കയ്യില്‍ ഗ്ലൌസ് ധരിച്ച് കൈത്തണ്ടയില്‍ ആല്‍ക്കഹോളിന്റെ സ്വാബ് കൊണ്ട് ഉരസുമ്പോള്‍ സിസ്റ്ററുടെ ചോദ്യം
“ഇപ്പൊ എത്ര മാസായി”പതിയെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു .
“അഞ്ച്”
“ഇഞ്ചക്ഷന്‍ കഴിഞ്ഞു. അല്‍പം പുറത്ത് വെയിറ്റ് ചെയ്യൂ.. വിളിക്കാം”
പുറത്ത് വിരിച്ചു വെച്ച കസേരയില്‍ അദേഹത്തിന്റെ ചുമലും ചാരി ഇരുന്നു. ഈ കാത്തിരിപ്പ് ഇനി എത്ര നേരം. വല്ലാതെ ക്ഷീണവും ഉണ്ട്. സ്വപ്നം എന്നും എനിക്ക് വേറിടാത്ത കൂട്ടുകാരിയായിരുന്നു, ചെറുതലോടല്‍ പോലെ നിദ്രയുടെ കൂടെ പറന്നെത്തുന്ന വരദാനം.
ഞാനതിന്‍ ചിറകിലേറി പറന്നുയര്‍ന്നു. അകലങ്ങളിലേക്ക് നീലക്കുറിഞ്ഞികള്‍ പൂത്ത താഴ്വാരത്തെക്ക്. കാറ്റിന്റെ ചില്ലയില്‍ ഊഞ്ഞാലാടുന്ന കുറിഞ്ഞി പൂക്കള്‍. അവര്‍ വികാര തരളിതയായ് സല്ലപിക്കുന്നു. പച്ച പുല്ലുകള്‍ കിളിര്‍ത്ത മലയുടെ മാറിലൂടെ കൈകളില്‍ പ്രിയന്റെ കരം പുണര്‍ന്ന് ഞാന്‍ നടന്നു ഏറെ നേരം.. ചെറുകുളിരുള്ള കാറ്റ് വീശുമ്പോള്‍ അവനെന്നോട് വിവരിച്ചത് പൂത്ത് നില്‍ക്കുന്ന കുറിഞ്ഞിയുടെ വശ്യതയാര്‍ന്ന ചുണ്ടുകളുടെ ഭംഗിയേ കുറിച്ചായിരുന്നു.
ചക്രവാളത്തിലേക്ക് തൊട്ട് നില്‍ക്കുന്ന മലകള്‍ ചൂണ്ടി അവന്‍ പറഞ്ഞു.
"ദേ.. അങ്ങോട്ട് ആ കുന്നിന്‍ മുകളിലേക്ക് നോക്ക്"
അവന്‍റെ ചൂണ്ട് വിരല്‍ തുമ്പിലൂടെ കണ്ണുകള്‍ സഞ്ചരിച്ചപ്പോഴേക്കും എന്‍റെ മൌനത്തെ ഉടച്ചെത്തി എന്നില്‍ പതിഞ്ഞ അവന്‍റെ ചുമ്പനം കവിളുകളില്‍ വാടാ മലരുകള്‍തീര്‍ത്തു.
വീണ്ടും കാഴ്ചകളിലേക്ക് തിരിഞ്ഞ കണ്ണുകള്‍ ചെന്നെത്തിയത് അങ്ങ് ദൂരെ മലഞ്ചെരുവിലിരുന്ന്‍ പാടുന്ന വൃദ്ധനിലേക്ക്. അരികില്‍ അനുസരണയോടെ ഇരിക്കുന്ന തുടുത്ത കവിളുകള്‍ ഉള്ളൊരു കുഞ്ഞു സുന്ദരികുട്ടി. പിതാവിന്‍റെ വെളിച്ചമില്ലാത്ത മിഴികള്‍ക്ക് തേരാളിയായവള്‍. എങ്ങെല്ലാമോ മേഞ്ഞു നടന്ന് തിരിച്ചെത്തുമ്പോള്‍ അച്ഛനെ മലഞ്ചെരുവില്‍ ഇരുത്തി അവള്‍ ഓടി വന്ന് കൈകുമ്പിള്‍ നിറയെ പറിച്ചെടുക്കുന്ന നീലകുറിഞ്ഞികള്‍. കണ്ടു നിന്ന എനിക്ക് പറയാതെ വയ്യ.!
"അരുത് കുട്ടീ..അരുത്. അവയെ വേദനിപ്പിക്കാതെ.."
