Thursday, June 02, 2011

ഓര്‍മയിലേക്ക് ചേക്കേറിയ കുട്ടിക്കാലം

മഴ നനഞ്ഞ ഇരുണ്ട സന്ധ്യ. കാറ്റടിച്ച് കറന്റ്  പോയാലും മണ്ണെണ്ണ വിളക്കിനരികിലിരുന്ന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയുടെ കണ്ണ് വെട്ടിച്ച് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച മംഗളം വാരികയിലേക്ക്‌ കണ്ണുകള്‍ ഓടിച്ചു. മാത്യു മറ്റത്തിന്റെ തുടര്‍ കഥ വാരികയുടെ ജീവ നാഡിയാണ്. വായിക്കുന്നത് പാഠപുസ്തകമാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇടക്കിടക്ക്  'മലയാളം റ്റു' വിലെ ഇന്ദുലേഖയേയും ചന്തു മേനോനേയും നീട്ടി വിളിച്ചു കൊണ്ടിരുന്നു. നോവല്‍ വായിച്ച് തുടരും എന്ന വരിയില്‍ അവസാനിച്ചപ്പോ അടുത്ത ഭാഗം എന്താകുമെന്ന നെടുവീര്‍പ്പ് ബാക്കിയാക്കി മറ്റു താളുകള്‍ മറിച്ചു.

"മണ്ണെണ്ണ വിളക്കിന്റെ മുന്നില്‍ ഇരുന്നു തലവേദന വരുത്തും, കരണ്ട് വന്നിട്ട് പോരെ ഈ പഠിപ്പ്" ഉമ്മാമയുടെ പിറുപിറുപ്പ്‌. ഇഗ്ലീഷും സയന്‍സും എന്നെ കൊലക്ക് കൊടുക്കാറാണ് പതിവ്. പത്താം ക്ലാസില്‍ തോറ്റാല്‍ കളിയാക്കാന്‍ റെഡിയായി നടക്കുന്ന സൈനുദ്ധീനും, അന്‍വറും. ഓരൊക്കെ തോറ്റപ്പോള്‍ ഞാന്‍ പാടിയതാ
"തോറ്റപ്പെട്ടിക്കു തോലില്ലാ..
മുങ്ങി കുളിക്കാന്‍ വെള്ളല്ല്യാ.."
ഇനി ഇപ്പൊ ഞാന്‍ തോറ്റാല്‍ പറയണോ പൂരം.
കുണ്ടാമണ്ടി സൈനുദ്ധീനെ പണ്ട് മുതലേ എനിക്ക് ദേശ്യാ.. എല്ലാം കൂടി ആലോചിച്ച് മിച്ചം കിട്ടിയ തലവേദന സഹിക്കാന്‍ പറ്റാതായി. ടൈഗര്‍ ബാം പുരട്ടി തടവി. ഭേദമായില്ല.
"കൊണ്ടോയിക്കോ ആശുപത്രീക്ക്"
ഉമ്മാമയുടെ അരിശം മൂത്ത മുറുമുറുപ്പ് ഉമ്മയോടാണ്‌.
ഉമ്മാക്ക് ഭയം, രാത്രിയല്ലേ. പോരാത്തതിന് കാറ്റും മിന്നലും,
അതിനിപ്പോ എന്താ സാബു ഡോക്ടറെ കാണിച്ചാല്‍ പോരെ.. സാബു ഡോക്ടറെ ഉമ്മാക്ക് അത്രക്കങ്ങ് പിടുത്തം പോര. മൂപ്പര് വെറും എമ്പീബിയെസ്സാ, ഒന്നിന്റേയും സ്പെഷ്യാലിസ്റ്റല്ല. എന്നാലും ഈ രാത്രിക്ക് തല്‍ക്കാലം അത് മതി. കറന്റും ഇല്ല. മഴയും വരുന്ന ലക്ഷണം ഉണ്ട്.
"കൊട കരുതിക്കോണം"
ഉമ്മാമായുടെ ഓര്‍മപ്പെടുത്തല്‍. ടോര്‍ച്ചും കയ്യിലെടുത്ത് ഉമ്മയുടെ പിന്നാലെ നടന്നു. അല്പം ദൂരമേ ഉള്ളൂ..

