Thursday, November 25, 2010

സുധാമണി

ഒരു വൈകുന്നേരം,
അമ്പല പ്രാവുകള്‍ കുറുകുന്ന വീടിന്റെ മേല്‍കൂരകള്‍.
മുറ്റത്ത്‌ നട്ടുവളര്‍ത്തിയ പുല്‍ത്തകിടികള്‍, കുഞ്ഞു തെങ്ങിന്‍ തലപ്പുകള്‍. മണ്‍ ചട്ടികളില്‍ വളരുന്ന കുഞ്ഞു ചെടികള്. വീട്ടിലേക്ക് കടന്നു വരുന്ന, അരുവിക്ക്‌ മുകളില്‍ തീര്‍ത്ത പാലം.  തുള്ളി മറയുന്ന മീനുകള്‍. സുമതിയുടെ കണ്ണുകള്‍ കുഞ്ഞു മീനുകളെ തുറിച്ചു നോക്കി. അവക്ക്  എന്തൊരു തിടുക്കം. കൂട്ടത്തോടെ തുള്ളി മറിയുന്നു.

വൈകുന്നേരമായാല്‍ കുട്ടികള്‍ ചെറിയ വലയുമായി വരും. കുഞ്ഞു മീനുകളെ പിടിച്ച് കുപ്പിയിലാക്കും. കോലോത്തെ സുധാമണി കണ്ടാല്‍ ചീത്ത വിളിക്കും. എന്നാലും കുട്ടികള്‍ സുധയുടെ കണ്ണുകളെ വെട്ടിക്കും. മറ്റുള്ള വീട്ടുകാരോടൊന്നും സുധക്ക് കൂട്ടില്ല. എന്തിനും ഏതിനും സുമതിയാണ്‌ കുട്ട്.
“സുമതിയേ.... പറമ്പില്‍ തേങ്ങ വീണു. ചെന്ന് എടുക്കൂ മോളെ...”
സുമതി അതെടുത്ത് വരും. അതിനു മുമ്പേ വീണ്ടും വിളി “സുമതിയേ.. മുറ്റത്ത്‌ ഉണക്കാനിട്ട മുളകില്‍ കാക്കയിരിക്കുന്നു മോളേ....” ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്ന കോലോത്തമ്മയെ വിട്ട് നില്‍കാന്‍ സുമതിക്ക് അല്‍പം പ്രയാസം തന്നെ...!

ഇങ്ങനെ നീളുന്ന ദിനങ്ങള്‍.
ജോലിക്കിടയിലും സുമതി ഇടയ്ക്കിടയ്ക്ക് അരുവിക്കരയില്‍ ചെന്ന് മീനുകളെ കാണും. അല്‍പം കഴിഞ്ഞ് തിരിച്ചു നടക്കും. മീനുകളോടുള്ള അമിത പ്രിയം കണ്ട് സുധാമണി സുമതിക്ക് വേണ്ടി ഒരു കുഞ്ഞു അക്വോറിയം തരപെടുത്തി. അന്ന് തോട്ട്‌ സുമതിക്ക് ആഹ്ലാദത്തിന്റെ ദിനങ്ങളായി. ചുവന്നു തുടുത്ത കുഞ്ഞു മീനുകളെ അവള്‍ കണ്‍പീലികള്‍ അടയാതെ നോക്കി നിന്നു. ചെറുപ്പം തൊട്ടേ സുമതി കോലോത്തെ സുധാമണി അമ്മയുടെ വീട്ടിലാണ്. കഞ്ഞിക്കു വകയില്ലാത്ത നാരായണന്റെ മകളാണ് സുമതി. കോലോത്തെ സുധാമണിയുടെ ഭര്‍ത്താവ്‌ സുന്ദരനായ മനുഷ്യന്‍, അവര്‍ രണ്ടു പേരും പഠിക്കുന്ന കാലം തൊട്ടേ പ്രണയത്തിലായിരുന്നു. അവസാനം വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ വിവാഹം. വിവാഹം കഴിഞ്ഞ് അന്യ നാട്ടില്‍ താമസിക്കുമ്പോള്‍ സുധയുടെ ഭര്‍ത്താവിന് പട്ടാളത്തിലേക്ക് ജോലി ലഭിച്ചു. രാജ്യത്തിന്റെ കാവല്‍ ഭടനായ് അയാള്‍ മാറുമ്പോള്‍ സുധ തേങ്ങി. വിവാഹത്തിന്റെ പുതുമണം മാറും മുമ്പ് പ്രിയതമയെ വിട്ടകലുന്ന കഥകള്‍ വായിച്ചറിഞ്ഞ സുധയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ആവുന്നത്ര ശ്രമിച്ചിട്ടും കണ്‍പീലികളെ തോല്‍പ്പിച്ച് കണ്ണുനീരോഴുകി.

