Tuesday, March 01, 2011

അവളുടെ അമ്മ

ദുഖത്തിന്റെ നീര്‍ച്ചാലുകള്‍. ചുടു കണ്ണുനീര്‍ ഒലിച്ച പാടുകള്‍. പാവം ദേവകി.

അന്ന് രാത്രി ചെമ്പില്‍ നിന്നും ചോറ് വിളമ്പി തരുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ചുവന്ന മണ്‍കട്ടകള്‍ കൊണ്ട് പടുത്ത ചുവരുകള്‍. ചിതലരിച്ച് ദ്രവിച്ച വീടിന്റെ മേല്‍ക്കൂര. വരാന്തയിലെ ചുവരില്‍ തൂങ്ങി കിടക്കുന്ന വലിയ ഫോട്ടോ അച്ചന്റേതാണെന്ന് അമ്മ പറയുന്നു. തന്നേ പുച്ചിക്കുന്ന ഈ ലോകത്തോട്‌ അമ്മക്ക് പറയാന്‍ വാക്കുകള്‍ ഏറെയായിരുന്നു.

വരാന്തയിലെ ചാര്കസേരയില്‍ നിന്നും അകത്തേക്ക് നീളുന്ന അയാളുടെ വിളികള്‍ നേര്‍ത്ത നൂലുകള്‍ പോലെ അവളുടെ കാതുകളില്‍ എത്തി. അമ്മയുടെ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം അത് അയാള്‍ തന്നെ.
ചെറുപ്പം തൊട്ടേ ചോദിച്ച് തുടങ്ങിയതാ
“എന്തിനാ അമ്മെ അയാള്‍ ഇങ്ങോട്ട് വരുന്നത്.”
“വാവച്ചന്‍ നല്ല മനുഷ്യനാ മോളേ..“ എന്നായിരുന്നു അമ്മയുടെ മറുപടി
"ആരാപ്പോ പത്താളെ കൊന്നെ... ഈ അമ്മക്കെന്താ.. കാലം കുറെ ആയില്ലേ അമ്മ അയാള്‍ക്ക്‌ വെച്ചു വിളമ്പുന്നു.”


“അതെന്റെ അച്ഛനൊന്നും അല്ലല്ലോ....” മുമ്പൊരിക്കല്‍ ഇങ്ങനെ കയര്‍ത്ത് സംസാരിച്ചതിന് അമ്മ ചൂരല്‍ പ്രയോഗിച്ചതാ..
എന്നാലും ഇന്നും അയാള്‍ വരേണ്ടിയിരുന്നില്ല. നീ വയസ്സറിയിച്ചാല്‍ അയാള്‍ ഈ പടികടക്കില്ല എന്ന് പറഞ്ഞതും അമ്മതന്നെയാണ്. എന്നിട്ടിപ്പോ.. ഒന്നും പറയുന്നില്ല. എല്ലാം അമ്മയുടെ ഇഷ്ട്ടം പോലെ...

തലയിണയില്‍ എള്ളെണ്ണയുടെ ഗന്ധം. അവള്‍ പുതപ്പ് വലിച്ച് തലയിലൂടെ മൂടി.
"മോളേ... ഉറങ്ങിയോ..”
അമ്മയുടെ വിളിയാണ്. അതിന് ഉത്തരം കൊടുത്തില്ല. കുറെ നേരത്തിന് അയാളുടെ സംസാരം കേട്ട്‌ കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അമ്മയുടെ തേങ്ങലുകള്‍.
എല്ലാം കേട്ടില്ലെന്ന് നടിക്കുക അവള്‍ക്ക് പതിവായിരുന്നു. മനോ വിഷമങ്ങള്‍ തിരശ്ശീലയിട്ട് മറക്കാന്‍ അവള്‍ക്ക് വലിയ സമയം വേണമെന്നില്ല.

പുറത്ത് യാത്ര പറയുന്ന അയാളോട് അമ്മ ഇന്നിവിടെ നില്‍ക്കാലോ എന്ന് ചോദിച്ചു.
"ഇന്നെന്റെ ഭാര്യ മരിച്ച ദിവസമാണ് പോകാതെ വയ്യ. ഇന്നും അവളുടെ കു‌ടെ ഞാന്‍ കിടന്നുറങ്ങും. വീട്ടു വളപ്പിലാ അവളെ മാടിയത്. നാട്ടുകാര്‍ക്ക് എതിര് ഇല്ലാഞ്ഞിട്ടല്ല. അവളെന്റെ കണ്‍വെട്ടത്ത് വേണംന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചതാ”
അയാള്‍ നടന്നകലാന്‍ തുടങ്ങിയപോലെ ശബ്ദം നേര്‍ത്തു വന്നു. അവള്‍ പുതപ്പു തലയില്‍ നിന്നും എടുത്ത്‌ മാറ്റി. അമ്മ മുന്നില്‍ നില്‍ക്കുന്നു. അവള്‍ ചോദിക്കാന്‍ മടിച്ചില്ല
"എന്തിനാ അമ്മേ അയാള്‍ ഇന്നും വന്നത്”
"വാവച്ചന്റെ ഭാര്യ ഇന്ന് മരിച്ചു. അയാള്‍ ഒരുപാട് സങ്കടത്തിലാ മോളെ...”
"അതെല്ലാം അമ്മയോട് വന്ന് പറഞ്ഞിട്ടെന്താ...”
ഇത് കേട്ട അമ്മയുടെ കുഴിഞ്ഞ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇനി എങ്കിലും എല്ലാം നീ അറിയണം. അന്ന് നീ കൈകുഞ്ഞായിരുന്നു.......”

ദൂരെ യാത്രക്ക് പോകാനായി ബാഗും തൂക്കി പിടിച്ച് നില്‍ക്കുന്ന ഭാര്യ. കയ്യിലിരിക്കുന്ന കുഞ്ഞ് തന്റേതല്ലെന്ന്‍ സംശയത്തിന്റെ കണ്ണുകളോടെ നോക്കി കാണുന്ന അച്ഛന്‍. തിരക്കുള്ള ബസ്റ്റാന്റില്‍ നിന്ന് കുഞ്ഞിനേയും കൊണ്ട് കടന്ന് കളഞ്ഞു. കുഞ്ഞു നഷ്ട്ടമായ ആ അമ്മ നടുറോഡിലൂടെ കരഞ്ഞ് വീര്‍ത്ത കണ്ണുകളുമായി അലഞ്ഞു. ഒടുവില്‍ രക്ഷകനായി എത്തിയ ഒരാളുടെ കൂടെ യാത്രയാകുമ്പോള്‍ അവള്‍ അറിഞ്ഞില്ല ചെന്നെത്തിയത് ഒരു അഭിസാരികാ കേന്ദ്രത്തില്‍ ആയിരുന്നെന്ന്. സമൂഹം അവര്‍ക്ക് കനിഞ്ഞു നല്‍കിയ പേരുകളില്‍ ഒന്നിന് അവളും ഉടമായകാന്‍ പോകുന്നു. മാറിടത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന പാലിനെ കൈകൊണ്ടു തടുത്ത് കൊണ്ടിരിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞ്‌ ഒഴുകികൊണ്ടിരുന്നു. വേദനകള്‍ ഹൃദയത്തിന്റെ കൂട്ടുകാരിയായി മാറി. ദിവസങ്ങള്‍ കഴിയും തോറും കെട്ട് പിണഞ്ഞ മുടിയും, മെലിഞ്ഞുണങ്ങിയ ശരീരവുമായി അവള്‍ ഒരു മനോവിഭ്രാന്തിയായി മാറിയപോലെ..

