Thursday, August 30, 2012

മഴമേഘങ്ങള്‍

നിലാവുണ്ടായിരുന്നു.
 ആ രാത്രി  കിടന്ന വിരിപ്പില്‍ ചിതറിയ മുല്ലപൂക്കളുടെ സുഗന്ധം സിരകളില്‍ ഉന്മേഷം പടര്‍ന്നു. മുടിയിഴകളില്‍ കുത്തിപിടിച്ച്‌ കിടക്കുന്ന പൂവിതളുകള്‍ ഓരോന്നായി അടര്‍ത്തി മാറ്റി. ചുളിവു വീണ വിരിപ്പിന്റെ തലപ്പ്‌ പിടിച്ചു വലിച്ചു വൃത്തിയാക്കി. ജാലകത്തിനരികിലേക്ക്‌ ചെന്ന് പുറത്തേക്ക്നോക്കി. നല്ല മഴ പെയ്യുന്നുണ്ട്.
ഈ സമയത്ത് തന്റെ ഇണയെ പിരിഞ്ഞു പോകാന്‍ മാത്രം അദേഹത്തിനു എന്ത് സംഭവിച്ചു. ആവേശഭരിതനായി ആയിരുന്നല്ലോ എന്നെ അദ്ദേഹം പ്രാപിച്ചത്. എന്നിട്ടും ഒരു യാത്ര പോലും പറായാതെ അദ്ധേഹം എങ്ങോട്ടാണ് പുറപ്പെട്ടത്‌.  . .
മനസ്സിന്റെ ചിന്തകളെ പുറത്തെടുക്കാനും വയ്യ ഇന്നെന്റെ ആദ്യ രാത്രിയാണല്ലോ..
ഇന്നലെ കൂട്ടുകാരികള്‍ പറഞ്ഞു തന്ന പോലെയോന്നുമല്ലല്ലോ സംഭവിച്ചത്.
എല്ലാ സന്തോഷവും കെട്ടടങ്ങുമോ ദൈവമേ..
ഒന്നും വേണ്ടായിരുന്നെന്നു തോന്നി പോകുന്നു. ഇവിടെയാണെങ്കില്‍ ആരെയും എനിക്ക് പരിചയമില്ല വാതില്‍ തുറന്നു ചോദിക്കാതിരിക്കാനും വയ്യ, ഓര്‍മ്മകള്‍ കാടുകയറുകയാണ് . നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ മുറിയുടെ ചുറ്റും കണ്ണോടിച്ചു. മുറിയുടെ മൂലയില്‍ ആലസമായി കിടന്ന കട്ടിയുള്ള ചങ്ങല കണ്ടു ഉള്ളൊന്നു നടുങ്ങി . മനസ്സ് പ്രാര്‍ഥിച്ചു ഈശ്വരന്മാരെ ...
അച്ഛന്‍ പണയപ്പെടുത്തിയ ആധാരവും ചേച്ചിയുടെ ആഭരണങ്ങളും തന്ന്‍  എന്നെ വിവാഹവേദിയിലെത്തിക്കുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.  സന്തോഷമായിരുന്നു അവിടം.
എല്ലാം തകര്‍ന്നടിയുമോ...?
ഓര്‍മ്മകള്‍ എങ്ങാണ്ടൊക്കെയോ എത്തി പിടിക്കാന്‍  തുനിയുന്നു.
ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ വാതിലിന്റെ പാളി പതിയെ തുറന്നു. ചുറ്റും ശുന്യത ദുരെ നിന്നും പട്ടികള്‍ ഓരിയിടുന്നത്  കേള്‍ക്കാം.  എല്ലാവരും ഉറക്കത്തി ലാണ്. അപ്പുറത്തെ ജാലകത്തില്‍ തട്ടി പതിയെ വിളിച്ചു അമ്മേ ..?
അകത്തു നിന്നും ശബ്ദം  കേള്‍ക്കും വരെ മുട്ടി അവസാനം കതകു തുറന്നു,
" എന്താ മോളെ ...?
"അമ്മേ" .. "ശരത് ..!
"എന്ത് പറ്റി മോളെ തെളിച്ചു പറയൂ"..
"അമ്മേ ഏട്ടനെ കാണാനില്ല"
"ദൈവമേ..!
 ഇവനിതെങ്ങു പോയി"
പരിഭവത്തോടെ അവര്‍ പുറത്തേക്കിറങ്ങി.
ഇത് കേട്ടാവണം മുത്തശ്ശി അകത്തു നിന്നും വിളിച്ചു.
"കാര്‍ത്യായനീ ..
ഭാസ്കരനെ വിളിക്ക് അവന്‍ അമ്പലപറമ്പില്‍ പോയി കാണും"
"എന്റെ ദൈവങ്ങളെ...
"ഇന്നിനി പുകില് തന്നെ മോള് പോയി കെട ന്നോളു"
ഏട്ടനെന്തു പറ്റി അമ്മെ..?
അമ്മ പരിഭവം പോലെ തലതിരിച്ചു ആ കണ്ണുകള്‍ നിറഞ്ഞു
ഒന്നും മനസ്സിലാകുന്നില്ലല്ലോ ദൈവമേ.. ഇവര്‍ എന്നില്‍ നിന്നും എന്തൊക്കെയോ മറക്കുന്നു.
വീണ്ടും വിളിച്ചു
"അമ്മേ അദേഹത്തിനു എന്തെങ്കിലും"
 ചോദ്യം കേട്ടതും അമ്മ പൊട്ടിക്കരഞ്ഞു.
ഒച്ചയും ബഹളവും കേട്ട് ഭാസ്കരേട്ടന്‍ ഓടിയെത്തി.
