Wednesday, February 02, 2011

കൂനന്‍ പാറ

പുലര്‍ച്ചെ..
മഞ്ഞുമൂടിയ പാതയില്‍ ഇരുവശത്തും തലയെടുപ്പോടെ നില്‍ക്കുന്ന മരങ്ങള്‍. മരത്തിന് ചുവട് നിറയെ ഉണങ്ങി വീണ ഇലകള്‍. കറുത്ത് നീണ്ട റോഡിലുടെ മഞ്ഞിനെ കീറി മുറിച്ച് വണ്ടി നീങ്ങി. പട്ടണത്തിന്റെ കാഴ്ചകള്‍ കണ്ട് മടുത്ത കണ്ണിന് അതീവ കുളിര്‍മ.
“സത്യാ....” അമ്മയുടെ വിളിയാണ്
“എന്താ അമ്മെ.....”
“മോളെ നീ എങ്ങനെ ഈ തണുപ്പില്‍ ഇവിടെ കഴിയും”
“അതിനെന്താ അമ്മെ കുഞ്ഞമ്മയും നീതുവും ഇല്ലേ... അവരെല്ലാം ഇവിടെയല്ലേ കഴിയുന്നത്‌
അമ്മ ധൈര്യമായി ഇരുന്നോ”.
മഞ്ഞിന്റെ മറ നീക്കി വണ്ടി നീങ്ങി. മനസ്സ് പതിയെ പറഞ്ഞു വെറുതെയല്ല നീതു പട്ടണത്തിലേക്ക് വരാത്തത് അവളുടെ ഈ നാടിനെ പിരിയാന്‍ അല്‍പം പ്രയാസം തന്നെ.... . കുഞ്ഞമ്മയുടെ മകളാണ് നീതു. അവളോടൊത്ത് ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം ആസ്വദിക്കാനായി രണ്ടു ദിവസം ഇവിടെ ചിലവഴിക്കണം

ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ട് വണ്ടി പതിയെ നിന്നു. ഡ്രൈവര്‍ സാധനങ്ങള്‍ വണ്ടിയില്‍ നിന്നും ഇറക്കാന്‍ സഹായിച്ചു. എല്ലാം രണ്ടുപേരുടെയും കൈക്കുള്ളില്‍ ഒതുക്കി മുന്നോട്ടു നടന്നു. ഇടുങ്ങിയ ചെമ്മണ്‍ പാതയിലുടെ മുന്നിലേക്ക്‌ നടക്കുമ്പോള്‍ വീണ്ടും അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍. തണുപ്പുകൊണ്ടാല്‍ വരുന്ന അസുഖങ്ങളുടെ ലിസ്റ്റ് പുറത്ത് ചാടാന്‍ തുടങ്ങി.
“ദേ അമ്മേ.. വേദാന്തം മതിയാക്കി മുന്നോട്ടു നടന്നോളു”
നടത്തത്തിന് ഇടയില്‍ മുന്നുനാല് ഓടുമേഞ്ഞ വീടുകള്‍ കടന്നു പോയി. അതിനിടയിലാണ് പൂത്തു നില്‍ക്കുന്ന ഒരുപ്രായം ചെന്ന ഇലഞ്ഞി മരം കണ്ണില്‍ പെട്ടത് പുവിന്റെ സുഗന്ധം കാറ്റിന്റെ സഹായാത്രികയായ് എത്തുന്നുണ്ട് കാറ്റിന്റെ താളത്തിനൊത്ത് പൂക്കള്‍ നിലത്ത് പതിച്ച് കൊണ്ടേയിരുന്നു . കൊടും തണുപ്പിലും കുട്ടികള്‍ പൂക്കള്‍ പൊറുക്കിയെടുക്കുന്നു. തെങ്ങോല കൊണ്ടു മൊടിഞ്ഞു ഉണ്ടാക്കിയ കുഞ്ഞു വട്ടികളില്‍ അവര്‍ പൂക്കള്‍ ശേഖരിക്കുന്നു . കണ്ട് നിന്ന എന്റെ കണ്ണുകള്‍ അമ്മയിലെത്തി.
“അമ്മേ ഇതാണോ ആ ഇലഞ്ഞിമരം..?”
“ഉം” അമ്മ തലയാട്ടി.
അമ്മയുടെ പ്രണയം പുത്തുലഞ്ഞ ഇലഞ്ഞിച്ചുവട്. എല്ലാ ദിവസവും ഇവിടെ എത്തിയിരുന്ന അച്ഛനെ കുറിച്ച് അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്. തണുപ്പുണ്ടായത് നന്നായി അല്ലെങ്കില്‍ വീണ്ടും ആ പഴയ ലൊവ് സ്റ്റോറി കേള്‍ക്കേണ്ടി വന്നേനെ...
“മോളെ സത്യാ....” അമ്മയുടെ വിളി.
“എന്താണമ്മേ..”
ദേ നോക്ക് ആ പാറയും പൊളിഞ്ഞു തുടങ്ങിയ കുഞ്ഞു ക്ഷേത്രവും”
“ഉം.. ഉം... മതി മതി” സത്യ അമ്മയുടെ വാക്കുകളെ തടഞ്ഞു.
“എന്റമ്മേ അതിന്‍റെ മരവിലിരുന്നു അമ്മയുടെ കൈകളില്‍ അച്ഛന്‍ കിസ്സ് ചയ്തു. ഇതല്ലേ..? എത്ര പ്രാവശ്യം പറഞ്ഞതാ അമ്മെ...” അമ്മയുടെ ജാള്യത നിറഞ്ഞ മുഖംനോക്കി.
“അല്ല മോളെ അതല്ല ആ പാറക്ക് ഒരു വിശേഷതയുണ്ട്. സത്യ അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. “ഉം... എന്തമ്മേ.. പറ..”
അമ്മ തുടര്‍ന്നു. “ആ പാറ കാണുന്നില്ലേ..?”
ഈവിവരണം കേട്ട് പൂക്കള്‍ പെറുക്കുന്ന കുട്ടികള്‍ അടുത്ത് വന്നു. “എന്താ ആ പാറക്ക് വിശേഷം?”
കുട്ടികളും ചോദ്യം ഉന്നയിച്ചു. അമ്മ വിശദീകരിച്ചു. മനസ്സും കണ്ണും അമ്മയിലേക്ക്‌ പതിഞ്ഞു. തണുപ്പ് കുറഞ്ഞ് തുടങ്ങി. സുര്യന്‍ പതിയെ മഞ്ഞിന്റെ മുഖം മുടി നീക്കി.