ഒരു പുലരിയില്‍, നേര്‍ത്ത മഴയുണ്ട്.
അഭിസാരികകളുടെ അണിഞ്ഞൊരുങ്ങലുകള്‍. മുഖത്ത് വാരി പൂശുന്ന ചായങ്ങള്‍ക്കുള്ള വാക്ക് തര്‍ക്കങ്ങള്‍. എല്ലാം കണ്ട് നില്‍ക്കുന്നുണ്ടെങ്കിലും അവള്‍ ചായം പൂശിയില്ലാ, പുതു വസ്ത്രങ്ങള്‍ ഉടുത്തില്ല. എങ്കിലും അവളെ തേടി എത്തിയ ഒരുവനെ വലവീശുന്ന മറ്റുള്ള അഭിസാരികകള്‍.
ഇല്ല.. അവര്‍ക്ക് പിഴച്ചു. അത് അവളെ തേടി മാത്രം വന്നതായിരുന്നു.
അയാള്‍ അവളുടെ അടുത്തെത്തി. കുഴിഞ്ഞു പോയ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
"വരൂ,  ഇവിടെ നിന്നും വിട്ട് എന്റെ കു‌ടെ പോന്നൂടെ..”

മറുപടി വന്നില്ല അയാള്‍ വീണ്ടും പറഞ്ഞു
"എന്റെ വീട്ടിലേക്കാണ്. അവിടെ എന്റെ ഭാര്യയുണ്ട്‌. ഞാന്‍ നിന്നെ നശിപ്പിക്കില്ല.”
തിരിച്ചു പ്രതികരണം ഇല്ലെന്നായപോഴാണ് അദ്ദേഹം കുഞ്ഞിനെ പറ്റി പറഞ്ഞത്
"വരൂ, നിന്റെ കുഞ്ഞ്‌.... അവള്‍ എന്റെ കയ്യിലുണ്ട്. നഷ്ട്ടമായ നിന്റെ കുഞ്ഞിനെ അവന്‍ എനിക്കാണ് വിറ്റത്”
ഇത് കേട്ടതും അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ തെളിഞ്ഞു.

മറ്റുള്ളവന്റെ കൂടെ ഒരു രാത്രിപോലും അന്തിയുറങ്ങിയില്ലെങ്കിലും അഭിസാരികമാരുടെ കൂടെ താമസിച്ചു നേടിയ വിളിപേര് അവളുടെ ചുമലിലെ ഭാരമായി മാറി.
അവള്‍ അയാളുടെ കൂടെ തന്റെ കുഞ്ഞിന് വേണ്ടി പുറപ്പെട്ടു. അയാളുടെ കൂടെ നടന്ന് ബസ്സ്റ്റാന്റിലെത്തുമ്പോള്‍ ചുറ്റുപാടുകള്‍ ആ നല്ല മനുഷ്യനെ പരിഹസിച്ചു ചിരിച്ചു.
അവള്‍ അയാളോട് ചോദിച്ചു
“എന്റെ കുഞ്ഞെവിടെ..”
"വരൂ എന്‍റെ വീട്ടില്‍ ഉണ്ട്‌ നമുക്ക് അങ്ങോട്ടു പോകാം..”
ബസ്സ് വന്ന് നിന്നു. അയാളുടെ പിറകെ കയറി യാത്ര തുടര്‍ന്നു .

റോഡിന്റെ ഇരുവശത്തും വലുതും ചെറുതുമായ വീടുകള്‍. ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തുമ്പോള്‍ അവള്‍ അയാളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവസാനമെന്നോണം അയാള്‍ക്കിറങ്ങേണ്ട സ്ഥലം എത്തിക്കഴിഞ്ഞു. അയാളുടെ കൂടെ അവളും ഇറങ്ങി നടന്നു.
ചുവന്ന മണ്ണിട്ട്‌ നിരത്തിയ നടപ്പാത. ഇരുവശത്തും റബര്‍ തോട്ടങ്ങള്‍. അതിനു നടുവില്‍ വലിയ ഇരുനില മാളിക. വരാന്തയിലെ ചാരുപടിയില്‍ കൈകുഞ്ഞിനേയും കയ്യിലേന്തി ഒരു മധ്യവയസ്ക. അടുത്തെത്തും തോറും അവളുടെ കണ്ണുകള്‍ കുഞ്ഞിലേക്ക് നോക്കി. അവള്‍ ധൃതിയോടെ കുഞ്ഞിലേക്ക് നടന്നടുത്തു.

"അതെ ഇതെന്റെ കുഞ്ഞ്‌ തന്നെ...  അമ്മയുടെ പൊന്നെ.. നീ എവിടെയാ എന്നെ വിട്ട് പോയത്”
ആ കുഞ്ഞു കവിളുകളില്‍ തുരു തുരെ ചുംബിച്ചു. ശേഷം അവള്‍ വീടിന്റെ വരാന്തയുടെ മറു ഭാഗത്തേക്ക് മാറി നിന്ന് കുഞ്ഞിന്റെ വായിലേക്ക് അമ്മിഞ്ഞ പകര്‍ന്നു. അമ്മയുടെ മുലപ്പാലിന്റെ മാധുര്യം വീണ്ടു കിട്ടിയ ആവേശത്തോടെ ആ കുഞ്ഞ്‌ പുഞ്ചിരിച്ചു.
കണ്ട് നിന്ന വാവച്ചന്റെ ഭാര്യ നിറഞ്ഞ കണ്ണുകള്‍ തുടച്ച് പറഞ്ഞു.
“നീ ഇനി എങ്ങോട്ടും പോകണ്ട. ഇവിടെയുള്ള ജോലി ചെയ്ത് എനിക്ക് കൂട്ടായി നില്‍ക്ക്”

പിന്നീട് ആ വീടിലെ ജോലിയും മറ്റുമായി കുറഞ്ഞ മാസങ്ങള്‍ അവിടെ തങ്ങി. ആ നല്ല മനസുകളുടെ അനുകമ്പയോടെ കുഞ്ഞു വീടും പണികഴിപ്പിച്ചു. പിന്നീട് സന്തോഷം വാഴുമ്പോഴും ഒരു ചിന്ത വേട്ടയാടുന്നുണ്ടായിരുന്നു തന്നെ ഉപേക്ഷിച്ചു പോയ നീചനായ ആ മനുഷ്യനെ ഇനി കണ്ട് മുട്ടാതിരിക്കണേ എന്നുള്ള ചിന്ത.