ഭാസ്കരേട്ടന്റെ ചോദ്യം കേട്ട് മനസ് നടുങ്ങി. "നിങ്ങള് ഇന്നത്തെ ദിവസം ഓര്‍ക്കെണ്ടിയിരുന്നില്ലേ..?"
അമ്മയും ഭാസ്കരേട്ടനും ടോര്‍ച്ചുമെടുത്ത് മുറ്റത്തിലൂടെ നടന്നു നീങ്ങി.
 അപ്പോഴാണ്‌ മുത്തശ്ശി അടുത്തെത്തിയത്
"മോള് വിഷമിക്കണ്ട  അവന്‍ പോയത് അമ്പല കുളത്തിലെക്കാവും"
ശ്രീമോളെ  കാണാന്‍ 
മുത്തഷിക്കും കണ്ണുകള്‍ നിറഞ്ഞു.
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ കണ്ണുനീരിന്റെ കനത്ത വേദനയുടെ  ഓര്‍മയിലേക്ക് ആ മുത്തശിയുടെ ഓര്‍മ്മകള്‍ ചലിച്ചു.
ശ്രീത്വമുള്ള മുഖവും
അവന്റെ കുടെ ഒരു വയറ്റില്‍ പിറന്ന അനിയത്തി അമ്പല കുളത്തില്‍ നീന്താന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ..
അന്ന് കുളക്കടവില്‍ ആളുകള്‍ കുറവായിരുന്നു. മൂന്നു നാല് ചെറുപ്പക്കാര്‍ മാത്രം
 നീന്തലറിയാത്ത അവളുടെ പിടച്ചില്‍ കണ്ടു രസിച്ചു നിന്ന  ചെറുപ്പക്കാര്‍..  ശരത്തിനെ പിടിച്ചു മാറ്റി തൊട്ടടുത്ത തെങ്ങില്‍ കെട്ടിയിട്ടു. അവളെ വെള്ളത്തില്‍ വീണ്ടും വീണ്ടും മുക്കി ശ്വാസം കിട്ടാതെ വലഞ്ഞ ശ്രീകുട്ടി മരിച്ചത് പോലും ലഹരി മുത്ത ചെറുപ്പക്കാര്‍ അറിഞ്ഞില്ല. മരിച്ച ശ്രീകുട്ടിയെ കയ്യിലെടുക്കാന്‍ പോലും കഴിയാതെ ശരത് ആര്‍ത്തു കരഞ്ഞു. വിജനമായിരുന്നു അപ്പോള്‍ അവിടം. പിന്നീട്  ആളുകള്‍ ഓടി കൂടിയപ്പോഴാണ്  ശരത്തിന്റെ കയ്യിലെ കെട്ടഴിച്ചത്.  നിശ്ചലമായ ശരീരം കെട്ടിപിടിച്ചു തേങ്ങുന്ന ശരത്തിനോടു പറയാന്‍ ആര്‍ക്കും വാക്കുകള്‍ ഇല്ലാതായി.
പോലീസും നാട്ടുകാരും കൊലയാളികളെ തിരഞ്ഞു ജയിലില്‍ അടച്ചു.  കാലം നീങ്ങിയെങ്കിലും ശരത്തിന്റെ മനസ്സില്‍ വിഭ്രാന്തിയുടെ ശകലങ്ങള്‍ ഒളിഞ്ഞു കിടന്നു. ഇടയ്ക്കിടയ്ക്ക് അവന്‍ പരിസരം മറന്നു   പൊട്ടി കരയും. പരാക്രമങ്ങള്‍ കാണിക്കും അമ്പല കുളത്തിലേക്ക് ഓടും  ശ്രീകുട്ടിയുടെ  ശ്വാസം നിശ്ചലമായ കുളത്തിലേക്ക് നോക്കി അവളോടെന്നോണം സംസാരിക്കും  അവസാനം അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കശ്മലന്‍ മാരിലേക്ക് ദേഷ്യത്തോടെ കല്ലെറിയും പിന്നീട് തളര്‍ന്നു  നിരാശയോടെ കിടക്കും.
മുത്തശി നെടുവീര്‍പോടെ പറഞ്ഞു നിര്‍ത്തി. വീണ്ടും ചിന്തയുടെ ഭാണ്ടക്കെട്ടുകള്‍ പേറിയ  മനസ്സുമായി വാതില്‍ കോണും ചാരി  നില്‍പ്പ് തുടര്‍ന്നു. അല്പം കഴിഞ്ഞു പറമ്പിലൂടെ വരുന്ന ടോര്‍ച്ചു വെട്ടത്തിലേക്കു നോക്കി.
അവര്‍ തന്നെ..
പരിഭവം നിറഞ്ഞ മനസോടെയാണെങ്കിലും തന്റെ മാറില്‍ കിടന്ന താലി സ്നേഹത്തിന്റെ നെടുവീര്‍പ്പുകള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ഭാസ്കാരേട്ടന്റെ  കയ്യില്‍ പിടിച്ചു നടന്നുവരുമ്പോള്‍ ശരത്തിന് നല്ല തളര്‍ച്ചയുണ്ടായിരുന്നു.
പതിയെ സ്നേഹത്തോടെ അമ്മ അവനെ കിടപ്പറയിലേക്ക് നടത്തി. മോഹങ്ങളുടെ കൂടാരത്തില്‍ വെള്ളിടി വെട്ടിയപ്പൊഴും ചെറു മഴയുടെ സുഖമോടെ അവള്‍ അവനെ തലോടി പറഞ്ഞു.
"ഏട്ടാ ഏട്ടന്റെ ശ്രീകുട്ടിയല്ലേ ഈ ഞാന്‍'
ഇനി ഞാനുണ്ടല്ലോ എന്നും ഏട്ടന്റെ കൂടെ....
  

