Monday, February 07, 2011

കുഞ്ഞുമോളുടെ ഉപ്പ

പുലരാന്‍ ഇനിയും ബാക്കി. ഇരുട്ടിന്റെ മറനീക്കിയെത്തുന്ന വെളിച്ചത്തിലേക്ക് നോക്കി നില്‍ക്കുന്ന പൊന്നുമോളുടെ പുഞ്ചിരിക്കുന്ന മുഖം. പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ട്. മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പ്. ശബരിമലക്ക് പോകുന്ന അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങളുടെ തിരക്ക്.
പണ്ട് വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാതെ അദ്ദേഹത്തിന് ഉറക്കം വരില്ലായിരുന്നു.
പ്രവാസ മണ്ണിനോട് താല്‍കാലിക വിടപറഞ്ഞ് അദ്ദേഹം ഇന്നിങ്ങെത്തുമ്പോള്‍....

ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ട് ഫോണ്‍ ശബ്ദിച്ചു.
“പത്തു മണിയോടെ കരിപ്പൂരില്‍ എത്തിക്കോളൂ”
കുട്ടുകാരനാണ് വിളിച്ചു പറഞ്ഞത്. .
മാസങ്ങളും വര്‍ഷങ്ങളും നീണ്ട ഈ കാത്തിരിപ്പിന് ഇന്ന് വിരാമം ഇടുന്ന ദിനം. കുഞ്ഞുമോളെ കാണാനെത്തുന്ന ഉപ്പയോട്‌ പറയാന്‍ മനസ്സ് നിറയെ കിന്നാരങ്ങളുമായി അവള്‍ കാത്തിരുന്നു. കുഞ്ഞുടുപ്പുകളും  കളിക്കാനുള്ള  പാവകളും  കൊണ്ടു വരാന്‍ മറന്നു കാണുമോ എന്നാണ് കുഞ്ഞുമോള്‍ക്ക് പരിഭവം.

രണ്ട് വര്‍ഷങ്ങള്‍ക്ക്  മുമ്പ് വീട്ടിലെ പ്രാരാബ്ധം ഇല്ലായ്മ ചെയ്യാന്‍ ബലികൊടുത്തത് അവളുടെ ജീവിതമായിരുന്നു. പിന്നീട് വിദൂരതയിലിരുന്ന് അയാള്‍ മീട്ടുന്ന ഓരോ ശ്രുതിയും താളം പിഴക്കുന്നതായി അവള്‍ക്ക് തോന്നിയ ദിനങ്ങള്‍. കടിച്ചമര്‍ത്തിയ വേദനകളുടെ കൂമ്പാരങ്ങള്‍. പുലര്‍ച്ചെ തൊട്ട്‌ കൂലിയില്ലാത്ത വേലയിലെ മുഖ്യ കഥാ നായിക. ഇടക്ക് വരുന്ന ഐ എസ് ഡി കോളുകളില്‍ കടിച്ച് തൂങ്ങുന്ന വീട്ടുകാര്‍ അവര്‍ക്കുള്ള ആവശ്യങ്ങളുടെയും പരിഭവങ്ങളുടെയും ലിസ്റ്റുകള്‍ തീരുമ്പോള്‍ കുഞ്ഞുമോളുടെ ഉമ്മയുടെ കയ്യിലെത്തുന്ന ടെലിഫോണിന് ആയുസ്സ് കുറയാറാണ് പതിവ്. സങ്കടങ്ങളും വിങ്ങിപൊട്ടുന്ന മനസ്സുമായി അവളെത്തുമ്പോഴേക്ക് മറുതലക്കല്‍ കാശ് തീര്‍ന്ന സങ്കട ഹരജിയും എറ്റു വാങ്ങി വീണ്ടും തന്റെ പതിവ് റോളിലേക്ക്....

ചെയ്താലും സഹായിച്ചാലും പറഞ്ഞാലും പുഞ്ചിരിക്കാന്‍ മടിക്കുന്ന മുഖങ്ങള്‍. എങ്കിലും വേദനയുടെ തീ ചൂളയിലും പ്രിയപെട്ടവന്റെ ഓര്‍മ്മകള്‍ മാത്രമാണ് കുഞ്ഞുമോളുടെ ഉമ്മാക്ക് അല്‍പ്പാശ്വാസം നല്‍കിയത്. ഇന്ന് എല്ലാ വേദനകളും  വിരാമമിടാന്‍ പോകുന്നു.
നിമിഷങ്ങള്‍  വിട്ടകലുന്നില്ല എന്ന് തോന്നി പോകുന്നു. മോഹങ്ങളുടെ പൂമൊട്ടുകള്‍ അവളറിയാതെ പോലും വിടരാന്‍ വെമ്പി. പരിമളം വീശുന്ന പൂമൊട്ടുകളില്‍ പ്രിയപ്പെട്ടവന്റെ മുഖം ചിത്രശലഭം കണക്കെ പാറി പറക്കുന്നു.