അമ്മയുടെ കൌമാര പ്രായം, പൂക്കള്‍ പെറുക്കാന്‍ രാവിലെ തന്നെ ഇവിടെ എത്തുമായിരുന്നു. പൂക്കള്‍ പെറുക്കി മാലകോര്‍ത്ത്‌ തൊട്ടടുത്തുള്ള ചീരു മുത്തശ്ശിക്ക് കൊടുക്കല്‍ പതിവാക്കി. അവര്‍ക്ക് ഇലഞ്ഞി പൂക്കള്‍ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു. തനിച്ച് താമസിക്കുന്ന ചീരു മുത്തശ്ശി രാവിലെ മാലയുമായി ചെല്ലുന്ന എന്റെ വിളികേട്ടാണ് ഉണര്‍ന്നിരുന്നത്. ഒരുദിവസം പൂക്കള്‍ പെറുക്കാന്‍ വന്ന എന്നെ നങ്ങേലി മാളൂന്റെ മകന്‍ ബാലന്‍ കേറി പിടിച്ചു. കരഞ്ഞു ഓടിയ ഞാന്‍ വിവരം വീട്ടില്‍ ധരിപ്പിച്ചു. വളരെ ദേഷ്യക്കാരനായ അച്ഛന് ശുണ്ടി മൂത്തു. ബാലനെ രണ്ട് പൊട്ടിക്കണം എന്ന വാശിയോടെ അച്ഛന്‍ നിന്നു. ഇത് മണത്തറിഞ്ഞ ബാലന്‍ പകല്‍ സമയങ്ങളില്‍ മുങ്ങി നടന്നു. ദിവസങ്ങള്‍ കടന്നു പോയി. ബാലനെ ആരൊക്കെയോ എവിടുന്നൊക്കെയോ കണ്ടു എന്നുള്ള വിവരം അച്ഛനില്‍ എത്തി. പ്രായപൂര്‍ത്തിയായ തന്റെ മകളെ കേറി പിടിക്കാന്‍ ഇനിയവന് ധൈര്യം ഉണ്ടാകരുത് എന്ന വാശിയോടെ ഒരു ദിവസം രാത്രി അച്ഛന്‍ ബാലന്റെ വരവും കാത്തു ഇലഞ്ഞി മരത്തിന്‍ മറവില്‍ പതിഞ്ഞിരുന്നു.

രാത്രി കാലങ്ങളില്‍ അവിടേക്ക് പോകാന്‍ ആരും ഭയക്കാറുണ്ട്. കുനന്‍ പാറയില്‍ പ്രേതബാധ ഉണ്ടെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. ഇതൊന്നും വകവെക്കാതെ ഇരയെ കാത്തു കിടക്കുന്ന സര്‍പ്പം പോലെ അച്ഛന്‍ ഇരിപ്പ് തുടര്‍ന്നു. ചുറ്റും വീക്ഷിക്കുന്ന അച്ഛന് ഇടയ്ക്കു ആരോ പിന്നില്‍ നിന്നും വിളിക്കും പോലെ തോന്നി. ചുറ്റും നോക്കി. അതാ കുനന്‍ പാറയില്‍ ഇരിക്കുന്നു ദിവാകരന്റെ മരിച്ചു പോയ മകള്‍ ദേവയാനി. അത്ഭുതത്തോടെ അച്ഛന്‍ ആ രൂപത്തെ നോക്കി. തിളങ്ങുന്ന കണ്ണുകള്‍. നീണ്ടു നിവര്‍ന്ന് കാറ്റില്‍ പാറുന്ന മുടിയിഴകള്‍. അവള്‍ ഭംഗിയുള്ള ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചു. ആരെയും അടുപ്പിക്കുന്ന സൌന്ദര്യം കണ്ട് നിന്ന അച്ഛന് ബാലന്റെ ചിന്തയില്‍ നിന്നും തല്‍കാലം വിരാമമിട്ടു. പതിയെ ദേവയാനിയുടെ രൂപത്തിന് അടുത്തെത്തി “ദേവയാനീ ..മോളെ നീ..” അച്ഛന്‍ അടുത്ത് എത്തിയപ്പോള്‍ പെട്ടന്നു ചിരി അട്ടഹാസമായി മാറി. നോക്കി നില്‍കുന്നതിനിടെ അവള്‍ ആ പാറയില്‍ ശക്തിയായി തലതല്ലി. കണ്ട് നിന്ന അച്ഛന് സഹിച്ചില്ല. അവളുടെ രൂപത്തെ പിടിച്ചു നിര്‍ത്താന്‍ ചെന്ന നിമിഷം കൂര്‍ത്ത പല്ലുകളും നഖവും കാണിച്ച് അച്ഛനെ അവള്‍ ഭയപ്പെടുത്തി. കണ്ട് നിന്ന അച്ഛന്‍ ഒരലര്‍ച്ചയോടെ നിലത്തേക്ക് പതിച്ചു.

