
“ഇന്നിനി വീട്ടില്‍ പോകുന്നുണ്ടോ.. അതോ ഇവിടെ തന്നെയാണോ..”
ഉത്തരം പറയും മുമ്പേ അയാളുടെ മനസ്സ് രതിയുടെ ചക്രവാളങ്ങളിലേക്ക് ചേക്കേറിയിരുന്നു. അകാശത്തിലലിയുന്ന മേഘങ്ങള്‍ പോലെ അയാള്‍ അവളില്‍ അലിഞ്ഞു തുടങ്ങി. കീഴടക്കാനുള്ള വ്യഗ്രതയെ മറികടന്ന് അയാളുടെ മൊബൈല്‍ ശബ്ദിച്ചു. തന്നെ വരിഞ്ഞ എല്‍സിയുടെ കൈകളെ എടുത്തുമാറ്റി അയാള്‍ ഫോണ്‍ കയ്യില്‍ എടുത്ത് സംസാരിച്ചു.
“മീരാ, പറയൂ..”
“അച്ചായാ.. ദേ ഇപ്പോ നന്ദിനി വിളിച്ചിരുന്നു. നിങ്ങളുടെ പഴയ സഹപ്രവര്‍ത്തക ‘ലാലി' മരിച്ചു.. അവള്‍ക്ക് എയിഡ്സ് ആയിരുന്നെന്ന്. വീട്ടുകാരും നാട്ടുകാരും അവളെ ഒഴിവാക്കിയിരുന്നുത്രേ..”
നെഞ്ചിടിപ്പോടെയാണ് മീരയുടെ വാക്കുകള്‍ കേട്ടത്. അവള്‍ക്കു പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാതെ തന്നേ ഫോണ്‍ കട്ട് ചെയ്തു. അയാള്‍ തന്റെ നഗ്നതയിലേക്ക് തുറിച്ചു നോക്കി സ്വയം പറഞ്ഞു.
“എയിഡ്സ് മാറാ രോഗമല്ലേ.. പര സ്ത്രീ ബന്ധം നല്കുന്ന പാരിതോഷികം”
അയാളുടെ മനസ്സ് ഒരു നിമിഷം മീരയില്‍ ഉടഞ്ഞു. പാവം മീര എന്നില്‍ മാത്രം വിശ്വസിക്കുന്നു. ഞാനോ ..? ചോദ്യങ്ങള്‍ അയാളെ മനസ്സിനെ വിലങ്ങുകള്‍ അണിയിച്ചു. എല്‍സിയെ തട്ടി മാറ്റി അയാള്‍ എഴുന്നേറ്റു. കാമത്തിന്റെ തീക്കനലുകള്‍ പോലെ കിടക്കുന്ന തന്റെ ശരീരം വിട്ടകലുന്ന അയാളെ അവള് മനസ്സുകൊണ്ട് പരിഹസിച്ചു.
നിസ്സഹായനായി അയാളുടെ കണ്മുന്നില് ഓര്‍മയുടെ ചില്ലുപാളികള്‍ അടര്‍ന്നു വീണു.
ലാലി, ഏറെ കാലം എന്റെ സഹ പ്രവര്‍ത്തകയായിരുന്നു. തന്റെ യുവത്വത്തിന്റെ ചൂടും ചൂരും തിരിച്ചരിഞ്ഞവള്‍. മനസ്സില്‍ തുരുമ്പെടുത്ത അവളുടെ ഓര്‍മ്മകള്‍ ചിക്കി ചികഞ്ഞു പുറത്തേക്കിട്ടു. ഒരു സായാഹ്ന്നം. ഓഫീസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവള് വണ്ടിയില്‍ കയറിയത്. വെളുത്തു തുടുത്ത അവളുടെ കവിളിലെ അരുണിമ എന്റെ കണ്ണുകളെ വീഴ്ത്തി. അവളെ വീട്ടിലേക്ക് ക്ഷണിച്ചു. സമ്മതം കിട്ടാന്‍ സമയ ദൈര്‍ഘ്യം വന്നില്ല. അവള് വാചാലയായി.
“എന്നാലും ഒന്ന് ചോദിച്ചോട്ടെ, സാറിന്റെ അച്ഛനും അമ്മയും..”
അയാള്‍ നിസംഗ ഭാവത്താല്‍ പറഞ്ഞു.
“അവര്‍ നേരത്തെ കാലത്തെ എന്നെ ഇട്ടേച്ച് പോയി. ഒരു പക്ഷേ ഇപ്പോള്‍ അതെന്റെ ഭാഗ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു”
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവളും ചിരിച്ചു. മാറില്‍ നിന്നും ഉതിര്‍ന്ന് വീണ ഷാള്‍ നേരെയിട്ട് അവള് സീറ്റിലേക്ക് ചാരിയിരുന്നു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി.
