എന്റെ മനസ്സാകുന്ന കാനനത്തിലേക്കുള്ള യാത്ര വഴിയിലിതുവരെ സത്രങ്ങള്‍ കണ്ടില്ല. വിശ്രമവും ഉണ്ടായിട്ടില്ല. യാത്രയിലുടനീളം കോറുന്ന കുഞ്ഞ് മുള്ളുകള്‍. മനസെന്ന ഈ കാനനം അതി ഭയാനകം തന്നെ. തിളച്ചുമറിയുന്ന ലാവയും, പടുത്ത് തീരാത്ത മോഹങ്ങളുടെ മണി മന്ദിരങ്ങളും കൊണ്ട് സമ്പൂര്‍ണ്ണമാണവിടം. എങ്കിലും, അതി വിദൂരമല്ലാതെ സ്വര്‍ണ്ണ മലരുകള്‍ വിടരുന്ന ബാല്യത്തിന്റെ ഒരു മലര്‍വാടിയുണ്ട്. ഞാനതില്‍ വിരിഞ്ഞ മലരുകളില്‍ നോക്കി സന്തോഷിച്ചു. കവിതകളും കഥകളുമെഴുതി നലാള്‍ക്ക് തുറന്ന് വിട്ട് ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
സമയ ദൈര്‍ഘ്യം എന്റെ മനസ്സിനെ എന്നും നിശ്വാസങ്ങളില്‍ കൊണ്ടെത്തിച്ചിരുന്നു. ജോലി തിരക്കിനിടയില്‍ റിനുവിന്റെ ചോദ്യം
"ആന്റി... ഇന്ന് ഏത് കഥയാ എഴുതിയത്”
"എന്റെ മനസ്”
ഞാന്‍ ഉത്തരം കൊടുത്തു.
കേട്ടപാടെ അവള്‍ ഊറി ചിരിച്ചു.
"ഹോ വല്ല മഴയോ, കാറ്റോ, പരല്‍മീനോ.... ആന്റീ അതൊക്കെ വിട്ട് ന്യൂ ജനറേഷന് വായിക്കാന്‍ പറ്റിയ വല്ല കാര്യവും എഴുതൂ”
എന്റെ മനസിന്റെ കാനനത്തില്‍ അടിച്ച് വീശിയ കാറ്റും കോളും മഴത്തുള്ളികളും പെട്ടെന്ന് നിലച്ചു. അവള്‍ക്ക് നേരെ മിഴികളെറിഞ്ഞ് ഞാന്‍ ചോദിച്ചു.
“അല്ലാതെ ഞാന്‍ എന്തെഴുതണം റിനൂ”
അവള്‍ കുസലന്ന്യേ പറഞ്ഞു.
"വല്ല പ്രണയമോ, ഹാസ്യമോ ഒക്കെ ആയികൊട്ടെ. അല്ലാതെ ഇതെന്താ നൊസ്റ്റാള്‍ജിക്ക് മാത്രം”
"എങ്കില്‍ ആയികോട്ടെ റീനൂ. ഞാന്‍ രണ്ട് തരം കഥകളും എഴുതാം. നീ തീരുമാനിക്ക് ഏതാണ് നല്ലതെന്ന്”
പേനയും കടലാസുമെടുത്ത് മേശക്കരികില്‍ ഇരുന്നു. പേന ആദ്യം യാത്രയായത് പരിഷ്കാരത്തിന്റെ നെറുകയില്‍ കുതിച്ചുയരുന്ന നഗരത്തിന്റെ വിരി മാറിലേക്ക്. അവിടെ താമസിക്കുന്ന സമ്പന്ന കുടുംബം. ഏക മകള്‍ക്ക് ജന്മം നല്‍കിയ സുന്ദരിയായ അമ്മയുടെ ഉണക്ക സ്രാവ് പോലെ ചുളുങ്ങിയ മോന്തായം വര്‍ണിക്കാന്‍ എടുത്തത് എന്റെ പേനയിലെ പാതി മഷി. മകളുടെ ധീരനായ അച്ചനാരെന്ന് ചോദിക്കാന്‍ അവകാശമില്ല. പരിഷ്കാരത്തിന്റെ നെറുകയിലുള്ള നഗരമല്ലേ.. അതും പോരാ ന്യൂ ജനറേഷന്‍. അത് മറക്കാനും വയ്യ.
മകള്‍ സുന്ദരിയാണ്. വര്‍ഷങ്ങള്‍ എന്റെ പേനത്തുമ്പിലൂടെ കിതച്ചോടുമ്പോള്‍ കഥാ നായികക്ക് ന്യൂ ജനറേഷന്റെ മോഡേണ്‍ മേക്കപ്പുകള്‍ ഞാന്‍ വാരി വിതറി. നായികയുടെ മകളെ കൈപിടിച്ച് നിരത്തിലൂടെ പരസ്യമായി നടക്കാനുള്ള നഗരത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ വെണ്ടയ്ക്ക അക്ഷരത്തിലിട്ടു. കാമുകനും കാമുകിയും സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിക്കുന്ന രംഗങ്ങളില്‍ അവളുടെ മാംസ പേശികള്‍ക്ക് കൊഴുപ്പുകള്‍ ചാര്‍ത്തി കൊടുത്തു. നായകന്റെ നെഞ്ചില്‍ വേണ്ടുവോളം മസില്‍ വരച്ച് പിടിപ്പിച്ചു.
എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ന്യൂ ജനറേഷന്റെ കഥ വരഞ്ഞ എന്റെ പേനകള്‍ക്ക് അവസാനം നഗരത്തേയും നായികയേയും വെറുപ്പിക്കേണ്ടി വന്നു. ഭീതി പടര്‍ത്തി, ശ്വാസം പിടിച്ച് കഥ അവസാനിപ്പിക്കുമ്പോള്‍ നായിക പേപ്പര്‍ താളില്‍ മരിച്ചു കിടന്നു. അതെ എന്റെ പേനക്ക് കൊല്ലേണ്ടി വന്നു.
അതോടെ ന്യൂ ജനറേഷന്റെ കഥ സ്റ്റോപ്പ്.
പിന്നീടുള്ള തുടക്കത്തിനായി പേപ്പര്‍ താളുകള്‍ മറിച്ചു. അതൊരു നൊസ്റ്റാള്‍ജിക്ക് പ്രണയത്തിലെത്തി.