"ഇന്ന് വാവച്ചന്റെ ഭാര്യ മരിച്ചു. ഞാന്‍ മുന്നേ അറിഞ്ഞില്ല ദൂരേ ഏതോ ആശുപത്രിയില്‍ ആയിരുന്നു എന്നാ പറഞ്ഞത് ”

ഇതെല്ലാം കേട്ട്‌ നിന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന മകളുടെ കണ്ണുകളിലേക്ക് നോക്കി.
അമ്മ പറഞ്ഞു.
"കരയണ്ട. വാവച്ചന്‍ നല്ലവനാ..മോളേ.. അമ്മയെ രക്ഷിച്ച മനുഷ്യന്‍.
അന്ന് നിന്നെ അയാള്‍ക്ക്‌ വില്‍ക്കുമ്പോള്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞ് എന്നാണ് നിന്റെ അച്ചന്‍ അയാളോട് പറഞ്ഞത്. പിന്നെ നിന്നെ കണ്ട് തിരിച്ചറിഞ്ഞ ആരോ ഒരാള്‍ അറിയിച്ചപ്പോഴാണ് അഭിസാരികാ കേന്ദ്രത്തില്‍ എന്നെ തിരഞ്ഞു വാവച്ചന്‍ എത്തിയത്”

“നിന്റെ അമ്മ ചീത്തയായില്ല.
അഭിസാരിക എന്ന് പേര്‌ ദോഷം അമ്മ ചെയ്ത തെറ്റുമല്ല. നശ്വരമായ ഈ ലോകം കനിഞ്ഞു നല്‍കിയതാ മോളേ..
ഈ അമ്മയെ വെറുക്കാതിരിക്കൂ ..”

നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ അമ്മയുടെ മാറിലേക്ക്‌ വീണു തേങ്ങി...

63 comments:

  1. vaayichu, varunnund vishadamaayonnukoodi vaayikkan..

    ReplyDelete
  2. അഭിസാരിക എന്ന് പേര്‌ ദോഷം അമ്മ ചെയ്ത തെറ്റുമല്ല. നശ്വരമായ ഈ ലോകം കനിഞ്ഞു നല്‍കിയതാ മോളേ..
    ഈ അമ്മയെ വെറുക്കാതിരിക്കൂ ..”

    nalla ezhuthukal....

    ReplyDelete
  3. നന്നായിട്ടുണ്ട്..നല്ല കഥ..എനിക്ക് ഇഷ്ടപ്പെട്ടു..

    ReplyDelete
  4. യാദൃശ്ചികമാവം, മുമ്പൊരിക്കൽ എവിടെയോ വായിച്ച കഥയുമായി ഈ കഥയ്ക് സാമ്യം തോന്നുന്നത്. അവതരണത്തിന്റെ സാബിയുടെ മികവിനെ പ്രത്യേകം എടുത്ത് പറയേണ്ടതില്ല.
    ആശംസകൾ

    ReplyDelete
  5. വായിച്ചു , തിരകേടില്ലാത്ത ഒരുകഥ ...
    ആശംസകള്‍ .....

    ReplyDelete
  6. കൊള്ളാം..കഥ. അവതരണത്തില്‍ മികവുണ്ട്..

    ReplyDelete
  7. എഴുത്തിലെ ആത്മാര്‍ത്ഥതയെ അഭിനന്ദിയ്ക്കുന്നു. എന്നാല്‍ ഒരു നല്ല കഥയുടെ ക്രാഫ്റ്റിളേയ്ക്കു വന്നില്ല. കഥാകാരി വല്ലാതെ കഥയില്‍ സംസാരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ശില്പഭംഗി നഷ്ടമായി. എഴുത്തുകാരി നേരിട്ട് സംസാരിയ്ക്കുമ്പോള്‍ കഥയാവുന്നില്ല, റിപ്പോര്‍ട്ടിങ്ങ് ആകുന്നു. കഥാപാത്രങ്ങള്‍ പറയാതെ പറഞ്ഞ്, എഴുത്തുകാരി ഉദ്ദേശിയ്ക്കുന്ന ആശയം വായനക്കാരില്‍ നനുത്ത മഞ്ഞുപോലെ തെളിഞ്ഞുവരണം. അപ്പോഴാണ് അതൊരു കലാസൃഷ്ടി ആകുന്നത്. അതിനായി പുതിയ ടെക്നിക്കുകള്‍ പരീക്ഷിയ്ക്കാം.
    സാബിബാവയ്ക്ക് കഴിവുണ്ട്. മികച്ചരീതിയില്‍ അടുത്ത കഥ വരട്ടെ.
    ആശംസാകള്‍..!

    ReplyDelete
  8. കഥ ഇഷ്ടപ്പെട്ടു. അവതരണ മികവ് പുലര്‍ത്തുന്ന രചന. ഇനിയും നല്ല കഥകള്‍ വരട്ടെ.

    ReplyDelete
  9. കമന്റിയവര്‍ക്കെല്ലാം നന്ദി

    ബിജുകുമാര്‍ സാര്‍, താങ്കള്‍ പറഞ്ഞത് ഉള്‍കൊള്ളുന്നു
    എന്‍റെ കഥകളില്‍ ഞാന്‍ സ്വയം കഥാപാത്രമായി മാറാറുണ്ട്
    നല്ലതിലേക്കുള്ള മാറ്റത്തിനായി തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം

    ReplyDelete
  10. മോശമാവാതെ പറഞ്ഞിരിക്കുന്ന കഥ ഇഷ്ട്പ്പെട്ടു

    ReplyDelete
  11. കഥാകാരിയുടെ സ്ഥിരമായ ശൈലിയില്‍ ഉള്ള വളച്ചുകെട്ടുകള്‍ ഇല്ലാത്ത നല്ല ഒരു കഥ.
    ചില ഭാഗങ്ങള്‍ കേട്ടുമറന്ന ചില കഥകളുമായി സാമ്യം പുലര്‍ത്തുന്നു.ഉദാ: മുലപ്പലോഴുകുന്ന മാറിടവുമായി വേശ്യാലയതിലെത്തുന്ന യുവതിയുടെ കഥ.
    എഴുത്തിന്റെ ശൈലി ഇടയ്ക്കു മാറ്റി എഴുതുമ്പോള്‍ വ്യത്യസ്ഥത അനുഭവപ്പെടും. നല്ല ഭാവനയും കഴിവും കയ്യിലുള്ളപ്പോള്‍ ഇതിനു വിഷമമില്ലല്ലോ.
    ആശംസകള്‍

    ReplyDelete
  12. ഇഷ്ട്ടപ്പെട്ടു ...
    വിഭിന്നമായ രീതിയിൽ അവതരിപ്പിച്ചത്/അമ്മ മോളൊട് കഥ പറഞ്ഞരീതി...അങ്ങിനെ പലതും...

