Friday, February 25, 2011

ജിദ്ധ ബ്ലോഗ്‌ മീറ്റ് എന്റെ കണ്ണുകളില്‍


പ്രവാസ മണ്ണിന്റെ ചൂടറിഞ്ഞ് വിരഹത്തിന്റെ നീര്‍ചൂളയില്‍ ഉരുകുന്ന പ്രവാസികള്‍, അവരുടെ കൈകളില്‍ നിന്നും ഉരുത്തിരിഞ്ഞ എഴുത്തുകള്‍. മലയാളം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ട് ഒന്നര വര്‍ഷക്കാലമായ ഒരു എളിയ ബ്ലോഗറാണ് ഞാനും. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങളായിരുന്നു വ്യഴായ്ച്ച രാത്രി. ജിദ്ധയിലെ ശറഫിയ്യയുടെ ഹൃദയ ഭാഗത്ത് ലക്കി ദര്‍ബാറിനടുത്ത് വണ്ടി നിര്‍ത്തുമ്പോള്‍ മനസ്സില്‍ അല്പം ഭയം ഉണ്ടായി. വലിയ വലിയ ബ്ലോഗേര്‍സിന്റെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നു. വളരെ വൈകിയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത് . എന്തായാലും വണ്ടിയില്‍ നിന്നിറങ്ങി ചുവന്ന ലൈറ്റിട്ട് തെളിഞ്ഞ് സുന്ദരിയെ പോലെ ഹോട്ടലിന്റെ അകം വശം.

ആത്മ ധൈര്യം സംഭരിച്ച് പ്രിയപെട്ടവന്റെ കൂടെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി. പ്രധാനികളായ വ്യക്തികളുടെയെല്ലാം പ്രസംഗം കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളിലേക്ക് ചെന്നതും അതീവ സന്തോഷകരമായ ‘കിളിവാതില്‍ കാഴ്ച’. ജിദ്ധയിലെ പ്രശസ്തരായ എല്ലാ എഴുത്തുകാരെയും അവരുടെ ബ്ലോഗിനെയും വിവിധ നാമങ്ങളും നിറങ്ങളുമായി സ്ക്രീനില്‍ മിന്നിമറയുമ്പോള്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ഹായ് പറഞ്ഞു പോകുന്നു. ഈ ഒരു സംരംഭം ഓരോ ബ്ലോഗരേയും ബ്ലോഗ്‌ ഉള്‍പെടെ മറ്റു ബ്ലോഗര്‍മാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. അതിനിടയിലായിരുന്നു എന്റെ മിഴിനീരും വന്നത്. എനിക്കും സ്റ്റേജില്‍ കയറി ഒരു ഹായ് പറയാന്‍ കൊതി തോന്നി സൈഡ്‌ ഭാഗത്ത് നിന്ന് ഞാനും ഹായ് പറഞ്ഞു. പക്ഷെ ആരും കണ്ടില്ലെന്നു മാത്രം.
പിന്നീട് ബഷീര്‍ വള്ളിക്കുന്നിന്റെ അതീവ രസകരവും ചിന്താധീനവുമായ പ്രസംഗം. നല്ലൊരു കൂട്ടയ്മക്കു വഴിയൊരുക്കിയ ബ്ലോഗ്‌ മീറ്റില്‍ വള്ളിക്കുന്നിന് ശേഷം ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഇളം പുഞ്ചിരിയുമായുള്ള കുഞ്ഞു പ്രസംഗം. തുടര്‍ന്ന് സംസാരിച്ചത് എനിക്കറിയുന്നവരും അറിയാത്തവരുമായി ഒത്തിരി ബ്ലോഗേര്‍സ്.

ഹാളില്‍ എനിക്ക് കൂട്ടായി രണ്ട് മൂന് ബ്ലോഗര്‍മാരുടെ സഹാധര്‍മിണികള്‍. അവരുമായി സല്ലപിക്കുന്നതിനിടയില്‍ നമ്മുടെ അവാര്‍ഡ് ജേതാവായ വള്ളിക്കുന്ന്‍ പരിചയം പുതുക്കി.
“ഞാന്‍ ചോദിക്കാന്‍ വിട്ടു, അവാര്‍ഡ് കിട്ടിയ വകയില്‍ ഒരു സ്നിക്കെര്‍ ചോക്ലറ്റ് പാക്കറ്റെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല ഇനി പറഞ്ഞശേഷമെങ്കിലും തരുമോ ആവോ..”
മറുപടി ചിരിയില്‍ ഒതുക്കി വള്ളികുന്ന് ബ്ലോഗര്‍.
പിന്നെ എത്തിയത് നൌഷാദ് അകമ്പാടം. എന്റെ വര. മദീനയില്‍ നിന്നും മണിക്കൂറുകള്‍ യാത്ര കഴിഞ്ഞ് വന്നെത്തിയ ബൂലോകത്തെ സജീവ ബ്ലോഗര്‍. അദ്ദേഹം ഓരോ ബ്ലോഗേര്‍സിനും മദീനയുടെ മനം കവരുന്ന തന്റെ ഫ്ലിക്കെര്‍ ഫോട്ടോയുടെ സിഡി സമ്മാനിച്ചു.
പിന്നീട് ഞാന്‍ കണ്ട ബ്ലോഗറില്‍ ഒരാളായിരുന്നു ചാലിയാര്‍ അക്ബര്‍ക്ക വളരെ ലളിതമായ ഭാഷയില്‍ കഥകള്‍ പറഞ്ഞ് നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ്കളുമായി നമ്മുടെ ഭൂലോകത്തെ നല്ലൊരു ബ്ലോഗര്‍. അദ്ദേഹവും യാംമ്പൂ എന്ന സ്ഥലത്ത് നിന്ന് ദീര്‍ഘ ദൂരം സഞ്ചരിച്ച്‌ ബ്ലോഗ്‌ മീറ്റിന് എത്തിയതാണ്. കാണാനും പരിചയപ്പെടാനും സാധിച്ചതിലും സന്തോഷം.
പിന്നെയാണ് വിനീതനായ തെച്ചിക്കോടന്റെ രംഗ പ്രവേശം നിര്‍മലമായ പുഞ്ചിരി കൂട്ടിനുണ്ട്. നമുക്കിടുന്ന കമന്റുകള്‍ പോലെതന്നെ ആര്‍ക്കും പരിഭവം തോന്നില്ല അങ്ങേരോട്. അദ്ദേഹം കുടുംബ സഹിതം എത്തി. സഹാധര്‍മിണിയുമായി സംസാരിച്ചു. ഒരുപാട് സന്തോഷം.
ശേഷം സുറാബിയെ തഴഞ്ഞു പോസ്റ്റിറക്കിയ ഷാനവാസ് ഇളയോടെന്‍ സൌഹൃദം പങ്കിട്ടു.
ഇതിനിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ചേര്‍ക്കാന്‍ പറഞ്ഞ് ബുക്കുമായി എത്തിയ കൊമ്പന്‍ മൂസ. അയ്യോ പാവം. കണ്ടപ്പോള്‍ പാവമാണെന്ന് തോന്നിപ്പിക്കുന്ന ചിരി കൈവശം ഉണ്ട്.
പിന്നീടു മുഹമ്മദ്‌ കുഞ്ഞി. കടലാസ്.
നൌഷാദ് കുടരഞ്ഞി. കൂടരഞ്ഞീയന്‍.

ഇങ്ങനെ ഒരുപാട് ബ്ലോഗേര്‍സിനെ കണ്ടു. പിന്നെയാണ് ഭക്ഷണ പരിപാടി. അതും വളരെ നല്ല നിലയില്‍ ഒരുക്കിയിരുന്നു. എന്തായാലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം. അത്രയും സന്തോഷമുള്ളതായിരുന്നു അവിടം.

ബ്ലോഗ്‌ ലോകം ഇത്രയും സന്തോഷകരമാണെന്നറിഞ്ഞ ദിവസത്തോടും സന്ദര്‍ഭത്തോടും യാത്ര പറഞ്ഞ് പ്രിയനോടൊത്ത് അവിടുന്ന് പിരിഞ്ഞു. വണ്ടി നീങ്ങുമ്പോഴും ഓരോരുത്തരെ കുറിച്ചും ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നു.

പിന്നെ ഒരു കാര്യം ഇതില്‍ ഞാന്‍ എഴുതാത്തവരെ പേരും വിവരവും തപ്പിയെടുക്കാന്‍ എനിക്ക് ജോലിക്കിടയില്‍ സമയമില്ല. സോറി. ക്ഷമിക്കുക. ബാക്കി എല്ലാ വിവരങ്ങളും മറ്റ് മീറ്റ് പോസ്റ്റുകളില്‍ നിന്നും നൌഷാദ് അകംമ്പാടത്തിന്റെ പോസ്റ്റില്‍ ഫോട്ടോ സഹിതവും കാണാം.

ഇനിയും വരുന്ന വര്‍ഷത്തെ നല്ല ബ്ലോഗ്‌ മീറ്റിനായി കാത്തിരിപ്പോടെ.....

91 comments:

 1. ഞാന്‍ ഒരുപാട് വൈകിയാണ് അവിടെ എത്തിയത് അക്കാരണം കൊണ്ട് എനിക്ക് ആദ്യത്തെ കാഴ്ചകള്‍ ഒന്നും വിശദമായി പറയാന്‍ കഴിയില്ല ക്ഷമിക്കുമല്ലോ...

  ReplyDelete
 2. ഇത്ര വേഗം ബ്ലോഗ്‌ മീറ്റും ഈറ്റിങ്ങും കഴിഞ്ഞ് പോസ്റ്റും റെഡിയാക്കി അല്ലെ? ആ ഒത്തുകൂടല്‍ മുഹൂര്‍ത്തം ഓര്‍ക്കുമ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരു പറഞ്ഞറിയിക്കാനാകാത്ത ഒരാനന്തം നിറഞ്ഞു കവിയുന്നു. കൂടുതല്‍ ചിത്രങ്ങളുമായി ഇനിയും പല ബ്ലോഗുകളും കാണാമല്ലോ.