മഞ്ഞ് വീണ പുലരിക്ക് നല്ല സ്കോപ്പുണ്ട്. കെട്ടിയിട്ട പശു, പാല്‍ക്കാരി, പച്ച പുല്ല്, ഉദിച്ച് വരുന്ന സുര്യന്‍. ഇളം കാറ്റില്‍ കൊഴിയുന്ന ഇലഞ്ഞി പൂക്കള്‍ക്ക് പതിവിലേറെ സുഗന്ധം. മുടിയില്‍ മുല്ലയും ചൂടി വരുന്ന റംല. തലയിലിട്ട തിളക്കമുള്ള വെളുത്ത മിസരിതട്ടം അവളുടെ ഇക്കാക്ക ദുബായീന്ന് കൊണ്ട് വന്നതാണ്. തട്ടത്തില്‍ കസവും, മുത്തും എഴുതി ചേര്‍ത്തു. അവളുടെ കാതുകളില്‍ ചിറ്റണിയിച്ചു. റംലക്ക് സൌന്ദര്യം ഇനിയും വേണം. സുറുമയും, ഇളക്കത്താലിയും, അരഞ്ഞാണവും അണിയിച്ചു. നൊസ്റ്റാള്‍ജിക്ക് ആക്കാന്‍ അല്‍പ്പം കസ്തൂരി മഞ്ഞളിന്റെ കളറും ചേര്‍ത്ത് എഴുതി. കുപ്പി വളകളില്ലാത്ത റംലയുടെ കൈകള്‍ക്ക് വളയിടാന്‍ വേണ്ടി വളക്കാരനെ വരുത്താന്‍ ഒരു ഘണ്ഢിക നീണ്ടു. വളയണിഞ്ഞ റംലയെ നോക്കി നില്‍ക്കാന്‍ മുണ്ടുടുത്ത് വേലിക്കരികില്‍ നില്‍ക്കുന്ന നായകനെ കണ്ടെത്തി ആദ്യം പേരിട്ടു യുസഫ്. പോരാ, പേര് മാറ്റണം. അതും നൊസ്റ്റാള്‍ജിക്ക് തന്നെ വേണം. തലക്ക് നേരെ പേന കുത്തി ഒരു നിമിഷം കണ്ണടച്ചു.
ഹോ.... ആശ്വാസം ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിനെ തല്‍ക്കാലം ഇങ്ങോട്ട് പറിച്ച് നട്ടു. ഇപ്പൊ കഥക്കൊരു ലുക്കായി. മജീദും റംലയും. എന്റെ പേനയിലെ മഷികള്‍ ആവേശത്തോടെ പരക്കുന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നാണം കുണുങ്ങുന്ന റംലയുടെ മിസരി തട്ടം കാറ്റില്‍ പറന്ന് താഴെ വീണു. കുപ്പി വളകള്‍ അണിഞ്ഞ കൈകള്‍ കൊണ്ട് അവള്‍ തന്റെ മാറിടം മറച്ച് പിടിച്ചു. കുനിഞ്ഞു നിന്ന് ഒരു കൈകൊണ്ട് തട്ടം എടുത്ത് തലയിലിട്ടു. അവളുടെ സൌന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന മജീദിന്റെ അടുക്കലേക്ക് റംലയുടെ ബാപ്പ പോക്കര്‍ക്ക നൊസ്റ്റാള്‍ജിക്ക് വിളികളോടെ പാഞ്ഞു വന്നു
“എടാ ഹംക്കേ.. നീ എന്ത് കുന്തം നോക്കി നിക്കാ ന്‍റെ വേലിക്കല്”
ശബ്ദം കേട്ടതും റംല അകത്തേക്കോടി. മജീദ് അവിടുന്ന് നടന്നകന്നു.
പിന്നീടുള്ള ദിനങ്ങള്‍ മജീദും റംലയും പ്രണയത്തിന്റെ മാധുര്യം വേണ്ടുവോളം നുകര്‍ന്നു.
മജീദ് പറഞ്ഞു
"നീ സുന്ദരിയാ റംല. നിന്നെ ഞാന്‍ നിക്കാഹ് കഴിക്കും. അന്റെ ബാപ്പാനെ കൊന്നിട്ടായാലും”
ഇത് കേട്ട് ഭയന്ന റംല
"വേണ്ട. ന്റെ ബാപ്പ ങ്ങളെ കൊല്ലും. അതാ ണ്ടാവാ..”
ല്ലാ... മ്മക്ക് പേടിയില്ലാ അന്റെ ബാപ്പാനെ”
തന്റെ പ്രാണനാഥന്റെ വാക്കുകള്‍ കേട്ട റംല ആ വിരിഞ്ഞ മാറില്‍ മുഖം അമര്‍ത്തി. ഇത് കണ്ട് കൊണ്ട് ചീറി വരുന്ന റംലയുടെ ബാപ്പാനെ കെട്ടഴിഞ്ഞ് ഓടുന്ന കറവ പശുവിന്റെ കൂടെ ഓടിച്ച് വിട്ട് പ്രണയിനികളുടെ സന്തോഷം പേപ്പറില്‍ വര്‍ണ്ണം കൊടുത്ത് നൊസ്റ്റാള്‍ജിക്കിലൂടെ വീഴ്ത്തി.
തല്‍ക്കാലം കഥക്ക് വിരാമമിട്ട് ഞാന്‍ എഴുനേല്‍ക്കുമ്പോള്‍ അടുത്ത് കാത്തിരിക്കുന്ന ന്യൂ ജനറേഷന്റെ കയ്യില്‍ കിടന്ന മൊബൈല്‍ റിംഗ് ചെയ്തു. അവള്‍ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ച് ഒന്നുരണ്ടു തവണ ഓക്കേ പറഞ്ഞ ശേഷം എന്നെ പൊട്ടിയാക്കാന്‍ വീണ്ടും പറഞ്ഞു. “ജെല്‍ദി ആവോ, ആജ് മമ്മാ ബഹര്‍ ജാരെഹെ”
അവള്‍ കൊടുത്ത മറുപടിയിലെ ഭാഷ എന്നെ വിഡ്ഡിയാക്കുമെന്ന് അവള്‍ കരുതിക്കാണും. ഇല്ല അല്‍പ്പം ഹിന്ദി അറിയാവുന്നത് കൊണ്ട് ന്യൂ ജനറേഷന്റെ തത്രപ്പാടും ഒളിച്ച് കളിയും ഒരു വിധം തിരിച്ചറിഞ്ഞു.
എല്ലാം കേട്ടപ്പോള്‍ വീണ്ടും എന്റെ പേനകള്‍ക്ക് കിട്ടിയ പുതിയ വിഷയമായിരുന്നു ‘ഇന്റര്‍നെറ്റും കുട്ടികളും’ തലക്കെട്ട് വരച്ച് ഞാന്‍ താഴേക്കിറങ്ങി. വീണ്ടും കഥകളേയും കഥാ പാത്രങ്ങളേയും മെനഞ്ഞു കൊണ്ടിരുന്നു. ഒപ്പം ന്യൂ ജനറേഷനില്‍ വളര്‍ന്നു വരുന്ന നമ്മുടെ മക്കളെ കുറിച്ചുള്ള ആധിയും മനസ്സിന്റെ കാനനത്തില്‍ കരിമേഘങ്ങള്‍ വീഴ്ത്തി.
സമയ ദൈര്‍ഘ്യം എന്റെ മനസ്സിനെ എന്നും നിശ്വാസങ്ങളില്‍ കൊണ്ടെത്തിച്ചിരുന്നു. ജോലി തിരക്കിനിടയില്‍ റിനുവിന്റെ ചോദ്യം
"ആന്റി... ഇന്ന് ഏത് കഥയാ എഴുതിയത്”
"എന്റെ മനസ്”
ഞാന്‍ ഉത്തരം കൊടുത്തു.
കേട്ടപാടെ അവള്‍ ഊറി ചിരിച്ചു.
