Sunday, March 06, 2011

ചിറകൊടിഞ്ഞ കിനാവുകള്‍

മഴ നനഞ്ഞ പ്രകൃതിയുടെ നനുത്ത മുഖം. തണുപ്പുള്ള ഇളം കാറ്റ് വീശുന്നു.
എന്റെ മനസ്സ് ഇപ്പോഴും സങ്കടങ്ങളുടെ നീര്‍ കടലില്‍ മുങ്ങി താഴുകയാണ്.

“എന്നെ തനിച്ചാക്കി എവിടെക്കാണ്‌ നീ പോകാന്‍ ഒരുങ്ങുന്നത്. എന്റെ ചോദ്യം നിനക്ക് നൊന്തുവല്ലേ. എനിക്കുറപ്പാണ്, എങ്കിലും ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.
അവസാനം ഉത്തരത്തോടൊപ്പമുള്ള നിന്റെ പുഞ്ചിരിയില്‍ അറിയാം നിന്റെ സന്തോഷത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന്.
ഇനിയും കൂടുതലുള്ള സന്തോഷം കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. എന്നോട് പറയണ്ടാ.. നീ പോയിട്ട് വാ.. ”
ഫോണ്‍കട്ട് ചെയ്തു.
ഈര്‍ഷ്യത്തോടെ ബെഡില്‍ കമഴ്‌ന്നു കിടന്നു. ലാപ്‌ടോപ്പ് അല്പം അടുത്തേക്ക് നീക്കി വെച്ച് സ്ക്രീനില്‍ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്കു നോക്കി മനസ്സ് കൊണ്ട് പറഞ്ഞു.
“നീ വല്ലാതെ ക്ഷീണിച്ചു. നിന്റെ ഇരുണ്ടു പോയ കണ്‍തടങ്ങള്‍ കാണുമ്പോള്‍ എന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ട്‌. നീ എന്തിനാണ് അവളുടെ കൂടെ പോകുന്നത്. നിനക്ക് അവളോടുള്ള ഇഷ്ട്ടം കൊണ്ടാണോ..?
അതെനിക്ക് ചോദിക്കാന്‍ അവകാശമില്ല.. ഞാനും അവളും നിനക്ക് ഒരു പോലെ..എങ്കിലും ചില നിമിഷങ്ങളില്‍ ഞാന്‍ അതെല്ലാം മറന്നു പോകും. എന്റെ ബാല്യത്തിന്റെ നഷ്ട്ടങ്ങളില്‍ ഒന്നായിരുന്നു എന്റെ ബാബുസാര്‍ നിന്നെ പോലെയായിരുന്നു അവന്റെ രൂപം അത് കൊണ്ടാകാം ഒരു പക്ഷെ ഞാന്‍ നിന്നില്‍ ഇത്രക്ക് സൌന്ദര്യം കാണുന്നത്. അത് നിനക്കും അറിയാവുന്നതല്ലേ.
അല്ലെങ്കിലും എന്റെ മോഹങ്ങള്‍ ബോണ്‍സായി മരങ്ങള്‍ പോലെയാണ്. അവയെ വളരാന്‍ വിശാലത കൊടുക്കാതെ മുരടിപ്പിച്ച് താഴേക്ക്‌ വീഴ്ത്താറാണ് പതിവ്. ഇന്നവ എന്തുകൊണ്ടെന്ന് അറിയില്ല മേലോട്ട് വളരാന്‍ വെമ്പുന്നപോലെ..”

മനസ്സില്‍ ഉരുത്തിരിയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ പാടുപെടുന്നത് കണ്ടിട്ടാകണം മകളുടെ ഉപദേശം.
"അമ്മയെന്തിനാ ആലോചിച്ച് തല പുണ്ണാക്കുന്നത്. അവന്‍ അമ്മയുടെ ആരാ..? വെറും ഫ്രെണ്ട് പിന്നെ എന്തിനീ പരവേശം.. ”
ചോദ്യം ഗുണ പാഠമുളളതാണ്‌ എന്നറിഞ്ഞിട്ടും മകളോട് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.