ഇതൊന്നുമറിയാതെ പാതിരാത്രി റോഡിലുടെ പതിയെ നടന്ന് വരുന്ന ബാലന്‍ അലര്‍ച്ച കേട്ട് കുനന്‍ പാറയുടെ അടുത്തെത്തി. ബാലന്റെ വരവ് കണ്ട് മരങ്ങള്‍ക്കിടയിലുടെ ആരോ ഓടി മറയുന്ന പോലെ ബാലന് തോന്നി. വീണു കിടക്കുന്ന അച്ഛനെ നോക്കി. തലക്കും കയ്കളിലും ചെറിയ പരിക്കുകള്‍. കണ്ണു വെട്ടും മുന്‍പ് ബാലന്‍ ഓടിമറയുന്ന ആള്‍രൂപത്തെ പിന്തുടര്‍ന്നു. ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കുന്ന സ്ത്രീ രൂപം ഓടാന്‍ തുടങ്ങി. ബാലന്‍ അതിവെഗതയോടെ ഓടി ആ രൂപത്തെ പിടികുടി. രക്ഷപെടാന്‍ കിണഞ്ഞ്‌ ശ്രമിക്കുന്നതിനിടെ അവളുടെ മുഖം മുടി താഴെ വീണു. ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലാത്ത രൂപം. ബാലന്‍ ആ രൂപത്തെ മുഖം നോക്കി രണ്ട് പൊട്ടിച്ചതും രഹസ്യങ്ങളുടെ കലവറകള്‍ തുറക്കാന്‍ തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗ്രാമത്തിലെ ആചാരമായിരുന്നു മൃഗ ബലി. ദേവിസ്നേഹം പിടിച്ചു വാങ്ങാന്‍ അവര്‍ കോഴികളെ ബലികൊടുത്ത് കൂനന്‍ പാറയില്‍ രക്തം തെളിച്ചു. ബലിക്കല്ലായ കുനന്‍ പാറക്കു ചോരയുടെ മണം വന്ന് തുടങ്ങി. ആ ഇടക്കാണ് ദിവാകരന്റെ മകള്‍ ദേവയാനി അവിഹിത ഗര്‍ഭം ധരിച്ചുവെന്നറിഞ്ഞ് നാട്ടുകാര്‍ അവളേയും കുടുംബത്തേയും ഒറ്റപെടുത്തി. വിഷമം സഹിക്കാതെ വരുമ്പോള്‍ അവള്‍ ഈ ക്ഷേത്രത്തില്‍ വന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു ദിവസം അമ്പലത്തിലെത്തിയ ദേവയാനിയെ ആരോ ഈ കുനന്‍ പാറയില്‍ കിടത്തി കഴുത്തറുത് കൊന്നു. അന്ന് മുതല്‍ക്കെ നാട്ടുകാര്‍ ഭയന്നു. അവര്‍ തമ്മില്‍ പറഞ്ഞു “ദേവയാനി പ്രേതമായി വരും”
കുട്ടികള്‍ അത് കേട്ട് ഭയന്നു. ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ഈ കഥയില്‍ വീണു വയറു നിറയെ ഉണ്ടു.

ഈ കുപ്രചാരണം ചിലര്‍ വിലക്ക് വാങ്ങി രാത്രികാലങ്ങളില്‍ അവിടെ ചുവന്ന പ്രകാശത്തില്‍ വെളുത്ത സുന്ദരിമാര്‍ നൃത്തമിട്ടു. രാത്രിനേരം ലഹരിയില്‍ മതിമറന്ന കാപാലികന്മാര്‍ ഇവിടേയ്ക്ക് ആളുകള്‍ വരാതിരിക്കാനായി ഒരു യക്ഷി രൂപം ചമയിച്ചു കുനന്‍ പാറക്കു തൊട്ടരികില്‍ കാവല്‍ നിര്‍ത്തി. രതി മുര്‍ച്ചയില്‍ താണ്ഡവമാടുന്ന കഴുകന്മാരുടെ മുഖം മുടി ഇന്ന് കാറ്റില്‍ പറന്ന സന്തോഷത്തോടെ ബാലന്‍ വിളിച്ചു കൂവി. ഇരുട്ടിനെ തുളച്ച് അവ നാടുകാരുടെ ചെവിയിലെത്തി. വീടുകളില്‍ ലൈറ്റ് തെളിഞ്ഞു. നാട്ടുകാര്‍ ഓടിയെത്തി. വേട്ട മൃഗങ്ങളെ ശരിക്കും പെരുമാറി നിയമ പാലകര്‍ക്ക് കാഴ്ച വെച്ചു. പരിക്ക് പറ്റിയ അച്ഛനെ ഹോസ്പിറ്റലിലും എത്തിച്ചു. നാട്ടുകാര്‍ പിരിഞ്ഞു. അന്നുതൊട്ട് ബാലനോടുള്ള അച്ഛന്റെ ദേഷ്യവും മാറികിട്ടി.