വീട്ടുകാര്‍ ഒന്നടങ്കം വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാവുകയാണ്‌. കുഞ്ഞു മോളും ഉപ്പയെ വിളിക്കാന്‍ റെഡിയായിട്ടുണ്ട്. അവള്‍ ആദ്യമായി ഉപ്പയെ കണ്ടാല്‍ എന്ത് വിളിക്കണം എന്ന പരിഭവത്തിലാണ്.
സമയം നീങ്ങുന്നില്ല.

അവള്‍ പ്രാര്‍ഥിച്ചു “ഇലാഹീ.... കേടുപാടുകളില്ലാതെ ഇങ്ങെത്തിക്കണേ..”
അല്‍പം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകാനുള്ള വവണ്ടി എത്തി. പട്ടും പൊന്നും അണിഞ്ഞ് സുഗന്ധം പൂശി അവര്‍ കാറില്‍ കയറി. കുഞ്ഞു മോളും അവരുടെ കൂടെ പോയി. അവള്‍ കാഴ്ച്ച മറയും വരെ ഉമ്മാന്റെ   കണ്ണുകളിലേക്ക് നോക്കി.
ഉമ്മാനെ യാത്രക്ക് കുട്ടാന്‍ മടിച്ച ഉമ്മൂമയോട് അവള്‍ പരിഭവം കാട്ടി. അവള്‍ക്കും കാണില്ലേ പിതാവിനെ കുട്ടാന്‍ ഉമ്മയുടെ കൂടെ പോകാന്‍ ആഗ്രഹം. എന്ത് ചെയ്യാന്‍, ഒന്നും കുഞ്ഞുമോളുടെ ഉമ്മയുടെ തീരുമാനങ്ങള്‍ അല്ലല്ലോ.. കൂട്ടില്‍ അടച്ച കിളിയെ പോലെ കരിപുരണ്ട ചുവരുകളോട് സല്ലപിച്ച് നീങ്ങിയ വര്‍ഷങ്ങള്‍.. ഇനി പ്രിയന്റെ പുഞ്ചിരികളും സ്നേഹമായ തലോടലുകളും മാത്രം മതിയെനിക്ക് എന്ന് കരുതി അവള്‍ സമാധാനിച്ച് കാണും.
പ്രിയന്‍ കൂട്ടിന് ഉണ്ടായാല്‍ ദുഃഖങ്ങള്‍ ഈ പരിസരം തൊടില്ല എന്നാണ് കുഞ്ഞുമോളുടെ  ഉമ്മയുടെ സമാധാനം.

സമയം നീങ്ങി. ഓരോരുത്തര്‍ക്കും വേണ്ട പാചകങ്ങളുടെ തിരക്കിലാണ്. ഉമ്മയുടെ പൊടിയരികഞ്ഞിയും സഹോദരിയുടെ ചെമ്മീന്‍ അച്ചാറും റെഡിയായാല്‍ അല്‍പം ആശ്വാസം. എല്ലാം പാഞ്ഞ് പിടഞ്ഞ് തയ്യാറാക്കി. ഇനി കുളിക്കണം. കുഞ്ഞുമോളും ഉപ്പയും എത്തിയാല്‍ പിന്നെ ഒരുപാട് സന്തോഷം കാണും. അതെല്ലാം കേള്‍ക്കണം, ചിരിക്കണം. എല്ലാം കുഞ്ഞുമോളുടെ ഉമ്മയുടെ മനസ്സില്‍ കോട്ടയൊരുക്കി.
കുളി കഴിഞ്ഞെത്തുമ്പോള്‍ വീണ്ടും ടെലിഫോണ്‍ ശബ്ദം. ആരും ഇല്ലാത്ത കാരണം അവളുടെ  കയ്യിലെത്തുന്ന ആദ്യ കാള്‍ കയ്യിലെടുത്തു. മറുതലക്കല്‍
“ഇമ്മുവല്ലേ...”
ശബ്ദം അവളുടെ കാതുകളില്‍ ഇമ്പമുളവാക്കി. കുഞ്ഞു മോളുടെ പോന്നുപ്പ.
അവള്‍ ഓര്‍ത്തു നിന്നപോഴേക്കും വീണ്ടും ചോദ്യം.
“എന്താടീ മിണ്ടാതെ നില്‍കുന്നേ... ഞാന്‍ അവിടെ എത്താറായി. നീ എന്തെ.. എന്നെ കൂട്ടാന്‍ വന്നില്ല..”
“ഇക്കാ... ”
ആ വിളി അധികം ഉയര്‍ന്നില്ല. നാണത്തിന്റെ പൊടിക്കീറ് അവളുടെ മനസ്സ് പിടിച്ചെടുത്തു.
“നീ ഫോണ്‍ വെക്ക് പെണ്ണെ.. ഞാന്‍ വന്നിട്ട് പറയാം..”
"ഉം.."
അവള്‍ ഉടനെ കുളിക്കാന്‍ ബാത്രൂമില്‍ കയറി. ശരീരത്തിലുടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിന്‌ പോലും പാരിഹാസത്തിന്റെ നോട്ടം. പെട്ടന്ന് തന്നെ കുളി കഴിഞ്ഞ് പുറത്ത് ചാടി. ഇസ്തിരിയിട്ട് വെടിപ്പാക്കിയ വസ്ത്രം ധരിക്കുമ്പോള്‍ പുറത്ത് വണ്ടി വന്നതിന്റെ ആരവാരങ്ങള്‍..
കുട്ടികള്‍ വിളിച്ചു കൂവി..!!
"ഇക്ക വന്നൂ....”
ഇത് കേട്ട അവളുടെ നാണം വീണ്ടും പുറത്തു ചാടി. വാതിലിന് മറവില്‍ ഒളിഞ്ഞ് നിന്ന് അവള്‍ ആ മുഖം ശ്രദ്ധിച്ചു.
പ്രിയപെട്ടവന്‍..! സുന്ദരമായ ആ കണ്ണുകളില്‍ അവളെ കാണാനുള്ള കൊതിയുടെ തിരയടികള്‍ കാണാം. അല്‍പം തടിച്ചിട്ടുണ്ട്. കണ്ട് നിന്ന അവളുടെ ചുണ്ടുകള്‍ എന്തോ ഉറച്ച പോലെ മന്ത്രിച്ചു “ഇല്ല..! ഇനി പ്രിയനെ ഞാന്‍ തിരിച്ചയക്കില്ല”. വീട്ടുകാരും ബന്ധുക്കളും ഇക്കയെ കാണാനെത്തുന്ന ആവേശ തിമര്‍പ്പുകള്‍. നിമിഷങ്ങളും മണികൂറുകളും നീങ്ങി. എല്ലാം ഒരു പരിധി വരെ അവസാനിച്ച് തുടങ്ങി.
        