  ReplyDelete
 3. ബ്ലോഗ്‌ മീറ്റിന്‍റെ കാര്യം പറഞ്ഞ് എല്ലാവരും കൂടി കൊതിപ്പിക്കുകയാണല്ലോ...ഫോട്ടോസ് കൂടി ഉള്‍പ്പെടുത്താമായിരുന്നു...സാബി എങ്ങും തൊടാതെ പറഞ്ഞു..ഒരു ഔട്ട്ലുക്ക് മാത്രമായി...

  ReplyDelete
 4. ഫോട്ടോ കയ്യിലുള്ളത് ക്ലിയര്‍ പോര ഫോട്ടോസ് എന്‍റെ വരയില്‍ വിശദമായി കാണാം

  ReplyDelete
 5. ആപ്പോഴേക്കും പോയ്റ്റിയോ... :) അവിസ്മരണീയമായ മീറ്റ്... ഇനിയും ഇതുപോലെ ഒത്തുചേരായിരുന്നെങ്കില്‍..

  ReplyDelete
 6. അഭിനന്ദനങ്ങള്‍..

  ReplyDelete
 7. http://entevara.blogspot.com/2011/02/blog-post_25.html?showComment=1298612107759#c1420288218782662247

  നാട്ടുകാരന്‍ എന്ന് പറഞ്ഞു സിദ്ധീഖ് ഭായ് കുട്ടിയോടൊപ്പം എന്റെ അടുത്തേക്ക് വന്നപ്പോള്‍ ആണ് നിങ്ങള്‍ രണ്ടാളും വന്നിട്ടുണ്ടെന്ന് മനസ്സിലായത്‌.

  ReplyDelete
 8. nashTaayi, athre parayaanullu (athilellaam und)

  ReplyDelete
 9. വൈകിയെത്തിയതു കാരണമുള്ള ഒരു ഒരു അപൂര്‍ണ്ണതയുണ്ട്. എന്നാലും ഇന്നത്തെ നാശ്ത്ത ജോറായി. ഇന്നലെ ഉറങ്ങാതെ ബ്ലോഗപ്പം ചുടുകയായിരുന്നു അല്ലെ.. മിടുക്കി. keep it up!

  ReplyDelete
 10. സുന്ദരമായ അവതരണം.... :) keep writing... all the best....

  ReplyDelete
 11. അഭിനന്ദനങ്ങള്‍...ഒരുമിച്ചു കൂടിയതിന്....

  ReplyDelete
 12. ഇത്തരം കൂട്ടായ്മകള്‍ നമ്മെ സമ്പന്നരാക്കും.
  ചെറുതെങ്കിലും, ഈ എഴുത്തും ആ സമ്പന്നതയുടെ അടയാളമാണ്.
  എല്ലാ സഹൃദയര്‍ക്കും നന്മകള്‍...!!

  ഞങ്ങളും ഇവിടെ ഒരു മീറ്റ് സംഘടിപ്പിച്ചിരുന്നു.

  ReplyDelete
 13. നന്ദി ഇത് ഇത്ര വേഗം എല്ലാവരിലും എത്തിച്ചതിനു....

  ReplyDelete
 14. ആശംസകൾ...മീറ്റുകൾ നടക്കട്ടെ,ബ്ലോഗുലകം പടർന്ന് പന്തലിക്കട്ടെ.

  ReplyDelete
 15. ജിദ്ദാ ബ്ലോഗർമാരുടെ ആവേശമായിരുന്ന ബ്ലോഗേഴ്സ് മീറ്റ് ചൂടോടെ പോസ്റ്റാക്കിയതിന്‌ ഹൃദ്യമായ നന്ദി..................
  കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന നമ്മുടെ പ്രസ്സ് റിലീസിൽ വായിക്കാം:

  ചരിത്രം കുറിച്ച്‌ ജിദ്ദാ ബ്ലോഗേഴ്സ്‌ മീറ്റ്‌
  ======================
  ജിദ്ദ : മലയാള ബ്ലോഗ്‌ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിന്‌ സാക്ഷ്യം വഹിച്ച്‌ ജിദ്ദാ ബ്ലോഗേഴ്സ്‌ മീറ്റിന്‌ വർണാഭമായ സമാപനം. മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ജിദ്ദയിൽ നടന്ന ബ്ലോഗേഴ്സ്മീറ്റിൽ പത്ത്‌ വയസ്സുകാരി ബ്ലോഗറുൾപ്പെടെ നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ‘സമകാലിക സമൂഹത്തിൽ സമാന്തര മീഡിയകുളുടെ പ്രാധാന്യം’ എന്ന മഹത്തായ ശന്ദേശവുമായി ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സൂപ്പർ ബ്ലോഗർ അവാർഡ്‌ ജേതാവ്‌ ബഷീർ വള്ളിക്കുന്നിനെ ചടങ്ങിൽ ആദരിച്ചു. ജിദ്ദാ ബ്ലോഗുകൾ ഒരു കിളിവാതിൽ കാഴ്ച എന്ന പരിപാടി മീറ്റിന്റെ മുഖ്യ ആകർഷണമായിരുന്നു. ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ജാലക കാഴ്ചയായിരുന്നു കിളിവാതിൽ. ബ്ലോഗർമാരേയും മറ്റു പ്രതിനിധികളേയും ആവേശ ഭരിതമാക്കുന്ന ചർച്ചകളും സംവാദങ്ങളും പരിപാടിക്ക്‌ പകിട്ടേകി.
  വൈകിട്ട്‌ ഒമ്പത്‌ മണിക്ക്‌ ആരംഭിച്ച മീറ്റ്‌ ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ ഉൽഘാടനം ചൈതു. സമാന്തര മാധ്യമങ്ങളേയും സോഷ്യൽ നെറ്റുവർക്കുകളേയും അവഗണിച്ച്‌ പുതിയ സാഹചര്യത്തിൽ മുന്നോട്ടുപോകാനവില്ലെന്നും, ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച്‌ കാണേണ്ടതില്ലെന്നും അദ്ധേഹം പറഞ്ഞു. പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോഗർമാരുടെ കൂട്ടായ്മയുടേയും പാരസ്പര്യത്തിന്റേയും ഉത്തമ ഉദാഹരണമാണ്‌ ഈ മീറ്റിന്റെ വിജയമെന്നും, മറ്റു രംഗത്തുള്ളതുപോലെ പടലപ്പിണക്കങ്ങളും തർക്കങ്ങളും ബ്ലോഗർമാർക്കിടയിലില്ലെന്നും അദ്ധേഹം പറഞ്ഞു. തുടർന്ന്‌ ചെയർമാൻ സമദ്‌ കാരാടൻ ബ്ലോഗേഴ്സ്‌ ഗ്രൂപ്പിന്റെ മൊമന്റൊ ബഷീർ വള്ളിക്കുന്നിന്‌ നൽകി ആദരിച്ചു. ബഷീർ വള്ളിക്കുന്ന്‌ പുതുമയുള്ള എഴുത്തുകാരനാണെന്ന്‌ അദ്ധേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ്‌ ദാന പ്രസംഗം നടത്തി. മലയാള ബ്ലോഗ്‌ രംഗത്തുള്ള ഈ പ്രഥമ അവാർഡ്‌ ഈ രംഗത്ത്‌ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
  തുടർന്ന്‌ ‘സമാന്തര മീഡിയകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ മലയാളം ന്യൂസ്‌ പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ്‌ മുഖ്യ പ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ സമാന്തര മാധ്യമങ്ങളും സോഷ്യൽ നെറ്റുവർക്കുകളും വളരെ പ്രസക്തമാണെന്നും, മാധ്യമ പ്രവർത്തന രംഗത്ത്‌ മുമ്പത്തേതിനെ അപേക്ഷിച്ച്‌ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മാറ്റങ്ങളെ ആരോഗ്യകരമായി ഉൾക്കൊള്ളുകയാണ്‌ വേണ്ടതെന്നും, സമാന്തര മീഡിയകളുടെ രംഗപ്രവേശനത്തോടെ സാമ്പ്രദായിക മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. തുടർന്ന്‌ മലയാള ബ്ലോഗ്‌ രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച്‌ ബഷീർ വള്ളിക്കുന്ന്‌ സംസാരിച്ചു. വാർത്താ വിനിമയ രംഗത്തും സാഹിത്യ രംഗത്തും ബ്ലോഗുകളുടേയും മറ്റു ഓൺലൈൻ മീഡിയകളുടേയും സംഭാവനകൾ വളരെ വലുതാണെന്നും, പുതിയ സാങ്കേതികതയും മാറ്റങ്ങളും ഉൾക്കൊള്ളാതെ ഇത്തരം സങ്കേതങ്ങളെ എതിർക്കുന്നവരോട്‌ സഹതാപമാണ്‌ തോന്നുന്നതെന്നും അദ്ധേഹം പറഞ്ഞു.
  ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി,ഗോപിനാഥ്‌ നെടുങ്ങാടി, ജാഫറലി പാലക്കോട്‌, രാധാകൃഷ്ണപ്പിള്ള, ഉസ്മാൻ ഇരുമ്പുഴി, നൗഷാദ്‌ കൂടരഞ്ഞി, ടി മനാഫ്‌, നൗഷാദ്‌ അകമ്പാടം, പ്രിൻസാദ്‌ പാറായി,അക്ബറലി വാഴക്കാട്‌ തുടങ്ങിയവർ സംസാരിച്ചു. ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഇംത്യാസ് ഇറാഖിൽനിന്ന് ആശംസകൾ നേർന്ന് സന്ദേശമയച്ചു. ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതവും കൊമ്പൻ മൂസ നന്ദിയും പറഞ്ഞു. മീറ്റിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ട്‌ മണിയോടെ മീറ്റ്‌ സമാപിച്ചു.