"ഹോ വല്ല മഴയോ, കാറ്റോ, പരല്‍മീനോ.... ആന്റീ അതൊക്കെ വിട്ട് ന്യൂ ജനറേഷന് വായിക്കാന്‍ പറ്റിയ വല്ല കാര്യവും എഴുതൂ”
എന്റെ മനസിന്റെ കാനനത്തില്‍ അടിച്ച് വീശിയ കാറ്റും കോളും മഴത്തുള്ളികളും പെട്ടെന്ന് നിലച്ചു. അവള്‍ക്ക് നേരെ മിഴികളെറിഞ്ഞ് ഞാന്‍ ചോദിച്ചു.
“അല്ലാതെ ഞാന്‍ എന്തെഴുതണം റിനൂ”
അവള്‍ കുസലന്ന്യേ പറഞ്ഞു.
"വല്ല പ്രണയമോ, ഹാസ്യമോ ഒക്കെ ആയികൊട്ടെ. അല്ലാതെ ഇതെന്താ നൊസ്റ്റാള്‍ജിക്ക് മാത്രം”
"എങ്കില്‍ ആയികോട്ടെ റീനൂ. ഞാന്‍ രണ്ട് തരം കഥകളും എഴുതാം. നീ തീരുമാനിക്ക് ഏതാണ് നല്ലതെന്ന്”

മകള്‍ സുന്ദരിയാണ്. വര്‍ഷങ്ങള്‍ എന്റെ പേനത്തുമ്പിലൂടെ കിതച്ചോടുമ്പോള്‍ കഥാ നായികക്ക് ന്യൂ ജനറേഷന്റെ മോഡേണ്‍ മേക്കപ്പുകള്‍ ഞാന്‍ വാരി വിതറി. നായികയുടെ മകളെ കൈപിടിച്ച് നിരത്തിലൂടെ പരസ്യമായി നടക്കാനുള്ള നഗരത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ വെണ്ടയ്ക്ക അക്ഷരത്തിലിട്ടു. കാമുകനും കാമുകിയും സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിക്കുന്ന രംഗങ്ങളില്‍ അവളുടെ മാംസ പേശികള്‍ക്ക് കൊഴുപ്പുകള്‍ ചാര്‍ത്തി കൊടുത്തു. നായകന്റെ നെഞ്ചില്‍ വേണ്ടുവോളം മസില്‍ വരച്ച് പിടിപ്പിച്ചു.
എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ന്യൂ ജനറേഷന്റെ കഥ വരഞ്ഞ എന്റെ പേനകള്‍ക്ക് അവസാനം നഗരത്തേയും നായികയേയും വെറുപ്പിക്കേണ്ടി വന്നു. ഭീതി പടര്‍ത്തി, ശ്വാസം പിടിച്ച് കഥ അവസാനിപ്പിക്കുമ്പോള്‍ നായിക പേപ്പര്‍ താളില്‍ മരിച്ചു കിടന്നു. അതെ എന്റെ പേനക്ക് കൊല്ലേണ്ടി വന്നു.
അതോടെ ന്യൂ ജനറേഷന്റെ കഥ സ്റ്റോപ്പ്.
പിന്നീടുള്ള തുടക്കത്തിനായി പേപ്പര്‍ താളുകള്‍ മറിച്ചു. അതൊരു നൊസ്റ്റാള്‍ജിക്ക് പ്രണയത്തിലെത്തി.
മഞ്ഞ് വീണ പുലരിക്ക് നല്ല സ്കോപ്പുണ്ട്. കെട്ടിയിട്ട പശു, പാല്‍ക്കാരി, പച്ച പുല്ല്, ഉദിച്ച് വരുന്ന സുര്യന്‍. ഇളം കാറ്റില്‍ കൊഴിയുന്ന ഇലഞ്ഞി പൂക്കള്‍ക്ക് പതിവിലേറെ സുഗന്ധം. മുടിയില്‍ മുല്ലയും ചൂടി വരുന്ന റംല. തലയിലിട്ട തിളക്കമുള്ള വെളുത്ത മിസരിതട്ടം അവളുടെ ഇക്കാക്ക ദുബായീന്ന് കൊണ്ട് വന്നതാണ്. തട്ടത്തില്‍ കസവും, മുത്തും എഴുതി ചേര്‍ത്തു. അവളുടെ കാതുകളില്‍ ചിറ്റണിയിച്ചു. റംലക്ക് സൌന്ദര്യം ഇനിയും വേണം. സുറുമയും, ഇളക്കത്താലിയും, അരഞ്ഞാണവും അണിയിച്ചു. നൊസ്റ്റാള്‍ജിക്ക് ആക്കാന്‍ അല്‍പ്പം കസ്തൂരി മഞ്ഞളിന്റെ കളറും ചേര്‍ത്ത് എഴുതി. കുപ്പി വളകളില്ലാത്ത റംലയുടെ കൈകള്‍ക്ക് വളയിടാന്‍ വേണ്ടി വളക്കാരനെ വരുത്താന്‍ ഒരു ഘണ്ഢിക നീണ്ടു. വളയണിഞ്ഞ റംലയെ നോക്കി നില്‍ക്കാന്‍ മുണ്ടുടുത്ത് വേലിക്കരികില്‍ നില്‍ക്കുന്ന നായകനെ കണ്ടെത്തി ആദ്യം പേരിട്ടു യുസഫ്. പോരാ, പേര് മാറ്റണം. അതും നൊസ്റ്റാള്‍ജിക്ക് തന്നെ വേണം. തലക്ക് നേരെ പേന കുത്തി ഒരു നിമിഷം കണ്ണടച്ചു.
ഹോ.... ആശ്വാസം ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിനെ തല്‍ക്കാലം ഇങ്ങോട്ട് പറിച്ച് നട്ടു. ഇപ്പൊ കഥക്കൊരു ലുക്കായി. മജീദും റംലയും. എന്റെ പേനയിലെ മഷികള്‍ ആവേശത്തോടെ പരക്കുന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നാണം കുണുങ്ങുന്ന റംലയുടെ മിസരി തട്ടം കാറ്റില്‍ പറന്ന് താഴെ വീണു. കുപ്പി വളകള്‍ അണിഞ്ഞ കൈകള്‍ കൊണ്ട് അവള്‍ തന്റെ മാറിടം മറച്ച് പിടിച്ചു. കുനിഞ്ഞു നിന്ന് ഒരു കൈകൊണ്ട് തട്ടം എടുത്ത് തലയിലിട്ടു. അവളുടെ സൌന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന മജീദിന്റെ അടുക്കലേക്ക് റംലയുടെ ബാപ്പ പോക്കര്‍ക്ക നൊസ്റ്റാള്‍ജിക്ക് വിളികളോടെ പാഞ്ഞു വന്നു
“എടാ ഹംക്കേ.. നീ എന്ത് കുന്തം നോക്കി നിക്കാ ന്‍റെ വേലിക്കല്”
ശബ്ദം കേട്ടതും റംല അകത്തേക്കോടി. മജീദ് അവിടുന്ന് നടന്നകന്നു.
പിന്നീടുള്ള ദിനങ്ങള്‍ മജീദും റംലയും പ്രണയത്തിന്റെ മാധുര്യം വേണ്ടുവോളം നുകര്‍ന്നു.