    ReplyDelete
  13. കഥയും കഥ പറഞ്ഞ രീതിയും കൊള്ളാം
    പക്ഷെ സംഭവങ്ങള്‍ കൂട്ടി ഇണക്കുന്നതില്‍
    വളരെ അധികം അസ്വാഭാവികത.
    വിശദീകരിക്കുന്നില്ല.സാബിയുടെ കഴിവ്
    പൂര്‍ണമായും കഥയില്‍ നിഴലിക്കുന്നില്ല..
    ആശംസകള്‍...

    ReplyDelete
  14. കഥ പറഞ്ഞ രീതി അഭിനന്ദനമര്‍ഹിക്കുന്നു...നല്ല ആശയവും .

    ReplyDelete
  15. കാല്പനീകത തീരെയില്ലാത്ത് പച്ചയായ അവതരണം ...
    ചുറ്റുപാടുകളില്‍ നാം കണ്ടുമുട്ടുന്ന ജീവിതങള്‍ തന്നെയല്ലെ ഇത്....

    നന്നായിരിക്കുന്നു...

    ReplyDelete
  16. സാബിയുടെ കഥകള്‍ , തുടര്‍ച്ചയായി വായിക്കുന്ന ഒരാളാണ് ഞാന്‍.
    ഇതും വേറിട്ട്‌ നില്‍ക്കുന്ന മറ്റൊരു കഥ

    ReplyDelete
  17. കഥ ഇഷ്ടമായി
    നല്ല സന്ദേശവും...
    ഒരാളെ പട്ടിയാക്കുന്നതും പേപട്ടിയാകുന്നതും സമൂഹമാണ്‌
    എല്ലാ ആശംസകളും

    ReplyDelete
  18. കഥ നന്നായി പറഞ്ഞു. പുതിയ ശൈലി ഇഷ്ടപ്പെട്ടു.വിരോധമില്ലെങ്കില്‍ ഒന്നു പറഞ്ഞോട്ടെ. ഈ ബ്രൌണ്‍ ബാക്ക് ഗ്രൌണ്ട് തന്നെ വേണോ? ടെക്സ്റ്റും ബാക്ക് ഗ്രൌണ്ടും തമ്മില്‍ ഇണങ്ങാത്ത പോലെ!

    ReplyDelete
  19. katha nannayittuntu. asaram aksharathettukal untu. athum koode sreddikkuka. vayikkuka - ezhuthuka - theliyuka - sarva ashamsakalum nerunnu.

    Sathyanarayanan.K

    ReplyDelete
  20. good one and touching story
    keep it up.

    ReplyDelete
  21. നല്ല കഥ... നല്ല അവതരണം... മനസ്സില്‍ തട്ടുന്ന വാക്കുകള്‍... കഥ അമ്മ പറയുന്നതായി പല സ്ഥലങ്ങളിലും തോന്നിയില്ല. കഥാകാരി അമ്മയ്ക്കുള്ളില്‍ കയറിച്ചെന്നു പലപ്പോഴും. ആശംസകള്‍...

    ReplyDelete
  22. സമൂഹതിന് കോടുക്കുന്ന നല്ല സന്ദേശം
    ഇനിയും എഴുതുക

    ReplyDelete
  23. നല്ല തന്മയത്തോടെ കഥയെഴുതി.

    ReplyDelete
  24. നല്ല കഥ ....
    അവതരണ രീതിയും ഇഷ്ട്ടായി ...
    തുടരുക.... എല്ലാവിധ ഭാവുകങ്ങളും ....

    ReplyDelete
  25. സാബീ പതിവ് പോലെ നല്ല എഴുത്ത്...എനിക്ക് ഇഷ്ട്ടമായി.ഈ കഴിവിനെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete
  26. വായിച്ചു.നല്ല കഥ.

    ReplyDelete
  27. കഥയുടെ ആദ്യത്തില്‍ എന്തോ പോലെ തോന്നിയെങ്കിലും അവസാനത്തില്‍ കണ്ണുകള്‍ നിറഞ്ഞു...ഇതെല്ലാം സംഭവിക്കുന്നത് തന്നെയല്ലേ? ഇന്ന് പല വേശ്യാലയങ്ങളിലും കാണുന്ന അഭിസ്സാരികകള്‍ ഒരു പക്ഷേ സ്വയം ഇഷ്ടത്തിന്ന് വന്നവരായിരിക്കില്ല, മറിച്ച് എത്തിപ്പെട്ടൂ, മാനം വില്‍ക്കപ്പെട്ടൂ, ഇനിയെന്ത്? അതില്‍ തുടരുകതന്നെ. ഇങ്ങനെ ചിന്ദിച്ച് പിന്നീട് ജീവിതം മുഴുക്കെ ഒരു വേശ്യയായി നടക്കുന്നവരായിരിക്കും. കഥ നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  28. സദുദ്ദേശപരമായ രചനകളാണ് സാബിയുടെ കഥകള്‍. വാവച്ചനും അമ്മയും അങ്ങിനെ പിറവിയെടുത്ത കഥാ പാത്രങ്ങളാണ്. ഒരു നോവലിനുള്ള പ്രമേയം ചെറുകഥയുടെ ഫ്രൈമില്‍ ഒതുക്കി പറയുക എന്നത് ശ്രമകരമാണ്. എഴുത്ത് തുടരുക. കഥകള്‍ ഈ കൈകളില്‍ ഭദ്രമാണ്. അതു ഊതിക്കാച്ചി എടുക്കുകയെ വേണ്ടൂ.

    ReplyDelete
  29. സാബി ,
    ആശയം നന്നായിട്ടുണ്ട് .
    പക്ഷെ കഥയുടെ ആ ഒഴുക്ക് എവിടെയൊക്കെയോ ബ്രേക്ക്‌ ആകുന്നില്ലേ എന്നൊരു തോന്നല്‍ .

    * പിന്നീട് സന്തോഷം വാഴുമ്പോഴും ഒരു ചിന്ത വേട്ടയാടുന്നുണ്ടായിരുന്നു തന്നെ ഉപേക്ഷിച്ചു പോയ നീചനായ ആ മനുഷ്യനെ ഇനി കണ്ട് മുട്ടാതിരിക്കണേ എന്നുള്ള ചിന്ത.