  ReplyDelete
 16. അങ്ങനെ നിങ്ങളും മീറ്റി അല്ലെ ? കാര്യങ്ങള്‍ ഭംഗിയായി മുന്നേറട്ടെ ..ആശംസകള്‍

  ReplyDelete
 17. ആശംസകള്‍ ..
  അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ടും ബ്ലോഗു മീറ്റിലേക്ക് ക്ഷണം കിട്ടാതെ പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട ഒരു ബ്ലോഗര്‍

  ReplyDelete
 18. ആഹ്ലാദനിമിഷങ്ങളീവരികളില്‍.

  ReplyDelete
 19. സാബി, നന്നായി എഴുതി. ഇത്ര പെട്ടെന്ന് പോസ്റ്റാക്കുമെന്നു കരുതിയില്ല....രാത്രി ഉറങ്ങാതെ ഇരുന്നു എഴുതി എന്ന് തോന്നുന്നു.
  നമ്മളും കണ്ടില്ലേ ഇന്നലെ...കൂടുതല്‍ സംസാരിക്കാനുള്ള ഒരു അവസ്ഥയില്‍ ആയിരുന്നില്ല എന്ന് മാത്രം..
  ഏതായാലും സിദ്ദീഖ്‌ ഇക്കയും ചെറിയ മോളെയും കൂട്ടി എത്തിയതിനു നന്ദി. നേരം വൈകിയതിന് ഞങ്ങള്ക്ക് ഒരു പാര്ട്ടി തന്നു പരിഭവം തീര്ക്കു ക...!

  ReplyDelete
 20. @ രമേശ്‌അരൂര്‍, താങ്കള്‍ ഫേസ് ബുക്കില്‍ വരാതിരുന്നതാണ് അറിയിപ്പു കിട്ടാതിരിക്കാന്‍ കാരണം. ആരെയും മനപ്പൂര്വ്വം ക്ഷണിക്കാതിരുന്നിട്ടില്ല. ദിവസങ്ങളായി മലയാളം ബ്ലോഗേര്സ് ഗ്രൂപ്പില്‍ അതിന്റെ ചര്ച്ചകളും വാര്ത്തകളുമായി ഫേസ്ബൂക്കില്‍ സജീവമായിരുന്നു. അവിടെ മെമ്പര്‍ ആയി മാറിയാല്‍ നന്നായിരിക്കും!

  ReplyDelete
 21. ആശംസകള്‍ സാബി..കൂടുതല്‍ ഫോട്ടോ ഉള്പെടുതാമായിരുന്നു..

  ReplyDelete
 22. ഐക്കരപ്പടിയന്‍ പറഞ്ഞു...

  @ രമേശ്‌അരൂര്‍, താങ്കള്‍ ഫേസ് ബുക്കില്‍ വരാതിരുന്നതാണ് അറിയിപ്പു കിട്ടാതിരിക്കാന്‍ കാരണം
  -------------------------------------------

  ഗുണപാഠം :ഇനി ബ്ലോഗ്‌ എഴുതുന്നവര്‍ എല്ലാവരും ഫേസ് ബുക്കില്‍ ചേരണം..:) അല്ലെങ്കില്‍ .....ദിങ്ങനെ ഇരിക്കും..

  ReplyDelete
 23. ജിദ്ദയിൽ ഇത്രയധികം ബൂലോഗർ ഉണ്ടായിട്ടും പല പ്രമുഖബൂലോഗരുടേയും പടമോ,പേരൊ ഇവിടെ ദർശിക്കുവാൻ കഴിഞ്ഞില്ലല്ലോ...?

  ReplyDelete
 24. പ്രസന്നതയോടെ ഓടിനടന്ന സലിം ഐക്കരപ്പെടിയെ ചേര്‍ക്കാന്‍ മറന്നു പോയി റിയലി സോറി...

  ReplyDelete
 25. എല്ലാ ആശംസകളും

  ReplyDelete
 26. ബ്ലോഗ്‌ മീറ്റ് വിവരണം നന്നായി,
  അഭിനന്ദനങ്ങള്‍,
  ഞാനും ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ അംഗമല്ലാത്തതിനാല്‍
  ജിദ്ദയിലുണ്ടായിരുന്നാലും കാര്യമുണ്ടാകുംയിരുന്നില്ല.
  കാരണം ഞാന്‍ ഈ പോസ്റ്റ്‌ വായിക്കും വരെ ഇങ്ങനെയൊരു സംഭവം അറിഞ്ഞിരുന്നില്ല.
  : )
  ഫോട്ടോസും മറ്റു വിവരങ്ങളും മറ്റു ബ്ലോഗുകളിലൂടെ കാണട്ടെ.

  ReplyDelete
 27. നന്നായി... ആശംസകൾ!

  ReplyDelete
 28. i was there
  but nobody introduce me
  may be
  i have no connection with
  jeddah malayalam blog committee
  :) :)

  ReplyDelete
 29. സാബിത്ത: നിങ്ങള്‍ ഉറക്കമൊഴിച്ചു ഇത് ചൂടോടെ പോസ്റ്റാക്കി അല്ലേ.. ആശംസകള്‍..നേരില്‍ കണ്ടതിനും പോസ്റ്റിയത്തിനും,
  പിന്നെ ഇത്തിരി പരിഭവവും- നിങ്ങള്‍ സൂരാബിനെ കുപ്പിയില്‍ ആക്കിയതിന്.. ഈ കൊലചതി വേണ്ടായിരുന്നു ട്ടോ.

  ReplyDelete
 30. നന്നായി എഴുതി സാബി ..നേരിട്ട് പരിചയപെട്ടതില്‍ അതിയായ സന്തോഷം .. ...ഈ മീറ്റില്‍ ഞാനും പങ്കാളിയായിരുന്നു .ഇതിന്റെ പിന്നില്‍ പ്രവൃത്തിച്ച എല്ലാ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍ ...

  ReplyDelete
 31. നമ്മുടെ നിരക്ഷരന്‍ ഒരിക്കല്‍ പറഞ്ഞു, ബ്ലോഗിലുള്ളത് ബ്ലോഗില്‍, ഫേസ് ബുക്കിലുള്ളത് ഫേസ് ബുക്കില്‍, ബസിലുള്ളത് ബസില്‍. വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരു ബ്ലോഗറെ ഫേസ് ബുക്കില്‍ വന്നില്ല എന്നൊറ്റ കാരണത്താല്‍ അവഗണിച്ചത് തെറ്റായിപ്പോയി എന്നെന്റെ വിനീതമായ അഭിപ്രായം ഐക്കരപ്പടിയനോട്. എന്തായാലും സാബിയുടെ ഈ കമ്മിറ്റ്മെന്റ് പ്രശംസാര്‍ഹം.

  ReplyDelete
 32. അങ്ങനെ സാബിയും പ്രിയനും ജിദ്ദ പ്രവാസികളും ഈറ്റിയും മീറ്റിയും അര്‍മ്മാദിച്ചു.
  (ഈറ്റിയില്ലേലും ഞങ്ങള്‍ ഇനിയും മീറ്റും..)
  ആശംസകള്‍

  ReplyDelete
 33. അങ്ങിനെ അതും കഴിഞ്ഞു അല്ലേ..?.
  വന്നോളൂ ഏപ്രിൽ 17ന്‌ തുഞ്ചൻ പറമ്പിലേക്ക്.വേറിട്ടൊരു ബ്ലോഗ് മീറ്റ് അവിടെ നിന്ന് അനുഭവിക്കാം.

  ReplyDelete
 34. മാഷാ അള്ളാഹ് നന്നായ് പറഞ്ഞു..
  ബഷീര്‍ സാഹിബിന്റെ പ്രസംഗത്തിലെ ഒരുപദേശം സ്വീകരിച്ച് ചൂടോടെ പോസ്റ്റിയതില്‍ നന്ദി..
  അത് തന്നെ എനിക്കും ഉത്തേജനമായി..!

  ReplyDelete
 35. @ ajith, അവഗണിച്ചു എന്ന് പറയരുത് സര്‍. പത്രങ്ങളില്‍ ബാദ്ധപ്പെടാന്‍ നമ്പര്‍ വരെ കൊടുത്തിരുന്നു. ഫേസ് ബുക്കില്‍ വരുന്നവരെയും മുന്പ് മീറ്റിംഗില്‍ വന്നവരെയും മാത്രമേ നേരിട്ട് വിളിക്കാന്‍ പറ്റിയുള്ളൂ...അതിനാല്‍ രമേഷിനെ വിട്ടു പോയി. ഇതിനു മുമ്പുള്ള മീറ്റിംഗിലേക്ക് വിളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിനു എത്താന്‍ പറ്റിയില്ല. ഇനി ആദ്യം വിളിക്കപ്പെടുന്ന ഒരാള്‍ രമേശ്ജി ആയിരിക്കും. പക്ഷെ അദ്ദേഹം ഒറ്റയ്ക്ക് റാബിക്കില്‍ നിന്ന് വരുമോ...നന്ദി !

