഇയര്‍ ഗ്രീറ്റിങ്ങ്സ് . പിന്നെ കല്ല് ... ഇവിടെ കിട്ടാനില്ല.
ReplyDeleteഞാന്‍ വന്നപ്പോളേക്കും ബലദിയക്കാര് തൂത്തു വാരി പ്പോയി....
എഴുത്തിന്‍റെ ശൈലി വ്യത്യസ്തമാണല്ലോ :-) സന്തോഷ വാര്‍ത്ത ഉടനെ പറയുമല്ലോ അല്ലെ??
ReplyDeleteപുതുവത്സരാശംസകള്‍.
സന്തോഷവാര്‍ത്തക്ക് കതോര്‍ത്ത്,
ReplyDeleteഎന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍ ......
ReplyDeleteസാബിത്ത ആദ്യമായി പുതുവല്സരശംസകല്,പിന്നെ നിങ്ങളെ ഉപദേശിക്കാന്‍ നടന്ന ആളുടെ കമന്റ്സ് ഞാന്‍ കണ്ടിരുന്നു.അത് കാണുന്ന ആര്‍ക്കും മനസിലാവും അയാളുടെ അസുഖം.രണ്ടു വര്‍ഷം മുന്‍പ് ബ്ലോഗ്ഗ് തുറന്നു വച്ച് ഇത് വരെ ഒന്നും എഴുതാതെ ഇരുന്നത് നിങളെ പോലുള്ള എഴുത്തുകര്‍കിടയില്‍ എങ്ങനെ പിടിച്ചുനില്‍ക്കും എന്ന് അറിയാത്തത് കൊണ്ടാണ്.എന്നെ പോലുള്ളവരെ വീണ്ടും വീണ്ടും ഇതിലേക്ക് അടുപ്പിക്കുന്നതും എഴുത്തിന്റെ രീതി തന്നെ.വള്ളിക്കുന്നിന്നു വീണ്ടും അവാര്‍ഡ് കിട്ടിയത് മിനിയാന്ന് ചന്ദ്രികയില്‍ വായിച്ചു .സാബി ഇത്തക്കും എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും ആശംസകള്‍.
ReplyDeleteassalayi!..
ReplyDeletechakkine kantu patikkanam...
kshama ennoru sadhanam
chakkinu mathram svantham!..
Happy new year..
ഇവിടെ എല്ലാരും സന്തോഷിക്കുകയാണല്ലോ. ഈ സന്തോഷം കാണുമ്പോള്‍ എനിക്കും പെരുത്ത് സന്തോഷം. വരാനുള്ളത് ഇതിനേക്കാള്‍ സന്തോഷമാവട്ടെ.
ReplyDeleteസാബീ,,സന്തോഷവാര്‍ത്ത പെട്ടെന്ന് പറയണേ... അല്ലെങ്കില്‍ എന്റെ കയ്യിലിരിക്കുന്ന കല്ലിന്റെ ലക്‌ഷ്യം തെറ്റുമേ.
ReplyDeleteനന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു
ReplyDeleteപുതുവത്സരാശംസകള്‍...
ReplyDeleteസന്തോഷ വാര്‍ത്തക്കായി കാത്തിരിക്കുന്നു
ഒന്ന് മയങ്ങിയപ്പോള്‍ ഒരു പോസ്റ്റു പിറന്നു.ഇത്രയും വലിയ ചാകും ആയി ഇരിക്കുന്ന ഈ തുറന്ന മനസ്സ് ഇനിയും കാണാതെ പോകുന്നവരോട്..ഇനി എന്താ പറയുക.നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ല് എറിയുക എന്നല്ലാതെ..കലക്കി സാബി..
ReplyDeleteഇനി ഒന്നും നോക്കാതെ യാത്ര തുടരുക.ആശംസകള്‍.ഞാന്‍ പേടിച്ചു
പോയി കേട്ടോ.
പുതുവത്സരാശംസകൾ.
ReplyDeleteഉന്തുട്ടാ.... സന്തോഷം...
ReplyDeleteപിന്നെ
ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
ഒരു കല്ലടര്‍ന്നു.
ReplyDeleteനൊന്തത് ഭൂമിക്കു.
ഒരു കല്ലെറിഞ്ഞു,
കൊണ്ടത് എന്റെ മനസ്സിന്.
ഇനിയിതൊരു പാട്ടാവട്ടെ..
നാടും നാടാരും സന്തോഷ വാര്‍ത്തക്ക്
കാതോര്‍ക്കട്ടെ..
സന്തോഷവാർത്ത വരട്ടെ!
ReplyDelete2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
wish you a happy new year.
ReplyDeleteആരെയും കല്ലെറിഞ് ശീലമില്ല.
ReplyDeletewww.shiro-mani.blogspot.com
പുതുവത്സരാശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeletehappy new year
ReplyDeleteപുതുവത്സരാശംസകള്‍
ReplyDeleteസസ്പെൻസ് എപ്പോ പുറത്തുവിടും?
സാബീ,പുതുവര്‍ഷത്തില്‍ പുത്തന്‍ശൈലിയുമായി വന്നത് വളരെ ഇഷ്ടപ്പെട്ടു.സന്തോഷവര്‍ത്തമാനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
ReplyDeletemole santhosha vaartthakkuvendi kaatthirikkummu...
ReplyDeleteപാപം ചെയ്യാത്തവന്‍ തന്നെ കല്ലെറിയട്ടെ.
ReplyDeleteകല്ലെറിയാന്‍ മാത്രം എന്തു പ്രശ്നമാണ് നടന്നത് എന്നൊന്നും എനിക്കറിയില്ല.
തല്ലുകൊള്ളിത്തരം ആണ് കാട്ടിയതെങ്കില്‍ കല്ല് മാത്രം എറിഞ്ഞാല്‍ പോര എന്നാണ് എന്റെ അഭിപ്രായം. വെറുതെ കല്ലെറിയുന്നുവെങ്കില്‍, എറിയട്ടെന്നേ, "പൂതി കെടും വരെ ഏറിയട്ടെ", ചൊറിച്ചിലിന് ആശ്വാസം കിട്ടുമെങ്കില്‍ അതെങ്കിലും ചെയ്തു കൊടുത്തു എന്നാശ്വസിക്കാലോ.
ഏതായാലും, എനിക്കൊന്നുമറിയാത്തതിനാല്‍ ഞാന്‍ ഈ അരികിലൂടെ മെല്ലെ പൊയ്ക്കോട്ടെ.