19 comments:

  1. ഇവിടെയൊക്കെയുണ്ടല്ലേ.. ഞാൻ കഥ വായിച്ചില്ല, പഴയ കൂട്ടുകാരെ തപ്പി ഇറങ്ങിയതാ, ഇപ്പോ ഓഫീസിലാ, വൈകിട്ട് കഥ വായിച്ച് അതിനുള്ള കമന്റ് ഇടുന്നതാണ്.. :)

    ReplyDelete
  2. നല്ല കഥ. മനസ്സില്‍ തട്ടുന്നരീതിയില്‍ അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  3. കഥ വായിച്ചു,ങും.. അത്രയ്ക്കങ്ങട് ഇഷ്ടായില്ല.. :(

    ReplyDelete
  4. കഥ കൊള്ളാട്ടോ, ഉള്ളിലെവിടെയോ വേദനയുടെ തീചൂളകളില്‍ സ്നേഹം നിറയുന്ന കുളിര്‍ മഴ പെയ്യിക്കുന്നു.. മിഴിനീര്‍ ഇപ്പോഴാണ്‌ കാണുന്നത്.. ബാക്കി വായിക്കട്ടെ..

    ReplyDelete
  5. സാബിക്ക് കൂടുതല്‍ മെച്ചപ്പെട്ട കഥ എഴുതാനാവും.........