  ReplyDelete
 36. സത്യം പറഞ്ഞാല്‍ എനിക്ക് അത്ഭുതം തോന്നുന്നു നിങ്ങളുടെ പേരും ബ്ലോഗും ഒന്ന് ഈ ബുക്കില്‍ എയുതൂ എന്ന് പറഞ്ഞു ഞാന്‍ സാബി ഇത്താടെ അടുത്ത്
  ചെന്നപ്പോള്‍ എയുതാന്‍ കയിയാതെ കൈ വിറച്ച സാബി ആണ് ഇന്നലെ തിന്ന ബിരിയാണി തൊണ്ടയില്‍ നിന്ന് ഇറങ്ങുന്നതിനു മുനബ് പോസ്ടാക്കി ഇരിക്കുന്നത് സൂപര്‍ ആയി എയുതി ബ്ലോഗില്‍ എയുതുമ്പോള്‍ വിര ഇല്ല എന്നമനസിലായി

  ReplyDelete
 37. നന്നായീട്ടോ .
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 38. ഇങ്ങനെ ഒരു മീറ്റ് നടക്കുന്നവിവരം അറിഞ്ഞിരുന്നെങ്കിൽ ഞാനും വരുമായിരുന്നു .നിർഭാഗ്യവശാൽ ഈ മീറ്റിനെ കുറിച്ചു ഈ പോസ്റ്റിലൂടെയാണു അറിയുന്നതു ഖേദകരമായിപോയി..

  ReplyDelete
 39. പ്രിയ ഐക്കരപ്പടിയന്‍ ..താങ്കളുടെ മറുപടി വായിച്ചു ഞാന്‍ എന്റെ തലയില്‍ രണ്ടു തവണ അടിച്ചു പോയി ..ഇതിനു മുന്‍പുള്ള മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ താങ്കള്‍ എന്നെ വിളിച്ചത് എപ്പോളാണെന്ന് ഓരോര്മയും കിട്ടുന്നില്ല..ആലോചനായോഗം നടക്കുന്നതിനു തലേ ദിവസം ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നു ആലോചനായോഗത്തില്‍
  അന്നേ ദിവസം പങ്കെടുക്കാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നു ..ഇത് ആരെങ്കിലും എന്നെ വിളിച്ചോ മെയില്‍ വഴിയോ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അല്ലായിരുന്നു .പിന്നീട് ഇന്നാണ് മീറ്റിംഗ് നടന്ന വിവരം അറിഞ്ഞത് ..സംഘാടനത്തിന്റെ തിരക്കില്‍ വിട്ടു പോയതാകാം ,ബ്ലോഗു പോലെ ദൈനം ദിനം കൈകാര്യം ചെയ്യുന്ന ഒരു മാധ്യമത്തില്‍ ഉള്ള ബ്ലോഗര്‍മാരുടെ മീറ്റിംഗ് പത്രം വായിച്ചു വരണം എന്ന വാദം ബാലിശമാണ് . പങ്കെടുക്കാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായി പോയി എന്ന ഒരു വിചാരവും എനിക്കില്ല എന്ന് വിനയ പൂര്‍വ്വം അറിയിക്കുന്നു ..\വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് ..എന്ന അപേക്ഷയെയുള്ളൂ .ഇതൊക്കെ ഇവിടെ പറയുന്നതില്‍ പ്രിയ സഹോദരി സാബി ദയവായി ക്ഷമിക്കുക

  ReplyDelete
 40. മീറ്റിനെ കുറിച്ച് എഴുതിയത് കൊള്ളാം

  അറിഞ്ഞിടത്തൊളം നല്ലൊരു മീറ്റ്. ബൂലോക മീറ്റ് വക്താക്കള്‍ക്ക് മാതൃകയാകാന്‍ ഉതകുന്ന നടത്തിപ്പ് മേന്മ.
  ഒതുക്കമുള്ള സന്തോഷ മീറ്റ്.

  ബൂലോകത്തിന് നല്ലൊരു മീറ്റ് സമ്മാനിച്ച സങ്കാടകര്‍ക്ക് അഭിവാദ്യങ്ങള്‍.
  ചെങ്കോലും കീരിടവും ഇല്ലാതെ മീറ്റാമെന്ന് തെളിയിച്ച നടത്തിപ്പുകാര്‍ക്കെന്റെ സല്യൂട്ട്.

  ഒരു കാര്യം.., ബ്ലോഗിലൂടെ തക്കതായ പ്രചാരണം മീറ്റിന് കിട്ടിയില്ലാ എന്ന് മനസ്സിലാകുന്നു.
  ഫേസ് ബുക്കിലൂടെ ബ്ലോഗിലേക്ക് എത്തിപ്പെടാന്‍ എനിക്ക് മനസ്സില്ലാ എന്ന എന്റെ തിയറി പോലെ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാവാം മിക്കവരും മീറ്റിനെ പറ്റി അറിയാതെ പോയത്.
  ഇനി ജിദ്ദയിലെ ബ്ലോഗര്‍മാര്‍ എല്ലാവരും ഫേസ് ബുക്കിലാണ് സജീവമെങ്കില്‍ ഈ മീറ്റിനെ ഫേസ്ബൂക് മീറ്റ് എന്ന് ഞാന്‍ തിരുത്തി വിളിക്കുന്നു.

  (രമേഷ് അരൂര്‍ ഈ സംരംഭം അറിയാതെ പോയതില്‍ അദ്ദേഹത്തിന്‍ തന്നെ അതിന്റെ ഉത്തരവാതിത്വം
  താനും ഒരു ബ്ലോഗര്‍ എന്നതിനാല്‍ ക്ഷണത്തിനായി കാത്ത് നിക്കാതെ മീറ്റാമായിരുന്നു,
  ഇനി മീറ്റ് സമയം അറിയാതെ പോയതെങ്കില്‍.... അത് പോലെ എന്തൊക്കെ നാം വിട്ട് പോകുന്നു)

  ReplyDelete
 41. എന്തായാലും ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റിന്റെ അടുത്തെത്തിക്കാണില്ല. :)

  വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി, അഭിനന്ദനങ്ങള്‍.....

  ReplyDelete
 42. അപ്പോള്‍ ഫലത്തില്‍ ഇതൊരു ജമാ-അത്തെഇസ്ലാമി-മാധ്യമം ബ്ലോഗ് മീറ്റയിരുന്നെന്നാണോ മനസ്സിലാക്കേണ്ടിയിരുന്നത് എന്ന് ഒരു ബ്ലോഗ് ശങ്ക.
  വളച്ചുകെട്ടില്ലാതെ അതങ്ങു പറഞ്ഞൂടേ ബ്ലോഗര്‍മാരേ ?
  എന്നാലും,ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയെയെങ്കിലും വിളിക്കാമായിരുന്നു :)ഛയ്.. ഛയ്... !!!
  ജിദ്ദ ബ്ലോഗ് മീറ്റ്

  ReplyDelete
 43. ചിത്രകാരന്‍ മറുപടി അര്‍ഹിക്കുന്നില്ലാ

  ReplyDelete
 44. അഭിനന്ദനങ്ങള്‍...ഒരുമിച്ചു കൂടിയതിന്.... pinne nalla avatharanavum...

  ReplyDelete
 45. കഥയാണെന്നാ വിചാരിച്ചേ.
  അയ്യോ എന്താ ഇത് .......
  ബ്ലോഗേഴ്സ് തമ്മില് വഴക്കാ....?

  പൂച്ചക്കെന്താ പൊന്നുരുക്കിന്നിടത്ത് കാര്യം! അല്ലേ ....???
  ഞാന്‍ ഒന്നും വായിച്ചിട്ടുമില്ല...ചോദിച്ചിട്ടുമില്ല.

  ReplyDelete
 46. മീറ്റിന്‌ ആശംസകൾ...

  ReplyDelete
 47. അഭിനന്ദനങ്ങള്‍ .കഴിയുന്നതും പറ്റുന്നതുപോലെ
  എല്ലാവരെയും അറിയിക്കുക .ഒരു മീറ്റിംഗ് സംഘടിപ്പിക്കുമ്പോള്‍ പല കുറവുകളും വരും .പരാതികളെ സഹിഷ്ണതയോടെ
  പരിഗണിക്കുക .പരാതികള്‍ മറുപടികളിലൂടെ വലുതാക്കാന്‍ ശ്രമിക്കരുത് .മറ്റ് മാധ്യമാങ്ങളെപ്പോലെ നാം
  മത്സരിക്കരുത് .സ്നേഹം കൊണ്ടു പറഞ്ഞാല്‍ തീരാത്ത ഒരു പ്രശ്നവും ഉള്ളവര്‍ ആകരുത് നാം ബ്ലോഗേഴ്സ് .നമ്മള്‍ കൂടി മറുപടി കൊണ്ടു മത്സരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ മറ്റുള്ളവരുമായി എന്ത് വ്യതാസം? സാബിയുടെ പോസ്റ്റ്‌ കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒരു സംഭവം അറിയുന്നത് തന്നെ. ഞാന്‍ സൌദിയില്‍ അല്ല.ഇനി ഇപ്പോള്‍ ദുബായില്‍ ഇങ്ങനെ ഒന്ന്
  നടന്നാല്‍ അറിഞ്ഞില്ലെങ്കിലും നന്നായി നടക്കാട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

  ReplyDelete
 48. സാബി മീറ്റിനു വൈകിയ പോലെ ഞാന്‍ പോസ്റ്റ് വായിക്കാനും വൈകി!. ഏതായാലും ഈറ്റലും മീറ്റലും കഴിഞ്ഞില്ലെ? പിന്നെ അതങ്ങ് സൌദിയിലും.ഇനിയിപ്പൊ ഞങ്ങളുടെ തുഞ്ചന്‍ മീറ്റ് കഴിയട്ടെ,എന്നിട്ട് പറയാം എന്തെങ്കിലും അഭിപ്രായം. സാബിക്കിപ്പോള്‍ നമ്മുടെ പോസ്റ്റൊന്നും വായിക്കാന്‍ നേരം കാണില്ല!

  ReplyDelete
 49. അല്ല ഒറിജിനല്‍ മീറ്റ് തന്നെയാണോ..സാബി ഇടയ്ക്കിടെ ഇങ്ങനെ ബ്ലോഗ്‌ മീറ്റ്‌ സ്വപ്നം കാണുന്നത് കൊണ്ടു ചോദിച്ചതാ..പിന്നെ തെച്ചിക്കൊടന്റെ ഭാര്യക്ക് ബ്ലോഗ്‌ തന്നെ അലര്‍ജിയായ സ്ഥിതിക്ക് മീറ്റിനു വരുമോ..ഒക്കെ കൂടി ഇതും പണ്ടത്തെ പോലെ സ്വപ്നം തന്നെയാണോ??