സാബു ഡോക്ടര്‍ സുന്ദരനാ. മനസ്സില്‍ വേദനയെക്കാളേറെ സ്ഥാനം സാബു ഡോക്ടറുടെ മുഖത്തതിനായി മാറി. അവിടെ എത്തുമ്പോള്‍ ആളുകളുടെ തിരക്ക്. ഇപ്പോള്‍ വേദന അല്പം കുറവുണ്ട്. എങ്കിലും വന്ന സ്ഥിതിക്ക് ഒന്ന് കാണിക്കാതെ പോകേണ്ടല്ലോ. ക്ഷമയോടെ ഇരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ വിളി വന്നു. തട്ടം നേരെയിട്ട് അകത്ത് കയറി.
എടുപ്പുള്ള മെയ്യും പുഞ്ചിരിക്കുന്ന ആ മുഖവും കാണുമ്പോള്‍ ഇടക്ക് വന്നെത്തുന്ന ഈ തലവേദന നിര്‍ത്തലാക്കണോന്ന് മനസ്സ് ചോദിക്കുന്നുണ്ട്.
ഉമ്മ അസുഖത്തെ വിവരിക്കുന്നുണ്ട്. എന്റെ കൈകളെ സ്പര്‍ശിച്ചു കൊണ്ട് സാബു ഡോക്ടര്‍ ഉമ്മയോട് പറഞ്ഞു
"പൊടിയുടേയും പുകയുടേയും അലര്‍ജിയാ.."
ഞാന്‍ ആ മുഖത്തേക്ക് നോക്കി. വെളുത്തു മെലിഞ്ഞ മുഖത്തിനു വരച്ച പോലുള്ള മീശ, ഒതുക്കത്തോടെ ചീകി വെച്ച മുടി. പൌരുഷത്തിന്റെ തീഷ്ണ ഭാവം. കൌമാരം പ്രകടിപ്പിക്കുന്ന പ്രണയം മാധുര്യം കൂടിയതാണ്. ആ ചെരുമധുരം എന്റെ മനസ്സിനെ സ്വപ്നത്തിന്റെ മായാലോകത്ത് എത്തിക്കും മുമ്പേ പെട്ടന്നു ഉമ്മയുടെ വിളി
"ഉമ്മൂ... വാ പോകാം"
ഉമ്മയുടെ കൂടെ ടോര്‍ച്ചു വെട്ടത്തില്‍ റോഡിലൂടെ നടന്നു. അങ്ങാടി കഴിഞ്ഞ് റോഡ് തിരിഞ്ഞപ്പോള്‍ അവിടെ നിന്നും വലിയ വായിലുള്ള ആര്‍പ്പും നിലവിളികളും. ആദ്യം കാണുന്നത് സൈനുദ്ധീന്റെ വീടാണ്. അവിടെ നിന്ന് തന്നെയാണെന്ന് ഉമ്മയുടെ വിലയിരുത്തല്‍. ന്റെ റബ്ബേ.. എന്താണാവോ, വെപ്രാളപ്പെട്ട് നടന്നു. മുന്നിലൂടെ ടോര്‍ച്ചുമായി ഓടി വരുന്ന ആളുകളോട് തിരക്കി. അപ്പോഴാണ്‌ ആ ദുഃഖ വാര്‍ത്ത അറിഞ്ഞത്.

പാവം സൈനുദ്ധീന്‍. നാട്ടുകാര് സഹായിച്ചാണ് വയ്യാതെ കിടക്കുന്ന ഉമ്മാനെ അവന്‍ നോക്കുന്നത്. മാസത്തിലൊരിക്കല്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ തൊടീല് തേങ്ങയിടുംബോഴാണ് അവന്‍ സന്തോഷിക്കുക. തേങ്ങ പെറുക്കിക്കൂട്ടി കൊടുത്താല്‍ കിട്ടുന്ന കാശിനു ഉമ്മാന്റെ മരുന്നും അവന്റെ നോട്ബുക്കും വാങ്ങനെ തികയൂ.. ഇന്നലെ തേങ്ങ പെറുക്കികൂട്ടുമ്പോള്‍ എന്നോടു ഒരുപാട് പറഞ്ഞു, ഒരു ജോഡി പ്രാവിനെ വാങ്ങുമെന്നും അവ മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളെ വിറ്റ് കാശുണ്ടാക്കുമെന്നും പിന്നെ വലിയ പണക്കാരനാകുമെന്നും എന്തെല്ലാം മോഹങ്ങളായിരുന്നു. അതിനെല്ലാം ഇടയില്‍ ഇങ്ങനെ. പാവം, എന്താണ് അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല മരണത്തിനു കാരണങ്ങള്‍ വേണമെന്നില്ലല്ലോ..
ഉമ്മ ധൃതിയില്‍ നടന്ന് സൈനുദ്ധീന്റെ വീടിന്റെ ഗൈറ്റ്‌ കടന്നു. അകത്തു നിന്നും ഒഴുകി വരുന്ന ഖുര്‍ആനിന്റെ ആയത്തുകളില്‍ ഇടറുന്ന ശബ്ദം വേറിട്ട്‌ അറിഞ്ഞു. മരിച്ച് കിടക്കുന്ന ഉമ്മാക്കരികിലിരുന്ന് പോന്നുമോന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകള്‍ എന്നിലേക്ക്‌ തിരിഞ്ഞു. ആ കണ്മുനകളില്‍ വേദനയുടെ ചുടു രക്തം പൊടിഞ്ഞിരിക്കുന്നു. കൂടെ നിന്ന് ആരോ മയ്യിത്തിന്റെ മുഖത്ത് നിന്നും വെളുത്ത തുണി അല്‍പ്പം മാറ്റി പിടിച്ചു. സ്വര്‍ഗ്ഗ യാത്രക്ക് അനുമതി ലഭിച്ച പുഞ്ചിരിയോടെ ആ ഉമ്മ ചലനമറ്റു കിടന്നു.