പറഞ്ഞു തീര്‍ന്നില്ല അവള്‍ക്ക് പിന്നാലെ ഓടിയെത്തി മുട്ടിന്മേല്‍ വരേ നിക്കറിട്ട കുഞ്ഞു പയ്യന്‍. അവന്‍ എന്‍റെ നേരേ കയര്‍ത്ത് പറഞ്ഞു. അപ്പൊഴാണ റിയുന്നത്, അവര്‍ കളിക്കൂട്ടുകാരാണ്. കുഞ്ഞു കൈകള്‍ കോര്‍ത്ത് പിടിച്ച് അവരോടി, താഴ്വാരങ്ങളിലേക്ക്.
ഏതോ വേദനയുടെ മുള്ളുകള്‍ തറഞ്ഞ ഹൃദയം പോലെ എന്‍റെ മനസ്സും അവരോടൊപ്പം യാത്രയായി സ്വപ്നത്തില്‍ നിന്നും വീണ്ടും സ്വപ്നത്തിലേക്ക്, എന്‍റെ കുഞ്ഞു ബാല്യത്തിലേക്ക്
അച്ഛന്റെ കഥ കേള്‍ക്കാന്‍ മാഞ്ചോട്ടില്‍ കൂടിയിരിക്കുന്ന കുട്ടികള്‍.
തളിര്‍ത്ത് നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ കാറ്റടിച്ചു താഴെയിടുന്ന തളിരിലകള്‍ പൊറുക്കി കഥ പറഞ്ഞ അച്ഛന് കാശാക്കി എണ്ണി കൊടുക്കുമ്പോള്‍ അച്ഛൻ പറയും ഓട്ടവീണ ഇലക്ക് വിലയില്ലെന്ന്. പാവം ഓട്ടവീണ ഇലയെ ദൂരേക്ക് എറിഞ്ഞ് അച്ഛനോട് കരഞ്ഞ് പറഞ്ഞു. "വേണ്ടച്ഛാ... ഓട്ടയുണ്ടാക്കിയത് കിളികളല്ലേ.."
കണ്ണുനീര്‍ തുടച്ച് കൊണ്ട് അച്ഛന്‍ പറഞ്ഞു.
"സാരമില്ല, കരയാതെ എടുത്ത് കൊണ്ടുവാ.."
അച്ഛന്റെ ഓര്‍മകള്‍ക്കിടയിലൂടെ പാഞ്ഞെത്തി ആ കൊച്ചു സുന്ദരി ചോദിച്ചു
"ചേച്ചി എന്തേ ഇവിടെ.. പൂക്കള്‍ എടുക്കാനാണോ"
ചുണ്ടുകള്‍ മറുപടി പറഞ്ഞില്ല. വിളികള്‍ പുറത്ത് വന്നില്ല. കാത്ത് നില്‍ക്കാതെ കൈകള്‍ നിറയെ നീല കുറിഞ്ഞി പൂക്കളുമായ് അവള്‍ നടന്നകന്നു, മലഞ്ചെരുവിലിരുന്നു പാടുന്ന വൃദ്ധന്‍റെ അരികിലേക്ക്. അപ്പോഴേക്കും മധുരമായ എന്‍റെ സ്വപനത്തെ കീറി മുറിച്ചു ആ വിളിയുയര്‍ന്നു.
"ദീപ ആദര്‍ശ്"
സ്വപ്നത്തിന്റെ വിട്ടുമാറാത്ത ആലസ്യം പോലെ പറഞ്ഞു.
"അതെ ഞാനാ.."
അടുത്ത ടോക്കണ്‍ നമ്പര്‍ നിങ്ങളുടെതാണ്.
ആദര്‍ശേട്ടന്‍ എവിടെയാ..
തന്‍റെ കുഞ്ഞു ഉദരത്തിലൊന്ന്‍ തലോടി പറഞ്ഞു
"അമ്മ നീലകുറിഞ്ഞി പൂത്ത താഴ്വാരം വരേ ഒന്ന് യാത്ര പോയതാ.. അപ്പോഴേക്കും അച്ഛന്‍ പോയോ .
"ഇല്ല ഇവിടെയുണ്ട്"
തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ആദര്‍ശേട്ടന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
"നീ ഉറങ്ങി അല്ലെ..."
പുഞ്ചിരി കൊണ്ട് മാത്രം മറുപടി പറഞ്ഞു. അപ്പോഴേക്കും രണ്ടാമത്തെ വിളി
"ദീപആദര്‍ശ് കയറിക്കോളു..."