  ReplyDelete
 50. പരസ്പരം കാണുകയും പരിചയപ്പെടുകയുമായിരുന്നല്ലോ മീറ്റിന്റെ ഉദ്ദേശം. ആതിഥേയരുടെ ഊഷ്മളമായ പെരുമാറ്റം കൊണ്ടും സംഘാടക മികവു കൊണ്ടും പലപ്പോഴും പൊട്ടിച്ചിരികള്‍ പടര്‍ത്തിയ സുന്ദരമായ പ്രഭാഷണങ്ങള്‍ കൊണ്ടും വളരെ നല്ല ഒരു അനുഭവമായിരുന്നു ജിദ്ദ ബ്ലോഗ്‌ മീറ്റ്‌. എഴുത്തുകളിലൂടെ അറിഞ്ഞ വ്യക്തിത്വങ്ങളെ നേരില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. തിരിച്ചു പോരുമ്പോള്‍ ഒരു പാട് ദൂരം യാത്ര ചെയ്തു ജിദ്ദയില്‍ എത്തിയത് വെറുതെയായില്ല എന്നു ബോദ്ധ്യമായി. സാബിയുടെ സര്‍ഗ്ഗാത്മക തൂലികയില്‍ നിന്നു മറ്റൊരു പോസ്റ്റ് കൂടി. ആശംസകള്‍.

  ReplyDelete
 51. അഭിനന്ദനങ്ങള്‍ ......ഒരുമിച്ചു കൂടിയതിനു.

  ReplyDelete
 52. മീറ്റ് വിവരങ്ങള്‍ ചൂടോടെ എത്തിച്ചതിനു സാബിക്ക് അനുമോദനങ്ങള്‍. എല്ലാവരെയും കാണാന്‍ കഴിഞ്ഞത് നല്ല ഒരനുഭൂതിയായി മനസ്സില്‍ ഇപ്പോഴും മാറാതെ നില്‍ക്കുന്നു.

  ഇതിന്റെ വിവരങ്ങള്‍ പുറത്ത് വന്നത് കൂടുതലും ഫേസ്‌ബുക്ക് മുഖേനയായിപ്പോയി എന്നതായിരിക്കാം പലരും അറിയാതെ പോയത്. പരാതികള്‍ പരിഹരിച്ചു കൂടുതല്‍ നല്ല രീതിയില്‍ ഇനിയും മീറ്റുകള്‍ നടക്കട്ടെ.

  ജസ്മികുട്ടി: എന്റെ ഭാര്യ നല്ല താല്‍പ്പര്യത്തോടെ തന്നെ മീറ്റില്‍ പങ്കെടുത്തു കേട്ടോ! അലര്‍ജിയൊന്നും ഇല്ല, അതൊക്കെ പോസ്റ്റുകള്‍ കൊഴുപ്പിക്കാന്‍ എഴുതിവിടുന്നതാണ്. :)

  ഇതൊരു സ്വപ്നമല്ല, സ്വപ്നസദൃശ്യമായ ഓരോത്തുചേരലായിരുന്നു!

  ReplyDelete
 53. എന്റെ മിഴിനീരും വന്നത്. എനിക്കും സ്റ്റേജില്‍ കയറി ഒരു ഹായ് പറയാന്‍ കൊതി തോന്നി സൈഡ്‌ ഭാഗത്ത് നിന്ന് ഞാനും ഹായ് പറഞ്ഞു. പക്ഷെ ആരും കണ്ടില്ലെന്നു മാത്രം.

  പ്രിയ സാബി ഇതാണ് സ്വാഭാവികത.നല്ല ഓര്‍മ്മകള്‍..നല്ല എഴുതു..സത്യത്തില്‍ മനസ് നിറഞ്ഞു.

  വിശേഷങ്ങള്‍ പങ്കു വെച്ചതിനു നന്ദി

  ReplyDelete
 54. നല്ല മീറ്റ്
  നല്ല ഈറ്റ്
  അതിനിടെ
  അഴുകിയ ചിത്രങ്ങള്‍
  വരക്കുന്നവരോട്
  സഹതപിക്കുക!

  ReplyDelete
 55. ദോഹയിലും,ജിദ്ദയിലും കൂടിയ മീറ്റിന്റെ കാര്യം പറഞ്ഞു നിങ്ങൾ ഞങ്ങളെയൊക്കെ കൊതിപ്പിക്കുന്നു. ഒരു ദിവസം ഞങ്ങളും കൂടും.
  അനുഭവങ്ങൾ പങ്കുവെച്ചത് നന്നായി.

  ReplyDelete
 56. മീറ്റിനു വരാന്‍ സാധിച്ചില്ല എന്നത് സത്യം ,പക്ഷെ നിങ്ങളൊക്കെ ഇങ്ങനെ വീണ്ടും വീണ്ടും മീറ്റ് മീറ്റ് എന്നു പറഞ്ഞാല്‍ എന്ത് ചെയ്യും. കഴിഞ്ഞ മീറ്റിനു ഇനി പങ്കെടുക്കാന്‍ കഴിയില്ല ,അതിനാല്‍ ഞാന്‍ മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ വായികുന്നത് നിറുത്തി

  ReplyDelete
 57. ചെറുതെങ്കിലും നന്നായി റിപ്പോർട്ട്, എല്ലാ ജിദ്ദക്കാർക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു!

  ReplyDelete
 58. വളരെയേറെ സന്തോഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു ബ്ലോഗ്‌ മീറ്റ്‌ ....

  ഭാരിച്ച ഒരു ഉത്തരവാദിത്വം കുഞ്ഞി എന്റെ കഴുത്തില്‍ തൂക്കിയതിനാല്‍ നിങ്ങലെയൊന്നും പരിചയപ്പെടാന്‍ സാധിച്ചില്ല...

  ReplyDelete
 59. വിവരണം നന്നായിരിക്കുന്നു. പങ്കാളിയാകാന്‍ കഴിഞ്ഞില്ലെങ്കിലും സന്തോഷം തോന്നുന്നു.
  സൗദിയുടെ ഇങ്ങേ തലയിലുള്ള (ദമ്മാം ഭാഗം) ബ്ലോഗര്‍മാര്‍ ഇങ്ങനെ ഒന്ന് എന്ന് ഒത്തുചേരും?

  ReplyDelete
 60. മീറ്റിന്റെ പോസ്റ്റിങ്ങ്‌ കണ്ടു -വിവരണം നന്നായിരിക്കുന്നു - ഇങ്ങനെ ചൂടാറാതെ ചടുലമായി പോസ്റ്റ്‌ അടിക്കാന്‍ കഴിയുമെങ്കില്‍ - എന്തിനാ പെരുത്ത്‌ സ്ത്രീപക്ഷം ബ്ലോഗേഴ്സ് !!. എല്ലാ ഭാവുകങ്ങളും. ഒഴിവു കിട്ടിയാല്‍ പ്രിയതമനെ കൂടി ഏറനാട്ടിലും ഒന്ന് വന്നു പോവുമല്ലോ..

  ReplyDelete
 61. പ്രിയപ്പെട്ടവരേ...മീറ്റിനെക്കുറിച്ച് അറിഞ്ഞില്ല്ലാ എന്ന് പറഞ്ഞാല്‍ അത് തെറ്റായി പോകും കാരണം എല്ലാ പത്രങ്ങളിലും ജിദ്ദയില്‍ ഇറങ്ങുന്ന പത്രങ്ങളിലും ,ചില പത്രങ്ങളുടെ ഓണ്‍ ലൈന്‍ എഡിഷനുകളിലും,ബൂലോകം ഓണ്‍ ലൈന്‍,ഫേസ്‌ ബുക്ക്‌ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ് ,ഇവിടങ്ങളിലും മാത്രമല്ലാ.ഇതിനു വേണ്ടി പ്രത്യേഗം ഉണ്ടാക്കിയ മീറ്റിന്റെ ബ്ലോഗിലൂടെ,ജാലകം,നമ്മുടെ,ചിന്ത,തുടങ്ങിയ അഗ്രികെട്ടരുകളിലും ,മീറ്റിന്റെ ആരംഭം മുതല്‍ ഇങ്ങോട്ടുള്ള ചിത്രങ്ങളും,ബന്ധപ്പെടേണ്ട നമ്പരുകളും നല്‍കിയിരുന്നു,ഇതൊന്നും കണ്ടില്ലാ,കേട്ടില്ലാ, എങ്കില്‍ പിന്നെ എന്താണ് ചെയ്ക ,അവരൊന്നും തന്നെ ഇതൊന്നും കാണുന്നില്ലാ ,അറിയുന്നില്ലാ ,എന്നല്ലേ കരുതാന്‍ പറ്റൂ.,ഈ മീറ്റില്‍ പങ്കെടുത്ത എല്ലാ ആളുകളും മീറ്റിനെക്കുറിച്ച് അറിഞ്ഞു ബന്തപ്പെട്ടു വന്നവരും ആണ്..
  പിന്നെ ഫേസ്‌ ബുക്കിലെ "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്‌"മുഖേന തന്നെ ആണ് ഇങ്ങനെ ഒരു ബ്ലോഗു മീറ്റ് ആശയം ഉടലെടുത്തതും നടന്നതും ,ഇപ്പോള്‍ തുഞ്ചന്‍ പറമ്പ് മീറ്റിന്റെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നത് ഗൂഗിള്‍ ഗ്രൂപ്പിലൂടെ ആണല്ലോ അല്ലെ?..നമ്മള്‍ പുതിയ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക..അല്ലാതെ നമ്മുടെ മാത്രം ആണ് ഈ ലോകം എന്ന് കരുതിയാല്‍ എന്ത് ചെയ്തിട്ടും ഫലം ഇല്ലാ

  ReplyDelete
 62. ഞങ്ങളും മീറ്റും നോക്കിക്കോ...ഹ ഹ ഹ അല്ലപിന്നെ

  ReplyDelete
 63. rafeeQ നടുവട്ടം പറഞ്ഞതുപോലെ സൌദിയുടെ ഇങ്ങേ കോണില്‍ കിഴക്കേ അറ്റത് ഇരിക്കുന്ന ഒരാള്‍..(ബ്ലോഗ്ഗര്‍ എന്ന് വിളിക്കാനുള്ള പ്രായപൂര്‍ത്തി ആയിട്ടിലാ എന്ന് സ്വയം ബോധ്യമുള്ള ഒരാള്‍‍..)
  മീറ്റിനെക്കുറിച്ച് അറിയുകയും കൊമ്പന്‍ മൂസയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
  തെച്ചിക്കോടന്‍ പറഞ്ഞത് പോലെ അടുത്ത മീറ്റ് നടക്കുബോള്‍ എങ്കിലും ഇതില്‍ വിട്ടു പോയവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയട്ടെ..ജിദ്ദക്ക് തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉള്ളവരുടെയെന്കിലും...അറിയാത്ത ആളുകളെ അറിയിച്ചു പങ്കെടുപ്പിക്കുന്നതും സംഘാടനമികവ് തന്നെയല്ലേ?