എല്ലാം വിട്ടകന്നു. പ്രിയന്‍ അകലുമ്പോള്‍ ആരും കുട്ടിന് ഇല്ലായിരുന്നു. വീട്ടുകാര്‍ പടിയടച്ചു പിണ്ഡം വെച്ചത് അകന്ന ബന്ധു വഴി അറിഞ്ഞു. ആരും കുട്ടിനില്ലാത്ത ദിനങ്ങള്‍. ദൈവഹിതം...., രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന തന്റെ പ്രിയന്‍ ആരുടെയോ തോക്കിന്‍ മുനക്ക് ഇരയായി. യൌവ്വനത്തെ ചോദ്യചിഹ്നമാക്കി പിരിഞ്ഞു പോയ പ്രിയനെ ഓര്‍ത്ത് സുധ കരഞ്ഞില്ല. അദ്ദേഹം പറയുമായിരുന്നു “അഭിമാനിക്കണം നീ.. രാജ്യത്തിന്‍റെ സുരക്ഷ..! അതാണ്‌ ഓര്‍കേണ്ടത്  ഞാന്‍ മരിച്ചാലും നീ അഭിമാനിക്കണം”. കണ്ണുനീര്‍ ഒഴുകാത്ത സുധയുടെ മിഴികളില്‍ ധീരനായ രാജ്യസ്നേഹി ജീവിച്ചു. അവള്‍ തനിച്ചായി. ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോള്‍ തന്റെ യൌവ്വനം സുധക്കൊരു ഭീഷണിയായി. രാജ്യത്തിന് കാവലിരുന്ന പ്രിയന്റെ പ്രിയക്ക് കാവല്‍ ഭടന്മാര്‍ ഇല്ലാത്ത രാത്രികള്‍ ഭയാനകമായ് തോന്നി. വലിയ വീടിന്റെ ചുറ്റും തന്റെ യൌവ്വനത്തിന്റെ മണം പിടിച്ച് ചെന്നായകള്‍ അലഞ്ഞു. സുധ ധൈര്യം വിടാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ നാല് ചുവരുകള്‍കുള്ളില്‍ ഒതുങ്ങി.