സ്വപ്നങ്ങളെ വിട്ട് ജീവിതത്തിന്റെ യഥാര്‍ത്യങ്ങള്‍ അറിയാനുള്ള വ്യഗ്രതയിലേക്ക് ആദര്ശേട്ടന്റെ പിന്നാലെ ഡോക്ടറുടെ റൂമിലേക്ക് കയറി.
എല്ലാ കഥകളിലും അനുഭവങ്ങളിലും ഒരു പുതുമയുണ്ട്,നല്ല എഴുത്തുകള്‍..
ReplyDeleteനീലക്കുറിഞ്ഞിയുടെ മണവും,സൗന്ദര്യവും മുഴുവനായി ആസ്വദിക്കും മുന്‍പേ സ്വപ്നത്തില്‍ നിന്നുണര്‍ന്നു അല്ലേ? രസം കൊല്ലി! എന്തേ ഇത്രവേഗം നിര്‍ത്തി കളഞ്ഞത്?
ReplyDeleteനന്നയിട്ടുണ്ടുടു കുട്ടി
ReplyDeleteസത്യനാരായണന്‍
VAAYICHU,NANNAYITUNDU........ ALL THE BEST
ReplyDeleteDreams, dreams and dreams.. good, simple story....
ReplyDeleteThis comment has been removed by the author.
ReplyDelete<< സ്വപ്നം എന്നും എനിക്ക് വേറിടാത്ത കൂട്ടുകാരിയായിരുന്നു, ചെറുതലോടല്‍ പോലെ നിദ്രയുടെ കൂടെ പറന്നെത്തുന്ന വരദാനം. >>>
ReplyDeleteസ്വപ്നങ്ങള്‍ മാത്രമല്ല..
അസാധ്യ ഭാവനയും സര്‍ഗ്ഗാത്മകത തുളുംബുന്ന ഭാഷയും സഹോദരിയുടെ തോഴി തന്നെ..
ഗള്‍ഫ് വീട്ടമ്മയുടെ വേഷപ്പകര്‍ച്ചയില്‍ ഫ്ലാറ്റിന്റെ നാലുചുവരുകള്‍ക്കുള്ളിലെ
ചെറുലോകത്തിരുന്ന് അങ്ങകലെ ഒരു വലിയ ലോകത്തേക്ക് എപ്പോഴും ചിറകിട്ട് പറക്കുന്ന
ആ ഭാവനയോട് അസൂയ തോന്നുന്നു..പലപ്പോഴും!
ഒപ്പം ടീവിയും ഞാനും എന്റെ കുടുംബവും എന്ന ത്രയത്തിലെ
സുഖാലസ്യത്തിലേക്ക് മയങ്ങിവീണു കൈമുതലായുള്ള സര്‍ഗ്ഗവൈഭവത്തെ
നശിപ്പിച്ച് കളയുന്ന / കളയേണ്ടി വരുന്ന ഒരു പാടു ഗള്‍ഫ് വീട്ടമ്മമാര്‍ക്ക്
സഹോദരി ഒരുത്തമ മാതൃകയുമാണു എന്ന് കൂടി പറയട്ടെ..
ആ തൂലികയില്‍ പിറവികൊള്ളുന്ന അക്ഷരക്കൂട്ടങ്ങള്‍
ബൂലോകസാഹിത്യ നഭസ്സില്‍ വെട്ടിത്തിളങ്ങട്ടെ!
ആശംസകളോടെ...
ഞാനതിന്‍ ചിറകിലേറി പറന്നുയര്‍ന്നു. അകലങ്ങളിലേക്ക് നീലക്കുറിഞ്ഞികള്‍ പൂത്ത താഴ്വാരത്തെക്ക്. കാറ്റിന്റെ ചില്ലയില്‍ ഊഞ്ഞാലാടുന്ന കുറിഞ്ഞി പൂക്കള്‍. അവര്‍ വികാര തരളിതയായ് സല്ലപിക്കുന്നു. പച്ച പുല്ലുകള്‍ കിളിര്‍ത്ത മലയുടെ മാറിലൂടെ കൈകളില്‍ പ്രിയന്റെ കരം പുണര്‍ന്ന് ഞാന്‍ നടന്നു ഏറെ നേരം.. ചെറുകുളിരുള്ള കാറ്റ് വീശുമ്പോള്‍ അവനെന്നോട് വിവരിച്ചത് പൂത്ത് നില്‍ക്കുന്ന കുറിഞ്ഞിയുടെ വശ്യതയാര്‍ന്ന ചുണ്ടുകളുടെ ഭംഗിയേ കുറിച്ചായിരുന്നു.all the best
ReplyDeleteഹാവൂ, സമാധാനമായി!. ഇനി ഇവിടെ ആരും കമന്റില്‍ തല്ലാന്‍ വരില്ല. നല്ല കഥ. അഭിനന്ദനങ്ങള്‍!
ReplyDeleteസുന്ദരസ്വപ്നം പോലെ നല്ല കഥ...
ReplyDeleteലളിതമായ ആവിഷ്കാരം. നല്ല മറ്റൊരു കഥ.
ReplyDeleteനല്ല ഭാവന,നല്ല അവതരണം.
ReplyDeleteനീലക്കുറിഞ്ഞി പൂത്തപ്പോള്‍....ഒരു നല്ല കഥ
ReplyDeleteനീല കുറിഞ്ഞികഥ വായിച്ചു തീര്‍ന്നപ്പോള്‍
ReplyDeleteഒരു സ്വപനം കണ്ടുണര്‍ന്ന പ്രതീതി ...
മനോഹരം ആയി എഴുതി ഈ കൊച്ചു കഥ ..
കഴിഞ്ഞ വര്ഷം നാട്ടില്‍ പോയപ്പോള്‍ മൂന്നാര്‍ ഫ്ലവര്‍ gardenil നീലകുറിഞ്ഞി കണ്ടു .പൂക്കുന്ന വര്ഷം allaayirunn .എങ്കിലും വെറുതെ പൂ
ചൂടാത്ത ആ പെണ്ണിന്റെ ഒരു ഫോട്ടോ എടുത്തു കൊണ്ടു പോന്നു ....
ഒരു സ്വപ്നം പോലെതന്നെ സുന്ദരം വരികളും...
ReplyDeleteവെള്ളത്തിൽ വരച്ച വരപോലെ ഒരു കഥ
ReplyDeleteഎന്നില്‍ പതിഞ്ഞ അവന്‍റെ “ചുമ്പനം“ കവിളുകളില്‍ വാടാ മലരുകള്‍തീര്‍ത്തു. ഇതെന്താ ചുംബിചതാണോ..?
കഥയിലൂടെ ഒഴുകി ദാ ഇവിടെയെത്തി, നന്നായി അവതരിപ്പിച്ചു. പതിവുപോലെ ഹൃദ്ദ്യം.
ReplyDeleteസ്വപ്നക്കാരിയോട് കുഞ്ഞു വാവയെ മറക്കാതിരിക്കാൻ പറയുമല്ലോ. നന്നായി കഥ.
ReplyDeleteസാബി,
ReplyDeleteഈ കഥയില്‍ എനിക്ക് യാതൊരു പുതുമയും ഫീല്‍ ചെയ്തില്ല. ഇതിലും മികച്ച ഒട്ടേറെ കഥകള്‍ സാബിയില്‍ നിന്നും വായിച്ചതിനാലാവാം. ഇത് വെറുതെ വിഷയത്തിലേക്ക് എത്തിക്കുവാന്‍ വേണ്ടി പറഞ്ഞത് പോലെ.. കഥയുടെ ആദ്യത്തിലെ ഹോസ്പിറ്റല്‍ അന്തരീക്ഷത്തിലേക്ക് ചുമ്മാ ഒരു സ്വപ്നം പറിച്ച് നടുകയും അവസാനം തിരികെ അതേ ഹോസ്പിറ്റലിലേക്ക് വെറുതെ തിരികെ എത്തിചേരുകയും ചെയ്തു എന്നല്ലാതെ മറ്റൊന്നും എനിക്ക് തോന്നിയില്ല. അല്ലെങ്കില്‍ ഈ കഥയിലെ ഹോസ്പിറ്റല്‍ രംഗങ്ങള്‍ക്ക് കഥയുടെ മറ്റെവിടെയുമായി യാതൊരു താദാത്മ്യവും എന്റെ വായനയില്‍ തോന്നിയുമില്ല. കഥ എങ്ങിനെയേ എഴുതാവൂ എന്നില്ല. പക്ഷെ അതിന് ആദ്യമദ്ധ്യാന്തം ഒരു പൊരുത്തം വേണ്ടേ.. ഒട്ടേറെ മികച്ച കഥകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച സാബിയോട് അതേ കുറിച്ച് പറയേണ്ടതില്ലെന്നറിയാം. പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ സാബിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചത് ഇവിടെ കിട്ടിയില്ല.. അത് തുറന്ന് പറയാതിരിക്കുന്നത് സാബി എന്ന എഴുത്തുകാരിയോട് ചെയ്യുന്ന അനീതിയാവും എന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.
തന്‍റെ കുഞ്ഞു ഉദരത്തിലൊന്ന്‍ തലോടി പറഞ്ഞു
ReplyDelete"അമ്മ നീലകുറിഞ്ഞി പൂത്ത താഴ്വാരം വരേ ഒന്ന് യാത്ര പോയതാ.. അപ്പോഴേക്കും അച്ഛന്‍ പോയോ .
"ഇല്ല ഇവിടെയുണ്ട്"
നല്ല കഥ..ആശംസകൾ
സ്വപ്നം….വെറുമൊരു സ്വപ്നം…
ReplyDeleteസ്വപ്നം…
സ്വപ്നം…
സ്വപ്നം………….
സര്‍ഗ്ഗ ഭാവനയുടെ തേരിലേന്തിയുള്ള ഈ സ്വപ്നയാനം മനോഹരമായി.
ReplyDeleteഅനുഗ്രഹീത തൂലിക ഇനിയും നിര്‍ത്താതെ ചലിക്കട്ടെ.
ആശംസകള്‍.
മൂന്നാറിലെ നീലക്കുറിഞ്ഞി പൂത്ത മലഞ്ചെരുവിലൂടെ ഒരു യാത്ര പോയി.. ആശംസകള്‍
ReplyDeleteനീലകുറിഞ്ഞിയെ കുറിച്ചെഴുതാത്തവർ വളരെ കുറവായിരിക്കും
ReplyDeleteഒരു സ്വപ്നമായി നീൽക്കുറിഞ്ഞിയും താഴ്വരയും ഒപ്പം കഴിഞ്ഞകാലവുമെല്ലാം കഥയിലൂടെ കടന്നുപോയി...
ആശംസകൾ!
:) വായിച്ചു...........
ReplyDeleteമറ്റൊന്നും പറയാനില്ല.
സാബി നന്നായിട്ടെഴുതി.
ReplyDeleteകഥക്കുള്ള വിഷയങ്ങള്‍ എത്രപെട്ടെന്നാണ് സാബി കണ്ടെത്തുന്നത്..
I FEEL LIKE A POETRY .VERY GOOD .
ReplyDeleteസ്വപ്‌നങ്ങള്‍ കൊണ്ടൊരു കഥ, ഞാനും എഴുതും ഇതുപോലെ ഒരെണ്ണം ..ഇന്ശാഅല്ലഹ്
ReplyDeleteആശംസകള്‍
ReplyDeleteസ്വപ്നങ്ങളുടെ വർന്നങ്ങളിലേക്കൊരു യാത്ര...ഇനിയും പ്രതീക്ഷിക്കുന്നൂ
ReplyDeleteനീലക്കുറിഞ്ഞി പൂത്ത മലന്ചെരുവില്‍ ലയിച്ചു കുറച്ചു നേരം ഞാനും നിന്ന് പോയി....നല്ല ഭാവന.....
ReplyDeleteനന്നായി അവതരിപ്പിച്ചിട്ടുണ്ട് ഇത്തവണ കേട്ടൊ സാബി
ReplyDeleteകഥ നന്നായി പറഞ്ഞു...
ReplyDeleteനീലക്കുറിഞ്ഞി പൂത്ത താഴ്വാരം ...!!
ReplyDeletegoodd
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteകാറ്റിന്റെ ചില്ലയില്‍ ഊഞ്ഞാലാടുന്ന കുറിഞ്ഞി പൂകളുടെ സുഗന്ധം പോലെ...
ReplyDeleteകാറ്റിന്റെ ചില്ലയില്‍ ഊഞ്ഞാലാടുന്ന കുറിഞ്ഞി പൂകളുടെ സുഗന്ധം പോലെ...
ReplyDeleteആശംസകള്‍
ReplyDeletevalare nannayittundu........ aashamsakal..........
ReplyDeleteഒരു ഏച്ചുകെട്ടല്‍ ഇല്ലാതെ വായിച്ചുപോകാന്‍ കഴിയുന്നു.
ReplyDeleteആസ്വദിക്കാനും.
അരല്പം തിരക്ക് കാരണം കുറച്ചു കാലം ഈ വഴിക്കൊന്നും വരാന്‍ കഴിഞ്ഞിരുന്നില്ല ...
ReplyDeleteഏതായാലും വന്ന സ്ഥിതിക്ക് ഒരു സാബീ ടച്ച് രചന വായിച്ചു മടങ്ങാം. ആശംസകള്‍ ............
മറ്റൊരു നല്ല പോസ്റ്റ് . ഹൃദ്യമായി.
ReplyDeleteവായനാസുഖമുള്ള വളരെ നല്ല കഥ.
ReplyDeletegreetings from trichur. welcome for trichur pooram. my home is hardly 500 meters from the
പൂരപ്പറമ്പ്