  ബ്ലോഗ്‌ എന്നത്, എഴുതുന്നവരും വായിക്കുന്നവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും - പിന്നെ ക്രിയാത്മകമായി വിമര്‍ശിച്ചും മുമ്പോട്ടു പോകുന്ന ഒരു മീഡിയ ആയിട്ടാണ് ഈ വളരെ ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് തോന്നിയിട്ടുള്ളത്..അത് അങ്ങനെ തന്നെ നില നിന്ന് പോകട്ടെ..

  അഭിനന്ദനങ്ങള്‍...ഒരുമിച്ചു കൂടിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും...... പിന്നെ സാബിയുടെ ഈ വിവരണത്തിനും..

  ReplyDelete
 64. അഭിനന്ദനങ്ങൾ.. ബ്ലോഗു മീറ്റുകൾ ഇനിയും നടക്കട്ടെ സാബി വൈകിയെത്തിയതു കൊണ്ടാകാം പോസ്റ്റിലും ആ അപൂർണ്ണത കാണുന്നു... ഖത്തർ മീറ്റു പോലെ വിവിധയിനം സമൂസ ആയിരുന്നോ അതോ ... പായസമോ... ആശംസകൾ

  ReplyDelete
 65. ഔപചാരികതകളില്ലാതെ മുഖംമൂടികളില്ലാതെ തുറന്ന സുഹൃത്ത്ബന്ധങ്ങള്‍ ഉണ്ടാവാനും നല്ല ഒരു കൂട്ടായ്മ ഉണ്ടാവാനും ഇത്തരം ബ്ലോഗു മീറ്റുകള്‍ കൊണ്ട് കഴിയട്ടെ എന്നാശിക്കുന്നു.
  ഒപ്പം ഈ മേഖലക്ക് പുതിയ ഉണര്‍വ്വ് എകുവാനും നവം നവങ്ങളായ ആശയങ്ങളും കണ്ടെത്തലുകളും നടത്താനും നാം ശ്രമിക്കേണ്ടതുണ്ട് .
  ആശംസകള്‍ നേരുന്നു.

  ReplyDelete
 66. അഭിനന്ദങ്ങള്‍...ആശംസകള്‍
  ബ്ലോഗ് മീറ്റുകള്‍ നടക്കട്ടെ...പോസ്റ്റുകള്‍ കൂമ്പാരമാവട്ടെ..

  ReplyDelete
 67. ജിദ്ദാ ബ്ലോഗ്‌ മീറ്റ്‌ വിശേഷങ്ങള്‍ എത്തിച്ചു തന്നതിന് വളരെ നന്ദി. മീറ്റ്‌ ഉണ്ടെന്നു അറിഞ്ഞിരുന്നു. ഇനി എന്നാണാവോ ഞങ്ങള്‍ അബുദാബിക്കാര്‍ക്കൊരു മീറ്റ്‌...

  ആശംസകള്‍.

  ReplyDelete
 68. മറുപടി അര്‍ഹിക്കാത്ത/പ്രതീക്ഷിക്കാത്ത മറ്റൊരു കമന്റുകൂടി എഴുതാന്‍ അടിയനെ തിരുവുള്ളക്കേടില്ലാതെ കനിഞ്ഞ് അനുഗ്രഹിക്കണെ എന്ന് സാബിയോട് വിനീതമായി താണുകേണ് അപേക്ഷിക്കുന്നു. (ആചാര്യന്റെ മഹനീയ മാനവിക പോസ്റ്റിലേക്കുള്ള ലിങ്കാണ് വിഷയം)
  കമന്റ് താഴെ:

  ചിത്രകാരന്റെ ചിതയൊരുക്കാനെന്ന അടിക്കുറിപ്പോടെ മാനവിക വിശാ‍ാ‍ാ‍ാ‍ാല വീക്ഷണമുള്ള മഹാനായ ആചാര്യന്‍ തിരുമനസ്സ് തുല്യം ചാര്‍ത്തിയ പോസ്റ്റില്‍(
  എന്റെ വര...ഇന്നത്തെ വര..
  )... ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൌഷാദ് അകമ്പാടത്തിന്റെ രേഖാചിത്രത്താല്‍ ധന്യമായ പോസ്റ്റില്‍.... ജിദ്ദ ഇസ്ലാമിക ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ജമാ‍ാത്തെ ഇസ്ലാമി, മാധ്യമം സംഘാടകരെങ്കിലും
  പിന്തുണ പ്രഖ്യാപിച്ച് കമന്റിടേണ്ടതായിരുന്നു. വര്‍ഗ്ഗീയ വാദിയായ ചിത്രകാരനെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച കമന്റന്മാര്‍ക്ക് പിന്തുണ കുറയുന്നത് നാണക്കേടല്ലേ !!! ജിദ്ദ മാപ്ല ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും, അതില്‍ മാനവികതയുടെ കറിവേപ്പില മണത്തിനായി രണ്ടു “സഹോദര സമുദായാഗങ്ങളെ” പ്രത്യേകം ക്ഷണിച്ചു വരുത്തി മൂലക്കിരുത്തുകയും ചെയ്ത സംഘാടകരുടെ വിശാല മാനവിക മനസ്കതയെ ശ്ലാഘിക്കുന്നവര്‍ ചിത്രകാരനെതിരെ ഒരു ഫത്വ ഇറക്കാന്‍ അമാന്തിക്കരുത് മത നിരപേക്ഷ ബ്ലോഗ് സുഹൃത്തുക്കളെ :) ഛയ്...വര്‍ഗ്ഗീയ മൂരാച്ചി ,പരമദുഷ്ടന്‍ ചിത്രകാരന്‍ തുലയട്ടെ !!!

  ആചാര്യാ... നൌഷാദേ.... ധീരതയോടെ നയിച്ചോളു...ലക്ഷം ലക്ഷം പിന്നാലെ..... :)

  മക്കള്‍ടെ വര്‍ഗ്ഗീയക്കളി ആള്‍ക്കൂട്ടത്തിന്റെ ബലത്തിലൊന്നും
  മാനവികമാകില്ലല്ലോ ബ്ലോഗേഴ്സ് ഗൂപ്പെ !!! ഇതു ബ്ലോഗല്ലേ ??? മാധ്യമം പത്രമല്ലല്ലോ :)
  ജിദ്ദ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ എല്ലാ ബ്ലോഗേഴ്സിനും മാനവികമായ
  പൊതുബോധത്തിലേക്ക് വളരാനാകട്ടെ എന്ന് സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

  ReplyDelete
 69. പ്രിയപ്പെട്ടവരേ...ഇനിയും വെറുതെ സമയം കളയരുത് എന്ന് എനിക്ക് അപേക്ഷയുണ്ട് ..ആ സമയം എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുക..

  ഏത് ..അതെന്നെ..

  ReplyDelete
 70. നല്ല വിവരണം. അഭിനന്ദനങ്ങൾ…
  സൌദിയിൽ ജിദ്ധമാത്രമേ ഉള്ളൂ.. !! സെന്റ്ട്രൽ പ്രൊവിൻസ്, ഈസ്റ്റേർൺ പ്രൊവിൻസ്...
  നോബഡീ….

  ReplyDelete
 71. ഇങ്ങിനെ ഒരു മീറ്റിനെ കുറിച്ച് അറിഞ്ഞിരുന്നു. ഒരു ബ്ലോഗര്‍ ഒന്നും അല്ലെങ്കിലും ഇതില്‍ പറയപെട്ട ഒരുപാട് ബ്ലോഗര്‍മാരുടെ ബ്ലോഗുകള്‍ വായിക്കുകയും കമന്റുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് പരിപാടിയില്‍ പങ്കെടുക്കണമെന്ന് വിചാരിചിരുന്നതാണ്. പക്ഷെ മറ്റു ചില കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല. എന്തായാലും നല്ല പരിപാടി ആയിരുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം.
  പിന്നെ ഇവിടെ ഒരു 'ചിത്രകാരന്‍' തന്‍റെ ചിത്തഭ്രമം ബാധിച്ച മനസുമായി ഈ പരിപാടിയെ ജമാഅത്തെ ഇസ്ലാമിയുമായും മാധ്യമവുമായും കുട്ടികെട്ടുന്നത് കണ്ടു. വളരെ നല്ല നിലയില്‍ കഴിഞ്ഞ ഒരു പരിപാടിയെകുറിച്ച് ഇത്തരം വിലകുറഞ്ഞ രീതിയില്‍ കാമ്മേന്റ്സ് ഇടാന്‍ ഈ ബ്ലോഗിന്റെ ഓണര്‍ ആയ സാബി ബാവ സമ്മതിക്കരുതായിരുന്നു.