ഓര്‍മ്മകള്‍ സുമതിയിലേക്ക് വഴുതുമ്പോള്‍ ചില്ല് പാത്രത്തിലെ കുഞ്ഞു മീനുകള്‍ കണ്ട് പുഞ്ചിരിക്കുന്ന സുമതി. അവള്‍ മീനുകളോട് സ്വയം സംസാരിക്കുന്നു. വികാരങ്ങളും മോഹങ്ങളും വേഗതയും ഉള്ള മീനുകള്‍ അവള്‍ ഇട്ടു കൊടുക്കുന്ന ഭക്ഷണത്തിന് നേരെ തുള്ളിച്ചാടി. അതില്‍ ഒരാള്‍ക്ക്‌ ഇണയില്ലായിരുന്നു. പുറത്തേക്കുള്ള ചാട്ടത്തിന്റെ ശക്തിയില്‍ അവന്‍ ചാടി താഴെ മാര്‍ബിള്‍ തറയില്‍ കിടന്നു പിടഞ്ഞു. ഇത് കണ്ടു നിന്ന സുമതി സുധയെ തോണ്ടി വിളിച്ചു. “അമ്മേ ദേ നമ്മുടെ മീന്‍ ചാവാന്‍ പോണു... എടുത്ത് ജാറിലേക്ക് ഇട്”
കേട്ട ഭാവം നടിക്കാതെ സുധ നിന്നു. ഇണയില്ലാത്ത കുഞ്ഞു മീന്‍ അതിന്റെ അവസാന ശ്വാസം വലിച്ചു നിശ്ചലമായി. ഇത് കണ്ട സുമതി കണ്ണുകള്‍ പൊത്തി കരഞ്ഞു. സുധ അവളുടെ അരികിലെത്തി സമാധാനിപ്പിച്ചു. “കരയാതെ, കോലോത്തെ ഈ സുധാമണിയെ നോക്ക്... എന്നെപോലെ ആ കുഞ്ഞു മത്സ്യം തന്റെ ഇണയില്ലാതെ വേദനിക്കാതിരിക്കട്ടെ..”
ഇത് കേട്ട് നിശബ്ദമായ സുമതിയുടെ കണ്ണുകള്‍ വീണ്ടു അക്വോറിയത്തിലേക്ക് നീണ്ടു. അവിടെ ഇണയുമായി സ്വകാര്യ സന്തോഷം പങ്കിടുന്ന കുഞ്ഞു മീനുകളെ കണ്ട് അവളുടെ മിഴി വീണ്ടും തിളക്കമാര്‍ന്നു.

45 comments:

  1. പുതുമയുള്ള അവതരണം... നന്നായിട്ടുണ്ട് വാവേ...

    ReplyDelete
  2. ഇഷ്ടമായി അവതരണം.

    ReplyDelete
  3. നന്നായിട്ടെഴുതി.പുതിയ ശൈലി കൊള്ളാം.

    ReplyDelete
  4. വന്ദേമാതരം. ദേശസ്നേഹികളായ ധീരജവാന്മാരുടേയും അവരുടെ വിധവകളായ ഭാര്യമാരുടേയും മന:ശക്തിക്ക് മുന്‍പില്‍ ഈ കഥ സമര്‍പ്പിക്കൂ.. നന്നായിട്ടുണ്ട്

    ReplyDelete
  5. ഒന്നായി കഴിഞ്ഞവരിലൊരാള്‍ വേര്‍പെട്ടാ‍ല്‍ പിന്നെ ഒറ്റക്ക് ജീവിച്ചു തീര്‍ക്കുന്നതിന്റെ വേദന കഥയിലൂടെ
    വരച്ചു കാട്ടി.. സുധാമണിയുടെ കഥ നന്നായി..ആശംസകള്‍

    ReplyDelete
  6. രാജ്യസ്നേഹത്തിന്റെ തീവ്രത മനസ്സില്‍ ആവാഹിച്ച് വിരഹദുഖത്തിന് കടിഞ്ഞാണിട്ട സുധാമണിയുടെ കഥ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  7. നല്ല കഥ..!!

    പുതുമയുള്ള വിഷയം ..!

    കഥയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍..!

    ഒഴുക്കുള്ള എഴുത്ത്.. !

    മികച്ച അവതരണം..!

    സുഖമുള്ള വായന...!

    എല്ലാം കൊണ്ടും ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  8. മികച്ച എഴുത്ത്... അഭിനന്ദനങ്ങള്‍!

    ReplyDelete
  9. പുതുമയുള്ള രചന.....നന്നായി.....സസ്നേഹം

    ReplyDelete
  10. sudhamaniye pettennu marakkaanaavilla. kadha manassil pathinju.

    ReplyDelete
  11. ഒരു കുഞ്ഞു കഥയിലൂടെ ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു...!
    നന്നായിരിക്കുന്നു...