മജീദ് പറഞ്ഞു
"നീ സുന്ദരിയാ റംല. നിന്നെ ഞാന്‍ നിക്കാഹ് കഴിക്കും. അന്റെ ബാപ്പാനെ കൊന്നിട്ടായാലും”
ഇത് കേട്ട് ഭയന്ന റംല
"വേണ്ട. ന്റെ ബാപ്പ ങ്ങളെ കൊല്ലും. അതാ ണ്ടാവാ..”
ല്ലാ... മ്മക്ക് പേടിയില്ലാ അന്റെ ബാപ്പാനെ”
തന്റെ പ്രാണനാഥന്റെ വാക്കുകള്‍ കേട്ട റംല ആ വിരിഞ്ഞ മാറില്‍ മുഖം അമര്‍ത്തി. ഇത് കണ്ട് കൊണ്ട് ചീറി വരുന്ന റംലയുടെ ബാപ്പാനെ കെട്ടഴിഞ്ഞ് ഓടുന്ന കറവ പശുവിന്റെ കൂടെ ഓടിച്ച് വിട്ട് പ്രണയിനികളുടെ സന്തോഷം പേപ്പറില്‍ വര്‍ണ്ണം കൊടുത്ത് നൊസ്റ്റാള്‍ജിക്കിലൂടെ വീഴ്ത്തി.
തല്‍ക്കാലം കഥക്ക് വിരാമമിട്ട് ഞാന്‍ എഴുനേല്‍ക്കുമ്പോള്‍ അടുത്ത് കാത്തിരിക്കുന്ന ന്യൂ ജനറേഷന്റെ കയ്യില്‍ കിടന്ന മൊബൈല്‍ റിംഗ് ചെയ്തു. അവള്‍ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ച് ഒന്നുരണ്ടു തവണ ഓക്കേ പറഞ്ഞ ശേഷം എന്നെ പൊട്ടിയാക്കാന്‍ വീണ്ടും പറഞ്ഞു. “ജെല്‍ദി ആവോ, ആജ് മമ്മാ ബഹര്‍ ജാരെഹെ”
അവള്‍ കൊടുത്ത മറുപടിയിലെ ഭാഷ എന്നെ വിഡ്ഡിയാക്കുമെന്ന് അവള്‍ കരുതിക്കാണും. ഇല്ല അല്‍പ്പം ഹിന്ദി അറിയാവുന്നത് കൊണ്ട് ന്യൂ ജനറേഷന്റെ തത്രപ്പാടും ഒളിച്ച് കളിയും ഒരു വിധം തിരിച്ചറിഞ്ഞു.
എല്ലാം കേട്ടപ്പോള്‍ വീണ്ടും എന്റെ പേനകള്‍ക്ക് കിട്ടിയ പുതിയ വിഷയമായിരുന്നു ‘ഇന്റര്‍നെറ്റും കുട്ടികളും’ തലക്കെട്ട് വരച്ച് ഞാന്‍ താഴേക്കിറങ്ങി. വീണ്ടും കഥകളേയും കഥാ പാത്രങ്ങളേയും മെനഞ്ഞു കൊണ്ടിരുന്നു. ഒപ്പം ന്യൂ ജനറേഷനില്‍ വളര്‍ന്നു വരുന്ന നമ്മുടെ മക്കളെ കുറിച്ചുള്ള ആധിയും മനസ്സിന്റെ കാനനത്തില്‍ കരിമേഘങ്ങള്‍ വീഴ്ത്തി.
ഇപ്പോള്‍ ഉദ്ഘാടനം വായന പിന്നീട് ..:0
ReplyDeleteസാബിത്ത: ഈ ജനറേഷന്‍ ഗ്യാപ്പ് കഥകള്‍ നന്നായി.
ReplyDeleteമഞ്ഞ് വീണ പുലരി, കെട്ടിയിട്ട പശു, പാല്‍ക്കാരി, പച്ച പുല്ല്, ഉദിച്ച് വരുന്ന സുര്യന്‍. ഇളം കാറ്റില്‍ കൊഴിയുന്ന ഇലഞ്ഞി പൂക്കള്‍ക്ക് പതിവിലേറെ സുഗന്ധം ഇവയൊന്നും ഇന്റര്‍നെറ്റ് യുഗത്തില്‍ ആര്‍ക്കും വേണ്ടാതായി. വായന തന്നെ അന്യം നിന്ന് പോയ ഇന്ന് മോബയിലുകളില്‍ കേള്‍ക്കുന്നത് മിക്കവാറും ഈ ശബ്ദം തന്നെ.
“ജെല്‍ദി ആവോ, ആജ് മമ്മാ ബഹര്‍ ജാരെഹെ”
തല മുറകള്‍ക്ക് തമ്മില്‍ അന്തരം ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ നല്ല (?)കഥകള്‍ ഇല്ല എന്ന തരത്തി ലുള്ള നായിക കഥാപാത്രത്തിന്റെ വിലയിരുത്തലില്‍ എന്തോ അപാകതയുണ്ട് . ബഷീറും..ഉറൂബും ..എംടിയും എല്ലാം നമുക്ക് മുന്നില്‍ തുറന്നിട്ട വാതായനങ്ങളിലൂടെ കാല്‍പനിക കഥാ ലോകത്തിലേക്ക് നമ്മള്‍ ഒരു പാട് കാലം ഊളിയിട്ടു നടന്നു ..
ReplyDeleteമഴയും ,മഞ്ഞും ,കാറ്റും പരിശുദ്ധ പ്രണയവും ,പരല്‍മീനും നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ
കഥാ സാമ്രാജ്യം ..അതൊക്കെ വായിച്ചു വളര്‍ന്ന കുറെ ഏറെ എഴുത്തുകാര്‍ ആ ശൈലിയില്‍ തന്നെ തങ്ങളുടെ രചനാ വൈഭവത്തെ തളച്ചിട്ടു എന്നതല്ലേ സത്യം ....മാറ്റൊലി പോലെ ..കഥയും സാഹിത്യവും പിന്നീട് വീണ്ടും വളര്‍ച്ചയുടെ പടവുകള്‍ കയറിയത് അറിഞ്ഞവരും ഉണ്ട് അറിയാത്തവരും ഉണ്ട് ..കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും മാറ്റം വന്നില്ലെങ്കിലും കാലം മാറിയത് പോലെ കഥ പറച്ചിലിന്റെ രൂപവും, ഘടനയും,ശൈലിയും മാറി ..
പ്രണയം പ്രകടിപ്പിക്കാനും ഇണയോടൊപ്പം ഉറങ്ങാനും പണ്ടത്തെ നായക കഥാപാത്രങ്ങളെ ഒരു സദാചാര നിയമവും വിലക്കിയിരുന്നില്ല ..അതിനു അന്ന് ലഭ്യമായ വഴികള്‍ അവര്‍ തിരഞ്ഞെടുത്തു എന്ന് അക്കാലത്തെ രചനകള്‍ വ്യക്തമാക്കുന്നു ..
ഇന്ന് കാലം മാറി ..പ്രണയ ലേഖനത്തിന്റെ സ്ഥാനത്തു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മറ്റാധുനിക സംവിധാനങ്ങളും വന്നു ..വിവര സാങ്കേതിക വളര്‍ച്ച ഇണയെ തേടാനും പ്രണയം ചൂടുള്ളതാക്കനും പുതിയ തലമുറയെ പ്രാപ്തരാക്കി . കഥകള്‍ വായിക്കാനും എഴുതാനും അവര്‍ പുതിയ സങ്കേതങ്ങള്‍ തേടി ..അഭിരുചികള്‍ മാറി ...ഇത് തിരിച്ചറിയാത്ത എഴുത്തുകാര്‍ക്ക് പിടിച്ചു നില്‍ക്കുക പ്രയാസമാണ് .ഈ മാറ്റം സംഗീതത്തിലും ,സിനിമയിലും ,ശാസ്ത്ര സാങ്കേതിക വിദ്യയിലും ,ഒക്കെ വന്നു കഴിഞ്ഞു ..അത് കൊണ്ട് ആ തലമുറയാണ് ശ്രേഷ്ഠം ..മറ്റേ തലമുറ അതിലും ശ്രേഷ്ഠം ,ഇന്നത്തെ തലമുറ പരമ കഷ്ടം ..എന്നൊക്കെ വിലയിരുത്താന്‍ കഴിയില്ല ..
ഈ തലമുറയും നമുക്ക് ആവശ്യമാണ് .കാരണം അവരാണ് നാളയെ നയിക്കേണ്ട സമൂഹം ..അതുകൊണ്ട് അവര്‍ക്കായി വായിക്കപ്പെടേണ്ട കഥകളും സാഹിത്യവും ഉണ്ടാകണം ..നവീനമായ ഒന്ന് ..ഭാഷയും ശൈലിയും കാലാനുസൃതമായി മാറിയത് ..പക്ഷെ മാറിയ പരിത സ്ഥിതിയിലും കാലാതി വര്‍ത്തിയായി നിലനില്‍ക്കുന്ന മൂല്യങ്ങള്‍ ആ രചനകളെ ജീവനുള്ളതാക്കി നില നിര്‍ത്താനുള്ള ബോധ പൂര്‍വമായ ഒരനു ശീലനം എഴുത്തുകാര്‍ നേടിയിരിക്കണം .
എന്‍ .എസ .മാധവന്റെയും ,ആനന്ദിന്റെയും മറ്റും കഥകള്‍
വായിച്ചാല്‍ ഈ മാറ്റം മനസിലാകും ...
പുതിയ തലമുറയെക്കുറിച്ച് നാം ആധിപിടിക്കുന്നത് പറയുമ്പോള്‍ നമ്മുടെ തലമുറയെ ക്കുറിച്ച് നമ്മുടെ മാതാ പിതാക്കള്‍ ആധിപിടിച്ചിരുന്നു എന്ന സത്യം സൌകര്യ പൂര്‍വ്വം മറന്നു കളയുകയാണ് .
എന്തായാലും
കഥാരൂപത്തില്‍തുടങ്ങി വച്ച ഈ രചനയ്ക്ക് ആശംസകള്‍ ..
തലമുറകൾ മാറുമ്പോൾ ജീവിതം മാറുന്നു, കഥയും മാറുന്നു. ശരി തെറ്റിനൊന്നും വലിയ പ്രസക്തിയില്ല എന്നതാണ് സത്യം, റമ്ല-മജീദ് എപ്പിസോഡ് നന്നായിട്ടുണ്ട്!
ReplyDeleteപുതിയ തലമുറയുടെ ഊർജ്ജവും നമ്മൾ കണക്കിലെടുക്കണം. നമുക്കതിനാവുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമല്ല. നമ്മുടെ മനസ്സിലാക്കലുകളുടെ പലതരം ദഹനക്കേടുകളുടെ പ്രശ്നമാണ്. കളിക്കാൻ മുറ്റവും കയറാൻ മാവും കൊടുക്കാത്ത നമ്മൾക്ക് എന്തു യോഗ്യത!
ReplyDeleteകഥയിൽ രണ്ടും സംവേദിപ്പിക്കാൻ നടത്തിയ ശ്രമവും പഴയ കാലത്തെ പ്രതിനിധീകരിക്കുന്ന സൃഷ്ടികർത്താവ് പഴയ കാലത്തിന്റേതെന്നു പറയാവുന്ന കഥയെഴുതുന്നതിൽ കംഫർട്ടബിൾ ആവുകയും ചെയ്യുന്ന പ്രമേയം നല്ലതാണ്. അതുപയോഗിച്ചിരിക്കുന്ന രീതിയും നന്നായിരിക്കുന്നു.
കാലം മാറുന്നതിന് അനുസരിച്ച് പ്രണയവും പ്രണയ സങ്കല്പങ്ങളും മാറും; മാറണം
ReplyDeleteമാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം
ReplyDeletekatha kollam. shailiyum tharakketilla. ezhuthi ezhuthi theliyatte, vayichu vaychu valaratte. sarva bhavukangalum.
ReplyDeleteനല്ല എഴുത്ത്.
ReplyDeleteപുതിയ തലമുറയെയും പഴയതലമുറയെയും തമ്മില്‍ താരതമ്മ്യം ചെയ്യുമ്പോള്‍, ഉള്‍കൊള്ളാന്‍ കഴിയാത്ത പല വൈരുദ്ധ്യങ്ങളും, രണ്ടുകൂട്ടര്‍ക്കും കണ്ടെത്താന്‍ കഴിയും. "മൂന്നു കിലോമീറ്റെര്‍ നടന്നീട്ടാണ് ഞാന്‍ ഹൈ സ്കൂളില്‍ പോയിരുന്നത് എന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോനോട് ഒരിക്കല്‍ പറഞ്ഞപ്പോള്‍, അവന്‍ എന്നോട് പറഞ്ഞത് 'സ്കൂള്‍ ബസ് വരാത്ത ദിവസം ബാബാക്ക് ഓട്ടോറിക്ഷ വിളിച്ചു പോകാമായിരുന്നില്ലേ' എന്നാണു". internet ആയാലും mobail ആയാലും, നല്ലതും ചീതയും ഉണ്ട് അതില്‍. അത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ദുരുപയോഗം ചെയ്യാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ദിക്കുക.
അഭിനന്ദനങ്ങള്‍.
20-)0 noottandum 21-)0 noottandum orupoleyakam ennu dharikkunnathu sariyalla. engilum ippol modanaisum alpam kooduthalanu- samsayamilla.engilum rachana kollaam.
ReplyDeleteപുതിയ തലമുറയുടെ കഥ നന്നായി .....
ReplyDeleteനല്ല രചന ...ആശംസകള്‍ ...
ബിഗുവേട്ടന്‍ പറഞ്ഞ പോലെ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം
ReplyDeleteവഴികൾ പലവിധം.
ReplyDeleteനേരായ വഴിയും, അല്ലാത്തതും.
തിരഞ്ഞെടുപ്പാണ് പ്രശ്നം
പണ്ട്കാലത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരിന്നു.
ഞൊടിയിടയിൽ അറിയാൻ മാർഗമില്ലായിരിന്നു എന്നേ ഉള്ളു.
അത് കാലത്തിന്റെ അടയാളങ്ങൾ
കാലം കാത്ത് വെച്ചതിനെ കരുതിയിരിക്കുക.
“സൂക്ഷിക്കുക”
പ്രാർഥിക്കുക……………………….