രാത്രി. കൊണ്ടുവന്ന സാധനങ്ങള്‍ക്കുള്ള ബഹളങ്ങള്‍. ഒരു കൂട്ടര്‍ക്ക് സന്തോഷവും മറൊരു കൂട്ടര്‍ക്ക്‌ കളറും ഭംഗിയും ഇല്ലാത്തതിന്റെ പരിഭവങ്ങളും. അതിനിടയിലാണ് കുഞ്ഞുമോള്‍ സ്വര്‍ണ മാലയും കൊണ്ട് ഉമ്മാക്ക് അരികില്‍ ഓടി വന്നത്. അവളുടെ സന്തോഷം കണ്ട്  മനസ്സ് നിറഞ്ഞു. ഓരോരുത്തരായി തനിക്കു കിട്ടിയ ഒഹരിയുമായി കിടപ്പറയിലേക്ക് നടന്നു.
രാത്രി അവള്‍ക്കായ് വീതിച്ചു കൊടുത്ത സമയം പന്ത്രണ്ട് മണിക്ക് ശേഷമാണ്. അപ്പോഴേക്കും അംഗസംഖ്യ കുടുതലുള്ള വീട്ടിലെ പാചകവും ക്ലീനിങ്ങും കഴിഞ്ഞ് കിടപ്പറയിലെത്തുമ്പോള്‍ വളരെ വൈകും. ഷീണിച്ച് തളര്‍ന്ന അവളുടെ കവിളുകളില്‍ പതിയെ തലോടി ഇക്കാ പറഞ്ഞു.
“വിഷമിക്കേണ്ടാ. നിന്നെ ഞാന്‍ അക്കരെക്കു കൊണ്ടു പോകും”.


മോഹങ്ങളുടെ ചങ്ങല കണ്ണികളടര്‍ന്നു. അവളുടെ കണ്ണുകളില്‍ ഒരു കുഞ്ഞു മീന്‍ പോലെ ആ മുഖം നീന്തി കൊണ്ടിരുന്നു. പതിയെ ഒരു വാടിത്തളര്‍ന്ന പൂവിതള്‍ പോലെ അവള്‍ ആ ചിറകിനടിയില്‍ മയങ്ങി. ഇനിയും ഒരുപാട് പ്രതീക്ഷകളുമായി..