    ആശംസകൾ....

    [‘വീട്ടിലേക്ക് കടന്നു വരുന്ന അരുവിക്ക്‌ മുകളില്‍ തീര്‍ത്ത പാലം,‘ എന്നു പറയുമ്പോൾ അരുവിയാണ് വീട്ടിലേക്ക് കടന്നു വരുന്നത് എന്നർത്ഥമല്ലെ വരുന്നത്...?അരുവി അടുത്തു കൂടി ഒഴുകുന്നതല്ലേയുള്ളു.]

    ReplyDelete
  12. കോഴിയണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന സംശയം പോലെ

    കഥയാണോ ഇതിലെ ചിത്രങ്ങളാണോ ആദ്യം ഉണ്ടായത്...?

    മനോഹരമായ ചിത്രങ്ങള്‍
    വളരെ നല്ല അവതരണം
    നല്ല വായനാ സുഖം തരുന്ന വരികള്‍
    പെട്ടെന്ന് തീര്‍ന്നു പോയതില്‍ സങ്കടമുണ്ട്...

    ReplyDelete
  13. എല്ലാം കൊണ്ടും ഒരു പാട് ഇഷ്ട്ടമായി ..ആ വീടും നല്ല രസമുണ്ട് കാണാന്‍ .....താങ്ക്സ് ..

    ReplyDelete
  14. കഥ വണ്‍ ലൈന്‍ പോലെ പറഞ്ഞു പോയി .തുടക്കത്തിലെ പരിസര വിവരണത്തില്‍ കാണിച്ച അവധാനത കഥയിലെ കാര്യത്തിലേക്ക് കടന്നപ്പോള്‍ ഇല്ലെന്നു തോന്നി .അല്പം സ്പീഡ് അനുഭവപ്പെട്ടു . കൊള്ളാം പരീക്ഷണം ..

    ReplyDelete
  15. മനോഹര ചിത്രങ്ങള്‍ക്ക് അനുയോജ്യമായിട്ട് എഴുതിയ കഥപോലെ .എന്തായാലും മനോഹരമായി

    ഈ ശൈലി,പക്ഷെ സാബി ബാവ എന്ന, എഴുതി പരിചയമുള്ള കഥാ കാരിക്ക്
    അനുയോജ്യമോ എന്നൊരു സംശയം
    കാരണം , ഇതൊരു തുടക്കകാരുടെ ശൈലിയല്ലേ ...
    എന്റെ ഒരു സംശയം മാത്രമാണേ
    എല്ലാ ആശംസകളും

    ReplyDelete
  16. കഥയും ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം...കൂടുതല്‍ ഇഷ്ട്ടമായത് ചിതരങ്ങളാണ് ..

    ReplyDelete
  17. കഥ വായിക്കുന്നതിനു മുന്നെ ഗൃഹാതുരത്വമുണര്‍ത്തുന്ന മനോഹരമായ ആ ചിത്രത്തില്‍ എത്രയോ നേരം നോക്കിയിരുന്നു. സ്വപ്നം പോലെയൊരു വീട്! ഈ ചിത്രം കണ്ടെത്തി ഈ കഥയില്‍ ഉള്‍ക്കൊള്ളിച്ച് കഥയ്ക്ക് ജീവന്‍ നല്കിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍ ... ....നല്ല ആശയം.
    ജയ് ജവാന്‍!

    ReplyDelete
  18. നല്ല ആശയം. ആശംസകള്‍ :)

    ReplyDelete
  19. "രാജ്യം കാത്ത പ്രിയന്റെ പ്രിയക്ക് സ്വയം കാക്കാന്‍
    ഭടന്മാര്‍ ഇല്ലാതെ"...

    മീനുകളോട് കാട്ടിയത് ഒരു തരം frustration അല്ലെ?
    കടുപ്പം ആയിപ്പോയി.പിന്നെ ഒരു നിര്‍വികാരതയില്‍
    അവള്‍ക്ക്‌ അതെ പറ്റൂ അല്ലെ ?

