മരുഭൂമിയിലെത്രയെത്ര- മെഴുകു തിരികളുരുകുന്നു.
ആശകളുടെ നൊംബരങ്ങളുടെ-
ഏകാന്ത ത നിറഞ്ഞ ഇടവഴികളിൽ.
നീറി നീറി പ്രകാശിക്കുംബോൾ
അലകൾക്കപ്പുറം...
നീലാകാശവും കരിമേഘങ്ങളും താണ്ടി
അടുപ്പ് കല്ലിനു വെളിച്ച മേകുന്നു.
മധുവിധുവിന്റെ മധുരമേറിയ-
വരികൾ നിനക്കുന്മേഷ്ം തരുന്നു
അറബിപ്പൊന്നിന്റെ പൊലിമയിൽ
മോഹങ്ങളുടെ മണിച്ചെപ്പു
നീ......
ഒരൊന്നയ് തുറന്നു കൊടുക്കുന്നു
ഉരുകിയൊലിച്ച നിന്റെ നൊംബരം
നിലമ്പതിക്കുംബോൾ.....
നിന്റെ കുഞ്ഞാറ്റകൾ ഈണതിൽ പാടുന്നു.
നിന്റെ ആശകളാകാശ്ം മുട്ടുംബോൾ
വിരഹത്തിൻ കായലരികത്തു
ഏകനായ് നീ എരിഞ്ഞു തീരുന്നു.
സബിറ സിദീഖ് ജിദ്ധ
നല്ല വരികള്‍!,ആശംസകള്‍ നേരുന്നു.പുതിയ കെട്ടും മട്ടും നന്നായിട്ടുണ്ട്.
ReplyDeleteമെഴുതിരികള്‍ ഉരുകുന്നത് മരുഭൂമിയില്‍ മാത്രമല്ല . എവിടെയും ഉരുകിതീരുകയും എഴുതി തീരുകയും മാത്രം .ഈ ഞാനും ........
ReplyDelete'നിനക്കല്ലാ ത്തോരിടമില്ലെന്‍ നെഞ്ചില്‍ ശുന്യമായ്
ReplyDeleteനിനക്കുള്ള വര്‍ണ്ണമില്ലീ മിഴികളില്‍ ' കവിത നന്നായിരുന്നു, ഭാവുകങ്ങള്‍