പ്രണയമേ.. നീ കുളിരൂറിയൊരു ചാറ്റല്‍ മഴപോലെ എന്നില്‍ പെയ്തു തുടങ്ങി. ഞാന്‍ ലയിച്ച നിന്റെ പ്രണയ മഴയില്‍ സംഗീതമുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ താളം അറിഞ്ഞു നീ പാടുന്ന സംഗീതം. എന്റെ വ്യഥകളെ കഴുകി വെടിപ്പാക്കി എന്നെ പുഞ്ചിരിപ്പിച്ച ദിനരാത്രങ്ങള്‍. എന്റെ കണ്ണുകളേയും മനസിനേയും നിന്നിലേക്ക് മാത്രം തള്ളിവിട്ടു ഞാന്‍ സന്തോഷത്തിന്റെ നിർവൃതിയിലായിരുന്നു.
അറിയില്ല, ഇപ്പോള്‍ മഴമേഘങ്ങള്‍ ആകാശം വിട്ട് അകലും പോലെ നീയെന്നില്‍ നിന്നും അല്‍പാല്‍പമായി അകലുന്നുവോ...? അതോ സാഹചര്യം നമ്മെ അകറ്റുന്നുവോ പ്രിയനേ..
ഹൃദയം വേവുന്നു. നീയെന്നിലെ ആശ്വാസമായിരുന്നു, വേദനകള്‍ക്ക് സംഹാരിയായിരുന്നു. കൊഴിഞ്ഞു പോയ ഓര്‍മ്മകള്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലെ തെളിയുന്നു. നീയെന്നില്‍ അലിഞ്ഞില്ലാതായിരുന്ന നാളുകള്‍ പടികടന്നകന്നു എന്നെനിക്കറിയാം.. ഇനിയുണ്ടാകില്ല എന്നുമറിയാം.
ചന്ദനം പുശിയ നിന്റെ മെയ്യും ചന്ദ്രകലപോല്‍ തെളിയുന നിന്‍ മുഖവും എന്റെ കണ്ണുകളിൽ മീന്‍ പോലെ പിടഞ്ഞ നാളുകള്‍.... ഇല്ല പ്രിയനേ ഇനിയുണ്ടാകില്ല ആ നല്ല ഓര്‍മ്മകള്‍.
'കണ്ണുകളുടെ കാഴ്ച കണ്ണുകള്‍ നഷ്ടമാകുംപോഴേ അറിയൂ' ഈ വാക്കുകള്‍ എത്ര സത്യമാണ്. നീ ഒരല്പം അകന്നപ്പോള്‍ ഞാന്‍ എന്തുമാത്രം വേദനിക്കുന്നു. നീ എനിക്കാണെന്നു അറിയാമെങ്കിലും ഞാനതെങ്ങനെ നേടിയെടുകും!!
സ്വര്‍ഗത്തിലെ പരിമളം വീശുന്ന പൂവുപോലെയാ എനിക്കുനിൻമുഖം. ഞാന്‍ അതില്‍ ഒരു വണ്ടായി പാറി നടന്നപോള്‍ എന്റെ കണ്ണുകള്‍ സുഖം കൊണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. അത്രക്കും ലോകത്തെ മറന്ന നിമിഷങ്ങള്‍. എന്റെ കണ്ണുകള്‍ നിന്നെയാണ് കാണാന്‍ കൊതിച്ചത്. എവിടേക്കാണ് നീ അകലുന്നത്. ഇല്ല കഴിയില്ല നിനക്ക്
എന്നിലെ കാന്തിക വലയം നിന്നെ പിടിവിടില്ല. കഴിയുമോ നിന്നെ എന്നില്‍ നിന്നകറ്റാന്‍? ഇല്ല
അതാര്‍ക്കും കഴിയില്ല.
ഞാനെന്ന രൂപം മണ്ണില്‍ ലയികുവോളം നീയെന്റെ കൂടെയുണ്ട്. എന്റെ നെഞ്ചോട് ചേര്‍ന്ന് എന്റെ ശ്വാസത്തില്‍ ലയിച്ച് ഓരോ നിമിഷവും

No comments:
New comments are not allowed.