മെയില്‍ തുറന്നപ്പോള്‍ സാബി പുതിയ പോസ്റ്റ് ഇട്ടില്ലേ എന്ന് വെറുതെ ഓര്തത്തെ ഉള്ളൂ..ദേ രണ്ടു തലമുറകള്‍ ഇവിടെ അങ്ങനേ എന്നേ തുറിച്ചു
ReplyDeleteനോക്കുന്നു.
ഒത്തിരി ചിന്തിക്കേണ്ട വിഷയം ഒന്ന് ഓടിച്ചു പറഞ്ഞു പോയി.എങ്കിലും ഒരു ചെറിയ സ്പാര്‍ക്ക് മനസ്സില്‍ കൊടുക്കാന്‍ കഴിഞ്ഞു.ഒറ്റ വാചകത്തില്‍
പറഞ്ഞാല്‍ ആരെയും പൂര്‍ണമായി കുറ്റം parayaan വയ്യ....
"മാനസ മൈനേ വരൂ..മധുരം നുള്ളിതരൂ"...
എന്ന് കേട്ടാല്‍ നൊസ്റ്റാള്‍ജിയ വരും നമുക്ക്
കുട്ടികള്‍ പറയും ഇതെന്ത് ശോക ഗാനമോ?
നമുക്ക് ദേഷ്യം.
"തട്ടും മുട്ടും താളം " ....
അവര്‍ക്ക് ത്രില്‍,,നമ്മള്‍ പറയും ഇതെന്ത് പേക്കൂത്ത്...
അപ്പൊ അവര്‍ക്ക് ദേഷ്യം....
എവിടെയാ കുഴപ്പം ആസ്വാദനതിലോ അവതരണത്തിലോ?
കൊള്ളാം സാബി നല്ല അവതരണം....
തെന്താ നൊസ്റ്റാള്‍ജിക്കിലോട്ടും മോഡേണിലേക്കും ഓടി നടക്കാ..
ReplyDeleteമോഡെണ്‍ തലമുറ ഇത്തിരി സ്പീഡാണെന്നേ ഉള്ളൂ....
നൊസ്റ്റാള്‍ജിക്ക് (ആളുകള്‍) എത്തിപ്പെടാന്‍ എടുക്കുന്ന സമയത്തിന്റെ പകുതിയിലും കുറവില്‍ മോഡേണ്‍(പിള്ളേര്‍) എത്തുന്നു.
നൊസ്റ്റാള്‍ജി അവിടെ എത്തുന്നതിന് മുന്നേ അവരുടെ അവസരവും നഷ്ട്ടമായേക്കാം(ചിലപ്പോ)...
പക്ഷേ മോഡേണ്‍ അപ്പോഴേക്കും വേറൊന്നിലേക്ക് എത്തിപ്പെട്ടിരിക്കും (പ്രണയത്തിന്റെ കാര്യം മാത്രമല്ലാ പറഞ്ഞത്)
(എന്തായാലും മോഡേന്‍ പിള്ളേരെ കാണാനാ രസം. നല്ല കളര്‍ഫുള്‍... :)
സാബി നല്ല ചിന്തകള്‍ തന്നതിന് നന്ദി ... ന്യൂ ജനറേഷനില്‍ വളര്‍ന്നു വരുന്ന നമ്മുടെ മക്കളെ കുറിച്ചുള്ള ആധി തീര്‍ച്ചയായും ഇന്ന് പാവം മാതാപിതാക്കളെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് . ഇന്ന് കുട്ടികള്‍ക്കുള വായന ശീലം വളരെ വിരളമാണ് കത്തുകള്‍ ഇന്ന് കാണാനേയില്ല.... കാലം മാറുന്തോറും കോലവും മരിക്കൊണ്ടെയിരിക്കുന്നു .ഒപ്പം മനസും ചിന്തകളും.. പ്രാര്‍ത്ഥിക്കുക .
ReplyDeleteഒരു എഴുത്തുകാരിയുടെ ആന്തരികവിസ്ഫോടനങ്ങള്‍
ReplyDeleteഅതിമനോഹരമായി തന്നെ അവതരിപ്പിച്ചു...സാബി എന്ന ഈ എഴുത്തുകാരിയെ ഒരുപാടിഷ്ടായി.....
എന്തൊക്കെ പറഞ്ഞാലും രണ്ടാമത്തെ കഥ വായിക്കുമ്പോള്‍ ഉള്ള സുഖം ഒന്ന് വേറെതന്നെയാ....
ReplyDeleteGood. Keep it up. Generation gap relational gap aakumpol...
ReplyDeleteIdakkokke ingottum vaa...http://anju-aneesh.blogspot.com/
ReplyDeleteപാമ്പും പഴയതാ നല്ലതെന്ന് ഒരു ചൊല്ലുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍
ReplyDeleteഅധികവും ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട കഥകളാണ് വായിക്കുന്നത് എന്നാണ് എന്‍റ ഒരു നിഗമനം. എന്‍റതു മാത്രമായ നിഗമനമാണെ.ശരിയായിക്കൊള്ളണമെന്നില്ല. പിന്നെ ഫാന്‍റസി കഥകളും.
എന്നാലും പഴയത് പഴയതു തന്നെയാണ്.
ഈ ജനറേഷന്‍ ഗ്യാപ്പിണ്റ്റെ പ്രശ്ണം എന്താണെന്ന് ഒരു നല്ല നിര്‍വചനം ഇതു വരെ കണ്ടിട്ടില്ല. ഈ എഴുത്തിലും അതു കണ്ടില്ല എന്നു തോണുന്ന. കഥാകാരിക്ക് സ്നേഹിക്കാനാവാത്ത കഥാപാത്രങ്ങളാണ് പുതിയ തലമുറയിലെ കഥാപാത്രങ്ങളെന്ന് ധ്വനിപ്പിക്കുന്ന വരികള്‍. കഥാകാരിക്ക് പ്രിയമുള്ളവരാണ് നൊസ്റ്റാള്‍ജിക്ക് കഥാപാത്രങ്ങള്‍. തലമുറകളുടെ അന്തരമന്ന്വേഷിച്ചന്ന്വേഷിച്ചൊടുവില്‍ നമ്മെയും ജരാനരകള്‍ ബാധിക്കും. അന്നും ഈ ജനറേഷന്‍ ഗ്യാപ്പന്വേഷിച്ചോടുന്നവരെ കാണുമ്പോള്‍ നമുക്കുണ്ടായേക്കാവുന്ന ഫീലിംഗിനാണോ ഈ നൊസ്റ്റാള്‍ജിയ എന്നു പറയുന്നത്? ബൂലോകത്തെ പുതിയൊരു അഥിതിയാണ്. എല്ലാവരേയും കാണാനുള്ള ഓട്ടത്തിന്നിടയില്ലിവിടെയും ഒന്നോടിയെത്തതാണ് കേട്ടോ. അപ്പോ പിന്നെ കാണാം. ശുഭാശംസകള്‍
ReplyDeleteകാലം മാറുമ്പോൾ പ്രണയസങ്കൽപ്പത്തിനും മാറ്റമുണ്ടാകുന്നു. കഥയും,അവതരണരീതിയും മികവുറ്റതാണ്. അഭിനന്ദനങ്ങൾ
ReplyDeleteകാലത്തിനനുസരിച്ച് കോലം മാറണ്ടേ ..?
ReplyDeleteകഥാകാരിയുടെ രണ്ടു തലമുറകല്‍ക്കിടെയുള്ള ആശയ സംഘട്ടനം നന്നായി എഴുതി. കഥാകഥനത്തില്‍ സ്വീകരിച്ച ഈ പുതിയ രീതി ഇഷ്ടമായി.
ReplyDeleteപഴമക്കും പുതുമക്കും അതിന്റേതായ പ്രാധാന്യമുണ്ട്, പരസ്പരം ഉള്‍കൊള്ളുന്നതിലാണ് കാര്യമിരിക്കുന്നത്.
തലമുറ യ്ക്കൊത്തു ശാസ്ത്രം പുരോഗമിച്ചപ്പോള്‍ പലതും മാറി വന്നു, ശാസ്ത്രമാണോ വികസിച്ചത് അതോ നമ്മളോ
ReplyDeleteനാടോടുമ്പോള്‍ നടുവേ ഓടണം എന്നുപറയുംപോലെ,
ReplyDeleteകാലത്തിന്റെ ദ്രുതഗതിയിലുള്ള ഓട്ടതിനനുസരിച്ചു നമുക്കും ഒടെണ്ടിവരുന്നു. പക്ഷെ അത് മൂല്യനിരാസതോടെയാണോ എന്നതാണ് പ്രശ്നം.
ചിന്തകളിലെ നന്മയെ പ്രകീര്‍ത്തിക്കുന്നു.
ആശംസകള്‍
സാഹിത്യം മാനവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനവിക വ്യവഹാരങ്ങള്‍ സാഹിത്യ സ്രഷ്ടികളെ സ്വധീനിക്കുന്നു എന്നൊ സാഹിത്യം ജീവിത വ്യവസ്ഥിതിയെ സ്വധീനിക്കുന്നു എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ മാറ്റങ്ങളുടെ വിനിമയമയം സാധ്യമാകുന്നത് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് തന്നെയാണ്. മറ്റേതു സഹചര്യങ്ങളേയും പോലെ മാറ്റങ്ങള്‍ക്ക് വേഗതകൂട്ടാനൊ കുറക്കാനൊ സാഹിത്യത്തിന്റെ ഇടപെടലുകള്‍ക്ക് ഒരു പരിധിവരെ സാധ്യമാകും. മാറ്റം ഭയപ്പാടുകള്‍ സ്രഷ്ടിക്കുമ്പോഴും നമ്മില്‍നിന്നാണു മാറ്റത്തിനു തുടക്കം കുറിക്കുന്നതെന്നു നാം ഗൌരവപൂര്‍വ്വം ചിന്തിക്കുന്നില്ല. നമ്മുടെ ജീവിത രീതിയോടു ഏറെക്കുറെ സാമ്യമുള്ളതായിരിക്കും നമ്മുടെ തൊട്ടുതാഴെയുള്ള തലമുറയുടേത്. അവര്‍ക്ക് മാറ്റത്തിലേക്കുള്ള പ്രേരണ നല്കുന്നത് നാം തന്നെയാണ്‍ (അറിഞ്ഞൊ അറിയാതയൊ)
ReplyDeleteസാഹിത്യ സ്രഷ്ടികളും കഥാപാത്രങ്ങളും ജീവിതരീതിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ തലമുറയോട് സംവദിക്കാന്‍ അനിവാര്യമായ മാറ്റങ്ങള്‍ ആവശ്യവുമാണ്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കുള്ള പറിച്ചുനടലല്ല ഇതുകൊണ്ടുദ്ധേശിക്കുന്നത്. അവതരണ ശൈലിയിലെ മാറ്റമൊ രീതിയൊ എഴുത്തുകാരന്റെ ഭാവനക്കനുസരിച്ച് മാറ്റപ്പെടാമെന്നു തോന്നുന്നു.
പഴയതലമുറയിലെ ചില സാഹിത്യ സ്രഷ്ടികള്‍ക്ക് ഉത്തരാധുനിക സമൂഹത്തോടുപോലും സംവദിക്കാന്‍ കഴിയുന്നു എന്നത് പഴയ അവതരണ ശൈലിയും രീതിയും പിന്തള്ളപ്പെട്ടിട്ടില്ല എന്നുള്ളതിനു തെളിവാണ്.
ചിന്തനീയമായ ഇത്തരത്തിലുള്ള ഒരു ചര്‍ച്ചക്ക് വഴിമരുന്നിട്ടുകൊണ്ടുള്ള പോസ്റ്റ് വളരെ ഉചിതമായി തൊന്നുന്നു.
എല്ലാ അഭിനന്ദനങ്ങളും നേരുന്നു
എഴുത്തുകാരി എന്ന നിലയില്‍ സാബിയെ കൂടുതല്‍ മനസ്സിലാക്കി തന്നു ഈ പോസ്റ്റ്... മൊത്തത്തില്‍ ഒരു വ്യത്യസ്ഥത.
ReplyDeleteകഥയെ കുറിച്ചിനി ഞാനെന്തുപറയാന്‍.വിവരമുള്ളവര്‍ എല്ലാം പറഞ്ഞ സ്ഥിതിക്ക്.
ReplyDeleteഎന്നാലും സാബീ..സമ്മതിച്ചിരിക്കുന്നു.പേനയും കടലാസും എടുത്ത് ഇരിക്കുമ്പോഴെക്കും ഈ കഥ വരുന്ന മനസ്സിനെ..ഇച്ചിരി അസൂയയും..!
അല്ലെങ്കി വേണ്ട,എന്നെ പോലെ കാന്താരി ചമ്മന്തി ഇഷ്ടപ്പെടുന്ന ഒരാളോട് അസൂയയോ..എനിക്കോ..
ഏയ്..!!?
അറിയാത്തതിനെ കുറിച്ച് എഴുതുന്നത് പോലെ ആകും പഴമയെ അറിയാത്ത പുതുമ എഴുതുന്നതും പുതുമയെ അറിയാത്ത പഴമ എഴുതുന്നതും.
ReplyDeleteആശയവും അവതരണവും വ്യത്യസ്ഥതയും നന്നായിരിക്കുന്നു.
വളരെ വ്യത്യസ്തമായൊരു തീം , ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണെങ്കിലും നാടോടുമ്പോള്‍ നടുവേ ഓടണം എന്നുമുണ്ടല്ലോ !
ReplyDeleteസംഭവം കൊള്ളാം ..സാബിയിലെ എഴുത്തുകാരിയെ ശെരിക്കും തൊടാനായ ഒരു രചന .നന്നായി ..
എനിക്ക് തോന്നുന്നത്, കഥയില്‍ എന്നതിലുപരി പുതിയ തലമുറയുടെ ജീവിതത്തില്‍ "പടരുന്ന" ധര്‍മച്യുതി പഴയതിനെ അപേക്ഷിച്ചു ആശങ്കാജനകമാണ് എന്ന പേടിയാണ് സാബി ഇവിടെ പങ്ക് വെയ്ക്കാന്‍ ശ്രമിക്കുന്നത് എന്നാണ്. കഥകളില്‍ അത് നിറയ്ക്കുന്ന വിഹ്വലതകളും. അതിനോട് യോചിക്കുന്നവരും വിയോചിക്കുന്നവരും ഉണ്ടാവാം. പക്ഷെ സ്വന്തം നിലപാട് സാബി കഥയിലൂടെ മനോഹരമായി പറഞ്ഞിരിക്കുന്നു. ഞാന്‍ ആ നിലപാടിനോട് യോചിചാലും ഇല്ലെങ്കിലും, അത് മറ്റൊരു വിഷയമാണ്.