    ഒതുക്കത്തില്‍ കഥയുടെ കാമ്പ് ചോര്‍ന്നു പോകാതെ വളരെ
    ഭംഗി ആയി എഴുതി .അഭിനന്ദനങ്ങള്‍ .

    ReplyDelete
  20. ആശംസകള്‍...ഇങ്ങനെ വിധവകളായി കഴിയുന്നവര്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ എന്താ ആരും മുന്നോട്ടു വരാത്തത്...

    ReplyDelete
  21. നല്ല നല്ല സൃഷ്ടികള്‍ ഇനിയും ഉണ്ടാകട്ടെ എന്നീശംസിക്കുന്നു...

    ReplyDelete
  22. സാബിക്കു എന്നോട് ദേശ്യം തോന്നരുതു എനിക്കു ഇഷ്ടപ്പെട്ടില്ല.
    എന്നാൽ നല്ലൊരു കഥയുടെ ബീജം ഇതിലുണ്ട് . അതിനെ വികസിപ്പിക്കുന്നതിൽ പൂർണമായി മനസുവെച്ചില്ല

    ReplyDelete
  23. കൊള്ളാം, കഥ.
    പുതുമയുണ്ട്.
    ആശംസകൾ!

    ReplyDelete
  24. നന്നായിട്ടുണ്ട്; ആശംസകൾ!

    ReplyDelete
  25. രമേശേട്ടന്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. തുടക്കത്തില്‍ കാണിച്ച അവതരണ മികവ് പിന്നെ തുടരാന്‍ ആയോ എന്ന് സംശയം ഉണ്ട്. ഒറ്റവരിയില്‍ പറഞ്ഞാല്‍ അവതരണരീതിയില്‍ ഒരു അവരോഹണം..! പക്ഷെ കഥ ഇഷ്ട്ടമായില്ല എന്നല്ല കേട്ടോ. നന്നായിരുന്നു.

    ReplyDelete
  26. പുതിയ പരീക്ഷണം
    അസ്സലായി……
    ആശംസകൾ….

    ReplyDelete
  27. നന്നായി മോളെ ..എവിടുന്ന്‍ കിട്ടി സുധാമണി അമ്മയെ ...അല്‍പ്പം സ്പീട് കൂടിയോ ?
    സുധാമണി... സുമതി...സുധ..സുധാമണിഅമ്മ .. കൊള്ളാം ..

    ReplyDelete
  28. പ്രിയപ്പെട്ടവന്റെ വേര്‍പാട് സൃഷ്ടിച്ച വേദന, അതിനു ശേഷമുള്ള മരണതുല്യമായ ജീവിതം. എല്ലാം മനസ്സില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞു. നന്നായിരിക്കുന്നു സാബി.

    ReplyDelete
  29. വളരെ നല്ല അവതരണം...

    ReplyDelete
  30. എനിക്ക് ഒരുപാട് ഇഷ്ട്ടമായി

    ReplyDelete
  31. വേറിട്ട ഒരവതരണ ശൈലി ഇഷ്ടമായി, കഥ കുറച്ചു തിടുക്കപ്പെട്ടു അവസാനിപ്പിച്ചപോലെ തോന്നി.
    ആശംസകള്‍.

    ReplyDelete
  32. തരക്കേടില്ലാതെ കഥ പറഞ്ഞു.