അല്പം കഴിഞ്ഞ്  ഉമ്മയും ഞാനും യാത്ര പറയുമ്പോള്‍ എന്നെ നോക്കി അവന്‍ തേങ്ങിക്കരഞ്ഞു. ഉമ്മ അവനെ ആശ്വസിപ്പിച്ചു പറഞ്ഞു
“ഇല്ല മോനെ.. കരയണ്ട. എല്ലാര്‍ക്കും പോണം മരണത്തിലേക്ക്. പോവാതെ പറ്റൂലാ. മോന്‍ കരയാതിരി..”
അവന്‍ എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉമ്മാമയെ തനിച്ചാക്കി പോയ കാരണം ഞങ്ങള്‍ അവിടെ നിന്നും യാത്രയായി. മടങ്ങി വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ എന്റെ അസുഖത്തെ കുറിച്ച് വീണ്ടും ചിന്തിച്ചത്. കയ്യില്‍ ടാബ്ലെറ്റ് എടുത്തു തരുമ്പോഴും ഉമ്മ സൈനുദ്ധീനേയും അവന്റെ ഉമ്മാനേയും കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി മുതല്‍ സൈനുദ്ധീന്‍ ഞങ്ങളുടെയൊക്കെ മനസ്സില്‍ വേദനയുടെ പ്രതീകമായി.

ദിവസങ്ങള്‍ നീങ്ങി.
‘ഒറ്റപ്പെട്ട സൈനുദ്ധീനെ മക്കളില്ലാത്ത ഹാജിയാര്‍ ദത്തെടുക്കാന്‍ പോകുന്നു’
നാട് മുഴുവന്‍ പാട്ടായി. ഞാനും സന്തോഷിച്ചു. ആ വാര്‍ത്ത കൂടുതല്‍ വൈകും മുമ്പേ ഹാജിയാര്‍ അവനെ ദത്തെടുത്തു. മക്കളില്ലാത്ത അവര്‍ക്ക് പോന്നു മോനായി അവന്‍ വാണു. സുഖ സൌകര്യങ്ങളോടെ വര്‍ഷങ്ങള്‍ നീണ്ടു. എങ്കിലും എല്ലാത്തിനും ഇടയിലും അവന്‍ പറയും, വേദന കടിച്ചമര്‍ത്തി വയ്യാതെ കിടന്ന് മരണമടഞ്ഞ പോന്നുമ്മയെ കുറിച്ച്. സങ്കടത്തില്‍ കുതിര്‍ന്ന അവന്റെ നോവുകള്‍ കണ്ണുകള്‍ നനയിച്ച് ഞാനും കേട്ടിരിക്കും.

41 comments:

  1. നാട്ടില്‍ പോകാനുള്ള തിരക്കും ജോലിയുടെ തിരക്കുകളും കാരണം ബ്ലോഗില്‍ സജ്ജീവമാകാന്‍ കുറച്ച് കാലമായി സാദിക്കുന്നില്ലാ. വായനയില്‍ ഉണ്ടായിരുന്ന ബ്ലോഗുകളില്‍ ഒന്നും തിരക്ക് മൂലം കയറാനും വായിക്കാനും ഇപ്പോ തീരെ കഴിയുന്നില്ലാ. മുമ്പ് എഴുതിവെച്ച കുറിപ്പുകള്‍ ആണ് കുറച്ച് കാലമായി പോസ്റ്റ് ചെയ്യുന്നത്.

    വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ബ്ലോഗില്‍ സജ്ജീവമാകാന്‍ കഴിയുമെന്ന് തന്നെ കരുതുന്നു.
    ഇനി നാട്ടില്‍ നിന്ന് തിരിച്ചെത്തിയിട്ട് കാണാം.
    പ്രിയ കൂട്ടുകാര്‍ക്ക് നന്മകള്‍ നേരുന്നു

    ReplyDelete
  2. സൈനുദ്ദീന് ലഭിച്ച സൌഭാഗ്യത്തില്‍ സന്തോഷം തോന്നി.

    ഒഴിവ് കാലം കഴിഞ്ഞ് എത്തിയതും ബ്ലോഗില്‍ സജീവമാകൂ.

    ReplyDelete
  3. സാബിക്കും ഹാജിയാർക്കും അഭിനന്ദനങ്ങൾ..
    സുലൈമാന് ആശംസകൾ...

    ReplyDelete
  4. ചിലരുടെ മരണം പോലും മറ്റുചിലര്‍ക്ക് ഭാഗ്യമായി ഭവിക്കുന്നു!
    തലേവര നന്നായില്‍ ഭാഗ്യം ചെറ്റപ്പുരയും പൊളിച്ചു അകത്തുവരും എന്നല്ലേ...
    (നാട്ടില്‍ പോയി കൂടുതല്‍ അനുഭവസമ്പത്തുമായി തിരിച്ചുവരൂ
    ആശംസകള്‍!)

    ReplyDelete
  5. പ്രിയപ്പെട്ട സാബി ബാവ..
    ഒറ്റവാക്കില്‍ പറഞ്ഞാല്‍ മധുര നൊമ്പരങ്ങള്‍. പഴയ കഥകള്‍ കേട്ടു രസിച്ചു വരുമ്പോള്‍ ആണ് സൈനുദ്ദീന്‍ കടന്നു വന്നത്. അതോടെ മനസ്സ് വിഷമിച്ചു. ഹാജിയാര്‍ അവനെ ദത്ത് എടുത്തത്‌ അറിഞ്ഞു അവന്റെ ഉമ്മാ സ്വര്‍ഗത്തില്‍ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും. എപ്പോഴും സാബിയുടെ കഥകളില്‍ ഒരു നൊമ്പരം ഒളിഞ്ഞു കിടപ്പുണ്ടാവും. എന്നാലും അവസാനം ഒരു പ്രത്യാശയുടെ വെട്ടം കടന്നു വരും. അത് ശുഭ സൂചകം ആണ്.. നല്ല എഴുത്ത്...‌ ഭാവുകങ്ങള്‍ നേരുന്നു ഒപ്പം അഭിനന്ദനങ്ങളും.. ‍

    www.ettavattam.blogspot.com

    ReplyDelete
  6. മരണം ഒരു യാദാര്‍ത്ഥ്യമാണ്. കൂടുള്ളവര്‍ പോയാലും നമുക്കു ജീവിച്ചേ പറ്റൂ. മറ്റുള്ളവരുടെ നല്ല ഓര്‍മകളിലെങ്കിലും കുറച്ചുകാലം കൂടി ജീവിക്കാന്‍ കഴിഞ്ഞാല്‍ അതും ഭാഗ്യം.

    ReplyDelete
  7. എല്ലാ സുഖങ്ങളും ഒരുമിച്ചു ആര്‍ക്കും കിട്ടില്ലല്ലോ അങ്ങിനെ കിട്ടിയാല്‍ ജീവിതം എന്നതിനു എന്ത് അര്‍ഥം .. സുഖ ദുഃഖ സമ്മിശ്രമല്ലേ ജീവിതം കഥ കൊള്ളാം ........ നാട്ടില്‍ പോയി സസന്തോഷം തിരിച്ചു വരൂ പ്രാര്‍ഥനയോടെ ...

    ReplyDelete
  8. nalla varikal . nalla editing.. fine ... kooduthal ezhuthunnathinu kathirikkunnu...

    ReplyDelete
  9. ഇനി നാട്ടിൽ പോയിട്ട് ശരിയായ മഴക്കാലം ആസ്വദിച്ചിട്ട് വരൂ...