59 comments:

  1. ഒരു മൃദു മന്ത്രണം പോലെ വായിച്ചു പോയി.
    കുറെ സമയം പോന്നു മോളുടെയും മ്മയുടെയും
    അടുത്ത് ആ സന്തോഷവും ഉത്കണ്ഠയും ഒക്കെ പങ്ക് വെച്ചു.പ്രവാസി ആയതിനാലാവും വായന തീരുന്നത് വരെ കുഴപ്പം ഒന്നും കൂടാതെ
    ഇങ്ങു വരെ എത്തിക്കണേ എന്ന് പ്രാര്‍ഥിച്ചു പോയി.
    വളരെ ഒതുക്കത്തോടെ നന്നായി എഴുതി സാബി

    പിന്നെ ഇനിയും കുറച്ചു പെണ്ണുങ്ങള്‍ക്ക്‌ ധൈര്യം പകര്‍ന്നു കൊടുക്കണം എഴുതുമ്പോള്‍. വാതില്‍പടിയില്‍ നിന്നും വെളിയില്‍ വരാനും എയര്‍പോര്‍ട്ട് വരെ കൂടെ പോകാനുമുള്ള ചങ്ക് ഉറപ്പ് എങ്കിലും വേണം ഇനിയുള്ള
    കാലം .ഇല്ലെങ്കില് ചവിട്ടി തേക്കും എല്ലാവരും.

    ReplyDelete
  2. “സുഖമുള്ള ജീവിതം“
    സന്തോഷം നിറഞ്ഞ വരികൾ

    ReplyDelete
  3. ഒരു കുഞ്ഞിളം കാറ്റിന്റെ തലോടല്‍ പോലെ വായിച്ച്ചുപോയി.

    ReplyDelete
  4. വരികളിലെ നൊമ്പരങ്ങളിലൂടെ വായിച്ച് കഥ തീരുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു..അവസാനം സങ്കടപ്പെടുമോ എന്ന്.
    കഥയല്ലേ എന്തിന് വിഷമം തോന്നണം എന്നൊക്കെ മനസ്സ് പറയുമെങ്കിലും ഇത്തരം വിഷയങ്ങള്‍ക്ക്‌ നല്ല പര്യവസാനം തന്നെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
    നല്ല ഹൃദ്യമായ വായന. ഇഷ്ടായി.

    ReplyDelete
  5. ലേബല്‍ കഥയെന്നായാലും ഇതില്‍ നിറയെ അനുഭവങ്ങളല്ലെ?.ഏതായാലും എത്രയും നേരത്തെ കടല്‍ കടന്നു പോയത് നന്നായി. ഇന്ന് പക്ഷെ ഇങ്ങനെയൊന്നുമല്ലല്ലൊ? എല്ലാ പെണ്ണുങ്ങളുടെ കയ്യിലും മൊബൈലല്ലെ? അതും കൊണ്ട് ടെറസ്സിലും തൊടിയിലും നടന്നു ഇഷ്ടം പോലെ സൊള്ളാമല്ലോ!.അല്പം വിമര്‍ശിച്ചോട്ടെ,കഥയാവുമ്പോള്‍ അനുഭവം പോലെ തോന്നിക്കരുത്. പാത്രങ്ങളെ യഥേഷ്ടം മാറ്റാമല്ലോ?.എന്നാലും ആശംസകള്‍ അറിയിക്കട്ടെ.

    ReplyDelete
  6. മ്മ്.............
    പെണ്ണുണ്ണീടെ പടം കൊള്ളാം. :)
    നല്ല അവതരണം

    ReplyDelete
  7. സാബീ..എല്ലാവരും പറഞ്ഞത് പോലെ അവസാനം
    സങ്കടതിലേക്കാണോ എന്ന് പേടിച്ചാണ് വായിച്ചത്.
    ഒറ്റ വീര്‍പ്പില്‍ വായിച്ചു തീര്‍ന്നു.
    വായിക്കുന്നവര്‍ക്കും കഥാപാത്രങ്ങള്‍ ആണെന്നു തോന്നിപ്പോകുന്ന എഴുത്തിന്‍റെ
    മാന്ത്രികശക്തി അപാരം തന്നെ എന്ന് പറയാതിക്കാന്‍ കഴിയുന്നില്ല.
    ഇതിലെ പ്രിയന്‍ താനാണ്,,അല്ലെങ്കില്‍ കുഞ്ഞുമോളുടെ ഉമ്മ താനാണ്...എന്ന് തോന്നിയ ചിലരെങ്കിലും ഇല്ലേ കൂട്ടത്തില്‍...!!?
    കുഞ്ഞുമോള്‍ സ്വന്തമാണോ,?സുന്ദരിക്കുട്ടി.

    ReplyDelete
  8. വാതില്‍പടിയില്‍ നിന്നും വെളിയില്‍ വരാനും എയര്‍പോര്‍ട്ട് വരെ കൂടെ പോകാനുമുള്ള ചങ്ക് ഉറപ്പ് എങ്കിലും വേണം ഇനിയുള്ള
    കാലം .ഇല്ലെങ്കില് ചവിട്ടി തേക്കും എല്ലാവരും.


    എന്റെ ലോകം പറഞ്ഞത്‌ തന്നെ ഞാനും പറയുന്നു... സഹിക്കുന്നതിനും ഇല്ലേ ഒരു അതിര്‍...?

    ReplyDelete
  9. പ്രവാസിയുടെ നേർച്ചിത്രമാണിത്.ഒരുപക്ഷേ സാബി സ്വന്തം അനുഭവത്തിൽനിന്നുമാവാം ഇത് പകർത്തിയത്.

    ReplyDelete
  10. സ്വന്തം അനുഭവമോ...കഥയോ...?
    എന്തായാലും പ്രവാസിനി താത്ത പറഞ്ഞ പോലെ
    വായനക്കാര്‍ക്ക് ഒരു നിമിഷമെങ്കിലും ഇതു ഞാനല്ലേഎന്നു തോന്നും വിധം നന്നായി അവതരിപ്പിച്ചു...

    ReplyDelete
  11. paradesikalil palarum anubavikkunathu pachayayi varachukattiyirikkunnu.abhinanthanangal...vishamathode vayichu ennalla kandu enne parayaan pattu....

    ReplyDelete
  12. തുടക്കം മുതൽ ഉമ്മയും മറ്റും വണ്ടിയിൽ പൊന്നു മോളുടെ വാപ്പയെ കൂടെ കൂട്ടാൻ ഇറങ്ങിയതു വരെ ആധിയോടെയാ വായിച്ചത് പിന്നെ സമാധാനമായി . അവളെ കൂട്ടിയില്ലെങ്കിലും സാരമില്ല നേരിട്ട് കാണാമല്ലോ എന്നു ഞാനും വിചാരിച്ചു പോയി.. അത്രയ്ക്കും പേടിയിലായിരുന്നു തുടക്കം എനിക്കനുഭവപ്പെട്ടത് . സലാം കൊടിയത്തൂരിന്റെ ഏതോ ഒരു ടെലിഫിലിമിന്റെ തുടക്കം ഇങ്ങനെ കേട്ടതു പോലെ .. അവതരണ ശൈലി ഇഷ്ട്ടമായി അഭിനന്ദനങ്ങൾ..

    ReplyDelete
  13. ഒരു ആത്മകഥപോലെ വായനാസുഖം കിട്ടി , നന്നായി പറഞ്ഞു സാബീ ..

    ReplyDelete
  14. നല്ല കഥ... ഗൾഫ്‌ ജീവിതം നേരിൽ കണ്ടതിനാലാവണം കഥ യാഥാർത്ത്യവുമായി വളരെ അടുത്തു നിൽക്കുന്നു.

    ReplyDelete
  15. ആത്മകഥയാണോ സാബി...നന്നായി എഴുതിയിരിക്കുന്നു..

    ശരിക്കും ഈ അനുഭങ്ങളൂടെ തീഷ്ണതകൾ ഏൽക്കാത്ത സ്ത്രീസമൂഹം നമ്മുടെ നാട്ടിൽ വിരളം തന്നെയാണെന്നുപറയാം..അല്ലേ

    ReplyDelete
  16. പച്ചയായ ജീവിതം തന്നെ ഇത്.

    നന്നായിട്ടെഴുതി.

    ReplyDelete
  17. എല്ലാവരും ഭയന്നപോലെ ഞാനും ഭയന്നു. എന്നാലും പേടിച്ചില്ല. പടച്ചവൻ തുണ.. കുഞ്ഞുമോളുടെ ചിത്രം നന്നായി..

    ReplyDelete
  18. പ്രവാസികളുടെ പച്ചജീവിതം വരച്ചുകാട്ടി.അനുഭവിച്ചിട്ടില്ലെങ്കിലും നൊമ്പരം പടരുന്നു.

    ReplyDelete
  19. എഴുത്ത് അനുഭവത്തിലൂടെ ഒരു മിന്നൽ വേഗത്തിൽ പാഞ്ഞെങ്കിലും സ്ത്രീ സമൂഹത്തിന്റെ പരിഭവം പറച്ചിലുകളുടെ നേർകാഴ്ച്ചയായിരുന്നു വരികളത്രയും. മോളൂട്ടിയുടെ കഥയിൽ തുടങ്ങിയെങ്കിലും ഉമ്മയുടെ നൊമ്പരങ്ങളാണ് മുഴച്ചു നിൽക്കുന്നത്. 21പേർ അഭിപ്രായം പറഞ്ഞെങ്കിലും അവർക്കൊന്നും മറുപടികൊടുക്കാത്തതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ല.