    ReplyDelete
  33. ഇത്തരം സുധാമണികൾക്ക് വീണ്ടും എല്ലാം നേടുന്നതിനായുള്ള കരുത്തുകൾ കൊടുക്കുന്ന രീതിയിലേക്ക് ഈ കഥയെ മാറ്റിയെടുത്തെങ്കിൽ എന്തെങ്കിലും പുതുമകൾ കാഴ്ച്ചവെക്കാമായിരുന്നു...
    ഒരു കഥാകാരിയിൽ കൂടി വെളിച്ചം പകർന്നാൽ ഇരുട്ടിൽ തപ്പുന്ന പല സുധാമണികളും രക്ഷപ്പെട്ടാൽ അതും ഒരു ചാരിതാർത്ഥ്യമാവില്ലേ

    ReplyDelete
  34. നല്ല കഥ,പക്ഷേ കുറച്ചു തിടുക്കപ്പെട്ടു അവസാനിപ്പിച്ചപോലെ തോന്നി.

    ReplyDelete
  35. പ്രസക്തമായ ഒരു ചിന്തയെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ കഴിവ് തെളിയിച്ചു.
    ക്ലൈമാക്സില്‍ ഒരു നെഗറ്റീവ് ഫലം കൊടുക്കുന്നതിനു പകരം, ഇണയില്ലാത്ത മീനിനു പുതിയ ഒരു ഇണയെ അരുവിയില്‍ നിന്ന് ലഭ്യമാക്കി നല്‍കി അവയുടെ ആനന്ദത്തില്‍ നിര്‍വൃതി കൊണ്ടിരുന്നുവെങ്കില്‍ കൂടുതല്‍ കഥയ്ക്ക് മിഴിവുണ്ടായേനെ എന്ന് തോന്നി. ഇതിനര്‍ഥം കഥാകാരിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നു എന്ന് തെറ്റിദ്ധരിക്കരുത്.
    ആശംസകള്‍...

    ReplyDelete
  36. എല്ലാം കൊള്ളാം അവസാനം എന്തു ഒരു ഇത് പിന്നെ
    സുമതിയും സുധയും ഈ രണ്ടു പേരുകള്‍ അങ്ങോട്ടും ഇങ്ങോട്ട് മാറി പോവാന്‍ സാധ്യത കൊടുത്താല്‍ ആണ്

    ReplyDelete
  37. കഥപറയുന്ന ചിത്രം വളരെ നന്നായിരിക്കുന്നു....

    ReplyDelete
  38. ഇഷ്ട്ടമായി, പുതിയ ബ്ലോഗര്‍ ആയതുകൊണ്ട് ഇതുവരെ വന്നില്ല...
    ജവാന്മാര്‍ എന്നും ഒരു ആവേശമാണ്. റീത്തിലും ആചാര വെടികളിലുമായി പൊലിയുന്ന ജവാന്മാരുടെ ജീവിത നോവുകള്‍ ആരറിയാന്‍

    ReplyDelete
  39. മനോഹരമായി നല്ല ഒഴുക്കുള്ള രീതിയില്‍ പറഞ്ഞു വെച്ച ഈ കഥ അനുവാചകഹൃദയങ്ങളെ
    പെട്ടന്നു കീഴടക്കും.
    ചില വരികള്‍ കവിത പോലെ സുന്ദരം എന്നു തോന്നി..

    ആള്‍ ദ ബെസ്റ്റ്!

    ReplyDelete
  40. ആനുകാലികങ്ങളിലെ 'കഥാകാരി' യിലേക്കുള്ള ഈ വരവ് ആദ്യം.
    ജോലിത്തിരക്കുകളാല്‍ രചനാപരമായ ആസ്വാദനത്തിനു മുതിര്‍ന്നിട്ടില്ലങ്കിലും സ്വരാജ്യത്തോടുള്ള ഉദാത്ത ഉന്മാദം മനസ്സില്‍ നിറച്ച് കഥയിലേക്കിറങ്ങി വന്ന 'സുധാമണി' നന്നായിരിക്കുന്നു.
    മികച്ച പോസ്റ്റുകള്‍ തുടര്‍ന്നും മെയില്‍ ചെയ്യൂ.. എല്ലാ ആശംസകളും!

    ReplyDelete
  41. ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ ഒക്കെ ദുഖം നന്നായി പറഞ്ഞു.

    ReplyDelete