അമ്മയുടെ കഥകള്‍ എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ പൂക്കള്‍ പെറുക്കിയ കുട്ടികള്‍ കയ്യിലെ ഇലഞ്ഞിപൂക്കളില്‍ അല്‍പ്പം കൂനന്‍ പാറയില്‍ നിക്ഷേപിച്ചു. കാലം മായ്ച്ച കഥകളുടെ നൊമ്പരവുമായ് ഞാനും അമ്മയും നീതുവിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു. അമ്മയുടെ പിന്നാലെ നടക്കുമ്പോഴും കൂനന്‍ പാറയും ദിവാകരന്റെ മകള്‍ ദേവയാനിയും മനസ്സിനെ വേട്ടയാടി.

58 comments:

  1. കൂനന്‍ പാറ.ചരിത്രത്തിന്റെ ഇട വഴികളിലൂടെ
    പ്രണയത്തിന്റെ തേരില്‍ ഏറി കാല്പനികതയും
    കൌമാരവും കഥ പറഞ്ഞു നായകനും വില്ലനും
    സത്യവും കപടതയും സാമൂഹ്യ പാടവും യുക്തിയും
    കൂട്ടി കലര്‍ത്തി ഒരു നല്ല അവതരണം.അഭിനന്ദനങ്ങള്‍.

    ReplyDelete
  2. schoolil padikkumbol njanum koottukarum rathri predhathe thirakki poya smaranakal ayavirakkan patti...nalla avadharanam....

    ReplyDelete
  3. രാത്രികാലങ്ങളിലെയത്തുന്ന വെളുത്തയക്ഷി,രതി മുര്‍ച്ചയില്‍ താണ്ഡവമാടുന്ന കഴുകന്മാർ.സമാനമായ ഒരു ‘കൂനൻപാറ’ തിരുവനന്തപുരം ജില്ലയിൽ ഉള്ളതായി മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു.
    അവതരണം നന്നായിട്ടുണ്ട്.ആശംസകൾ

    ReplyDelete
  4. ഉം........ഇങ്ങേനെയുമുണ്ടോ പ്രേതങ്ങള്‍.........? ചെരുപ്പകാലം ഓര്‍ത്തുപോയി, ആശംസകള്‍.....

    ReplyDelete
  5. അങ്ങനെ കൂനന്‍ പാറയും പറഞ്ഞു ഒരു കഥ.
    അല്ലെ സാബീ,,
    നന്നായിരിക്കുന്നു.ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കഥകള്‍ക്കായി കാത്തിരിക്കുന്നു.ആകാംഷയോടെ.

    ReplyDelete
  6. ഏഷ്യാനെറ്റിലെ " വിശ്വസിച്ചാലും ഇല്ലെങ്കിലും " ഓര്‍മ്മ വന്നു....സാബിയുടെ കഥ വായിച്ചുതുടങ്ങിയാല്‍ പിന്നെ തീരുന്നത് അറിയില്ല...നന്നായി...

    ReplyDelete
  7. അന്ധവിശ്വാസങ്ങള്‍ മറയാക്കി ആഘോഷിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണല്ലോ സാമൂഹ്യദ്രോഹികള്‍...

    പുവിന്റെ സുഖന്തം കാറ്റിന്റെ സഹായാത്രികയായ് എത്തുന്നുണ്ട് കാറ്റിന്റെ താളത്തിനൊത്ത് പൂക്കള്‍ നിലത്ത് പതിച്ച് കൊണ്ടേയിരുന്നു
    .

    സുഖന്തം എന്നത്‌ സുഗന്ധം എന്ന് തിരുത്തുമല്ലോ... ആശംസകള്‍ ...

    ReplyDelete
  8. വിനുവേട്ടാ, തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.
    തിരുത്തിയിട്ടുണ്ട്

    ReplyDelete
  9. പണ്ടെന്നോ മുത്തശ്ശി പരഞ്ഞുതന്ന ആ യക്ഷികഥ ഓർമ്മവരുന്നു. ആന്ന് അമ്മ മുത്തശ്ശിയെ വഴക്കു പറയാറുണ്ടായിരുന്നു. “അമ്മ വെറുതെ കുട്ടികളെ പേടിപ്പിക്കാനായി ഓരോന്നു പറഞ്ഞു കൊടുക്കുകയാ...‘ സത്യത്തിൽ ആ കഥ കേട്ട് അമ്മയും പേടിച്ചിരുന്നു...