വീടിന്റെ മതില് കെട്ട് കടന്ന് വണ്ടി പോര്‍ച്ചിലെത്തി. മുഷിഞ്ഞ തോര്‍ത്തും കയ്യിലെടുത്ത് പടിയില്‍ നില്ക്കുന്ന വേലക്കാരന് കൂടെയെത്തുന്ന അതിഥികളെ സല്ക്കരിക്കാന് തയ്യാറായി നില്ക്കുന്നു. അയാളുടെ വിഷമതകള്‍ കൊണ്ട് ആവണം ഒന്നിനും ചോദ്യങ്ങളും എതിര്‍പ്പുകളും ഉണ്ടാകാറില്ല. വീടിന്റെ അകാര ഭംഗിയിലും കിടപ്പറയുടെ സൌന്ദര്യത്തിലും ലാലി മതിമറന്നു. നിമിഷങ്ങളും മണിക്കൂരുകളും നീങ്ങി. നിശബ്ദതയെ തുളച്ചെത്തിയ പൊട്ടിച്ചിരികളും മറ്റും പതിയെ അമര്‍ന്നു. സമയം നീങ്ങി. ഉറക്കത്തിന്റെ ആലസ്യം വിട്ട് പുറത്തിറങ്ങുമ്പോള്‍ അയാളോട് വേലക്കാരന്റെ ചോദ്യം
“ഇന്നിനി വേരെ ആരും വരില്ലെങ്കില്‍ എനിക്കൊന്ന് വീട്ടില്‍ പോകാമായിരുന്നു. മൂത്ത മകളുടെ ചെറുതിന് പനിയാ. ഒന്ന് ആശുപത്രി വരേ കൊണ്ടോണം”
ദേവേട്ടന് പൊയ്കൊള്ളൂ. ഞങ്ങള്‍ ഇപ്പോള്‍ ഇറങ്ങും. വീട് പൂട്ടിക്കോണം. ഇന്നിനി ഞാന്‍ വരില്ല” പറഞ്ഞത് അനുസരിച്ച് മാത്രം ശീലമുള്ള അയാള്‍ യാന്ത്രികമെന്നോണം തലകുലുക്കി പിന്തിരിഞ്ഞ് നടക്കുമ്പോള്‍ മുന്‍വശത്തെ വരാന്തയിലെ തറയില്‍ കിടക്കുന്ന അന്നത്തെ പോസ്റ്റ്കള് കയ്യിലെടുത്ത് മേശപ്പുറത്ത് എത്തിച്ചു.
ലാലിയെ വീട്ടില്‍ കൊണ്ടാക്കി മടങ്ങിയെത്തി മേശപ്പുറത്ത് കിടന്ന പോസ്റ്റുകള്‍ ഓരോന്നായി പൊട്ടിച്ചു വായിച്ചു. അതില്‍ കിടന്ന ചുവന്ന കവറിലെ അഡ്രെസ് കുറിച്ചെടുത്തു.
മീര നായര്ഉള്ളില് കിടന്ന കളര്‍ ഫോട്ടോയിലെ ചിരിക്കുന്ന മുഖം.
ബിജീഷ് ഭവന്
ചെങ്ങന്നൂര്‍ പി ഒ.
കോട്ടയം
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പറക്കുന്ന പറവകള്‍ പോലെ.. അയാള്‍ ഇനിയുള്ള തന്റെ ഇരയിലേക്ക് നോക്കി.
ദിവസങ്ങള്‍ നീങ്ങി. ചവച്ച് തുപ്പുന്ന ചുയിംഗം വാങ്ങും പോലെ അവളെ നേടാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ അയാള്‍ മീരയുടെ വീട്ടു പടിക്കലെത്തി. സൌന്ദര്യം മീരക്ക് വേണ്ടുവോളം ഉണ്ട്. നല്ല മനസ്സും.
അവളെ മണവാട്ടിയാക്കിയ ദിനം, നാണത്തിന്റെ പൊടിക്കീറണിഞ്ഞ അവളുടെ മൂര്‍ധാവില്‍ ചുംമ്പിക്കുമ്പോള്‍ ഗീതയും, ദേവിയും,ശാരിയും, അയാളുടെ രതിയുടെ ഏടുകളില്‍ കിടന്ന് അട്ടഹസിച്ചു. ഓര്‍മ്മകള്‍ അയാളുടെ ലൈംഗികതയെ മരവിപ്പിച്ചു.