മറുപടി ഇല്ലാത്ത ചോദ്യമായിട്ടും വീണ്ടും ചിന്ത അവനിലെക്ക് തന്നെ.
ഇന്നലെയാണ് അവന്‍ അവളോടോപ്പമുള്ള യാത്രയെ കുറിച്ച് വിളിച്ചു പറഞ്ഞത്.
“ഞങ്ങള്‍ നാളെ ചെറായി ബീച്ചിലേക്ക് പുറപ്പെടുന്നു.. കുടെ അവളും കാണും. വിദേശത്ത് നിന്നും വന്നതല്ലേ.. പുറം ലോകം കാണാതെ ഇരുന്ന ദിനങ്ങള്‍ക്ക്‌ വിരാമമിട്ട സന്തോഷത്തില്‍ ബീചില്ലേക്കുള്ള ഒരുക്കത്തിലാണവള്”
എല്ലാം കേട്ടു നിന്ന് സന്തോഷമെന്നോണം ചിരിച്ചെങ്കിലും മനസ്സിന് സമാധാനം കിട്ടിയില്ല. ചിലപ്പോള്‍ ഈ മനസ്സ് വല്ലാത്തൊരു വികൃതിയാണല്ലോ.. അറ്റമില്ലാത്ത സ്വപ്നങ്ങളുടെ ചക്ക്രവാളങ്ങളില്‍ മേഞ്ഞ് അവസാനം ആശകളുടെയും ആഗ്രഹങ്ങളുടെയും തേരിലേറും. പിന്നീട് ചിറകൊടിഞ്ഞ് പറക്കാന്‍ കഴിയാതെ നിശബ്ദമായി തേങ്ങും.

അല്‍പസമയം പിടികിട്ടാപുള്ളിയെ പോലെ ഒളിച്ചു നിന്ന എന്റെ മനസ്സ് യാത്രയായി. ചെന്നെത്തിയത് അങ്ങ് ദൂരെ അവനും അവളും സന്തോഷം പങ്കിടാന്‍ പോകുന്ന ചെറായി ബീച്ചിലേക്ക്. മണല്‍ തരികള്‍ കൈകുമ്പിളില്‍ നിറച്ചു ചിതറിയടിച്ച്‌ മടങ്ങുന്ന കുഞ്ഞു തിരകള്‍ നോക്കി നില്‍ക്കുന്ന കാഴ്ചക്കാര്‍. വെയില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്നു. അംമ്പരത്തില്‍ ചിതറി കിടക്കുന്ന മേഘങ്ങള്‍ക്ക് എന്റെ കണ്ണുകളിലെ പോലെ വിഷാദ ഭാവം.
ബീച്ചിന്റെ മനോഹാരിതയില്‍ ലയിച്ച് ഓലക്കുടക്ക് കീഴെ ഇരിക്കുമ്പോഴും അവന്റെ കണ്ണുകള്‍ അകലെ അല്‍പ വസ്ത്ര ധാരിണിയായി കുളിക്കുന്ന അവളിലേക്ക്‌ നീളുന്നത് കണ്ട് പകല്‍ സ്വപ്നത്തിലെ ദുഖപുത്രിയായ എന്റെ മനസ്സ് വേദനയോടെ ചോദിച്ചു.
“കൊതി പൂണ്ടിട്ടാണോ നിന്റെ നോട്ടം. ക്ഷമാശീലം വേണ്ടുവോളം നിനക്കുണ്ടല്ലോ..? പിന്നെങ്ങനെ അവളെ നിന്റെ മനസ്സ് അംഗീകരിച്ചു”

സ്വപ്നങ്ങളെ മുറിച്ചു മൊബൈല്‍ ശബ്ദിച്ചു.
ഇപ്പോഴാണ് നീയെന്നെ ഓര്‍മിച്ചതല്ലേ.
ഞാന്‍ കാള്‍ സ്വിച് ഒഫാക്കി. വെറുതെയല്ല. കാരണവും ഉണ്ട്.
“നിന്റെ സന്തോഷം നിനക്ക് മാത്രമല്ലേ. അത് പങ്കു വെക്കാനുള്ളതല്ല. നിനക്കല്ലേ നിന്റെ സ്വപ്‌നങ്ങള്‍ വലുത്. ചിലപ്പോള്‍ അവ ഞാന്‍ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ നനവ്‌ പടര്‍ത്തും. കാരമുള്ളുകള്‍ തറക്കും പോലെ ഹൃദയം വേദനിപ്പിക്കും. എന്തിനാണ് എന്നെനിക്കും അറിയില്ല. അതാകും ഒരു പക്ഷെ ബാല്യം സമ്മാനിച്ച നഷ്ട്ടത്തിന്റെ വേദനയുടെ ആഴം.
എല്ലാം നിനക്കറിയാമായിരുന്നു. എന്നിട്ടും ഇന്നുവരെ ഒന്നും നീ എന്നോട് ചോദിച്ചില്ല.”
ഓര്‍മകളുടെ പിന്നിലൊളിച്ച കാര്യങ്ങളെ ചികഞ്ഞെടുക്കാതെ സ്വപ്നത്തിലേക്ക് തന്നെ മനസ്സിനെ യാത്രയാക്കി.