ReplyDeleteഎനിക്കൊക്കെ നൊസ്റ്റാള്‌ജിക്കാവണമെങ്കിൽ മിനിമം മൂന്ന് 90 അടിക്കണം.ഇന്നിപ്പോ പച്ച്യാ.അതിനാൽ നോ കമ്മന്റ്സ്.
ReplyDeleteവ്യത്യസ്തയുള്ള പോസ്റ്റ്. അതുപോലെ കാണുന്നത് കഥയാക്കാനുള്ള കഴിവും കൊള്ളം. ഇവിടെ ഒരു പോസ്റ്റെഴുതാന്‍ കഴിയാതിരിക്കുമ്പോഴാ.. എനിക്കസൂയ.. :)
ReplyDeleteethrayum gappittathu uchithamayi.
ReplyDeletepulsariyan kurachu kathakal old genarationodum chodikkamayirunnu.
nammute gappum onnarinjirikkamallo..
nadodumpol naduve oduka tanne.
best wishes...
രണ്ടു തലമുറകളിലെ പ്രണയം അവതരിപ്പിച്ചത് വളരെ നന്നായി. പഴയ പ്രണയബന്ധത്തിന് തീവ്രത കൂടുതലാണ്. എന്നാല്‍ ഇന്നത്തേത് നേരെ മറിച്ചും.
ReplyDeleteവ്യത്യസ്തമായ പോസ്റ്റ്...
ReplyDeleteപുതിയ പ്രണയവും പഴയ പ്രണയവും
വളരെ നന്നായി അവതരിപ്പിച്ചു..
---------------------------------
എന്നാലും!!! ഈ പേനയും കടലാസും കണ്ടാല്‍ കഥ വരുന്ന വിദ്യ
ഒന്നു പറഞ്ഞ് തരോ...? ഹിഹി ഞാനോടി
കഥക്കുളിലെ കഥയെഴുത്ത് കൊള്ളാം
ReplyDeleteകാലത്തിനു അനുസരിച്ച് കോളം മാറണം എന്നാണ് ഒഴാക്കാനന്ദ് ജി പറഞ്ഞിട്ടുള്ളത്
ReplyDeleteപുതിയ കഥയുടെ ശൈലി നന്നായി. ആശംസകള്‍ നേരുന്നു.വിഷയം കിട്ടിയാലും ഇല്ലെങ്കിലും ഒരു പോസ്റ്റിനുള്ള മരുന്നു എപ്പോഴും സ്റ്റോക്കാണെന്നു തെളിയിച്ചു കഴിഞ്ഞു. ചമ്മന്തിയും ബോണ്ടയും ഉണ്ടാക്കുന്ന പെണ്ണുങ്ങളുടെ ഇടയില്‍ അങ്ങിനെ “ഒരാണ്‍ കുട്ടി” ജനിച്ചിരിക്കുന്നു.
ReplyDeleteThink of what we felt when our parents blamed us.. If we find ourselves finding fault with the modern attitudes and culture, it is a signal that WE HAVE BECOME OLD... Let's pretend to be young.. yo yo..cool..
ReplyDeleteഅവസ്ഥാന്തരങ്ങളൂം ജനറേഷൻ ഗ്യാപ്പും തൂലിക കയ്യിലേന്തിയവരുറ്റെ അങ്കലാപ്പും വളരെ നൈർമല്യത്തോടെ അവതരിപ്പിച്ചു.
ReplyDeletevalare nalla avatharanam.....and informative one.....
ReplyDeleteകാലം വളരെ ബഡക്കാണ്!
ReplyDelete(എന്നു നമ്മൾ പറയും...)
ജസ് ചിൽ ഔട്ട്! യോ! യോ!
(എന്നു കുട്ടികളും...!)
നല്ല എഴുത്ത്.
sabi,aashamsakal
ReplyDeleteഎനിക്കു സത്യത്തിൽ ഇവിടെ തുറന്നഅഭിപ്രായം പറയാൻ പെടിയാണ്.അതു ഒരു ശത്രുവിനെകൂടി ഉണ്ടാക്കാൻ താല്പര്യമില്ലത്തതുകൊണ്ടാണു .
ReplyDeleteഎന്നാലും ഒരു വായനക്കരന്റെ ചേരിയിൽ നിന്നുകൊണ്ടു പറയട്ടേ ഗൌരവമായ വിശയം ആണങ്കിലും കാര്യമായി ഉയരാൻ കഥക്കു കഴിഞ്ഞില്ല.
മറ്റൊന്നു...ഇതു ഇന്താണ്..?
ഇത് കണ്ട് കൊണ്ട് ചീറി വരുന്ന റംലയുടെ ബാപ്പാനെ കെട്ടഴിഞ്ഞ് ഓടുന്ന കറവ പശുവിന്റെ കൂടെ ഓടിച്ച് വിട്ട് പ്രണയിനികളുടെ സന്തോഷം പേപ്പറില്‍ വര്‍ണ്ണം കൊടുത്ത്
എന്താണ് ഉദ്ദേശ്യിച്ചത്..?
വായനക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് ഇഷ്ടമുള്ളവ പടച്ചെടുക്കുന്നത് കൃത്രിമമല്ലേ. സ്വന്തം ഉള്ളില്‍നിന്ന് വരുന്ന എഴുത്തിനെ അതിന്റെ വഴിയില്‍ വെറുതെ വിട്ടുനോക്കൂ. അപ്പോള്‍, ജനറേഷന്‍ പ്രശ്നമോ, വായനക്കാരുടെ അഭിരുചിയോ പ്രശ്നമാവില്ലെന്നു തോന്നുന്നു. കഥയെഴുത്തിന്റെ ഉള്ളിലൂടെ, എഴുത്തുകാരിയുടെമനസ്സിലൂടെ കഥ തേടിയുള്ള യാത്ര ഹൃദ്യം. എഴുത്തിന്റെ രസതന്ത്രം അറിയുന്ന ശൈലി. നന്നായി ഈ പോസ്റ്റ്.
ReplyDeletesabi,nannaayittund
ReplyDeleteഎല്ലാ വായനക്കാര്‍ക്കും സ്നേഹിതര്‍ക്കും നന്ദി
ReplyDeleteമനോഹരമായ ആഖ്യാനം
ReplyDeleteരണ്ടും നന്നായി തന്നെ പറഞ്ഞു
ഇരു വിഭാഗങ്ങളിലേക്കുമുള്ള മനസിന്‍റെ യാത്ര ഭംഗിയായി പറഞ്ഞു
കഥാ കാരിയുടെ ആധി മനസിലാവുന്നു
നാടോടുമ്പോ നടുവേ ഓടാന്‍ വിധിക്കപ്പെട്ടവരാ നാം.