കഥനങ്ങളുടെയും വേര്‍പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും തന്റെ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടോത്ത് സ്ഥിര താമസത്തിന്
കൊതിക്കുന്നവരാണ് .എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്‍ത്തുകയാണോ?
എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും വിദേശത്തും അന്ന്യനായി കഴിയേണ്ടി
വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത
കടബാധ്യ തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .
കാണാപോന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ
വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍
ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സുക്ഷിച്ചവരും
പഠന ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും ഇതില്‍
പെടുന്നു .ഇതില്‍ ചിലര്‍ ഭാഗ്യവാന്‍മാര്‍ ഈമണ്ണില്‍ മെച്ചപെട്ട വിളവു കൊയ്യുന്നു. ബാകി ൮൦% ആളുകളും
കുടുംബത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍കും പ്രരാബ്ദങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാദ്യങ്ങളെല്ലാം
ചിലവിട്ടു രണ്ടോ മുന്നോ വര്‍ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാതത്തിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കുട്ടുന്നവരും നമുക്ക് ഇടയിലുണ്ട് കോണ്‍ഗ്രീറ്റ് ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ച്
ഒരുപാട് സ്വപ്നങ്ങളും കെട്ടിപിടിച്ചു ഒരുറൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും ഹാര്‍ട്ടറ്റാകും മറ്റുള്ള രോഗങ്ങളുമായി
തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെ യും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .സ്വന്തമായി വരുമാന മാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും അതോടൊപ്പം വളരുകയാണ്
വലിയൊരു ബംഗ്ലാവും എ സി കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്‍പിക്കാന്‍ ഒരു കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയവലിയ കൊട്ടാരം പോലൊത്ത വീടുകളും മുറികള്‍ തോറും ബാത്രൂമുകളുംഎ സി യും പണി കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുംബോഴെക്ക് കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .
അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു
മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാന
മാര്‍ഗമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു
വിനയായി മാറുന്നവയാണ്.നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍
തന്റെ കടങ്ങള്‍ മറച്ചു വെച്ചുള്ള പ്രവാസിയോട് മതിമറന്ന
വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീര്‍ക്കാന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല .
ഇതില്‍ നിന്നെല്ലാം എന്നാണു പ്രവാസിക്കൊരു മോചനം ?
ഒറ്റപെടലിന്റെ നീര്‍കടലില്‍ നിന്ന് ഒരല്പം ആശ്വാസത്തിന് വേണ്ടി
കുടുംബത്തോട് കൂടെ കഴിയാന്‍
അവരെ കൊണ്ടുവരുന്നവരുടെ കാര്യവും ചിലത് പരിതാപകരമാണ് .
ഗള്‍ഫില്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍
പിന്നെ വന്ന റൂം സൗകാര്യം പോരാ മാറണംകുട്ടിയെ നല്ല സ്കൂളില്‍ ചേര്‍ക്കണം
മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും
സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ
ഫാമിലി തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് .
തന്റെ വരുമാനം മനസ്സിലാകി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍
അല്പാശ്വാസം കിട്ടുമെന്ന് തീര്‍ച്ച .ഇന്ന് മാസം തോറും നിലവില്‍ വരുന്ന
നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേദനയാണ് .
അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍
പടര്‍ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി കളയുക.
നിവര്‍ത്തി ഇല്ലാത്തവ പരിഹരിക്കുക .
ഏതൊരു പ്രവാസിയുടെ ജീവിതവും ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല .
ഇന്നല്ലെങ്കില്‍ നാളെ സൊന്തം നാട്ടിലേക്കു പറിച്ചു നടെണ്ടവര്‍
ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം നാം വലിയ വലിയ
ആഢംബരങ്ങൾ കുറയ്ക്കുക .
അങ്ങിനെ ഒരു പരിധി വരെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്‍
ഓര്‍ക്കുക സമ്പത്തും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍കായ് നേടി കൊടുക്കുമ്പോള്‍
നഷ്ട്ടമാകുന്നത് നിന്റെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.
കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല .
ജീവിതം അത് മുന്നോട്ട് കുതിക്കയാണ് .
പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ
നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് .
അതുകൊണ്ട് ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി
കടങ്ങളില്‍ നിന്നുംരക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .
___________________________
സാബിബാവ
ജിദ്ധ
വളരെ നല്ല പോസ്റ്റ്
ReplyDeleteപ്രവാസിയുടെ അടക്കി പിടിച്ച തേങ്ങളുകളാന്നു വരികളിലൂടെ പുറത്തു
കൊണ്ട് വന്നിരിക്കുണത്,
ഇങ്ങിനെ ചിന്തിക്കനുള്ളാ മാനസികനില പൊലും ചില പ്രവാസികൾക്കു കൈമോശം
വന്നിരിക്കുന്നു.
യന്ത്രിക ജീവിതം
അവന്റ്റെ മനസിനെ യാഥാർങ്ങളിൽ നിന്നു ഒളിച്ചോടാനാനു സഹായിക്കുന്നത്
ഈ കാര്യം ഉണർത്തിയ താങ്കൾക്കു നന്മ വരട്ടേ എന്നു പ്രാർഥിക്കൂന്നു
പറഞ്ഞതെല്ലാം വാസ്ഥവം....!
ReplyDeleteപക്ഷെ, ഇതിനൊരു പരിഹാരം എന്താണ്..?
പ്രവാസികളിൽ ഭൂരിപാക്ഷം പേർക്കും കുടുംബത്തെ കൊണ്ടു വരാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തവരാണ്. രണ്ടും രണ്ടിടത്തു ജീവിച്ചിട്ടും ചിലാവുകൾ താങ്ങാൻ കഴിയുന്നില്ല..
ചിലവു കുറക്കലാണ് ഒരു പോം വഴി..
നാട്ടിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു, ” പുള്ളിക്കാരൻ പറയുന്നു, ചിലവു കുറക്കാൻ... ഒന്നുമില്ലെങ്കിലും ഒരു ഗൾഫുകാരന്റെ വീടല്ലെ ഇതു..?”
ശരിയാണ്... ഗൾഫുകാരന്റെ കുടുംബം എങ്ങനെ ജീവിക്കണമെന്നുള്ള ഒരു മുൻവിധി നാട്ടിലെങ്ങുമുണ്ടെന്നു തോന്നുന്നു. അത് മാറ്റാതെ ഒരു മാറ്റവും വരുമെന്നു തോന്നുന്നില്ല.
നാട്ടിൽ മാത്രമല്ല.. ഇവിടേയും..!!
ഹലോ
ReplyDeleteവളരെ നല്ല പോസ്റ്റ്... അഭിനന്ദനങ്ങള്‍...
എന്നെയും നോക്കുമല്ലോ?
നല്ല സന്ദേശം. ആഢംബരങ്ങള്‍ തന്നെയാണ് നമ്മുടെ പ്രശ്നങ്ങള്‍.
ReplyDeleteകറുപ്പ് പശ്ചാത്തലത്തിന് മുകളില്‍ ഈയിളം പച്ച ഫോണ്ട് വായിക്കാന്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.
Manal Swapnangal...!
ReplyDeletemanoharam, Ashamsakal...!!!
നല്ല സന്ദേശം.
ReplyDeleteഇത് നല്ല ഒരു സന്ദേശമാണ് ..!!എല്ലാ പ്രവാസികളുടെയും മനസ്സില്‍ ഉള്ളതും എന്നാല്‍ തനിക്കിത് ഭാതകമല്ല എന്ന രീതിയിലുമാണ് ഒരോ പ്രവാസിയുടെയും ജീവിതം !!
ReplyDeleteവാസ്തവം! വളരെ നന്നായിരിക്കുന്നു. സഹോദരിയെപ്പൊലെ മറ്റുള്ള സഹോദരിമാരും ഇങ്ങിനെ ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ സമൂഹത്തിലെ ദൂര്‍ത്തും പൊങ്ങച്ചവും ഒരു പരിധിവരെ തടയാന്‍ നമ്മള്‍ക്കും നമ്മുടെ സമൂഹത്തിനും സാധിക്കും.പഴയ തലമുറയിലെ അറിവില്ലായ്മയില്‍ നിന്നും ഉള്‍തിരിഞ്ഞു വന്നതാവാം ഈ ചിന്താഗതി. ഇനിയും മാറ്റങ്ങള്‍ സംഭവിച്ചേക്കാം.. എന്ന പ്രതീക്ഷയോടെ...! എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteപ്രവാസികള്‍ ഓരോ കോപ്പി എടുത്തു ഡ്രാഫ്റ്റ്‌നോടൊപ്പം വീട്ടിലെക്കയക്കേണ്ട ഒരു ലേഖനം.
ReplyDeleteഞാന്‍ exit അടിക്കട്ടെ ?
ReplyDelete