പരിചയമുളള ആ മുഖം ഓര്‍ത്തെടുക്കാന്‍ സമയം വേണ്ടിവന്നില്ല. കണ്ണുകളില്‍ കുളി കഴിഞ്ഞു കയറിയ അവളുടെ മുഖം തെളിഞ്ഞു.
അനാമിക.
അവളെ വിവാഹം കഴിഞ്ഞതാണല്ലോ. അടുത്താണല്ലോ അവര്‍ വിദേശം വിട്ട് നാട്ടിലെത്തിയത് . എത്തിയ ദിവസം തന്നെ നിന്നെ അവള്‍ വിളിച്ചിരുന്നെന്ന് നീ പറഞ്ഞു. നിന്നെ കാണാനുള്ള കൊതി അവളിലും കാണും. അവളും ഒരു പക്ഷെ നിന്നില്‍ എന്തെങ്കിലും സന്തോഷം കാണുന്നുണ്ടാകും. ഞാനെന്റെ ബാബു സാറിനെ നിന്നിലൂടെ കാണുന്നപോലെ...

പകല്‍ കിനാവിലെ നായികയായ മനസ്സ് വീണ്ടും വാചാലയായി.
“നീ എന്റെ ബാബു സാറിനെ പ്പോലെയാണെന്ന് പറയുമ്പോള്‍ എന്നും നീയും ഞാനും ഉടക്കാറല്ലേ പതിവ്. ഞാന്‍ നിന്റെ സാറിനെ പോലെയല്ല ബാബു എന്നെപോലെയെന്നു പറ എന്നാണല്ലോ നിന്റെ വാക്ക് തര്‍ക്കം. എങ്കില്‍ ആ ദേഷ്യം നിറഞ്ഞ സംസാരം കേട്ടിരിക്കുമ്പോള്‍ നീ പോലും അറിയാതെ ഞാനെന്റെ ബാല്യത്തിന്റെ ഓര്‍മകളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുകയായിരുന്നു. സ്വപ്‌നങ്ങള്‍ കുത്തി നിറച്ച ഒരു കളിവീട്‌ പോലെയായിരുന്നു എന്റെ ബാല്യം
ഇന്നുകള്‍ക്ക് നിറച്ചാര്‍ത്ത് നല്കിയതും എന്റെ ബാല്യം തന്നെ. ബാല്യത്തിന്റെ സുന്ദരമായ നിമിഷങ്ങള്‍.
ഒരുക്കി കൂട്ടിയ മോഹങ്ങളില്‍ സഫലീകരിക്കാതെ പോയ ഒന്ന് മാത്രം. അതായിരുന്നു താനും എനിക്കേറ്റവും പ്രിയപ്പെട്ടത്. ഏകാന്തതയില്‍ എനിക്ക് കൂട്ടായെത്തുന്ന എന്റെ വീണുടഞ്ഞ മോഹത്തെ ഞാന്‍ മിഴികളടക്കാതെ സുക്ഷിച്ചു നോക്കി. അതിലേറ്റവും സങ്കടമായത് നിന്നോടു പറഞ്ഞു. എന്നിട്ടും നീ എന്നെ അറിയാതെ പോയി. എന്റെ സ്വപ്‌നങ്ങള്‍ മുള പൊട്ടുമ്പോഴെല്ലാം ഞാന്‍ പാഞ്ഞെത്തിയത്‌ നിന്നിലേക്കായിരുന്നു. അപ്പോഴൊക്കെ നിന്റെ മിഴികളിലെ തീഷ്ണത ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ അനുരാഗത്തിന്റെ വന്‍ മരം പൂത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട്തന്നെ ഓരോ പൂക്കളേയും വിടരും മുമ്പേ നുള്ളിയെറിഞ്ഞ് എന്നെ നീ വെറുമൊരു മണ്ടിയാക്കി. എന്നിട്ടും വികൃതിയായ എന്റെ ഈ മനസ്സിനെ തളക്കാന്‍ നിനക്ക് കഴിഞ്ഞില്ല”