    ReplyDelete
  10. അടുത്ത പരോളിന് കൂനന്‍ പാറയും ഒന്ന് കണ്ടേക്കാം ..ഒരു യക്ഷിയെ കാണാനോത്താലോ ?

    ReplyDelete
  11. ബഷീറിന്റെ ഭാര്‍ഗവീ നിലയം വായിക്കുന്ന ഒരു ഫീലിങ്ങിലാണ് പകുതിയിലേറെയും വായിച്ചത്. പിന്നെ fantasy യുക്തിക്ക് വഴിമാറിയപ്പോള്‍ ഓര്‍മയില്‍ നിന്നുണര്‍ന്നു. നല്ല നല്ല കഥകള്‍ ഇനിയും വരട്ടെ.

    ReplyDelete
  12. ഇടയ്ക്കു കയറി വന്നതാ ..അങ്ങനെ തോന്നി ..ഞാന്‍ വിജരിച്ചിരുന്നു ഇനീ വരാന്‍ കഴിയില്ലെന്ന് ,ആ ഹൃധയതിനെന്ടോ പിണഞ്ഞിട്ടുണ്ട്,ഇന്നെന്റെ വിരലുകളില്‍ അക്ഷരം പിറക്കുന്നില്ല ,അയാള്‍ എന്നോ മരണ പെട്ടിരിക്കും ,,അതൊരു സത്യമാണ് ..ഞാനത് വേദനയോടെ തിരിച്ചറിയുകയാണ് ,നിശ്ചലാവസ്ഥയില്‍ കിടക്കുന്ന എന്‍റെ കഥാ പാത്രങ്ങള്‍ .....വയ്യ ...

    ReplyDelete
  13. നല്ലൊരു കഥ പറച്ചില്‍...
    തിരക്കിനിടയിലും കഥയില്‍ പിടിച്ചിരുത്താനായി...

    ReplyDelete
  14. വീണ്ടും ഒരു നല്ല കഥയുമായെതിയല്ലെ?
    നന്നായി പറഞ്ഞു...
    എല്ലാ ആശംസകളും!

    ReplyDelete
  15. ആകെ പേടിച്ചു പോയല്ലോ സാബി, ദേവയാനി എനി സ്വപ്നത്തിൽ വരുമോ ആവോ. നന്നായി കഥ!

    ReplyDelete
  16. നല്ല കഥ ...സാബീ അഭിനന്ദനങ്ങള്‍ ...

    ReplyDelete
  17. അന്ധവിശ്വാസങ്ങൾ മറയാക്കി സാമൂഹ്യ ദ്രോഹികൾ മുതലെടുപ്പ് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഇന്നത് ആത്മീയതയുടെ രൂപത്തിലാണെന്ന് മാത്രം

    ReplyDelete
  18. മറ്റുള്ളവരിൽ ഭയം ഉണ്ടാക്കി എടുക്കുകയാണല്ലോ കുറ്റകൃത്യങ്ങൾ ഒളിക്കാൻ/നടത്താൻ ആദ്യം ചെയ്യുന്നത്‌.

    ReplyDelete
  19. കഥ നന്നായി , നാട്ടിന്‍ പുറം നന്നായി ഒപ്പിയെടുത്തിട്ടുണ്ട് വരികളില്‍
    ഇലഞ്ഞി പ്പൂവിന്റെ സുഗന്ധം വീണ്ടും നാസദ്വാരങ്ങളിലെത്തി.
    നമ്മുടെ എരണിപ്പൂ എന്ന് പറഞ്ഞിരുന്ന അത് തന്നെയല്ലേ ഇത് ,സബിത്താ ?

    ReplyDelete
  20. നന്നായിട്ടുണ്ട്

    ReplyDelete
  21. നന്നായി.....അന്ധ വിശ്വാസങ്ങള്‍ അടിച്ചേല്പിക്കുന്ന ഭയാനകത അതിന്റെ മറവില്‍ അഴിഞാടലുകള്‍...അല്ലെ?..

    ReplyDelete
  22. അന്ധ വിശ്വാസങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍...
    എല്ലായിടത്തും കാണാം ഇതു പോലുള്ള ദേവയാനിമാര്‍..
    കഥ പറഞ്ഞ രീതി കൊള്ളാം...

    ReplyDelete
  23. പ്രേത ഭൂത യക്ഷി മറുത ഓടിയന്മാര്‍ ജനമനസ്സുകളില്‍ ഇന്നും വേരോടിയിരിക്കുന്നത് നാം അറിയുന്നു. അവര്‍ക്ക് ജീവിക്കുന്ന വെളിപ്പെടുതലായി ഈ കഥ!
    കഥയിലെ ട്വിസ്റ്റ്‌ വളരെ നന്നായി.
    ആശംസകള്‍

    ReplyDelete
  24. ശ്വാസം പിടിച്ചിരുന്നാ വായിച്ചത്....നല്ല അവതരണം.