    എന്നത്

    പിന്നീട് സന്തോഷം വാഴുമ്പോഴും ഒരു ചിന്ത അവളെ വേട്ടയാടുന്നുണ്ടായിരുന്നു, തന്നെ ഉപേക്ഷിച്ചു പോയ നീചനായ ആ മനുഷ്യനെ ഇനി കണ്ട് മുട്ടാതിരിക്കണേ എന്ന് .(തന്നെ ഉപേക്ഷിച്ചു പോയ നീചനായ ആ മനുഷ്യനെ ഇനി എന്നെങ്ങിലും കണ്ടുമുട്ടേണ്ടി വരുമോ ...? )

    * സന്തോഷം വാഴുമ്പോഴും-----സന്തോഷത്തോടു കൂടി വാഴുമ്പോളും എന്നാണോ ഉദ്ദേശിച്ചത് ?


    * ഇന്ന് വാവച്ചന്റെ ഭാര്യ മരിച്ചു. ഞാന്‍ മുന്നേ അറിഞ്ഞില്ല ദൂരേ ഏതോ ആശുപത്രിയില്‍ ആയിരുന്നു എന്നാ പറഞ്ഞത്.



    "ഇന്ന് വാവച്ചന്റെ ഭാര്യ മരിച്ചു. ഞാന്‍ മുന്നേ അറിഞ്ഞില്ല ദൂരേ ഏതോ ആശുപത്രിയില്‍ ആയിരുന്നു എന്നാ പറഞ്ഞത്." (ഡബിള്‍ കോട്ട്സ് ).

    * ഇതെല്ലാം കേട്ട്‌ നിന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന മകളുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ പറഞ്ഞു

    അമ്മയാണോ മകളാണോ കേട്ടു നിന്നത് ...............?

    * “ഇനി എങ്കിലും എല്ലാം ഇനി നീ അറിയണം. അന്ന് നീ കൈകുഞ്ഞായിരുന്നു.......”


    ഇനി എങ്കിലും നീ എല്ലാം അറിയണം ,

    എന്ന് പോരെ

    കഥ വീണ്ടും വായിച്ചു നോക്കുക .
    ഒരു എഡിറ്റിംഗ് നടത്തണം .
    ചില അസ്വാഭാവികത എവിടെയൊക്കെയോ ഉള്ളതായി തോന്നുന്നു .
    ഭാഷയുടെ പ്രയോഗത്തില്‍ അല്‍പ്പം കൂടി ശ്രദ്ധിക്കുക .
    ഇത്തരം പിഴവുകള്‍ എല്ലാവര്ക്കും ഉണ്ടാകാം .

    ഇനിയും എഴുതുക
    കാത്തിരിക്കുന്നു .
    ആശംസകള്‍ !

    ReplyDelete
  30. നല്ല കഥ. തുടര്‍ന്നും എഴുതുക. അഭിനന്ദനങ്ങള്‍.

    ReplyDelete
  31. സുജ താങ്കളുടെ ഈ വിവരണം ഉള്‍കൊള്ളുന്നു.
    അക്ബര്‍ക്കാ പരനത് ശരിയാണ് ഇനിയുമിനിയും നന്നാക്കാനുണ്ട് ശ്രമിക്കാം
    മറ്റു സ്നേഹിതര്‍ക്കെല്ലാം നന്ദി .

    ReplyDelete
  32. കഥ വായിച്ചു പക്ഷെ അമ്മയിൽ തുടങ്ങിയ കഥ പിന്നെ വഴിമാറിയത് പോലെ അമ്മ സ്വയം കഥ പറയുകയല്ലെ മോളോട്.. അവിടെയെന്തിനു അവൾ എന്നു പറയണം ഞാൻ എന്നല്ലെ പറഞ്ഞു തുടങ്ങേണ്ടതു.. വായിച്ചപ്പോൾ എന്തോ ഒരു പിടിത്തം വിട്ടപോലെ ...

    ReplyDelete
  33. പ്രിയപ്പെട്ട സാബിബാവ,

    ഒരു പുതിയ കഥ...രസകരം...ഹൃദയത്തില്‍ തട്ടുന്ന വിഷയം...ആഖ്യാന രീതി കുറച്ചു കൂടെ നന്നാക്കാം..

    സസ്നേഹം,

    അനു

    ReplyDelete
  34. അതെ ഉമ്മൂ അമ്മാര്‍... ഞാന്‍ ഇനിയുമിനിയും എഴുതി നന്നാക്കണം.ഇന്‍ഷാ അല്ലഹ് കുറേ എഴുതുമ്പോള്‍ ശരിയാകും .

    ReplyDelete
  35. വായിച്ചു,നല്ല കഥ..

    ReplyDelete
  36. പതിവു പോലെ നല്ലൊരു കഥ...
    നല്ല ഒഴുക്കോടെ വായിച്ച് തീര്‍ത്തു...

    ReplyDelete
  37. കഥ പറയാനുള്ള ദൈവസിദ്ധമായ കഴിവ് സാബിക്കുണ്ട്, അത് പറഞ്ഞപോലെ കൂടുതല്‍ എഴുതി എഴുതി മിനുക്കിയെടുക്കാം.
    ഈ കഥ മുന്‍പ്‌ വായിച്ചോ എന്ന് തോന്നി, ഒരു പക്ഷെ വെറും തോന്നലായിരിക്കാം.