“എന്നും നമ്മുടെ പിണക്കങ്ങളും പരിഭവങ്ങളും ഉടലെടുത്തത് അനാമികയിലൂടെ തന്നെ. അവളുടെ സാമീപ്യം ഒരുപക്ഷെ നിന്റെ മനസ്സിന് സുഖം ലഭിക്കുന്നുണ്ടാകാം. നീ നേടുന്ന സ്വപ്നങ്ങളെ കുറിച്ച് എനിക്ക് വേവലാതിയല്ല. പക്ഷെ, അവളുടെ സമീപനങ്ങള്‍ എന്നോടു നീ പറയുമ്പോള്‍ ഞാന്‍ എന്റെ ബാബുവില്‍ നിന്ന് വീണ്ടും പിഴുതെറിയുന്ന പോലെ എനിക്ക് തോനുന്നു. വര്‍ഷങ്ങള്‍ അപ്പോള്‍ കീഴ്പോട്ട് ചലിക്കും പോലെ..
ബാല്യത്തില്‍ ചീകി മെടഞ്ഞ് മുല്ലപൂക്കള്‍ ചൂടിയ എന്റെ മുടിയിഴകള്‍ സ്പര്‍ശിച്ച് ബാബു പറയുമായിരുന്നു
“പ്രിയേ.. ഈ കറുത്തിരുണ്ട കാനനത്തിന്‍ സുഗന്ധമെന്റെ സിരകളില്‍ ലഹരി പടര്‍ത്തുന്നു. നിന്റെ കണ്ണുകള്‍ എന്നെ നോക്കി എന്തൊക്കെയോ പറയാന്‍ വെമ്പുന്നു”
എന്റെ കണ്ണുകളുടെ സംസാര ഭാഷ അറിയുന്ന ബാബുവിനോടു പറയാന്‍ മടിച്ച് പുഞ്ചിരി മാത്രം സമ്മാനിച്ച് ഞാന്‍ മടങ്ങിയ ഒരുപാട് നല്ല നിമിഷങ്ങള്‍. ഓര്‍ക്കുമ്പോള്‍ മനസ്സിനെ പിടിച്ചുലക്കുന്നു. ഒരു വൈകുന്നേരം മുറ്റത്തെ മുല്ലപ്പന്തലിന്റെ ചുവട്ടിലിരുന്ന് പാഠ പുസ്തകം വായിക്കുമ്പോള്‍ വേലിക്കപ്പുറത്ത് റോഡിലേക്ക് നീളുന്ന എന്റെ കണ്ണുകള്‍ തിരഞ്ഞത് ബാബുമാഷിനെയാണ്. രണ്ടു ദിവസമായി മാഷ് ക്ലാസില്‍ വന്നില്ല. അവസാനത്തെ ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴും വരാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉള്ളതായി പറഞ്ഞില്ല. സുഖമില്ലാത്ത അനിയനേയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ വരെ എന്നോടു പറയുമായിരുന്നു. അന്ന് അതൊന്നും ഉണ്ടായില്ല. എന്താണെന്ന് അന്വേഷിക്കാന്‍ ആരെയും അറിയിച്ചതുമില്ല. വരുമെന്ന് തന്നെ കരുതി കാത്തിരുന്നു. പിന്നീട് സ്കൂളില്‍ മാഷിന്റെ പോസ്റ്റിലേക്ക് പുതിയൊരാള്‍ എത്തിയപ്പോഴാണ് മാഷ്‌ ഇനി വരില്ലെന്ന് അറിഞ്ഞത്. പിന്നീട് സങ്കടം കടിച്ചമര്‍ത്തിയ നാളുകള്‍. എങ്കിലും ഒരെഴുത്തെങ്കിലും അയചുകൂടെ. ഉണ്ടായില്ല. അവസാന ശ്രമം എന്നോണം മുമ്പ് എപ്പോഴോ മാഷ്‌ ഡയറിയില്‍ കുറിച്ച് തന്ന അഡ്രസ്സിലേക്ക് കത്തയച്ചു. മറുപടിയില്ലാഞ്ഞിട്ടും വീണ്ടും വീണ്ടും അയച്ചുകൊണ്ടിരുന്നു. വൈകുന്നേരങ്ങളില്‍ പാഞ്ഞെത്തുന്ന പോസ്റ്റുമാനെ നോക്കി നിന്ന നാളുകള്‍. ഒടുവില്‍ കണ്ണുകളെ ഈറനണിയിച്ച് ഹൃദയത്തെ കീറി മുറിച്ച് ആ വാര്‍ത്തയുമായി വന്ന കത്ത് എന്റെ കൈകളിലെത്തി.
ഫ്രം
അനീഷ് ബാബു,
തിരുരങ്ങാടി.