    ReplyDelete
  25. ആദ്യം ശലീനമായി വായിച്ചപ്പോള്‍ പെട്ടെന്ന് പ്രേതകതയിലേക്ക് തിരിഞ്ഞു, ഞാന്‍ കരുതി ശരിക്കും പ്രേതകഥ ആയിരിക്കുമെന്ന്, ടൈറ്റില്‍ ഇഷ്ടായി

    ReplyDelete
  26. കൂനന്‍ പാറ കാണാന്‍ ഉപ്പച്ചി പോകുമെന്ന് കമ്മന്റില്‍ കാണുന്നു ഒപ്പം ഞാനും കൂടിക്കോളാം. നല്ല രസമുള്ള കഥയാണ്‌ ട്ടോ

    ReplyDelete
  27. നല്ല രസകരമായ കഥ. ആ ഫോട്ടോയില്‍ കാണുന്നതാണോ കൂനന്‍പാറ?

    ReplyDelete
  28. കൊള്ളാം, കഥ!

    ഇലഞ്ഞിച്ചുവട് എനിക്കു മറക്കാനാവില്ല.
    ഇന്നുമുണ്ട് തറവാട്ടിനു കിഴക്കേ അതിരിൽ ഞങ്ങളുടെ പുത്തിലഞ്ഞി.
    അതെക്കുറിച്ച് ഇനി ഒരിടവേള കഴിഞ്ഞെഴുതാം!

    ReplyDelete
  29. അന്ധവിശ്വാസങ്ങളെ നിലനിര്‍ത്തി,മറയാക്കി സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഈ ചൂഷണം തുടരുന്നുണ്ട്.അതൊന്നും തിരിച്ചറിയാനാകാതെ കുടുങ്ങിപ്പോകുന്ന പാവങ്ങളും കുറവല്ല.
    തിരിച്ചറിവിലേക്ക് ചിന്തിക്കാന്‍ ഉതകുന്ന കഥ.

    ReplyDelete
  30. പല പ്രേതങ്ങളും ഇങ്ങിനെയൊക്കെ തന്നെയാ ഉണ്ടാകുന്നത്. കഥ പറച്ചില്‍ നന്നായി. നല്ല ഒഴുക്ക്.

    ReplyDelete
  31. ജീവിതത്തിലും ചില പ്രേതങ്ങളുണ്ട്
    ഭീകരത വളർത്തുന്ന പ്രേതങ്ങൾ
    കഴിഞ്ഞ ദിവസ്സം ട്രെയിനിൽ നിന്നും ഒരു പെണ്ണിനെ
    പിച്ചിചീന്തി എറിഞ്ഞു ആ പിശാച്.
    അതൊരു വർത്തമാനകാലകഥ.

    ReplyDelete
  32. സാബിത്ത: കൂനന്‍ പാറയും, പ്രേത കഥയും നന്നായി. ഇതുപോലെയുള്ള മനുഷ്യ പ്രേതങ്ങള്‍ ഇപ്പോഴും പലയിടത്തും പല വേഷങ്ങളില്‍ കാണും. എന്നിട്ടവര്‍ സ്വന്തം കാര്യങ്ങള്‍ സുഗമമായി നടത്തും. ബാലന്‍ അവസാനും നാട്ടുകാര്‍ക്കും അച്ഛനും ഹീറോ ആയി മാറിയല്ലോ..

    ആശംസകള്‍..

    ReplyDelete
  33. ഏതാണ്ട് ഇതേ പോലെ ഒന്നാണ് നമ്മുടെ തിരുവനന്തപുരത്തെ ഒരു കോളേജിനു പുറകുവശത്തും ഉള്ളത്.!

    ReplyDelete
  34. ഏഷ്യാനെറ്റുകാര്‍ക്ക് ഒരു എപ്പിസോഡിനുള്ള വകുപ്പുണ്ട്

    ReplyDelete
  35. എന്താ കഥ !
    ഇങ്ങനെയും മനുഷ്യര്‍ ...!
    നന്നായി ട്ടോ .
    അഭിനന്ദനങ്ങള്‍ ..

    ReplyDelete
  36. കുട്ടികളും ചോദ്യം ഉന്നയിച്ചു അമ്മ വിശദീകരിച്ചു. മനസ്സും കണ്ണും അമ്മയിലേക്ക്‌ പതിഞ്ഞു . തണുപ്പ് കുറഞ്ഞ് തുടങ്ങി. സുര്യന്‍ പതിയെ മഞ്ഞിന്റെ മുഖം മുടി നീക്കി.

    കഥപറയലില്‍ ഇത്തരം ചില ഭാവനകള്‍ ചേര്‍ക്കുന്നത് കാവ്യാതമാകമായ ഒരു വായനക്ക് നല്ലതാണ് . പ്രകൃതിയുടെ ഭാവമാറ്റത്തെ അനുബന്ധം കഥയിലേക്ക് ക്ഷണിക്കപെടുന്നത് അനുവാചകന് കഥയുടെ സ്നിഗ്ദ്ധമായ പരപ്പിലേക്ക് വരുന്നതിനു സഹായിക്കും .
    സാബിക്ക് നന്നായി എഴുതാന്‍ കഴിയും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു .

    ReplyDelete
  37. ആദ്യമായാണ് ഇവിടെ എത്തിയത്, കഥ കൊള്ളാം.. സാബിക്ക് അഭിനന്ദങ്ങൾ.“ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ഈ കഥയില്‍ വീണു വയറു നിറയെ ഉണ്ടു.“ തുടങ്ങിയ നല്ല പ്രയോഗങ്ങൾ കുറേയേറെയുണ്ട്.അതൊക്കെ എടുത്തെഴുതുന്നില്ല... ഇനിയും വളരുക... chandunair.blogspot.com/

    ReplyDelete
  38. അന്ധവിശ്വാസങ്ങളെ മുതലെടുപ്പ് നടത്തുന്ന മനുഷ്യര്‍!!!
    നന്നായിരിയ്ക്കുന്നു!!

    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലൊ.
    എല്ലാ ആശംസകളും.

    ReplyDelete
  39. വായിച്ചു, നന്നായിട്ടുണ്ട്..

    ReplyDelete
  40. ഫാന്റസിയും യുക്തിയും കൂട്ടിക്കലര്‍ത്തിയ കഥ, അറിവില്ലായ്മയെ, വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ക്രിമിനലുകള്‍ തങ്ങളുടെ ചെയ്തികള്‍ക്ക് മറയിടാന്‍ ഇത്തരം അന്തവിശ്വാസങ്ങളെ നിലനിര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്നു.

    കഥ കൊള്ളാം.

    ReplyDelete
  41. nannayittuntu. thutaruka. sarva bhavukangalum
    sasneham
    sathyan

    ReplyDelete
  42. ഒന്ന് കൂടി എഡിറ്റ് ചെയ്തു കുറച്ചു കൂടി നന്നാക്കാമായിരുന്നില്ലെ എന്നൊരു തോന്നല്‍....എവിടെയോ ഒരു മിസ്സിംഗ്‌ പോലെ....
    ഇനി എന്റെ തലയിലാണോ എന്നറിയില്ല....

    ReplyDelete
  43. കൊള്ളാം കൂടുതല്‍ ബാലന്മാര്‍ ഉണ്ടാവട്ടെ സമൂഹത്തില്‍

    ReplyDelete
  44. good post ennu ippol parayunnu kooduthal pinnedu parayaam

    ReplyDelete
  45. ezhuthiyathu nannayittu undu..but mushippan katha..

    ReplyDelete
  46. ഒരു പ്രവാസിയെ സംബന്ധിച്ച് കഥയുടെ പശ്ചാത്തലം ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്മ. മഞ്ഞു വീണ ചെമ്മണ്‍ പാതയിലൂടെയുള്ള നടത്തം ഇഷ്ടായി . നാട്ടിന്‍ പുറങ്ങളിലെ ഇത്തരം ഓര്‍മകളാണ് അതിന്റെ സൌന്ദര്യത്തിന്റെ മറ്റു കൂട്ടുന്നത്‌

    ReplyDelete
  47. എന്‍റെ എല്ലാ സ്നേഹിതര്‍ക്കു നന്ദി

    ReplyDelete
  48. വായിക്കാനെടുത്തു വെച്ചു പിന്നെ മറന്നു പോയി. അപ്പോഴേക്കും പുതിയ പോസ്റ്റുകള്‍ വന്നില്ലെ?.മുമ്പൊക്കെ പത്രം വായിച്ചു തീരാത്തത് എടുത്തു വെക്കും, അവസാനം വായിക്കാതെ തന്നെ തൂക്കി വില്‍ക്കും. ഇവിടെ അതും നടക്കില്ല!കമന്റാന്‍ ഒന്നും വരുന്നില്ല .ഇനി അല്പം പ്രേത കഥകളും ആയിക്കോട്ടെ. അപ്പോ അമ്മയുടെ മാര്യേജ് ലവ് മാരേജോ,അതോ അറേഞ്ചിടോ

    ReplyDelete
  49. പ്രിയപ്പെട്ട സാബി ……

    ഭാവനയും, ആശയങ്ങളും എനിക്കിഷ്ട്ടപ്പെട്ടു.

    കഥയിലെ അംശങ്ങള്‍ കഥാകാരി ഉദ്ദേശിച്ച രീതിയില്‍ തന്നെ വായനക്കാരില് ‍എത്തിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.അഭിനന്ദനങ്ങള്‍...................
    “ ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ഈ കഥയില്‍ വീണു വയറു നിറയെ ഉണ്ടു.”….നല്ല വരികള്‍.

    “ഇതൊന്നുമറിയാതെ പാതിരാത്രി റോഡിലുടെ പതിയെ നടന്ന് വരുന്ന ബാലന്‍ അലര്‍ച്ച കേട്ട് കുനന്‍ പാറയുടെ അടുത്തെത്തി. ബാലന്റെ വരവ് കണ്ട് മരങ്ങള്‍ക്കിടയിലുടെ ആരോ ഓടി മറയുന്ന പോലെ ബാലന് തോന്നി. വീണു കിടക്കുന്ന അച്ഛനെ നോക്കി. തലക്കും കയ്കളിലും ചെറിയ പരിക്കുകള്‍. കണ്ണു വെട്ടും മുന്‍പ് ബാലന്‍ ഓടിമറയുന്ന ആള്‍രൂപത്തെ പിന്തുടര്‍ന്നു. ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കുന്ന സ്ത്രീ രൂപം ഓടാന്‍ തുടങ്ങി. ബാലന്‍ അതിവെഗതയോടെ ഓടി ആ രൂപത്തെ പിടികുടി……………………... നോക്കി രണ്ട് പൊട്ടിച്ചതും രഹസ്യങ്ങളുടെ കലവറകള്‍ തുറക്കാന്‍ തുടങ്ങി.”.
    ഈ വരികള്‍ വായിച്ചപ്പോള്‍ “കിളിച്ചുണ്ടന്‍ മാമ്പഴം “ എനന സിനിമയിലെ ചില രംഗങ്ങള്‍ ഓര്‍മവന്നു .

    “രാത്രി കാലങ്ങളില്‍ അവിടേക്ക് ആരും പോകാന്‍ ഭയക്കാറുണ്ട്.”

    “രാത്രി കാലങ്ങളില്‍ അവിടേക്ക് പോകാന്‍ ആരും ഭയക്കാറുണ്ട് ” എന്നോ

    “രാത്രി കാലങ്ങളില്‍ അവിടേക്ക് ആരും പോകാറില്ല ”എന്നോ പോരെ സാബി .

    പിന്നെ

    “അവര്‍ സ്വയം തമ്മില്‍ പറഞ്ഞു”

    “അവര്‍ തമ്മില്‍ പറഞ്ഞു ” അത് മതി അല്ലെ ? സ്വയം തമ്മില്‍ പറയണോ ?

    “സ്വയം ആത്മഹത്യാ ചെയ്തു ” എന്ന് പറയാറുണ്ടോ ?

    പേരുകള്‍ ആവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം
    ഉദാ: :ബാലന്‍, ബാലന്‍ എന്ന് പറയാതെ ഇടയ്ക്കു "അവന്‍" എന്ന് എഴുതുമല്ലോ
    ഇനി എന്‍റെ ഒരു ചെറിയ അഭിപ്രായം കൂടി …അവിവേകമാണെങ്കില്‍ ക്ഷമിക്കണേ …….

    “അന്നുതൊട്ട് ബാലനോടുള്ള അച്ഛന്റെ ദേഷ്യവും മാറിക്കിട്ടി "

    ആ സ്ഥിതിക്ക് കഥയുടെ അവസാനം ഒരു കുറിപ്പായി കൊടുക്കാമായിരുന്നു

    “ഈ ബാലന്‍ തന്നെ യാണ് കേട്ടോ എന്‍റെ അച്ഛന്‍ “ബാലഗോപാലന്‍ ”എല്ലാ ദിവസവും ഇലഞ്ഞിമരച്ചുവട്ടില്‍ ‍എത്താറുള്ള അതേ ബാലന്‍.....ഇല്ലഞ്ഞി മരത്തിന്റെ മരവിലിരുന്നു അമ്മയുടെ കയ്യില്‍ കിസ്സ്‌ ചെയ്ത ആ പഴയ ബാലന്‍ ……………..”
    (സാബിയും അങ്ങനെ തന്നെയാണോ ഉദ്ദേശിച്ചത് ...................?കഥയില്‍ ഒളിച്ചു വെച്ചതാണോ?.....)
    ആശംസകള്‍ …….

    ഇനിയും എഴുതുക .


    ജയന്‍ഏവൂര്‍ എഴുതിയത് വായിച്ചു .

    “ഇലഞ്ഞിച്ചുവട് എനിക്കു മറക്കാനാവില്ല.
    ഇന്നുമുണ്ട് തറവാട്ടിനു കിഴക്കേ അതിരിൽ ഞങ്ങളുടെ പുത്തിലഞ്ഞി.
    അതെക്കുറിച്ച് ഇനി ഒരിടവേള കഴിഞ്ഞെഴുതാം!”

    ( "ഓര്‍മകള്‍ക്കെന്തു സുഗന്ധം ”(ചില തിരിച്ചറിവുകള്‍), എനന എന്‍റെ പഴയ ഒരു പോസ്റ്റിന്റെ സുഗന്ധം തിരികെ തന്നതിന് നന്ദി ജയന്‍ …)

    വേരറ്റു പോകാതെ, അന്യം നിന്ന് പോകാതെ ഇന്നും ഇലഞ്ഞികള്‍ എവിടെയെങ്കിലും ഉണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു .

    “അമ്മേ ഇതാണോ ആ ഇലഞ്ഞിമരം..?”എന്ന് എന്‍റെ മക്കള്‍ ഒരുകാലത്ത് ചോദിക്കുമ്പോള്‍ കാട്ടിക്കൊടുക്കാനെങ്കിലും …….?

    ReplyDelete
  50. Suja,
    മുകളില്‍ സൂചിപ്പിച്ച കര്യങ്ങളില്‍ ചിലത് ഉള്‍കൊള്ളുന്നു.
    അവ തിരുത്തി.
    കമന്റിന് എല്ലാവര്‍ക്കും നന്ദി

    ReplyDelete
  51. ആവറേജ് നിലവാരത്തോട്‌ അടുത്ത ഒരു കഥ .അത്രമാത്രം.രചനകള്‍ nannaavatte എന്നാശംസിക്കുന്നു .

    ReplyDelete