    ReplyDelete
  10. Dear Sabibava,
    A touching post!Goodness always remains in this world!
    Happy and comfortable stay in Kerala!
    Monsoon awaits!
    Sasneham,
    Anu

    ReplyDelete
  11. ///ഉമ്മാക്ക് ഭയം, രാത്രിയല്ലേ. പോരാത്തതിന് കാറ്റും മഴയും, അതിനിപ്പോ എന്താ സാബു ഡോക്ടറെ കാണിച്ചാല്‍ പോരെ.. സാബു ഡോക്ടറെ ഉമ്മാക്ക് അത്രക്കങ്ങ് പിടുത്തം പോര. മൂപ്പര് വെറും എമ്പീബിയെസ്സാ, ഒന്നിന്റേയും സ്പെഷ്യാലിസ്റ്റല്ല. എന്നാലും ഈ രാത്രിക്ക് തല്‍ക്കാലം അത് മതി. കരണ്ടും ഇല്ല. മഴയും വരുന്ന ലക്ഷണം ഉണ്ട്.
    "കൊട കരുതിക്കോണം"///
    സാബി.. ഈ വരികള്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കി വ്യക്തമാക്കാമോ?
    മഴ ഉണ്ടോ.. ഇല്ലയോ..?
    എങ്കിലും കഥയില്‍ അറിഞ്ഞു ചേര്‍ത്ത നനഞ്ഞ നന്മയെ വല്ലാതെ ആസ്വദിച്ചു.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  12. ഹൃദയസ്പൃസ്ക്കായ എഴുത്തു്. മുകളില്‍ ചെറിയവന്‍
    ഒരു വലിയ ആശയക്കുഴപ്പം ചൂണ്ടികാണിച്ചതു
    ശരിയാണു്.

    ReplyDelete
  13. നാട്ടില്‍ പോവുകാണല്ലേ.. നലല്‍ വെക്കേഷന്‍ ആശംസിക്കുന്നു..

    എന്തോ എഴുത്ത് അത്ര സുഖമായില്ല എന്ന ഒരു തോന്നല്‍..

    ReplyDelete
  14. ചെറിയവന്‍ ചൂണ്ടിക്കാണിച്ച പിശക്
    >> പോരാത്തതിന് കാറ്റും മിന്നലും,<<
    എന്നാക്കി തിരുത്തിയിട്ടുണ്ട്
    തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി

    ReplyDelete
  15. നല്ല കഥ. നല്ല അവധിക്കാലവും ആശംസിക്കുന്നു. (വായിച്ച് വരുമ്പോള്‍ ഞാനോര്‍ത്തു സാബി ഏതോ യഥാര്‍ത്ഥ അനുഭവം പറയുകയാണെന്ന്)

    ReplyDelete
  16. രസം ആയി വായിച്ചു
    വന്നു ..പെട്ടെന്ന് കഥ
    തിരിച്ചു ..രണ്ടു ഭാവങ്ങള്‍ ..
    തിരക്കില്‍ ആണ്‌ അല്ലെങ്കിലും ..
    എന്നാലും കുഅഴപ്പം ഇല്ല
    എന്ന് മാത്രം ..

    നല്ല അവധി ആശംസിക്കുന്നു ...

    ReplyDelete
  17. എന്താണ് ഇതിലെ കഥാഭാഗം..?ദയവായി ഇതിനൊന്നും കഥയെന്ന ലേബൽ ക്കൊടുക്കരുതേ പ്ലീസ്..

    ReplyDelete
  18. അറിയാതെ ഈറനണിയിച്ച കണ്ണുനീര്‍ തുള്ളീകള്‍ ആനന്താശ്രുക്കളായി മാറുന്നത് ഞാനറിഞ്ഞു, പക്ഷെ എങ്കിലും എന്തൊ തേങ്ങലിന്‍ നീറ്റല്‍ എന്നില്‍ ഞാനറിയുന്നു...............‍

    thanks sabi.
    by : http://thengal.blogspot.com/

    ReplyDelete
  19. നല്ല കഥക്ക് എന്റെ ഭാവുകങ്ങൾ

    ReplyDelete
  20. കഥ നല്ല മികവ് പുലര്‍ത്തി. കൂടുതല്‍ കഥകളുമായി തിരിച്ചുവരുമല്ലോ.

    ReplyDelete
  21. കൂടുതല്‍ നല്ല ചിന്തകളും കഥകളുമായി നല്ലൊരു തിരിച്ചുവരവ്‌ പ്രതീക്ഷിച്ചുകൊണ്ട്..അടിപൊളി വെക്കേഷന്‍ ആശംസകളോടെ .