  ReplyDelete
 72. ബ്ലോഗര്‍മാരുടെ ഒത്തുചേരല്‍ ബ്ലോഗ്ഗേര്‍സ് എന്ന നിലയില്‍ മാത്രമായിരിയ്ക്കട്ടെ എന്നു പ്രത്യാശിയ്ക്കുന്നു. ജിദ്ദ ബ്ലോഗ്ഗേര്‍സ് മീറ്റിന് ആശംസകള്‍..

  ReplyDelete
 73. ബ്ലോഗ്‌ മീറ്റ് മനോഹരമായി വര്‍ണിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 74. തെറ്റിദ്ധാരണ വന്നെങ്കിൽ തിരുത്തുക

  സഹൃദയരെ,
  അന്യനാട്ടിൽ പ്രതികൂലമായ സാഹചര്യത്തിൽപോലും മലയാളത്തെ സ്നേഹിക്കുന്ന, മലയാളികളെ സ്നേഹിക്കുന്ന ബ്ലോഗർമാർ ഒത്തൊരുമിച്ച്‌ കൂടുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട്‌, ഫേസ്ബൂക്‌ കമ്മ്യൂണിറ്റി ഗ്രൂപ്പിലൂടെ ഒരുമാസത്തോളം നീണ്ട ചർച്ചക്കൊടുവിലാണ്‌ ജിദ്ദയിൽ ഒരു മീറ്റ്‌ സംഘടിപ്പിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞ്‌ വന്നത്‌. അദ്യം ഈ വിനീതൻ അതു സംബന്ധമായി ഒരു സൂചനാ വാചകം ഫേസ്ബുക്കിൽ ഇട്ടിരുന്നു. അന്ന്‌ ചെറിയ തോതിൽ ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. പിന്നീട്‌ നൗഷാദ്‌ അകമ്പാടം വീണ്ടും ഈ നിർദ്ദേശം വെക്കുകയും, അങ്ങനെ ചർച്ച പുരോഗമിക്കുകയും ചൈതു. അങ്ങനെ അദ്യ കൂടിയാലോചനാ യോഗം നടന്നു. ആ മീറ്റിൽ പങ്കെടുത്ത ഒരാളെ മാത്രമാണ്‌ എനിക്ക്‌ മുമ്പെ പരിചയമുണ്ടായിരുന്നത്‌. അന്ന്‌ ബ്ലോഗുകളെ കുറിച്ചും മലയാള ഭാഷയെ കുറിച്ചും എല്ലാം കൊച്ചുകൊച്ചു വർത്തമാനങ്ങൾ പറഞ്ഞ്‌ 3 മണിക്കോറോളം ഞങ്ങൾ ചെലവഴിച്ചു. ഇനിയും ജിദ്ദയിലും പരിസരങ്ങളിലും ബ്ലോഗർമാരായി ആരൊക്കെയാണുള്ളതെന്ന്‌ അറിയില്ലാത്തതു കൊണ്ട്‌ ഇനി രണ്ടാഴ്ച കഴിഞ്ഞ്‌ വിപുലമായ ആലോചനാ യോഗം ചേരാമെന്ന്‌ പറഞ്ഞ്‌ ഒരു തല്ക്കാലിക ചുമതല കമ്മിറ്റിയുണ്ടാക്കി പിരിയുകയായിയിരുന്നു. ഫേസ്ബുക്കിലൂടെ മാത്രമുള്ള ചർച്ച എല്ലാവരിലും എത്തുകയില്ലെന്നത്‌ മനസ്സിലാക്കി, ജിദ്ദയിലെ ബോഗർമാർക്ക്‌ കൂട്ടായ്മ വരുന്നെന്നും, അതിനു വേണ്ടി ജിദ്ദയിലെ മുയുവൻ ബ്ലോഗർമാരുടേയും ഒരു വിപുലമായ യോഗം ചേരുന്നുവെന്നും സൂചിപ്പിച്ച്‌, രണ്ട്‌ മൂന്ന്‌ മൊബൈൽ നമ്പരുകളും നല്കി ഒരു വാർത്ത എല്ലാ മലയാള മാധ്യമങ്ങൾക്കും നല്കിയിരുന്നു. അർഹിക്കുന്ന പ്രാധാന്യത്തോടെ വാർത്ത വരുകയും ചൈതു. അങ്ങനെ കുറച്ചാളുകളൊക്കെ പത്രത്തിൽ കണ്ട നമ്പറുകളിൽ വിളിച്ച്‌ അന്യേശിച്ചു. അങ്ങനെ രണ്ടാമത്തെ യോഗത്തിന്‌ കുറച്ച്‌ അധികം ആളുകൾ കൂടി. വന്ന ആളുകളിൽ നിന്ന്‌ ഒരു കമ്മിറ്റിയും ഉണ്ടാക്കി. പ്രോഗ്രാമിന്റെ ഏകദേശ രൂപരേഖയും ഉണ്ടാക്കി. വീണ്ടും വാർത്ത പത്രങ്ങൾക്ക്‌ കൊടുത്തു ഒപ്പം കോണ്ടാക്ട്‌ നമ്പറുകളും. ബ്ലോഗേർസ്‌ മീറ്റ്‌ പ്രചരിപ്പിക്കുന്നതിന്‌ ഒരു ബ്ലോഗും തുടങ്ങി. പ്രചരണമായി അത്രയൊക്കെ ചൈതൊള്ളൂ. നാട്ടിലാണെങ്കിൽ വാൾപോസ്റ്റും ഫ്ലെക്സ്ബോർഡും മറ്റു പ്രചാരണോപാധികളെല്ലാം സ്വീകരിക്കാമായിരുന്നു. പക്ഷെ ഇവിടെ നമ്മുടെ നാട്ടിലെപോലെ പറ്റില്ലല്ലൊ. ജിദ്ദയുടെ പരിസരത്തുള്ള രണ്ടുമൂന്ന്‌ ബ്ലോഗർമാർ ന്യൂസും ബ്ലോഗുകളിലെ റിപ്പോർട്ടുമെല്ലാം കണ്ട്‌ ഇങ്ങനെയൊരു പരിപാടി അറിഞ്ഞിരുന്നില്ല, അറിഞ്ഞെങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നെന്ന്‌ സന്തോഷപൂർവ്വ അറിയിച്ചിരുന്നു, ചിലർ പരിഭവമായും പറഞ്ഞിരുന്നു. എല്ലാം ഞങ്ങൾ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. അറിയാത്തവരോട്‌ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള മീറ്റുകളിൽ നിങ്ങളുടെയെല്ലാം സാന്നിദ്ധ്യമുണ്ടാകുമെന്നതിൽ സന്തോഷമുണ്ട്‌. എല്ലാവരും എല്ലാ ദിവസവും പത്രം വായിച്ചിരിക്കണമെന്നില്ലല്ലൊ, ഇവിടുത്തെ ജോലിയും സമയവും അങ്ങനേയല്ലെ അതിന്‌ അവരെ കുറ്റപ്പെടുത്തുന്നില്ല. ഏതായാലും മീറ്റ്‌ കഴിഞ്ഞ്‌ ഒരു കാര്യം മനസ്സിലാക്കി നല്ല കുറെ ബ്ലോഗർമാർ ജിദ്ദയിലും പരിസരങ്ങളിലും ഉണ്ടെന്നത്‌. അത്‌ സന്തോഷം നല്കുന്ന കാര്യമാണ്‌. ഇതിൽ പങ്കെടുത്തവർ തന്നെ ബ്ലോഗുകളിലൂടെയും കമ്മൂണിറ്റി ഗ്രൂപ്പുകളിലൂടെയും പരസ്പ്പരം കാണുമെന്നല്ലാതെ ജോലി എവിടെയെന്നൊ മറ്റൊ അറിയില്ലായിരുന്നു. നല്ല രൂപത്തിൽ മീറ്റ്‌ കഴിഞ്ഞു. നല്ല രൂപത്തിൽ എന്ന്‌ പറയുന്നത്‌ അവിചാരിതമായല്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാഷക്കാരെ കാണുന്നത്‌ തന്നെ സന്തോഷമാണ്‌. പിന്നെ അക്ഷരങ്ങളെ സ്നേഹിക്കുകയും നാടിനെ കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലൊ. അതിലേറെ, നല്ല കുറെ ചർച്ചകളും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. പങ്കെടുത്തവർക്കെല്ലാം ഇതിനെ കുറിച്ചറിയാം.. പങ്കെടുക്കാത്തവർക്ക്‌ മീറ്റിനെ കുറിച്ച്‌ ബ്ലോഗുകളിൽ വന്ന റിപ്പോർട്ടിൽ നിന്നും കാര്യങ്ങൾ ഗ്രഹിക്കാവുന്നതാണ്‌. മലയാള ബ്ലോഗ്‌ രംഗത്തെ സജീവമാക്കുക എന്ന ഒരു ഉദ്ദേശ്യമെ ഉണ്ടായിരുന്നുള്ളൂ. അതാണല്ലൊ നമുക്ക്‌ വേണ്ടതും.

  ReplyDelete
 75. ഇവിടെ ചെറിയ ചില ഇലയനക്കങ്ങൾ കേൾക്കുന്നു. ബ്ലോഗ്‌ മീറ്റിനെ കുറിച്ച്‌ ആരെ ഒരാൾ തെറ്റിദ്ധാരണമൂലമൊ മറ്റെന്തെങ്കിലും താല്പ്പര്യം കൊണ്ടൊ എന്നറിയില്ല തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ മീറ്റിന്‌ വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച പ്രവർത്തകരിൽ ഒരു എളിയവൻ എന്ന നിലക്ക്‌ പറയട്ടെ ഇത്‌ വളരെ വേദനാജനകമായ അനുഭവമാണ്‌. ഈ മീറ്റിലേക്ക്‌ എല്ലാ മതങ്ങളിൽ നിന്നും ആളുകളെ വിളിച്ച്‌ ഒരു ‘സർവ്വമത’ സമ്മേളനമാക്കുകയാണോ ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്‌. ഞങ്ങൾ ഇതിലേക്ക്‌ ആളുകളെ വിളിച്ചത്‌ ഒരു മതത്തിന്റേയും പ്രതിനിധികളായിട്ടല്ല. മറിച്ച്‌ മാധ്യമ രംഗത്തും സാമൂഹ്യ സാംസ്കരിക രംഗത്തും പ്രവർത്തിക്കുന്ന വരേയാണ്‌. അതല്ലാതെ ഒരു മുസ്ലിം, ഒരു ഹിന്ദു, മറ്റൊരു കൃസ്ത്യൻ എന്ന റിസർവേഷൻ തന്ത്രമനുസരിച്ചല്ല. ഇതിനെ മാധ്യമത്തിന്റെ, സുന്നികളുടെ , ജമാത്തുകാരുടെ വർഗീയവാദികളുടെ മീറ്റാക്കി വളരെ വില കുറഞ്ഞ രീതിയിൽ പ്രചരണം നടത്തുന്നതിൽ മലയാളിയെന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. ഒരു കാര്യം കൂടി പറയട്ടെ ഇതിൽ പങ്കെടുത്ത പലരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുണ്ടാകം പല മതങ്ങളിൽ വിശ്വസിക്കുന്നവരുണ്ടാകാം, ഈശ്വരനിലും മതത്തിലും വിശ്വസിക്കാത്തവരും ഉണ്ടാകാം. അത്തരം വിശയങ്ങളല്ലല്ലൊ ഞങ്ങൾ ഇവിടെ ചർച്ച ചൈതത്‌. ഇനി ബ്ലോഗു രംഗത്തേക്കു കൂടി തങ്കളെ പൊലുള്ളവർ വർഗ്ഗിയതയും വിഭാഗീയതയും കൊണ്ടുവരാൻ ശ്രമിക്കുകയാണൊ? ഒന്നും മനസ്സിലാവുന്നില്ല. എല്ലാ വിഭാഗീയ ചിന്തകളും മാറ്റിവെച്ച്‌ സമൂഹ നന്മക്കുതകുന്ന വിഷയങ്ങളും മാനവികതയിലൂന്നിയ വിഷയങ്ങളും എഴുതുകയും വായിക്കുകയും സംവദിക്കുകയും ചെയ്യുന്ന ബ്ലോഗ്‌ രംഗത്തേക്ക്‌ വന്ന ഒരുപാട്‌ അക്ഷരപ്രേമികളെ, അനാവശ്യമായ വിവാദങ്ങളുണ്ടാക്കി പുകച്ചു പുറത്തു ചാടിക്കുകയാണൊ തങ്കളുടെ ലക്ഷ്യം? അല്ലെങ്കിൽ തങ്കൾ നെഞ്ചിൽ കൈവെച്ച്‌ ആലോചിക്കുക, ഇങ്ങനെ അനാവശ്യമായ ഒരു കാര്യം പ്രചരിപ്പിക്കേണ്ടിയിരുന്നൊ എന്ന്‌.

  ഏതെങ്കിലും നിരീശ്വരവാദി ഏതെങ്കിലും യോഗത്തിൽ പങ്കെടുത്താൽ ആ യോഗം നിരീക്ഷണവാദികളുടേതണെന്നും, മതവിശ്വാസി പങ്കെടുത്താൽ ഏതെങ്കിലും മതക്കാരന്റേതാണെന്നുമുള്ള വാദം എത്രമാത്രം ബാലിശമാണ്‌. കഴിവുള്ളവർ കടന്നുവരട്ടെ സുഹൃത്തെ, ബ്ലോഗെഴുതട്ടെ, അവരവർക്ക്‌ ഇഷ്ടമുള്ള മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സംഘടനയിലും പ്രവർത്തിക്കട്ടെ. പക്ഷെ ഇതുപോലുള്ള മീറ്റുകളിൽ എല്ലാവരേയും ബ്ലോഗർമാരായി കാണുക. അവിടെ ജാതി തിരിച്ച്‌ മതം തിരിച്ച്‌ രാഷ്ട്രീയം തിരിച്ചി കാണുന്നതെന്തിന്‌? ഇനി ബ്ലോഗു രംഗത്ത്‌ ചിദ്രതയുണ്ടാക്കുകയാണ്‌ താങ്കളുടെ ലക്ഷ്യമെങ്കിൽ താങ്കളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യുക. പക്വതയുള്ളവരും പോസറ്റീവായി ചിന്തിക്കുന്നവരുമാണ്‌ ബ്ലോഗ്‌ രംഗത്തുള്ളവർ എന്ന്‌ മറക്കാതിരിക്കുക.

  വാൽകുറി
  മത രാഷ്ട്രീയ വൈവിധ്യങ്ങൾക്കപ്പുറത്ത്‌ മാനവ സ്നേഹത്തിന്റെ പര്യായമായിരുന്ന നമ്മുടെ നാട്ടിൽ, സുഖ ദു:ഖങ്ങളിൽ പങ്കു ചേർന്നുള്ള ജീവിതത്തിൽ ഹിന്ദുവെന്നൊ മുസ്ലിമെന്നൊ കൃസ്ത്യാനിയെന്നൊ വെത്യാസമില്ലാതെ പരസ്പര സൗഹാർദ്ദത്തോടെയും സഹവർത്തിത്വത്തോടെയും ജീവിച്ചിരുന്നപ്പോൾ മനുഷ്യരായ നമുക്കിടയിൽ ഇതുപോലെ മതികെട്ടുകൾ സ്ഥാപിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്‌. സാമൂഹ്യ വിരുദ്ധരായ അവരുടെ ലക്ഷ്യം മനുഷ്യരെ തമ്മിലടിപ്പിക്കുകയായിരുന്നു. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ.

  ഒരാളാണെങ്കിലും തെറ്റിദ്ധരിചല്ലൊ എന്നതു കൊണ്ടാണ്‌ ഇത്രയും എഴുതിയത്‌. ക്ഷമിക്കുക... തെറ്റിദ്ധരിചവർ കാര്യങ്ങൾ മനസ്സിലാക്കി തിരുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.

  എന്റെ പ്രിയപ്പെട്ട ബ്ലോഗർമാരോട്‌:
  മലയാള ഭാഷയെ നെഞ്ചിലേറ്റിയ ബ്ലോഗെഴുത്തുകാരെ....
  നിങ്ങൾ നിങ്ങളുടെ പ്രയാണം തുടരുക...
  നമ്മുടെ നാടിനെ സ്നേഹിക്കുക..
  ഭാഷയെ സ്നേഹിക്കുക...
  സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹ നന്മക്കുവേണ്ടി എഴുതുക..
  ആരോപണങ്ങളെ പൂചെണ്ടുകളായി സ്വീകരിക്കുക......
  ഉദ്ദേശ്യ ശുദ്ധിയും ആത്മാർത്ഥതയും നമുക്ക്‌ ഊന്ന്‌ വടിയാകട്ടെ!
  മീറ്റുകളും കൂട്ടായ്മകളും ഇനിയും നടക്കട്ടെ!
  ഏറണാകുളം, ഖത്തർ, ബഹറൈൻ, ജിദ്ദ.... ഇതെല്ലാം വൻ വിജയമായിരുന്നു..
  ഇനി ഭാഷാ പിതാവിന്റെ മണ്ണിൽ നടക്കുന്ന മീറ്റിൽ കഴിയുന്നവരെല്ലാം പങ്കെടുക്കുക......
  വൻ വിജയമാക്കുക...
  നമുക്ക് ക്ക്‌ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാം
  മലയാള ബ്ലോഗ് രംഗം സജീവമാകട്ടെ!

  ReplyDelete
 76. @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
  താങ്കളുടെ കമന്റില്‍ ഞാന്‍ അഭിമാനിക്കുന്നു, സല്യൂട്ട്

  ReplyDelete
 77. ഇവിടെ വലിയ കോലാഹലം ആണല്ലോ. സാബി നന്നായി എഴുതി. എന്റെ പ്രസംഗം ഇഷ്ടപ്പെട്ടു എന്നെഴുതിയ വരിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..

  ReplyDelete
 78. ഏതായാലും ബ്ലോഗ്‌ മീറ്റിനേക്കാള്‍ രസം ഈ ബ്ലോഗ്‌ തല്ല് തന്നെ...!!!

  പണ്ട് മംഗളത്തിലോ മനോരമയിലോ മറ്റോ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു... നേതാവ് പ്രസംഗിക്കുന്നു..
  "ബ്ലോഗ്‌ വിഭാഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ വര്ഗ്ഗക്കാരെങ്കിലും ഒരുമിച്ചു നില്‍ക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു ..." ഒന്നിനുമല്ല ചുമ്മാ പറഞ്ഞന്നേ ഉള്ളൂ..

  ReplyDelete
 79. മീറ്റിന്‌ പബ്ലിസിറ്റി കിട്ടിയപ്പോഴേക്കും അത്‌ കഴിഞ്ഞിരുന്നു. വന്നിട്ടും കാണാതെ അനുഭവിക്കാതെ മടങ്ങിയ എന്നെക്കുറിച്ച്‌ എനിക്ക്‌ തന്നെ ദുരഭിമാനം തോന്നുന്നു. :)

  ReplyDelete
 80. വായിച്ച് ബ്ലോഗ് മീറ്റിൽ ഒത്ത് ചേർന്നിരിയ്ക്കുന്നു.

  ReplyDelete