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. സാബീ:കഥയോ കവിതയോ ആകട്ടെ അത് മനസിലിട്ട്‌ പരുവപ്പെടുത്തിയത്തിനു ശേഷം പകര്‍ത്തിയാല്‍ കുറച്ചു കൂടി മെച്ചമാകും..സത്യത്തില്‍ മറ്റു പലരെയും പോലെ ആശയ ദാരിദ്ര്യം തീരെയില്ലാത്ത എഴുത്തുകാരിയാണ് സാബി.വിഷയ വൈവിധ്യം എല്ലാ രചനകളിലും കാണാം..പക്ഷെ അത്യാവശ്യമായി ഇനി ആര്ജിക്കേണ്ടത് ക്രാഫ്റ്റാണ്..ഒരേ തടി കൊണ്ട് ഒരേ മാത്രുകയിലുള്ള ഫര്‍ണിച്ചറുകള്‍ ചിലര്‍ പണിയുമ്പോള്‍ വളരെ മനോഹരമായി തോന്നാറുണ്ട് ,അത് വെറും മേശ ,കട്ടില്‍ എന്നീ രൂപങ്ങള്‍ക്കപ്പുറം മനോഹാരിതയുള്ള ഒരു കാലസൃഷ്ടിയായി മാറുന്നത് കാണാം..ആ പണിക്കാരന്റെ കരവിരുതിനെയാണ് ക്രാഫ്റ്റ് എന്ന് പറയുന്നത് ..സാബി കഥകളില്‍ ഞാന്‍ കാണുന്ന ഒരു ന്യൂനത എഴുത്തുകാരി പലപ്പോളും കഥാപാത്രങ്ങളെ പിന്നോട്ട് വലിച്ചു മാറ്റി നേരെ വന്നു പറയാന്‍ ശ്രമിക്കുന്നു എന്നതാണ്..എന്നാല്‍ എഴുത്തുകാരി കഥാപാത്രം അല്ല താനും..മറ്റൊന്ന് ചില പ്രയോഗങ്ങള്‍ ..ഒരു സ്ത്രീ അഭിസാരിക യാണെന്ന് കൂടെ കൂടെ പറയണമെന്നില്ല അവള്‍ അങ്ങനെയുള്ളവള്‍ ആണെന്ന് സമര്‍ഥിക്കാന്‍ ..ഈ കഥയില്‍ കൂടെ കൂടെ ആ വാക്ക് ഉച്ചരിക്കുയ്ന്നത് അരോചകമാണ്..ചില പ്രയോഗങ്ങള്‍ ..പശ്ചാത്തല വിവരണം ഇതൊക്കെയുണ്ടെങ്കില്‍ ഭാവ തീവ്രമായ ഒരന്തരീക്ഷം ഉണ്ടാകും ..പക്ഷെ ആത്മാര്‍ഥമായ ശ്രമം വേണം..ബ്ലോഗില്‍ നിന്ന് തെറ്റുകള്‍ ഇല്ലാത്ത ഒരെഴുത്ത്കാരനോ എഴുത്തുകാരിയോ ഉണ്ടാകാന്‍ കുറച്ചു പ്രയാസമാണ്.കാരണം ആവശ്യത്തിനും അനാവശ്യത്തിനും പുകഴ്ത്തുന്ന ഒരു രീതി ഇന്ന് ബ്ലോഗില്‍ വ്യാപകമാണ്.. ബ്ലോഗെഴുതുന്നവര്‍ തന്നെയാണ് വായനക്കാരും ആകുന്നതെന്നതാണ് അതിനു കാരണം..വിമര്‍ശിക്കാന്‍ കൂട്ടുകാര്‍ക്ക് മടി ..വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നമ്മള്‍ക്കും സഹിഷ്ണുതയില്ല ...:)

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. "ബ്ലോഗില്‍ നിന്ന് തെറ്റുകള്‍ ഇല്ലാത്ത ഒരെഴുത്ത്കാരനോ എഴുത്തുകാരിയോ ഉണ്ടാകാന്‍ കുറച്ചു പ്രയാസമാണ്.കാരണം ആവശ്യത്തിനും അനാവശ്യത്തിനും പുകഴ്ത്തുന്ന ഒരു രീതി ഇന്ന് ബ്ലോഗില്‍ വ്യാപകമാണ്.."
    രമേശ്‌ അരൂര്‍ ....താങ്കള്‍ ഈ പറഞ്ഞത് വളരെ ശരിയാണ് .ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു.

    "ബ്ലോഗെഴുതുന്നവര്‍ തന്നെയാണ് വായനക്കാരും ആകുന്നതെന്നതാണ് അതിനു കാരണം".

    അത് കാരണങ്ങളില്‍ ഒന്ന് മാത്രമാണ് .

    "വിമര്‍ശിക്കാന്‍ കൂട്ടുകാര്‍ക്ക് മടി ..വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നമ്മള്‍ക്കും സഹിഷ്ണുതയില്ല"

    അതാണ്‌ സത്യം .(വിമര്‍ശിക്കാന്‍ എനിക്കൊരു മടിയുമില്ല ,ഉള്‍ക്കൊള്ളാനും :-))
    മനസ്സിരുത്തി ഓരോ ബ്ലോഗ്സ്സും വായിക്കുന്നവര്‍ വളരെ കുറവാണ് .(ഇവിടെ ആര്‍ക്കും സമയം ഇല്ലല്ലോ ............)

    നമ്മള്‍ കാണാതെ പോകുന്ന നമ്മിലെ തെറ്റുകള്‍ മറ്റൊരാള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും .
    അത് എഴുത്തിലെന്നല്ല ,ജീവിതത്തിലും .

    അന്യോന്യം തിരുത്തുക ,ഉള്‍ക്കൊള്ളുക ,അഭിനന്ദിക്കുക .അതിനോക്കെയല്ലേ ഈ സോഷ്യല്‍ നെറ്റ് വര്‍കിംഗ് ,അല്ല പിന്നെ ......

    (സാബി താങ്കളുടെ കമെന്റ്റ് ബോക്സില്‍ ഇങ്ങനെ ഒരു അഭിപ്രായം പ്രകടനം നടത്തിയതില്‍ വിരോധം തോന്നരുതേ.....)

    ReplyDelete
  42. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  43. നല്ല തീം.
    എങ്കിലും കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്നെനിക്കും തോന്നുന്നു.
    നമ്മുടെയെല്ലാം ബ്ലോഗുകളിൽ കൂട്ടുകാർ വന്ന് നിർദേശങ്ങൾ തുറന്നു പറയുന്നത് നല്ല ലക്ഷണമാണ്.

    സ്വയം മെച്ചപ്പെടാനുള്ള അവസരം.

    ReplyDelete
  44. പ്രിയ സുഹൃത്ത് ഷുക്കൂര്‍ എന്റെ അഭിപ്രായം സാബിയുടെ കഥയെ ക്കുറിച്ച് മാത്രമാണ് ..തൊട്ടു മുന്‍പില്‍ താങ്കള്‍ ഒരു കമന്റു എഴുതിയിരുന്നു എന്ന് കാണുന്നത് തന്നെ ഇപ്പോള്‍ താങ്കള്‍ എന്റെ കൂടി പേര് ചൂണ്ടിക്കാട്ടി എഴുതിയ വിശദീകരണം വായിക്കുമ്പോള്‍ മാത്രമാണ്..താങ്കളുടേത് ഉള്‍പ്പെടെ മറ്റാരുടെയും അഭിപ്രായം നോക്കിയല്ല ഞാന്‍
    എന്റെ അഭിപ്രായം പ്രകടിപ്പിച്ചത് എന്ന് വിനീതമായി അറിയിക്കുന്നു ..തെറ്റിധാരണ ഒഴിവാകുമെന്ന് കരുതുന്നു ..

    ReplyDelete
  45. കഥകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടുകയാണെങ്കില്‍ തീര്‍ച്ചയായും, നല്ല കഥകള്‍ ജനിക്കും....ഇതു മോശമാണെന്നല്ല....എങ്കിലും ഒരു ടിപ്പിക്കല്‍ സാബിക്കഥ ആയില്ല...