    ReplyDelete
  6. മുത്തശ്ശിയുടെ സ്മരണയില്‍ വികാരങ്ങള്‍ പ്രകടമായില്ല

    ReplyDelete
  7. മുത്തശ്ശിയുടെ സ്മരണയില്‍ വികാരങ്ങള്‍ പ്രകടമായില്ല

    ReplyDelete
  8. ഭാര്യ ഒരിക്കലും പെങ്ങൾക്കു പകരമാവില്ല.
    എന്നാലും, ആ നൊമ്പരമകറ്റാൻ അവളെക്കൊണ്ടാവുന്നത് അവൾക്കു ചെയ്യാം.
    ക്ലൈമാക്സ് അല്പം കൂടി വിപുലീകരിക്കാമായിരുന്നു.
    (കുറേനാലിനു ശേഷം കണ്ടതിൽ വളരെ സന്തോഷം!)

    ReplyDelete
  9. ഭാര്യ ഒരിക്കലും പെങ്ങൾക്കു പകരമാവില്ല.
    എന്നാലും, ആ നൊമ്പരമകറ്റാൻ അവളെക്കൊണ്ടാവുന്നത് അവൾക്കു ചെയ്യാം.
    ക്ലൈമാക്സ് അല്പം കൂടി വിപുലീകരിക്കാമായിരുന്നു.
    (കുറേനാലിനു ശേഷം കണ്ടതിൽ വളരെ സന്തോഷം!)

    ReplyDelete
  10. "ഏട്ടാ ഏട്ടന്റെ ശ്രീകുട്ടിയല്ലേ ഈ ഞാന്‍'
    ഇനി ഞാനുണ്ടല്ലോ എന്നും ഏട്ടന്റെ കൂടെ....

    ഈ കഥയിൽ ഇതൊരു യോജിപ്പില്ലാത്ത വാചകമായിപ്പോയില്ലേന്നൊരു സംശയം..
    ജയൻ ഡോക്ക്ടർ പറഞ്ഞതുപോലെ, ഭർത്താവ് ഭാര്യയെ ഒരു പെങ്ങളായി കണ്ടാൽ എന്താവും അവസ്ഥ...?!
    ആശംസകൾ...

    ReplyDelete
  11. ഫ്ലാഷ് ബാക്ക് അവതരണം അത്ര നന്നായി എന്ന് പറയാന്‍ കഴില്ല

    ReplyDelete
  12. വന്‍സംഭവങ്ങളാണല്ലോ കഥയില്‍..!!

    ReplyDelete
  13. വളരെ നല്ല രീതിയില്‍ ആവിഷ്കരിച്ച ആകാംക്ഷ ദ്വുതിപ്പിക്കുന്ന ഒരു കഥയായിതോന്നി. പക്ഷെ അവസാന ഖന്ധിക ആ കഥയുടെ മാറ്റ് കുറച്ചു എന്ന് പറയാതെവയ്യ.
    സ്വന്തം ഭാര്യയെ പെങ്ങളായി സങ്കല്‍പ്പിക്കാന്‍ ഭാര്യതന്നെ ആവശ്യപ്പെടുന്നതിനു പകരം മറ്റൊരു ക്ലൈമാക്സ് ആയിരുന്നേല്‍ ഈ കഥ ഒന്നാന്തരത്തില്‍ ഒന്നാന്തരം ആകുമായിരുന്നു.
    ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
    ആശംസകള്‍

    ReplyDelete
  14. Thiruthalukal, Thiruthappedalukal ...!

    Manoharam, Ashamsakal...!!!

    ReplyDelete
  15. നല്ല കഥ. നല്ലരീതിയില്‍ അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  16. ഞാന്‍ ആദ്യമാണ് ഇവിടെ എന്ന് തോന്നുന്നു.കഥ നന്നായി.എങ്കിലും അവസാനം ഒരു കണ്‍ ഫ്യൂഷന്‍.
    ഫോളോ ചെയ്യാന്‍ പറ്റുന്നില്ലല്ലോ .അതൊന്നു ശരിയാക്കു.
    (ഇങ്ങനെയാണ് കാണുന്നത് We're sorry...

    This gadget is configured incorrectly. Webmaster hint: Please ensure that "Connect Settings - Home URL" matches the URL of this site.)

    ReplyDelete
  17. Ennalum aah kuttiyude bhavi thulachallo oru bhranthante koode aval ini engane jeevikkum

    ReplyDelete