    ReplyDelete
  22. ല്ല രീതിയില്‍ എയുതി ആദ്യം ഞാന്‍ കരുതി സാബിത്ത ആ ഡോക്ടറെ പ്രേമിക്കാനുള്ള പരിപാടി ആണെന്നാണ്‌ ഒരു പാട്ര്ടു സീനും കൊതിച്ചു പക്ഷെ അവസാനമായപ്പോയെക്കും കണ്ണുക ലെ ഈറനണിയിച്ചു

    ReplyDelete
  23. പഠിക്കുന്ന പുസ്തകത്തില്‍ നോവല്‍ വായിക്കുന്ന സ്വ്ഭാവം എനിയ്ക്കുമുണ്ടയിരുന്നു. ഒരിയ്ക്കല്‍ ക്ലാസ്സില്‍ നിന്ന് നോവല്‍ വായിച്ചിട്ട് ടീച്ചര്‍ നോവല്‍ എടുത്തു കൊടുപോയതും ലൈബ്രറിയില്‍ ഫൈന്‍ അടക്കെന്റി വന്നതും ഓര്‍ത്തു പോകുന്നു. കഥ കൊള്ളാം

    സസ്നേഹം

    സത്യന്‍

    ReplyDelete
  24. കഥ കൊള്ളാം.

    യാത്രാമംഗളം നേരുന്നു....

    ReplyDelete
  25. കുട്ടിക്കാല ഓര്‍മ്മകള്‍ മറക്കാനാവില്ല. ഈ പങ്കു വെക്കലിന്‌ ആശംസകള്‍

    ReplyDelete
  26. കഥയായി തോന്നിയില്ല സാബി..അനുഭവം പോലെ എഴുതിയിരിക്കുന്നു...എഴുത്ത് എന്നത്തെയും പോലെ ഫീല്‍ ചെയ്യിക്കുന്നുണ്ട്..നല്ലൊരു യാത്ര ആശംസിക്കുന്നു.. :)

    ReplyDelete
  27. നല്ല കഥ ....
    നല്ലൊരു അവധികാലം ആശംസിക്കുന്നു ...

    ReplyDelete
  28. നന്നായിട്ടുണ്ട്.......
    ആശംസകൾ

    ReplyDelete
  29. നല്ല ഒരു കഥ അടക്കത്തോടും ഒതുക്കത്തോടും കൂടി പറഞ്ഞിരിക്കുന്നു..നാട്ടിൽ പോയി അവധിക്കാലം തകർത്ത് ആഘോഷിക്കൂ

    ReplyDelete
  30. ഹൃദയസ്പൃസ്ക്കായ നല്ല കഥ.

    ReplyDelete
  31. മനസ്സില്‍ തട്ടി സൈനുദ്ദീന്റെ അനുഭവങ്ങള്‍.
    നല്ല അവധിക്കാലം നേരുന്നു.

    ReplyDelete
  32. യാത്രാമംഗളം നേരുന്നു....

    ReplyDelete
  33. കഥ വായിച്ചൂ കേട്ടൊ. അപ്പോ തിരിച്ചു വന്നിട്ട് കാണാം.

    ReplyDelete
  34. ഭാവുകങ്ങള്‍

    ReplyDelete
  35. എഴുത്ത് നന്നായെങ്കിലും കഥയെന്ന ലേബലല്ല അവസാനിപ്പിച്ച രീതിക്ക് ചേരുന്നത്.. :)


    അല്ലാ, ഈയൊരാളെ ബൂലോകത്ത് കാണാറേ ഇല്ലല്ലോ, വെക്കേഷന്‍..??

    ReplyDelete
  36. ithaaa
    othiri nannayittund
    jeevitham inganeyokke thanneyalle

    raihan7.blogspot.com

    ReplyDelete
  37. ഇല്ല മോനെ.. കരയണ്ട. എല്ലാര്‍ക്കും പോണം മരണത്തിലേക്ക്. പോവാതെ പറ്റൂലാ. മോന്‍ കരയാതിരി..
    cheviyil ketta manthranam ....nannaayittundu ithaa ellaa nanmakalum nerunnu...ee kunju mayilpeely...”

    ReplyDelete
  38. Good ! enjoyed the story.

    www.ilanjipookkal.blogspot.com

    ReplyDelete
  39. നന്നായി അവതരിപ്പിച്ചു ... ഇത്തിരി മധുരവും
    ഇത്തിരി സങ്കടവും ....
    ഇനിയും വരാം ..

    ReplyDelete