    ReplyDelete
  46. ഒന്ന് രണ്ടു പ്രാവശ്യം വായിക്കുമ്പോള്‍ കഥാകൃത്തിനു തന്നെ മനസ്സില്‍ വന്നേക്കാവുന്ന ഒന്ന് രണ്ടു ചെറിയ പോരായ്മകള്‍ മാത്രമാണ് കഥയില്‍ കണ്ടത്‌. മാത്രമല്ല പ്രമേയവും സമൂഹം ചാര്‍ത്തി നല്‍കുന്ന ചില ഓമനപ്പേരുകളുടെ പശ്ചാത്തലവും എല്ലാം കഥയില്‍ തന്മയത്വത്തോടെ പറയുന്നുമുണ്ട്. അതു കൊണ്ട് ഒരു നല്ല കഥ എന്ന് പറയുന്നു.
    ബ്ലോഗെഴുത്തിലൂടെ എല്ലാവരും നല്ല എഴുത്ത്കാര്‍ ആവട്ടെ.

    ReplyDelete
  47. സാബീ..എല്ലാവരും എഴുതിയതു വായിച്ചു. കറക്‍ഷന്‍ പറയുന്നത് ചെയ്താല്‍ കഥ ഒന്നു കൂടി നല്ലതാകും.ആശംസകള്‍.

    ReplyDelete
  48. കഥ വായിച്ചു. എഴുത്തിന്റെ ഭംഗിയെക്കാള്‍ ഞാന്‍ എപ്പോഴും നോക്കുന്നത് അതിലടങ്ങിയിട്ടുള്ള സന്ദേശവും കഥാകൃത്തിന്റെ മനസ്സില്‍ അന്നേരത്തെ ചിന്തയുടെ പ്രതിഫലനവും, കഥയുടെ ഉദ്ദേശവുമാണ്. ഭംഗിയായി കുറവുകളില്ലാതെ എഴുതാന്‍ നമ്മളില്‍ ഭൂരിഭാഗവും സാമര്‍ത്ഥ്യമുള്ളവരല്ല. എന്നാല്‍ മികവിലേയ്ക്ക് എത്തുകയെന്നതാണ് നമ്മുടെ ലക്ഷ്യം. മികവ് ഒരുയര്‍ന്ന പര്‍വതം പോലെയാണ്. നമ്മള്‍ അടിവാരത്തില്‍ നിന്ന് കയറ്റം തുടങ്ങി. കയറിക്കൊണ്ടിരിക്കുന്നു. ചിലര്‍ വളരെ മുന്നേറി, ചിലര്‍ അത്രയെത്തിയില്ല, വേറെ ചിലര്‍ ആദ്യത്തെ ചുവടുകള്‍ വച്ചതേയുള്ളു. എന്നാലും എല്ലാവരും കയറിക്കൊണ്ടിരിക്കയാണ്. അല്പം പ്രോത്സാഹനവും സ്നേഹത്തോടെയുള്ള തിരുത്തലുകളുമുണ്ടെങ്കില്‍ പരസ്പരം ഉള്ള ഈ കൂട്ടായ്മ അധികം ശക്തമാകും. ശക്തമാകട്ടെ. അഭിനന്ദനങ്ങള്‍ സാബി. “പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും പലവട്ടം എഴുതുമ്പോള്‍ മികവായ് എഴുതും”

    ReplyDelete
  49. ചിലരെ ഇങ്ങിനെയൊക്കെ മാറ്റുന്നതിന് സമൂഹത്തിനും ചെറിയ പങ്കുണ്ട്. കഥയും ഇതില്‍ വന്നു പോയ എല്ലാ കമന്റുകളും വായിച്ചു. കഥയെ പോലെ തന്നെ മികവാര്‍ന്ന ചില കമന്റുകളും. നല്ലത് ഉള്‍ക്കൊണ്ടു തിരക്കുകള്‍ക്കിടയിലും തുടരച്ചയായി ബ്ലോഗെഴുതുന്ന നിങ്ങള്ക്ക് ഇനിയും ഉയരങ്ങളില്‍ എത്താനവട്ടെ. ആശംസകള്‍..

    ReplyDelete
  50. മനസ്സിൽ തട്ടുന്ന കഥ, ആത്മാർത്ഥമായ എഴുത്ത്. രമേശ് പറഞ്ഞ പോലെ ഒന്നെഴുതി തെളിയാനുണ്ടെങ്കിലും.

    ReplyDelete
  51. വായന ഇഷ്ട്ടായി

    ReplyDelete
  52. കൊള്ളാം നന്നായിടുണ്ട് എയുതൂ ഇനിയും ഇനിയും

    ReplyDelete
  53. സുഹൃത്തേ ചില നിര്‍ദേശങ്ങള്‍ ഉണ്ട്...
    "വരാന്തയിലെ ചാര്കസേരയില്‍ നിന്നും അകത്തേക്ക് നീളുന്ന അയാളുടെ വിളികള്‍ നേര്‍ത്ത നൂലുകള്‍ പോലെ അവളുടെ കാതുകളില്‍ എത്തി. അമ്മയുടെ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം അത് അയാള്‍ തന്നെ."
    സ്വന്തം വരാന്തയിലെ ചാരുകസേരയില്‍ നിന്നാണ് വിളി വന്നതെന്നും അതയാള്‍ ആണെന്നും ആദ്യ വാചകം പറയുന്നു. പിന്നെന്തിനാണ് അടുത്ത വാചകത്തില്‍ വീണ്ടും അതയാള്‍ തന്നെ എന്ന് പറയുന്നത്..? അകത്തേക്ക് വന്ന വിളി ആരുടെതാണ് എന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ മാത്രമേ രണ്ടാമത്തെ വാക്യത്തിനു പ്രസക്തി ഉള്ളൂ...

    "ഇന്നെന്റെ ഭാര്യ മരിച്ച ദിവസമാണ് പോകാതെ വയ്യ." സത്യത്തില്‍ ഈ വാക്യത്തിന്റെ അര്‍ത്ഥം ഭാര്യ മരിച്ചതിന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന് എന്നല്ലേ..
    അല്ലാതെ ഇന്നാണ് ഭാര്യ മരിച്ചത് എന്ന് ടി വാക്യം അര്‍ത്ഥമാക്കുന്നില്ല.

    "ദൂരെ യാത്രക്ക് പോകാനായി ബാഗും തൂക്കി പിടിച്ച് നില്‍ക്കുന്ന ഭാര്യ" എന്ന് തുടങ്ങുന്നത് പാരഗ്രാഫ് മുതല്‍, കഥ അതുവരെ പറഞ്ഞു വന്ന എന്നിലൂടെ (ദേവികയുടെ) എന്ന തലത്തില്‍ നിന്നും മാറ്റി മൂന്നാമന്‍ കഥപറയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത് അത്രയ്ക്ക് സുഖകരമായി തോന്നിയില്ല, ഒഴുക്ക് പോകുകയും ചെയ്തു..