നിസ്സഹായനായി ഇണയെ കരങ്ങളിലാള്‍ത്തി കിടക്കുമ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ലാലിയുടെ കാള്‍.
"ഡ്രൈവറെ പറഞ്ഞ് വിടൂ ബോസ്. എനിക്കിവിടെ ഉറക്കം കിട്ടുന്നില്ല”
മറുപടി പറയാന്‍ കഴിയാതെ അയാള്‍ ഫോണ്‍ സ്വിച് ഓഫാക്കി വീണ്ടും കിടക്കുമ്പോള്‍ മീര ചോദിച്ചു
“ആരാത്..”
“അതെന്റെ സഹ പ്രവര്‍ത്തകയാ..”
കേട്ടത് സത്യമെന്ന് വിശ്വസിച്ച് മീര ഉറക്കത്തിലേക്ക് വഴുതി.
ദിനങ്ങള്‍ നീങ്ങി പിന്നീട് ഇതുവരെ ലാലിയേ കണ്ടിട്ടില്ല. തന്നേ പ്രാപിക്കാന്‍ കഴിയാത്ത നൊമ്പരം അവളെ മറ്റൊന്നില്‍ കൊണ്ടെത്തിച്ച് കാണും. ഇതൊന്നും മനസ്സിനെ നൊമ്പര പെടുത്തിയില്ല.
വീണ്ടും മൊബൈലിന്റെ ശബ്ദം അയാളെ ഇന്നിലേക്ക് മനസ്സ് തിരിച്ചു.
“അച്ചായാ മീരയാ.. വേഗം ഇങ്ങോട്ട് വാ. അച്ചായനെ അന്വേഷിച്ച് പോലീസ് എത്തിയിരിക്കുന്നു. ലാലി രോഗത്തെ ഭയന്ന് ആത്മഹത്യാ ചെയ്തതാണെന്ന്. അവളുടെ മുറിയില്‍ നിന്നും നിങ്ങളുടെ ചെക്കുകള്‍ കുറേ കിട്ടിയത്രേ പോലീസിന് ”
എല്സിയോടു യാത്ര പറഞ്ഞ് പകല്‍ മാന്യനെ പോലെ അയാള്‍ കാറോടിക്കുമ്പോള്‍ ലാലി അയാളുടെ മനസ്സിന് നെട് വീര്‍പ്പുകള്‍ സമ്മാനിച്ച് കൊണ്ടിരുന്നു..
കാലീകമായ ഒരു വിഷയം. എയ്ഡ്സ് എന്ന മാരകരോഗം വരുത്തിവെക്കുന്ന വിപത്തിലേക്കും തെറ്റുചെയ്യാന്‍ വെമ്പല്‍ കൊള്ളൂന്ന സമൂഹത്തിന് ഒരു പാഠവുമാവട്ടെ ഈ കഥ.
ReplyDeleteദേശാടന കിളികള്‍ കരയാറില്ല.വിരുതന്
ReplyDeleteആയതു കൊണ്ടു എങ്ങനെ എങ്കിലും തല ഊരുമായിരിക്കും.പുതിയ കഥാ ശൈലി
കൊള്ളാം സാബി..അഭിനന്ദനങ്ങള്‍ ...
കലക്കിട്ടുണ്ട്.
ReplyDeleteഎല്ലാര്ക്കും ഒരു സന്ദേശമാകട്ടെ.
എങ്ങനെ ഈ ലോകം നന്നാവും?
എല്‍സി,ലാലി,നന്ദിനി....
ഇവളുമാര് അലഞ്ഞു നടക്കല്ലേ?
പാവം മീരമാർ
ReplyDeleteകഥ തരക്കേടില്ല." അഥിതി " ഇങ്ങനെയാണ് വേണ്ടത്. അതുപോലെ ഉള്ള അക്ഷരതെറ്റുകള്‍ വരാതിരിയക്കാന് ശ്രദ്ധിക്കുക .
ReplyDeleteസസ്നേഹം
സത്യന്
sabiyude postukal njaan ippol vayichu thudangiyathe ulloo. Nerathathe postukalil ninnum vyathyasthamaaya theme. Kollam. Ishtappettu.
ReplyDeleteവായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒരുപാട് നന്ദി.
ReplyDeleteസത്യന് മാഷേ അക്ഷരതെറ്റ് തിരുത്തി, ചൂണ്ടികാണിച്ചതില്‍ സന്തോഷം
കഥ കൊള്ളാം...നന്നായിരിക്കുന്നു....എല്ലാവരും ചിന്തിക്കട്ടേ....
ReplyDeleteThis comment has been removed by the author.
ReplyDeleteതികച്ചും ആനുകാലിക പ്രസക്തം.
ReplyDeleteപക്ഷെ, സമൂഹം ഇപ്പോഴും അന്ധകാരത്തിലാണ്... ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി അവന് തേടിപോകുന്ന ലാലിമാര് ഇന്നിന്റെ വെളിപ്പെടുത്തലുകലാണ്.
സന്ദേശം ഉള്‍ക്കൊള്ളുന്ന കഥയാണെങ്കിലും ഇപ്പോള്‍ ശൈലിയാകെ മാറിപ്പോയിരിക്കുന്നു.ചില വിവരണങ്ങള്‍ കാണുമ്പോള്‍ മറ്റൊരു മാധവിക്കുട്ടിയാവുന്നുണ്ടോ എന്നൊരു സംശയം!
ReplyDeleteകാലികമായ ഒരു വിഷയം കഥ രൂപത്തില്‍,എല്ലാവര്ക്കും ഒരു സന്ദേശം നല്കത്തക്ക വിധത്തില്‍ അവതരുപ്പിച്ചു.
ReplyDeleteആശംസകള്‍...
നന്നായി... ഇത്തരം സാമൂഹ്യ തിന്മകള് ജീവിതത്തെ മുഴുവന്‍ കാര്‍ന്നു തിന്നുമെന്ന് മനുഷ്യന് അറിയാഞ്ഞിട്ടല്ല...
ReplyDeleteആശംസകള്‍
നമ്മൾ അറിഞ്ഞോ അറിയാതെയോ വിധിപോലെ വന്നീടുന്ന രോഗം..യതൊരുതെറ്റും ചെയ്യാത്ത പങ്കാളികൾക്കും വീതം വെച്ഛ് കൊടൂത്തിട്ടാണ് ആയതിന്റെ വ്യാപനം ലോകമ്മുഴുവനിപ്പോൾ പടർന്നുകൊണ്ടിരിക്കുന്നത്....
ReplyDeleteനല്ല രീതിയിൽ പറഞ്ഞിരിക്കുന്നു കേട്ടൊ സാബി
അറിയാതെ ചെയ്യുന്ന തെറ്റിനെക്കാള്‍ എത്രയോ കൂടുതലാണ് അറിഞ്ഞുകൊണ്ട് ചെയ്യുന്നത്. അവസാനം സംഭവിച്ച് കഴിയുമ്പോള്‍ വാപോളിച്ച് മറ്റുള്ളവരുടെ കാരുണ്യത്തിനായി കേഴുക. അത് വരെ സ്വന്തം സുഖം മാത്രം മുഖ്യം.
ReplyDeleteഒരു ഓര്‍മ്മപ്പെടുത്തലിന്റെ കഥ.
കൊള്ളാം നല്ല പ്രതികരണം നന്നാവാത്ത സമൂഹത്തിനെതിരെ..വ്യഭിചാരത്തിന് പോകുന്നവന് ചിന്തിക്കുന്നില്ലല്ലോ ഞാന്‍ പ്രാപിക്കാന്‍ പോകുന്നവള് ആരുടെയോ സഹോധരിയകാം ,ഭാര്യയാകാം,അമ്മയാകാം,മകള്‍ ആകാം...ഇതൊക്കെ ഇവന്മാരും,ഇവളുമാരും ചിന്തിക്കുമോ..എന്നാല്‍ എന്നേ ഈ സമൂഹം നന്നായി..
ReplyDeleteകാലിക പ്രസക്തിയുള്ള കഥ!
ReplyDeleteതിരുത്തലുകാരനൊരു തിരുത്ത്.
അതിഥി എന്നതാണു ശരി. സത്യൻ മാഷ് പറഞ്ഞു കൊടുക്കുന്നതിനു മുമ്പ് സാബി എങ്ങിനെയാണെഴുതിയിരുന്നതെന്നറിയില്ല. എങ്കിലും അഥിതി എന്നത് തെറ്റാണ്. (അതിഥി = വിരുന്നുകാരൻ)
ഈ കഥയിലൂടെ ഒരുപാട് കാര്യങ്ങൾ സാബി സമൂഹത്തോട് വിളിച്ചുപറയുന്നു.
ReplyDeleteവളരേയധികം നന്നായിട്ടുണ്ട് കഥ.ആശംസകൾ
കഥയില്‍ കാര്യമുണ്ട്.ശെരി തന്നെ.
ReplyDeleteസാബിയുടെ ഇതുവരെ എഴുതാത്ത ഈ ശൈലിയില്‍ ഒരു മാധവിക്കുട്ടിയെ ഞാനും കണ്ടു.
എനിക്കേതായാലും മാധവിക്കുട്ടിയാകാന്‍ ധൈര്യം പോരാ..
സത്യം പറയട്ടെ ഇത് വായിച്ചത് കൊണ്ട് മാത്രം നമ്മുടെ പുരുഷകേസരികള്‍ ഒരിക്കലും നന്നാവാന്‍ പോകുന്നില്ല...സമൂഹനന്മ ഉദ്ദേശിച്ചാണെങ്കില്‍ സാബിക്ക് സമയനഷ്ടം ഫലം..പ്രവചനമല്ല ട്ടോ..പിന്നെ എഴുത്തിനെ കുറിച്ചാണെങ്കില്‍ സാബി എന്നെത്തെയും പോലെ കലക്കി....
ReplyDeleteഅലിക്കാ
ReplyDeleteതിരുത്തി.
കാണാതെ പോകുന്ന തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി
ഓരോര്മ്മപ്പെടുത്തല് വളരെ നന്നായി ..
ReplyDeleteഒരാള്‍ക്കെങ്കിലും നന്നായി ഫീല്‍ ചെയ്താല്‍ അത് രചയിതാവിന്റെ വിജയം തന്നെ ..
വ്വർത്തമാന സാഹചര്യങ്ങളുമായി നന്നേബന്ധപെട്ട വളരെ നിലവാരമുള്ള ഒരു കഥയാണ് ഇതു എന്നതിൽ സംശയമില്ല .
ReplyDeleteഎന്നാൽ അനാവശ്യമായ ചിലഭാവനഅക്രമങ്ങൾ ഇവിടെ എടുത്തു പ്രയോഗിച്ചത് ചൂണ്ടികാണിക്കതിരിക്കാങ്കഴിയുന്നില്ല .
കാമത്തിന്റെ തീവ്രത കണ്ണുകളില്‍ കത്തി ജ്വലിച്ച് പുഞ്ചിരിയോടെ കാത്തു നില്ക്കുന്ന എല്‍സി
അല്പം കഴിഞ്ഞ് അയാളുടെ ദേഹത്ത് നിന്നും ഷര്‍ട്ട് അഴിച്ചു മാറ്റുമ്പോള്‍ പോക്കറ്റില്‍ കിടക്കുന്ന നോട്ട് കെട്ടിന്റെ കനത്തിനനുസരിച്ച് പുറത്ത് വന്ന എല്‍സിയുടെ പുഞ്ചിരികളെ അയാള്‍ തിരിച്ചറിഞ്ഞില്ല.
വേശ്യവൃത്തി ചെയ്യുന്നവൾക്കു എന്തു കാമം .പോകറ്റിലെ നോട്ടുകെട്ടിന്റെ കനത്തിനോടുമാത്രമാണ് അവളുൾക്ക് കാമം .
എയിഡ്സിനെ കുറിച്ച് നല്ലൊരു അപായസൂചനയായി മാറി കഥ, സാബിയുടെ ശൈലിയിൽ ആർഭാടമൽപ്പം അധികല്ലേ എന്നൊരു സംശയമുണ്ട്!
ReplyDeleteഎനിക്കു തോന്നിയത് പറയട്ടെ.
ReplyDeleteകഥ പറഞ്ഞു തീർക്കാൻ വെപ്രാളപ്പെടുന്നതു പോലെ തോന്നി.
പല വാചകങ്ങളും സ്വാഭാവികതയില്ലാതെ മുഴച്ചു നിൽക്കുന്നു.
പ്രത്യേകിച്ചും സംഭാഷണങ്ങൾ.
'സഹപ്രവർത്തക' എന്ന വാക്ക് ആരെങ്കികിലും സംസാരത്തിൽ ഉപയോഗിക്കാറുണ്ടോ?
പഴയ സഹപ്രവർത്തകയുടെ മരണം മൊബെയിലിൽ വിളിച്ചു ഉടൻ പറയാൻ തക്ക പ്രാധാന്യമുള്ളതാണോ?
ചെക്കുകൾ..മാറാത്ത ചെക്കുകൾ?
താങ്കൾക്ക് ഇതിലും വളരെ വളരെ നന്നായിട്ട് ഈ കഥ തന്നെ എഴുതാൻ കഴിയും.
ധാരാളം വായിക്കൂ.
ആശംസകള്‍
ReplyDeleteവിഷയവും അതിലെ സന്ദേശവും നന്നായി , :), പിന്നെ തലക്കെട്ടും സുപ്പെര്
ReplyDeleteസത്യമായ ഒരു യധാര്ത്യതിന്റെ വ്യക്തവും ശക്തവുമായ ഒരവതരണം.
ReplyDeleteനന്ദി - സാബിക്കും സാബിയുടെ എഴുത്തിനും.
വല്ലാത്ത ഒരു ഫീല്‍ തന്നു വായിച്ചു കഴിഞ്ഞപ്പോള്‍...
ReplyDeleteഎഴുത്ത് നന്നായി
സമൂഹം ഇതൊന്നും കണ്ടു പഠിക്കാന്‍ പോകുന്നില്ല..മഞ്ഞു തുള്ളി (പ്രിയ)ആവശ്യപ്പെടുന്നത് പോലെ കഥയിലും ജീവിതത്തിലും ഉള്ള നായകന്മാര് (പുരുഷ കേസരികള്‍ !!) മാത്രം നന്നായിട്ടും കാര്യമില്ല...മറ്റൊന്ന് ..മീര ആദ്യം ഭര്‍ത്താവിനെ ഏട്ടന് എന്ന് വിളിച്ചാണ് ഫോണില്‍ സംസാരിച്ചത് ..പോലീസ് അന്വേഷിച്ചു വന്ന കാര്യം പറയാന്‍ വിളിച്ചപ്പോള്‍ 'ഏട്ടന്' ഒരു മുന്നറിയിപ്പും ഇല്ലാതെ 'അച്ചായന്' ആയി മാറി..ഇനി മീര വേറെ വല്ല അച്ചായനെയും ധ്യാനിച്ച് കൊണ്ട് ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ തെറ്റിപ്പോയതാണോ ? അതോ കഥാകാരിക്കാണോ അബദ്ധം പറ്റിയത് ?
ReplyDeletekatha nallathu.
ReplyDeleteകാലിക പ്രസക്തിയുള്ള കഥ!ഈ സമൂഹത്തില്‍ പിറന്നുകൊണ്ടിരിക്കുന്നതും, പിറക്കേണ്ടതുമായ കഥകളില്‍ ഒന്ന്... നന്നായി പറഞ്ഞു.
ReplyDeleteനല്ല കഥ..നല്ല എഴുത്ത്...പക്ഷെ..ചിലയിടങ്ങളില്‍ അനാവശ്യ വിവരണങ്ങള്‍ കടന്നു വരുന്നെന്നു തോന്നി..നല്ല ഒരു എഡിറ്റിങ്ങില്‍ ഒന്ന് കൂടി മെച്ചപ്പെടുത്താമായിരുന്നു..
ReplyDeleteകാലിക പ്രസക്തിയുള്ള വിഷയം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.....
ReplyDeleteകഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
ReplyDeleteഅസാന്മാര്ഗിക ലൈംഗികത തെറ്റാണെന്നതില് എതിരഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
എന്നാല്‍ തന്റ്റെ ജീവിത പങ്കാളിയുമായുള്ള ലൈംഗികതയില്‍ വരുന്ന പാളപിഴകളെ കുറിച്ച് ആരും ഗൌരവമായി കാണാറില്ല എന്നെനിക്ക് തോന്നുന്നു.
തങ്ങളുടെ കാമപൂര്ത്തീകരണത്തിനിടയില് ഇഛാനുസരണമല്ലാതെ രൂപം കൊള്ളേണ്ടി വരുന്ന കുഞ്ഞ് വലുതാകുമ്പോള്‍ തന്റ്റെ മാതാപിതാക്കളെ തള്ളിപ്പറയുമ്പോള്‍ നാം ആരെയാണ് കുറ്റപ്പെടുത്താറ് എന്നതും ചിന്താര്ഹനീയമാണ്.
ദേവേട്ടന് വളരെ സൂക്ഷിക്കണം........ എന്ന്, സ്വന്തം. മീര നായര്‍
ReplyDeleteബിജീഷ് ഭവന്
ചെങ്ങന്നൂര്‍ പി ഒ.
കോട്ടയം.
മാരകരോഗത്തിന്റെ, അസാന്മാര്ഗ്ഗിക ജീവിതത്തിന്റെ വിപത്തുകളെകുറിച്ചു ഉണര്‍ത്തുന്ന കഥയുടെ വിഷയം കാലിക പ്രസക്തം തന്നെ, ശൈലിമാറ്റം നന്നായിട്ടുണ്ട്.
ReplyDeleteനല്ല സന്ദേശം ഉള്‍കൊള്ളുന്ന കഥ
ReplyDeleteകാലിക പ്രസക്തം , ആശംസകള്‍
കൊള്ളാം...
ReplyDeleteകാലിക പ്രസക്തമായ വിഷയം.
കഥ പറയാന്‍ തിരഞ്ഞെടുത്ത വിഷയം നല്ലത് തന്നെ..
ReplyDeleteസാബി, ഇതിലും നന്നായി പറയായിരുന്നു എന്ന് തോന്നി.
മറ്റുകഥകള്‍ വായിച്ച ആ ഒരു ഒഴുക്ക് ഇല്ലാന്ന് തോന്നി.
നല്ല ഉദ്യമം..
ReplyDeleteഭാവുകങ്ങള്‍....
എല്ലാവര്ക്കും അറിയാമെങ്കിലും പലപ്പോഴും മറന്നു പോകാവുന്ന ഈ ഭീകര സത്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി. വളരെ നല്ല കഥ.
ReplyDeleteആശംസകൾ!
ReplyDeleteനന്മ പ്രസരിപ്പിക്കും കഥ.
ReplyDeleteനന്മയിലേക്ക് നയിക്കും കഥ.
നന്നായി.
കഥ തിരക്കിട്ട് എഴുതിയത് പോലെ തോന്നി. പ്രസക്തിയുള്ള വിഷയം തന്നെ.
ReplyDeleteഅലി പറഞ്ഞത് പോലെ 'അതിഥി' എന്നത് തന്നെയാണ് ശരി. അതു പോലെ തന്നെ 'ലൈംഗീകത' എന്നത് തെറ്റാണ്. 'ലൈംഗികത' എന്നതാണ് ശരി. 'ഗീ' എന്ന ദീര്‍ഘം ആവശ്യമില്ല.
ആശംസകള്‍ ...
സന്ദേശം നന്ന്, കഥയുടെ രൂപഭംഗി പോരാന്നു പറഞ്ഞാല്‍ പിണങ്ങുമോ...?
ReplyDeleteഇത് വായിച്ച് ചിലരുടെയെങ്കിലും മനസ്സ് മാറട്ടെ...
ReplyDeleteഇതിനൊരു മറുവശം കൂടിയുണ്ട്. എല്ലാവരും എല്സിമാരാകണമെന്നില്ല. ഈ തൊഴിലിലുള്ള പലരും സ്വന്തം ഇഷ്ടത്തോടെയല്ലാതെ മറ്റുള്ളവരാല്‍(പലപ്പോഴും വളരെ അടുത്ത ബന്ധുക്കളാല്‍ തന്നെ) ഈ അവസ്ഥയില്‍ എത്തിപ്പെടുന്നവരും അവരുടെ ചരടുവലിയില്‍ കുരുങ്ങിക്കഴിയുന്ന പാവകളുമാണ്. അതില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്കും അവശരായപ്പോള്‍ അവിടെ നിന്നും വലിച്ചെറിയപ്പെട്ടവര്‍ക്കും(മിക്കവാറും എയിഡ്സ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടവര്‍) വേണ്ടി നടത്തുന്ന ഒരു സ്ഥാപനത്തില്‍ കുറെ നാള് ജോലി ചെയ്ത അനുഭവത്തിലാണിത് പറയുന്നത്. പലരുടെയും(സ്ത്രീകളായാലും പുരുഷന്മാരായാലും) കഥകള്‍ കേട്ടുനില്ക്കാന് പോലും നമുക്കാവില്ല... അവരെ ഈ നിലയിലെത്തിക്കുന്നവരെ നാമെന്തു ചെയ്യണം?
അപഥസഞ്ചാരവും, എയിഡ്സും....ഇന്നത്തെ ഭര്ത്താക്കന്മാര്ക്കുള്ള മുന്നറിയിപ്പ്.....
ReplyDeleteരണ്ടു വിഷയങ്ങളും ഒന്നുകൂടി നന്നായി സമന്വയിപ്പിക്കാമായിരുന്നെന്നു തോന്നി കേട്ടോ....
നല്ല ആശയം തരക്കേടില്ലാതെ അവതരിപ്പിച്ചു. പക്ഷെ പെട്ടന്ന് അവസാനിപ്പിച്ച പോലെ തോന്നി. എന്റെ തോന്നലാവാം. അഭിനന്ദനങ്ങള്‍
ReplyDelete'ഉപായം നോക്കുമ്പോ അപായവും നോക്കണം' എന്നൊരു ചൊല്ലുണ്ട്.
ReplyDeleteസുഖത്തിനുവേണ്ടിയും പണത്തിനു വേണ്ടിയും പരക്കംപായുമ്പോള്‍ മറക്കുന്ന ചില അവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന കഥ!
അല്പംകൂടി അവധാനതയോടെ കഥയെ സമീപിക്കാംആയിരുന്നു എന്ന് തോന്നി. കഥാനായകന് അയാള്‍ എന്നതിന് പകരം ചിലയിടങ്ങളില്‍ 'ഞാന്‍' എന്നായി മാറിയത് ശ്രദ്ധിക്കുമല്ലോ?
ആശംസകള്‍.
വായിച്ചവര്‍ക്കും നിര്‍ദേശങ്ങള്‍ നല്കിയവര്ക്കും നന്ദി.
ReplyDeleteതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം. നന്നായി എഴുതാന്‍ ഇനിയും ശ്രമിക്കണം എന്ന് മനസ്സിലാക്കുന്നു.
good messege saabee....
ReplyDeleteആനുകാലിക പ്രസക്തിയുള്ള വിഷയത്തിന്റെ അവതരണശൈലി നന്നായിട്ടുണ്ട്..
ReplyDeleteപക്ഷേ, പലരും പറഞ്ഞതുപോലെ എന്തൊക്കെയോ ചില ചേര്‍ച്ചയില്ലായ്മകള്‍..
നല്ല എഴുത്തുകള്‍ വീണ്ടുമുണ്ടാവട്ടെ..
ആശംസകളോടെ..
കഥ കൊള്ളാം...
ReplyDeleteകാലിക പ്രസക്തിയുള്ള കഥ!
ReplyDeleteഅഭിനന്ദനങ്ങള്‍ ........
വിനുവേട്ടന് പറഞ്ഞപോലെ ചിലയിടങ്ങളില്‍ ഒരു തിരക്ക് കാണുണ്ട് പിന്നെ നല്ലൊരു മെസേജ് നല്കി.. ഭാവുകങ്ങള്‍....
ReplyDeleteഒരു fast paceല്‍ പറഞ്ഞ കഥ മികച്ചതായി. ഒരു പ്രതേക താളത്തില്‍ ആര്‍ട്ട് സിനിമ പോലെ പറഞ്ഞാലേ കഥയാകൂ എന്നതൊക്കെ പഴയ views ആണെന്ന് തോന്നുന്നു. ആപഥ സഞ്ചാരം പുരുഷന്റെ മാത്രം field ആണെന്ന നിലക്കു ചില കമന്റുകള്‍ കണ്ട പോലെ. പക്ഷെ, ഈ കാര്യത്തില്‍ ലിംഗപരമായി വേര്‍തിരിവ് ഉണ്ടെന്നു തോന്നുന്നില്ല.
ReplyDeleteഒരു വലിയ സന്ദേശം കഥയിലൂടെ അവതരിപ്പിച്ചു.
ReplyDeleteനന്ദി..
കഥയിൽ ഉദാത്തമായ സന്ദേശമുണ്ട്... നൈമിഷിക സുഖഭോഗങ്ങളിൽ മതിമറന്ന് വഴിവിട്ട് സഞ്ചരിക്കുന്നവർക്കും പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നവർക്കും. ലൈംഗിക അരാജകത്വം നമ്മുടെ പൈതൃകത്തേയും സാംസ്ക്കാരത്തേയും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുന്നു.
ReplyDeleteപോസ്റ്റുകൾക്കിടയിലെ ഇടവേളകൾ അല്‍പ്പം കൂട്ടിയാൽ മുകളിൽ സൂചിപ്പിച്ചതുപോലുള്ള ചെറിയ അക്ഷരതെറ്റുകൾ ഒഴിവാക്കാം... പിന്നെ എത്ര ശ്രദ്ധിച്ചാലും ചെറിയ അക്ഷര പിശകുകളൊക്കെ കാണാതെ പോകും.....
ആശംസകൾ!
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും ...പക്ഷെ മീരമാര്‍
ReplyDeleteപറഞ്ഞു മടുത്ത ഒരു കഥ... എന്നാലും നന്നായി എഴുതി. -സുല്‍
ReplyDeleteഎഴുത്തുകാരിയുടെ ഉദ്ദേശശുദ്ധിക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteവഴിവിട്ട ജീവിതം വിളിച്ചു വരുത്തുന്ന ദുരന്തം പ്രമേയമാക്കിയ സഹോദരിക്ക് നന്ദി.
ReplyDeleteആരും എഴുത്തുകാരായല്ല ജനിച്ച് വീഴുന്നത്. പ്രയത്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുക. ക്രിയേറ്റിവിറ്റിയും പ്രധാനമായതാണ്. നിങ്ങൾക്കതുണ്ടെന്ന് രചനകൾ സക്ഷ്യപെടുത്തുന്നു. ആശംസകൾ.
നല്ല കുടുംബങ്ങളുടെ സൌരഭ്യം പരക്കട്ടെ....
ReplyDeleteആദ്യമായി വായിക്കുന്നു.. നന്നായി.