    പക്ഷെ!! ഒരു സത്യം പറയാതെ വയ്യ, ഭർത്താവ് വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴുമുള്ള ഭാര്യയുടെ നൊമ്പരത്തിന്റെ, ആകാംക്ഷയുടെ തീക്കനൽ ഈ എഴുതിയതിലും ഒരു പാട് ഒരു പാട് കൂടുതലാണ്. ആ സമയത്ത് ചുട്ടു പഴുത്ത ഇരുമ്പിന്റെ ചൂടായിരിക്കും ശരീരത്തിന്. ഇടിച്ചിടിച്ച് നിലച്ച് പോകുമോ എന്ന അവസ്ഥയായിരിക്കും ഹൃദയത്തിന്റേത്. ആ ഒരവസ്ഥയേക്കുറിച്ച് എഴുതിയാൽ മറ്റൊരു കഥയാവുമെന്ന് ഭയക്കുന്നത് കൊണ്ട് നിർത്താം ഭാവുകങ്ങൾ.

    ReplyDelete
  20. സത്യസന്ധമായ അവതരണം നന്നായിട്ടുണ്ട്.....

    കുട്ടിയെ ഏതെന്കിലും വശത്തേക്ക് കുറച്ചു മാറ്റിനിര്‍തിയിട്ട് ഫോട്ടോ എടുക്കാമായിരുന്നു.... അല്ലെങ്കില്‍ ആ ചങ്ങല മായ്ച്ചു കലയുകയെന്കിലും ചെയ്യാമായിരുന്നു.....

    ReplyDelete
  21. ഒരിളം കാറ്റുപോലെ മൃദുവായി തലോടിപ്പോയി ഈ കഥ, കുളിര്മയോടെ.
    ഒരുപാട് പേരുടെ അനുഭവം, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍.

    മോളുടെ ഫോട്ടോയിലെ ചങ്ങല തലമുടിയാണോ എന്ന് തോന്നിക്കുന്നു ആദ്യകാഴ്ചയില്‍!

    ReplyDelete
  22. നല്ല എഴുത്ത്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  23. എനിക്കുമുണ്ടായിരുന്നു ഒരു പേടി... സുഖമായെത്തണേ എന്ന് ഞാനും പ്രാര്‍ഥിച്ചു. നന്നയിട്ടുണ്ട്.. ആശംസകള്‍

    ReplyDelete
  24. ഇപ്പോഴും ഇത്തരം നിരവധി ‘കുഞ്ഞുമോളുടെ ഉമ്മമാർ’ നമുക്കു ചുറ്റും...

    നല്ല കഥ.

    ReplyDelete
  25. ഓര്‍മ്മകള്‍ വിങ്ങി നില്‍ക്കുന്ന, നൊമ്പരത്തിണ്റ്റെ നേര്‍ത്ത നിശ്വാസങ്ങളുതിരുന്ന എത്രയെത്ര രാവുകളില്‍ കണ്ണുനീരു കൊണ്ടു സ്വന്തം തലയിണ നനച്ചാലാണ്‌ നമ്മുടെ ചുറ്റുപാടുകളില്‍ എത്രയോ സ്ത്രീകള്‍ക്ക്‌ തങ്ങളുടെ ഭര്‍ത്താവിണ്റ്റെ മാറിലൊന്ന് ചായാനാവുക എന്നത്‌ എല്ലാവരെ പോലെ നമ്മളും മറക്കുന്നു. ചിലര്‍ക്കത്‌ വെറും കഥകളാണ്‌. മറ്റു ചിലര്‍ക്കത്‌ അവരുടെ അനുഭവമാണ്‌. ഇതല്ലാതെ ഇതിന്‌ മറ്റൊരു തലമില്ല. നന്നായി എഴുതി. താങ്ക്സ്‌

    ReplyDelete
  26. നല്ല എഴുത്ത്!
    തുടരുക വീണ്ടും

    ReplyDelete
  27. പ്രവാസികളുടെ ഭാര്യമാരുടെ മനസ്സിലൂടെ ഒരു സഞ്ചാരം .... നല്ല ഒഴുക്കോടെ പറഞ്ഞു ...

    ReplyDelete
  28. മോഹങ്ങളുടെ ചങ്ങല കണ്ണികളടര്‍ന്നു. അവളുടെ കണ്ണുകളില്‍ ഒരു കുഞ്ഞു മീന്‍ പോലെ ആ മുഖം നീന്തി കൊണ്ടിരുന്നു....... ആ ചങ്ങലയാണോ കുട്ടിയുടെ ഫോട്ടോയില്‍ കാണുന്നത്?

    ReplyDelete
  29. അവതരണ മികവും ഉള്ളടക്കവും ഒരു പോലെ നന്നായി

    ReplyDelete
  30. സന്തോഷത്തോടെ അവസാനിപ്പിച്ചല്ലോ അതുമതി....നന്നായി സാബി...