    " ദൂരെ യാത്രക്ക് പോകാനായി ബാഗും തൂക്കി പിടിച്ച് നില്‍ക്കുന്ന ഭാര്യ. കയ്യിലിരിക്കുന്ന കുഞ്ഞ് തന്റേതല്ലെന്ന്‍ സംശയത്തിന്റെ കണ്ണുകളോടെ നോക്കി കാണുന്ന അച്ഛന്‍. തിരക്കുള്ള ബസ്റ്റാന്റില്‍ നിന്ന് കുഞ്ഞിനേയും കൊണ്ട് കടന്ന് കളഞ്ഞു. " ഇവിടെ, ദൂരെ യാത്രക്ക് പോകാനായി നിന്നപ്പോഴാണ് അച്ഛന്‍ കുഞ്ഞിനേയും കൊണ്ട് കടന്നു കളഞ്ഞത്. അതായത് ദൂരെ യാത്രക്ക് പോയിട്ടില്ല; അമ്മയെ ഉപേക്ഷിച്ചതായി ഒട്ടു പറയുന്നുമില്ല. എങ്കില്‍ ആ അമ്മ എന്തുകൊണ്ട് അവര്‍ താമസിച്ചിരുന്ന വീട്ടിലേക്കു മടങ്ങി വന്നില്ല? ദൂരെ, ഏതെങ്കിലുമൊരു വലിയൊരു നഗരത്തില്‍ വെച്ചാണ് ഇത് സംഭവിച്ചത് എന്നെഴുതിയിരുന്നെങ്കില്‍ കുറച്ചു കൂടി വിസ്വസനീയമായേനെ..

    "മറ്റുള്ളവന്റെ കൂടെ ഒരു രാത്രിപോലും അന്തിയുറങ്ങിയില്ലെങ്കിലും " ഇവിടെ, മറ്റുള്ളവന്റെ എന്നല്ല, മറ്റുള്ളവരുടെ എന്നോ മറ്റൊരുവന്റെ എന്നോ ആണ് വേണ്ടത്...

    "അയാളുടെ കൂടെ നടന്ന് ബസ്സ്റ്റാന്റിലെത്തുമ്പോള്‍ ചുറ്റുപാടുകള്‍ ആ നല്ല മനുഷ്യനെ പരിഹസിച്ചു ചിരിച്ചു" എന്തിന് ?????

    "പിന്നീട് ആ വീടിലെ ജോലിയും മറ്റുമായി കുറഞ്ഞ മാസങ്ങള്‍ അവിടെ തങ്ങി" കുറഞ്ഞ മാസങ്ങള്‍ ആണോ കുറെ മാസങ്ങള്‍ ആണോ?
    അക്ഷരതെറ്റുകള്‍ ഒരുപാടുണ്ട്... കഥയെ നന്നാകാന്‍ എഴുത്തുകാരി എന്തെങ്കിലും ചെയ്തതായി തോന്നിയില്ല..

    പിന്നെ, രമേശ്‌ അരൂരിന്റെയും സുജയുടെയും അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു,...

    ReplyDelete
  54. ജീവിതഗന്ധിയായ കഥ.
    ആശംസകൾ………….

    ReplyDelete
  55. നല്ല കഥ..
    ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു.

    ReplyDelete
  56. കഥ ഇഷ്ടപെട്ടില്ല ഏതോ തട്ടുപോളിപ്പൻ സിനിമയിൽകണ്ട ഒരു പ്രമേയം ഒരു സുഖവും ഇല്ലാതെ പറഞ്ഞ് പോയി. ആത്മഗൌരവം ഇല്ലാത്ത രചന

    ReplyDelete
  57. ഈ കഥയെ കുറിച്ചുള്ള കമന്റുകളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. സ്വയം തിരിച്ചറിയാനും നമ്മെത്തന്നെ വീണ്ടും വായിക്കാനും ഇത് ഉതകും. പ്രശംസിക്കാന്‍ ഏതു പോലീസുകാരനും കഴിയും. കഥ വായിക്കാതെ പോലും കമന്റു എഴുതാന്‍ എളുപ്പം പ്രശംസയാണ്. വല്ലാതെ ഇകഴ്ത്തലും വല്ലാതെ പുകഴ്ത്തലും ആര്‍ക്കും ഗുണം ചെയ്യില്ല. വല്ലാതെ ഇകഴ്ത്തുമ്പോള്‍ നിരാശ വന്നു ചേരാം. വല്ലാതെ പുകഴ്ത്തുമ്പോള്‍ വളര്‍ച്ച മുരടിക്കുകയും ചെയ്യാം.
    കമന്റു കോളങ്ങളില്‍ കാണുന്ന ആര്‍പ്പുവിളികളേക്കാള്‍ എഴുത്തുകാരന്‍ / കാരി / ചെവി കൊടുക്കേണ്ടത് ഗുണകാംക്ഷികളുടെ ഇത്തരം
    ചൂണ്ടിക്കാണിക്കലുകളിലെക്കാണ്. ഇവരെയാണ് ബന്ധുക്കളാക്കേണ്ടത്. ആശംസകള്‍..

    ReplyDelete
  58. മക്കനയിട്ട ഒരു പെണ്ണിന്‍റെ രൂപം കണ്ടാണ് ഞാന്‍ ഈ ബ്ലോഗിലെത്തുന്നത്. മക്കനക്കുള്ളിരുന്നാല്‍ കഥയും കവിതയും തലയില്‍ വരാന്‍ ഇത്തിരി ബുദ്ധിമുട്ടും എന്ന് വിശ്വസിച്ച ഒരാളാണ് ഞാന്‍.എന്നാ അതൊന്നു കണ്ടു കളയാം എന്ന് വിചാരിച്ചു തന്നെയാ ഈ കലാഭവനത്തില്‍ കയറി വന്നത്.
    കരുതിയത് കുന്നിക്കുരു ആണെങ്കിലും കണ്ടത് കുന്നായിരുന്നു.
    നന്നായിരിക്കുന്നു.
    എന്നാ ഇനിയും നന്നാവാനുണ്ട് താനും.

    ReplyDelete
  59. ആദ്യായിട്ടാ ഇവിടെ എത്തുന്നത് വായിച്ച ആ‍ാദ്യ പോസ്റ്റ് തന്നെ ഇഷ്ടായിട്ടോ... അഭിനന്ദനങ്ങൾ..

    ReplyDelete
  60. ഈ മനസിനെ അല്പം നൊമ്പരപെടുത്തി എന്നാലും നന്നായിട്ടുണ്ട് .... ഇനിയും എഴുതണം ... ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete