ഉരുകിയൊലിക്കുന്ന വിയര്‍പ്പ് കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍ ഊണും ഉറക്കവും ഇല്ലാതെ മാസാ മാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ് ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ സുരക്ഷ ഇന്നൊരു കേട്ട് കേള്‍വി മാത്രമാണ്. സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ്.
എങ്കിലും അതില്‍ വലിയൊരു പങ്ക് പ്രവാസികളായ നമുക്കും ഇല്ലേ..? ഒരുനിമിഷം ആലോചിച്ചു നോക്കൂ. നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാ മാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചിലവെന്ന്. ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കറണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായി വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചു എങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര. പിന്നീടത് പയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.
ഒരുമാസം എത്ര കണ്ട് ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക. തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്ന്ന ജീവിത ശൈലിക്ക് അവരെ നിര്ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോകം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീടുകളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര്‍ തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ്. സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബരത്തോടുള്ള അമിതമായ ആര്‍ത്തി, ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മലവെള്ളപ്പാച്ചിലിനേക്കാളും ശക്തിയാര്‍ജ്ജിച്ചിരിക്കയാണ്.
ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച് കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു. ക്രൂരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില്‍ ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്. പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ്.തന്റെ മക്കള്‍ സെല്ഫോണിനോ കംപ്യൂട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റെ കയ്യിലില്ലാത്ത കാശിന് പരക്കം പാഞ്ഞ് നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന് ഉത്തരവാദപെട്ടവരെ പറഞ്ഞ് ഏല്‍പ്പിക്കുക.
കംപ്യൂട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ്. ബ്ലുടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ് ചെയ്യുമ്പോള്‍ ഓര്‍ക്കുക തനിക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക് ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രചോദിപ്പിക്കുന്നത് .
നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ്. അത്യാവശ്യവും, ആവശ്യവും, അനാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സ്വീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക. ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക. തന്റെ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും.
വീട്ടിലെ സെല്‍ഫോണും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള് ആണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെപ്പോലെ ആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.
അനുഭവസ്ഥര്‍ തന്നെ എഴുതുമ്പോള്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല.ഒരു വീട്ടമ്മയ്ക്കെ അത് ശരിക്കുമറിയൂ. ഇനിയും ഇത്തരം കാര്യപ്രസക്തമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteജീവിതത്തിന്റെ ശരിയായ പാതയെ കുറിച്ച് പറഞ്ഞു വഴി നടത്തുക
ReplyDeleteടീവി മിക്കവാറുമൊക്കെ വീടുകളില്‍ പൊതുവായ ഒരു മുറിയില്‍ത്തന്നെ ആയിരിക്കും. കമ്പ്യൂട്ടറും പൊതുവായ സ്ഥലത്ത് സ്ഥാപിക്കുന്നതിനെപ്പറ്റി ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞതേയുള്ളൂ.
ReplyDeleteഓരോ പ്രവാസിയും അവന്റെ കുടുംമ്പവും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.!! സാബിറ നന്നായി തന്നെ എഴുതി.! എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുന്നു.!!
ReplyDeleteതിരിച്ചറിവുകള്‍ നന്നായിരിക്കുന്നു സോദരീ.പലര്‍ക്കും ഇല്ലാത്തതും ഇത് തന്നെ.കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴുള്ള ദുരന്തം ?ദാ ഇവിടെ വായിക്കാം.
ReplyDeleteവരവറിയാതെ ചെലവ് ചെയ്യുമ്പോള്‍ അനാവശ്യമായി പണം ധൂര്ത്തടിക്കുമ്പോഴുമെല്ലാം നാട്ടിലെ പ്രിയപ്പെട്ടവര്‍ മറക്കുന്നത് മരുക്കാട്ടില്‍ ചോര നീരാക്കി ഒണക്ക കുബ്ബൂസും തൈരും കഴിച്ച് മൂട്ടയുടെ കടിയും കൊണ്ട് മരിച്ച് ജീവിക്കുന്ന പ്രവാസികളായ തങ്ങളുടെ ഭര്‍ത്താവിനെയും മക്കളെയും തന്നെയാണ്.
അക്ഷരത്തെറ്റുകള്‍ ഉണ്ട് ചിലയിടത്ത്.ടൈപ്പിങ് തകരാറാകാം.പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കുറച്ച് കൂടെ നന്നാവുമെന്നും തോന്നുന്നു.ധൃതിയില്‍ പോസ്റ്റ് ചെയ്യുമ്പോഴായിരിക്കാം ഇത്തരം മിസ്റ്റേക്കുകള് കടന്ന് കൂടുന്നത്.പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ഒന്ന് രണ്ടാവര്‍ത്തി വായിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഇതൊക്കെ.ആശംസകളോടെ....
അഭിപ്രായം തന്ന എല്ലാവര്ക്കും സ്നേഹത്തോടെ സാബിബാവ
ReplyDeletePra Vaasam...!
ReplyDeleteManoharam, Ashamsakal..!!
vannu.vaayichu.
ReplyDeleteപ്രവാസ ജീവിതത്തിന്റെ കഥകള്‍ പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല..
ReplyDeleteമുഖങ്ങള്‍ മാത്രമേ മാറുന്നുള്ളൂ..
വളരെ ആധികാരികമായൊരു പോസ്റ്റ് ,കുറെ കായ്ക്കുന്ന സത്യങ്ങളുടെ നേര്‍ചിത്രം ..തുടര്‍ന്നും ഇത്തരം രചനകള്‍ പ്രതീക്ഷിക്കുന്നു ..ഈദ് ആശംസകള്‍
ReplyDeleteസാമ്പത്തിക അബയാര്തികള് അതാണ് ശാസ്ത്രീയ നിര്‍വജനം നിനക്ക് നന്മ നേരുന്നു
ReplyDeleteഗ്രേറ്റ്...എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ
ReplyDeleteഎന്തുപദേശങ്ങൾ കിട്ടിയാലും ഈ പ്രവാസപൊങ്ങച്ചത്തിനിടയിൽ വീട്ടുകാരുടേയും,നാട്ടുകാരുടേയും മുമ്പിൽ ആളാവാൻ വേണ്ടിയും മറ്റും ഈ പ്രവാസി ജന്മങ്ങൾ കാലങ്ങളായി വാർത്തെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണല്ലോ....!
ReplyDeleteഅഭിനന്ദനാര്‍ഹാമായ പോസ്റ്റ് , ഒന്നുകൂടി വലുതാക്കി ഇനിയും ഒത്തിരി കാര്യങ്ങള്‍ എഴുതാമായിരുന്നില്ലേ എന്ന ഒരു തോന്നല്‍
ReplyDeletenalla advise
ReplyDeleteസാബി ...കുറെ മണി ക്കൂറുകള്‍ക്ക് മുന്‍പ് എനിക്ക് നമ്മുടെ ബ്ലോഗു സുഹൃത്ത് രാംജി യുടെ ഒരു മെയില്‍ വന്നിരുന്നു .ഇതേ വിഷയം മറ്റൊരു ഭാഷയില്‍ ശൈലിയില്‍ പറഞ്ഞിരിക്കുന്നു !! ...
ReplyDeleteഒരു മുന്നറിയിപ്പ് പോലെ .
ഏതായാലും ഈ ദുരന്തങ്ങള്‍ക്ക്
എതിരെ എല്ലാവരും പ്രതികരിക്കുന്നത് നല്ലത് തന്നെ
നന്നായിട്ടെഴുതി. കാലീക പ്രസക്തിയുള്ളത്.
ReplyDeleteസാബിറ നന്നായി തന്നെ എഴുതി.!
ReplyDeleteകൺമുന്നിൽ തന്നെ ഒരു ബന്ധുവിന്റെ ദുരന്തം മുന്നിലുണ്ട്. ആരോടും മിണ്ടാൻ വിടാതെ അമ്മ വളർത്തിയ മകൾ ഒരു ഡോക്റ്ററുമായി വിവാഹം തീരുമാനിച്ചപ്പോൾ, ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട തൊഴിലില്ലാത്ത, വീട്ടുകാർക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരുത്തന്റെ കൂടെ ഒളിച്ചോടിയത്.
ReplyDeleteഈ പോസ്റ്റ് നേരത്തെ ഒരിക്കല്‍ വായിച്ചിരുന്നു. കമ്പ്യൂട്ടര്‍ പൊതുവായ മുറിയില്‍ സ്ഥാപിക്കുക എന്നത് നല്ല നിര്‍ദ്ദേശം തന്നെ. അപ്പോഴും ലാപ്ടോപ്പുകള് അതിനപവാദമാകുമല്ലോ. മാധ്യമത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍. ഇനിയും ഒട്ടേറെ ലേഖനങ്ങളും കഥകളും കവിതകളും ആനുകാലികങ്ങളിലും പുസ്തകരൂപത്തിലും പ്രസിദ്ധീകൃതമാവട്ടെ.
ReplyDeleteഓരോ ഗള്‍ഫുകാരനും ഈ ചിലവ് ചുരുക്കലിന്റെയും കഷ്ടപ്പാടിന്റെയുമൊക്കെ കഥ പറയുമ്പോഴും സ്വന്തം കുട്ടികളുടെ വിഷയത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ മിനക്കെടാറില്ല. ഇതൊക്കെ പറയുമ്പോഴും അയല്ക്കാരന്റെ കുട്ടികളുടെ ഉയര്‍ന്ന നിലവാരത്തോളം അവന് എത്തിയില്ലെങ്കില്‍ സമൂഹത്തില്‍ തന്റെ പരാജയമായി സ്വയം പടുത്തുയര്‍ത്തിയ ഒരു പൊങ്ങച്ചം കാത്ത് സൂക്ഷിക്കുന്നവനാണ് പല ഗള്ഫുകാരയ മാതാപിതാക്കളും എന്ന ഒരു സത്യം മറക്കുന്നു
ReplyDeleteകാലാനുസൃതമായ എഴുത്ത്.
ReplyDelete(കൂ. ഹാഷിമിന്റെ മഹത്തായ ദൌത്യ
മാണ് ഇതെന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്)
സാബി ബാവയുടെ ഈടുറ്റ ഈ ലേഖനം, കാലത്തിന്റെ ആവശ്യകതയാണ്, പ്രവാസികള്‍ മാത്രമല്ല, എല്ലാ യുവ രക്ഷിതാക്കളും പഠിച്ചിരിക്കേണ്ട യാഥാര്ത്യമാണ്.
ReplyDeleteകുട്ടികളെ നമ്മള് കുട്ടികളായിട്ടു തന്നെ കാണണം.കുട്ടികള്‍ക്ക് നല്ല ഭക്ഷണവും, നല്ല വസ്ത്രങ്ങളും, നല്ല ജീവിത സൌകര്യവും ആവശ്യത്തിനു പണവും കൊടുത്താല്‍ എല്ലാം പൂര്‍ണ്ണമായി എന്ന് ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട് - അവര്‍ക്ക് തെറ്റി. മൂന്നു വയസ്സുള്ള കുട്ടിക്ക്, ഭൂമിയില്‍ മൂന്നുകൊല്ലത്തെ അനുഭവമേ ഉള്ളു എന്ന് ആദ്യം നമ്മള് മനസ്സിലാക്കണം. അവര്‍ക്കെന്നും പുതിയ അറിവുകളും പുതിയ സംശയങ്ങളും ഉണ്ടാകുക സാധാരണം. ഈ സമൂഹത്തിനു യോജിച്ച രീതിയില്‍ ഒരു കുട്ടി വളരണമെങ്കില്‍, ലൌകികവും, സാമൂഹികവും ഗാര്‍ഹികവുമായ നല്ല അറിവുകള്‍ അവന് പറഞ്ഞു കൊടുക്കാനും, പുതിയ സംശയങ്ങള്‍ക്കുത്തരം നല്‍കാനും നാം സമയം കണ്ടെത്തണം. കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍, അവരുടെ കളിയും ചിരിയും, ദുര്‍വാശിയും ദേഷ്യവുമെല്ലാം നമുക്കെല്ലാവര്‍ക്കും വളരെയധികം ആനന്ദദായകമാണ്. പക്ഷെ, നാളെ ഈ കുട്ടി വളര്‍ന്ന് പത്തും, പതിനഞ്ചും,ഇരുപത്തഞ്ചും, അന്‍പതും നൂറും? വയസ്സ് വരെ ഈ സമൂഹത്തില്‍ നന്നായി ജീവിക്കണം എന്ന് നമ്മള് ആഗ്രഹിക്കണം. അതിനനുസരിച്ച് നമ്മള് പെരുമാറണം, ജീവിക്കണം. നാം നമ്മുടെ കുട്ടികള്‍ക്ക് മാതൃകയായിരിക്കണം. അല്ലാതെ , മൊബൈല്‍ ഫോണിനെയോ, ഇന്റര്‍നെറ്റിനെയോ, നമ്മുടെ സമൂഹത്തെയോ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . കോഴിമുട്ട വിരിയിക്കാന്‍ വെച്ചിട്ട്, അതില്‍ നിന്നൊരു ആനക്കുട്ടി ഇറങ്ങി വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്.
സാബി ബാവയ്ക്ക് എന്റെ ആശംസകള്‍!
പ്രവാസത്തിന്റെ സുഖ- ദു:ഖ സമിശ്രതയുടെ ഈ ചിത്രം വരഞ്ഞുവെച്ചത് വളയിട്ട കൈകളാണ് . അതുകൊണ്ട് തന്നെ ഉള്‍കൊള്ളാന്‍ നാമുള്പ്പെട്ട സമൂഹം തയ്യാറായെങ്കില്‍ ...
ReplyDeleteഇനിയും ശക്തമായ രചനകള്‍ പ്രതീക്ഷിന്നു ... ആശംസകള്‍
വല്ലാത്തൊരു കാലമാണ്. അനുനിമിഷം മാറുന്ന സാങ്കേതികവിദ്യ
ReplyDeleteനമ്മുടെയും ജീവിതങ്ങളെ ആകെ മാറ്റിമറിക്കുന്നു. ഈ കുത്തൊഴുക്കില്‍
പെട്ട ആദ്യ തലമുറ ആയതിനാലാവാം, ഇത്തരം പതനങ്ങള്‍. ഒരുപക്ഷേ,
വരും തലമുറ ഇതിനേക്കാള്‍ വൃത്തിയായി കൈകാര്യം ചെയ്തേക്കാം
ഇത്തരം പ്രശ്നങ്ങളെന്നു തോന്നുന്നു. നല്ല പോസ്റ്റ്
അതെ അതാണ് ശരി, പ്രവാസി പ്രയാസിയാവാന് പിന്നെ അതിക സമയം വേണ്ടി വരില്ല..ആശംസകള്‍
ReplyDeleteVery nice, formerly i am also a pravasi. very simple writing, doto continue weekly atleast one post like,
ReplyDeleteferoze bin mohamed.
നന്നായിട്ടുണ്ട്..... "നാം നമ്മള് ആണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെപ്പോലെ ആവാന്‍ ശ്രമിക്കാതിരിക്കുക" ഈ പ്രയോഗം എവിടെയൊക്കെയോ കൊണ്ടു
ReplyDeleteക്ഷമിക്കണം,
ReplyDeleteകമന്റു മാറിപ്പോയി
ഖുരിഷിയുടെ ബ്ലോഗിനുള്ള കമ്മെന്റ്
അറിയാതെ ഇവിടെ പോസ്ടായി .
pl ignore
ഒരു പൊതു വിജ്ജാനം വിശേഷിച്ചും ഗള്‍ഫു മലയാളികള്‍ കുറിക്കൊള്ളണടവ സാബി ബാവ ഇവിടെ പറഞ്ഞു നിര്‍ത്തി. ചിന്തിക്കാം പ്രാവര്‍ത്തികമാക്കാന്‍ പരമാവധി ശ്രമിക്കാം
പ്രവാസിയല്ലെങ്കിലും
ഒരു മറു നാടന്‍
മലയാളി
ഇവിടെ ആദ്യം
നന്ദി നമസ്കാരം
ഏരിയല്‍ ഫിലിപ്പ്