    ReplyDelete
  31. അനുഭവങ്ങളുടെ ചൂരും ചുവയുമുള്ള കഥ. കുറച്ചു മുമ്പുവരേക്കും ഇത്തരം കഷ്ടപ്പാടുകൾ നിറഞ്ഞ പ്രവാസികളുടെ ഭാര്യമാരെ കാണാമായിരുന്നു. ഇപ്പോഴുമുണ്ടാകാം. അല്ല ഉണ്ട്‌.
    മനസ്സുരുകി കാത്തിരിക്കുന്നവർ.
    നന്നായി എഴുതി. കഥ എന്നതിലുപരി ജീവിതത്തിന്റെ നേർക്കാഴ്ചകളായി.

    എല്ലലാ ആശംസകളും നേരുന്നു...
    ചിത്രത്തിൽ കാണുന്ന ‘കുഞ്ഞുമോൾക്കും’ ഒരുപാട് ആശംസകൾ!

    ReplyDelete
  32. ലളിതം,സുഖകരം, സന്തോഷം!

    ReplyDelete
  33. ഉണ്ണിയുടെ ഫോട്ടോയും കഥയും ഇഷ്ടമായി

    ReplyDelete
  34. ഹൌ..ഇങ്ങനെയൊക്കെയുണ്ടാവുമല്ലേ എന്നെ കാത്തിരിക്കുന്നവൾക്കും..എനിക്ക് സഹിക്കുന്നില്ല,
    നല്ല അവതരണ ശൈലി.
    ആശംസകൾ

    ReplyDelete
  35. ഫോട്ടോയും കഥയും ഇഷ്ടമായി,saabee...

    ReplyDelete
  36. ഒരു സാധാരണ കുടുംബത്തിലെ യഥാര്‍ത്ഥ ചിത്രം.
    ഇപ്പോഴും അനുഭവിക്കുന്ന മറ്റൊരു പോന്നു മോളുടെ ഉപ്പയായ എനിക്ക് ഇത് ശരിക്ക് മനസ്സിലാകുന്നുണ്ട്.
    കൂടെ മനസ്സില്‍ വിങ്ങലുമുണ്ട് .

    aashamsakal, sabittha, ponnu molodu anwashanam parayuka

    ReplyDelete
  37. നല്ല കഥ
    എനിക്ക് ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  38. കഥാതന്തുവില്‍ പ്രത്യേകിച്ചൊന്നും എടുത്തു പറയാനില്ലെങ്കിലും, നന്നായി അവതരിപ്പിച്ചു....

    ReplyDelete
  39. ലാളിത്യത്തിന്റെ സൌന്ദര്യം!
    കാര്യം പറഞ്ഞകഥ!
    ആശംസകള്‍.

    ReplyDelete
  40. നല്ല അവതരണം..ആത്മകഥയാണോ സാബി

    ReplyDelete
  41. ഒരു പ്രവാസിയുടെ ഭാര്യയുടെ ആത്മനൊമ്പരം ലളിതമായി അവതരിപ്പിച്ചത്, വളരെ ഇഷ്ടമായീ സാബീ...

    ReplyDelete
  42. "വിഷമിക്കേണ്ടാ. നിന്നെ ഞാന്‍ അക്കരെക്കു കൊണ്ടു പോകും" പ്രവാസികളുടെ ജീവിതത്തിന്റെ പ്രതീക്ഷ നിറഞ്ഞ വാചകം. നന്നായി എഴുതി, ഒഴുക്കോടെ വായിച്ചു. ആശംസകള്‍..

    ReplyDelete
  43. താങ്കളുടേ ജീവിതമാണ് ഇവിടെ പറഞ്ഞതു വെറുതെ കഥയെന്നോരു ലേബൽ എന്തിനാണ്..?
    ഈ പെണ്ണുങ്ങളൂടെ ഒരു കുഴപ്പമിതാ ...ആവിശ്യമുള്ളടെത്ത് സാമർത്യം കാണീക്കില്ല .വീട്ടിലുള്ള വയസായവർ അവരുടെതായ ഒരു അധികാരം കാണിക്കും സ്വാഭാവികം .അവിടെ നിലപാടുകൾ വ്യക്തമാക്കണം.സ്ത്രീകൾ ഇനിയും യേറെമുന്നോട്ടുപോകണ്ടിയിരിക്കുന്നു

    ReplyDelete
  44. നന്നായി അവതരിപ്പിച്ചു...

    ReplyDelete
  45. നന്നായിട്ടുണ്ട് എന്നു പറഞ്ഞു പോകുന്നതില്‍ പുതുമ തോന്നുന്നില്ല..
    ആദ്യത്തെ കഥയൊന്നുമല്ലല്ലോ..അതുകൊണ്ട് അഭിപ്രായം പറയാം..
    അല്പം പൈങ്കിളിയായതു പോലെ തോന്നി..കഥ എഴുതാനറിയുന്ന സ്തിഥിക്കു ഒരു വിഷയത്തില്‍ ശ്രദ്ധയൂന്നി അതിനെ മികച്ചതാക്കി എഴുതുന്നതാണഭികാ‍മ്യം.

    ReplyDelete
  46. This comment has been removed by the author.

    ReplyDelete
  47. പ്രവാസിയുടെ മണവാട്ടി ആണല്ലോ വിഷയം. ഇവിടെയും പ്രവാസിയുടെ മണവാട്ടിയെ കാണാം.

    ReplyDelete
  48. ഓരോ പ്രവാസിയും നേരിട്ട് അനുഭവിക്കുന്നതായത് കൊണ്ട് ഈ ഇതിവൃത്തം ഒരു യാഥാര്‍ത്ഥ്യം വായിക്കുന്ന പോലെയേ തോന്നുമായിരുന്നുള്ളൂ. അവതരണഭംഗി കൊണ്ട് പക്ഷെ ഇത് വളരെ ഹൃദ്യമായി തോന്നി.

    ReplyDelete
  49. വിഷമിക്കേണ്ടാ. നിന്നെ ഞാന്‍ അക്കരെക്കു കൊണ്ടു പോകും”.
    കൊടുക്കാന്‍ ഈ വാക്കുകള്‍ മാത്രം ഒപ്പം ഒരുപാട് സ്നേഹത്തിന്റെ തലോടലും...
    ആശംസകള്‍ സഹോദരീ

    ReplyDelete
  50. വായിച്ചത് ഒറ്റശ്വാസത്തില്‍!
    നാട്ടില്‍ പോകാനൊരുങ്ങുന്ന എനിക്ക് സബിയുടെ ഈ വിവരണം ഹൃദയ സ്പര്‍ശിയായി തോന്നി.
    വിളിച്ചപ്പോള്‍ ഇന്നലെയും എന്‍റെ മോള്‍ ചോദിച്ചു: ഉപ്പ എന്നാ വര്യാ..?

    ReplyDelete
  51. അടിപൊളി കത. ....പക്ഷെ, കതയവസാനിചപ്പൊള്‍ ഞാന്‍ ആലൊചിചത് ഇപ്പൊഴതെത കെരലീയ സമൂഹതെതക്കുറി‍ചായിരുന്നു....എന്തിനു ഒരു പാവം പെണ്ണിനൊട് ഇങിനെ ‍പെരുമാരുന്നു.....അവ്ള്‍‍ക്കും ആഗ്രങള്‍ ഇല്ലെ??? അവകാശങള്‍ ഇല്ലെ????......അമമായുമ്മയും ഒരു ഭാര്യയായിരുന്നില്ലെ? ഒരു മരുമകളായിരുന്നില്ലെ?? ഒരു ഉമ്മയല്ലെ ??? പിന്നെ എന്തു കൊണ്ട് ഒരു മരുമൊള്‍ടെ മനസ്സു കാനുന്നില്ല.....
    By Lukman
    Jubail -KSA
    lukman.ksa@gmail.com

    ReplyDelete
  52. സ്വന്തം അനുഭവം നല്ല രീതിയില്‍ അവതരിപ്പിച്ചു, ഒരു പ്രവാസി വിധവയുടെ വ്യഥകള്‍ അവര്‍ തന്നെ പറയണം. മറ്റാര്‍ക്കുമതറിയില്ല, എങ്കിലും തന്റെ പ്രിയതമന്‍ തന്നെ കാണാന്‍ വരുന്ന ആ സുന്ദര നിമിഷങ്ങളെ ഏതൊരു ഭാര്യക്കാണ് മറക്കാനാവുക? അല്ലെ? ആ പരിഭവം നിറഞ്ഞ, ഉരുഗിയൊലിക്കുന്ന ജീവിതം ഇന്നവസാനിച്ചെങ്കിലും, അന്നു സാ‍ബി അനുഭവിച്ച തീരാ ദുരിതങ്ങള്‍ അബുഭവിച്ചുകൊണ്ടിരിക്കുന്ന പതിനായിരം സ്ത്രീ ജന്മങ്ങള്‍ ഇന്ന് കേരളക്കരയിലുണ്ടെന്നത് യാഥര്‍ത്യമാന്, എന്റെ സഖിയും അത്തരത്തിലൊരുവളാണ്...എന്തു ചെയ്യാന്‍? അറിയില്ല...ഞാന്‍ അജ്ഞനാണ്..... ആശംസകള്‍

    ReplyDelete
  53. എല്ലാ പോസ്റ്റുകളും വായിച്ചു കഴിഞ്ഞില്ല..വായിച്ചതിൽ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ചത് ഇതാണ്‌..വായനയ്ക്ക്‌ നല്ല ഒഴുക്കുണ്ടായിരുന്നു...അഭിനന്ദനങ്ങൾ..

    ReplyDelete
  54. ഓരോ പ്രവാസിയും അനുഭവിച്ചറിയുന്ന ചൂട്
    പുതിയ വിഷയമല്ല എങ്കിലും മനസില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞു.
    അഭിനന്ദനങ്ങള്‍

    ReplyDelete