“കത്തിലെ ഉള്ളടകം മുഴുവന്‍ നാസിയയില്‍ കണ്ട മേന്മകളായിരുന്നു. കറുത്തിരുണ്ട എന്റെ മുടിയിഴകളുടെ സുഗന്ധം ആസ്വദിക്കാന്‍ ഇനിയെന്റെ ബാബുമാഷ് എത്തില്ലെന്ന് തിരിച്ചറിവ് തന്ന കത്ത് പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചു. ഇടനെഞ്ചിലെരിഞ്ഞ കനലണക്കാനായിട്ടാകും കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് കാലമെന്നെ ഭാര്യയും അമ്മയുമെല്ലാം ആക്കി മാറ്റുമ്പോഴും നീറുന്ന നൊമ്പരമായി ഞാനെന്റെ ബാല്യത്തിന്റെ സ്വപ്നങ്ങളും ദുഖങ്ങളും ഹൃദയത്തിന്റെ മരയഴികൂട്ടിലിട്ട് പൂട്ടി. അറിയാമായിരുന്നു എന്നിലെ അനുരാഗത്തിന്റെ തീവ്രത കുറക്കാനാവാം ബാബു മാഷ് തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിചും അത്രത്തോളം  വാചാലമായി എനിക്കെഴുതിയത്, ബാബുവില്‍ നിന്ന് എനിക്ക് കിട്ടിയ അവസാന കത്ത്.”

“പിന്നീട് നിന്നിലൂടെയാണ് അവ പുറത്തേക്ക് ചാടാന്‍ വെമ്പിയത്. അനുവാദം കാത്ത് നില്‍ക്കാന്‍ എന്റെ ദുഖങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. അവ കൂടു തുറന്നു നിന്നിലേക്ക്‌ പറന്നടുത്തപ്പോള്‍ നീയും ഒരു പരിധിവരെ അവയെ സ്നേഹിചിരുന്നില്ലേ..?
ഇല്ലെങ്കില്‍ ഇടക്കെന്റെ ശബ്ദം കേള്‍ക്കാന്‍ നീയെന്തിന് കൊതിച്ചു? എന്റെ പുഞ്ചിരിയില്‍ സന്തോഷിച്ചു? ഉയര്ച്ചകളില്‍ ആവേശം കണ്ടു?
എന്റെ ചോദ്യത്തില്‍ നീ ഭയക്കണ്ട. ഞാന്‍ നിന്റെ വഴിയില്‍ തടസ്സമാകില്ല എങ്കിലും എനിക്ക് വേണം നിന്റെ സന്തോഷങ്ങള്‍ നിറഞ്ഞ പുഞ്ചിരി. കണ്ണുകളിലെ പ്രതീക്ഷകള്‍. അങ്ങിനെ എല്ലാമെല്ലാം..”

“അനാമിക, അവളും നിന്നെ ഇതുപോലെ സ്നേഹിക്കുന്നില്ലെന്നു നീ പറഞ്ഞാലും എനിക്ക് ഉറപ്പു വരുത്താന്‍ കഴിയില്ല. അവളുടെയും ബാല്യത്തിന്റെ നിറങ്ങളില്‍ ഇങ്ങനെയുള്ള ബാബുമാര്‍ ഉണ്ടായിക്കാണില്ലേ? ഒരു പക്ഷെ എന്നെ പോലെ അവളതു നിന്നോടു പറഞ്ഞു കാണില്ല. ഇപ്പോള്‍ തന്നെ വികൃതിയായ എന്റെ ഈ മനസ്സ് എന്നെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു. എന്റെ കണ്ണുകളെ നനയിച്ചു. അക്കാരണത്താല്‍ എന്റെ ഒരുപാട് വാക്കുകള്‍ നിന്നെ വേദനിപ്പിച്ച് കാണും. അവ എനിക്ക് തിരിച്ചെടുക്കണം”

മനസ്സിനെ ഓര്‍മയുടെ ചരടില്‍ നിന്നും പൊട്ടിച്ചെടുത്ത് മൊബൈല്‍ അബ്ദിച്ചു.
“ഹെലോ...”
“ആ പറ, സുഖല്ലേ നിനക്ക്...”
“സുഖം, നീ ഇപ്പോള്‍ എവിടെയാ..”
“ഞാനിതാ തിരിച്ചെത്തി. വല്ലാത്ത ക്ഷീണം. ഉറക്കിന്റേയാണെന്ന് തോന്നുന്നു”
“നാളെ ജോലിക്ക് പോകനുള്ളതല്ലേ നീ പോയി ഉറങ്ങിക്കോ..”
“എന്നാല്‍ ശരി, ഓക്കേ”
ഫോണ്‍ കട്ട് ചെയ്തു.
സന്തോഷം നിറഞ്ഞ അവന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴും സ്ക്രീനില്‍ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്ക്‌ നോക്കി ഞാന്‍ ഏറെ നേരം ഇരുന്നു. വീണ്ടും എന്റെ മോഹങ്ങള്‍ സ്വപ്നത്തിലും വേഗത്തില്‍ ദൂരേക്കു ചിറകടിച്ചു പറന്നു പോയി.

42 comments:

  1. “എന്നെ തനിച്ചാക്കി എവിടെക്കാണ്‌ നീ പോകാന്‍ ഒരുങ്ങുന്നത്. എന്റെ ചോദ്യം നിനക്ക് നൊന്തുവല്ലേ. എനിക്കുറപ്പാണ്, എങ്കിലും ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. nice lines toutching...ezhuthaan samayamulla ezhutthukaar...nalla ezhutthukal...

    ReplyDelete
  2. നല്ല സൗഹൃതം ഒരു ബലമാണ് മനസ്സിന്
    വായിച്ചിരിക്കാന്‍ സുഖമുള്ള എഴുത്ത് .....
    നന്മകള്‍ നേരുനു......

    ReplyDelete
  3. കഥ വായിച്ചു. അത്രയ്ക്ക് ആകര്‍ഷണീയത തോന്നിയില്ല എന്നതാണ് സത്യം. എന്റെ മനസ്സിനോട് ഈ കഥ സംവദിക്കുന്നില്ല, അതാണ് കാരണം.

    ReplyDelete
  4. മോഹങ്ങള്‍ എപ്പോഴും സ്വപ്നത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കും.
    പതിവ് പോലെ എഴുത്ത്‌ വായനാസുഖം തരുന്നു.
    ആശംസകള്‍.

    ReplyDelete
  5. ഒരു പക്ഷെ സാബി എഴുതി എഴുതി അവസാ‍നം നല്ലയൊരു കഥകാരി ആവുമായിരിക്കും .അന്നു സാബിയിൽ നിന്നു നല്ല കഥകളുണ്ടാകുമായിരിക്കും ..എഴുതികൊണ്ടേയിരിക്കുക

    ReplyDelete
  6. നന്നായി എഴുതി .
    പക്ഷെ കഥാ നായികയുടെ കാമ്പില്ലാത്ത
    ഓര്‍മ്മകള്‍ ആണ് നല്‍കുന്നത് ..ഇങ്ങോട്ട്
    കിട്ടാത്ത സ്നേഹത്തിന്റെ പ്രതികരണം
    പോലെ .. ഒന്നിലും ഉറക്കാത്ത മനസ്സിന്റെ ഉടമ
    ആയി ഇപ്പോഴും എന്തിനെയോ തേടുന്ന
    മനസ്സ് തനിക്കു തന്നെ തിരിച്ചു അറിയാന്‍
    ആവാത്ത ചിന്തകളും .
    ആദ്യത്തെ വിളിക്ക് കാള്‍ "switch off
    ചെയതു" എന്ന് മാറ്റി ആന്‍സര്‍ ചെയ്യാതെ
    എന്ന് ആക്കിയാല്‍ രണ്ടാമത്തെ call അറ്റന്‍ഡ്
    ചെയ്യാന്‍ പിന്നെ switch on ചെയ്യണ്ടല്ലോ ...

    ReplyDelete
  7. സാബിയുടെ കഥകളില്‍ തീരെ മനസ്സിലാവാത്ത കഥ എന്നു വേണമെങ്കില്‍ പറയാം.എന്റെ വിവരക്കേടായിരിക്കാം. പക്ഷെ ഒന്നുണ്ട് ഈ ബാബു സാറിനെ മുമ്പൊരു കഥയിലും ഞാന്‍ കണ്ടിട്ടുണ്ട്.അങ്ങിനെ കുറെ കഥാ പാത്രങ്ങള്‍ കഥാകാരിയുടെ ഉറക്കം കെടുത്തുന്നു എന്നു തോന്നുന്നു.തന്റെ കഥകളിലൂടെ ആരോടൊക്കെയൊ സംസാരിക്കുന്ന പോലെ,കൂടെ വായനക്കാരനെ വട്ടു പിടിപ്പിക്കുകയും.(ദേഷ്യപ്പെടണ്ട,കഥ വായിച്ചുള്ള അഭിപ്രായമാണ്!)

    ReplyDelete
  8. സാബി..ഉഗ്രന്‍...എനിക്ക് ഒരുപാടിഷ്ടമായി..പ്രണയത്തിന്‍റെ മറ്റൊരു വശം കാണിച്ചു തന്നു...ഇനി എന്താ പറയ്യാ..ഒന്നുമില്ല..വാക്കുകള്‍ കിട്ടുന്നില്ല...

    ReplyDelete
  9. സാബിയുടെ മിക്ക കഥകളും വ്യത്യസ്തവും,ആകർഷണീയവുമാണ്. പക്ഷേ,ഈ കഥ എന്തോ അത്രയ്ക്കങ്ങ് വായനാസുഖം തന്നില്ല.ഒരാഴ്ചയിൽ ഒരു കഥ നിർബന്ധമായും പോസ്റ്റ് ചെയ്യണമെന്നില്ല.രണ്ടോ മൂന്നോ ആഴ്ചയുടെ ഇടവേള വേണ്ടിവന്നാലും ശരി, നല്ല തീം മനസ്സിൽ വരുമ്പോൾ സാബിക്കത് നന്നായി അവതരിപ്പിക്കാൻ കഴിയും.
    ആശംസകൾ.

    ReplyDelete
  10. നന്നായിരിക്കുന്നു ..

    ReplyDelete
  11. ശ്രീനിവാസന്റെ നോവലിന്‍റെ പേര് കടമെടുത്ത കഥ മൊത്തത്തില്‍ ഒരു വായനാസുഖം നല്‍കുന്നുണ്ടെങ്കിലും എന്തോ മനസ്സില്‍ തട്ടാതെ പോയി ..എന്നാലും വാചകങ്ങളുടെ ഒഴുക്ക് ഈ കഥക്കും മാറ്റുകൂട്ടുന്നു ..

    ReplyDelete
  12. പ്രണയഭരിതം. എങ്കിലും, വല്ലാതെ നീണ്ടു നീണ്ട്
    വാക്കുകളുടെ തീവണ്ടി.

    ReplyDelete
  13. സാബി നായികയുടെ ഓർമ്മത്താളുകൾ വല്ലാതെ വലിച്ചു നീട്ടിയല്ലോ എന്ന സന്ദേഹമുണ്ട്...
    ഇക്കഥ നല്ല ഒതുക്കത്തിൽ പറയാമായിരുന്നൂ...കേട്ടൊ

    ReplyDelete
  14. വായിച്ചു...അഭിനന്ദനങ്ങള്‍.

    ReplyDelete
  15. എഴുതുക ഇനിയും...

    ReplyDelete
  16. അല്പം കട്ടികൂട്ടി, മനസിലാക്കാന്‍ വിഷമമുള്ള രീതിയില്‍ എഴുതിയ ഒരു പൈങ്കിളി കഥയായി മാത്രമേ എനിക്ക് തോന്നിയുള്ളൂ എന്ന് ദുഖത്തോടെ പറയേണ്ടിയിരിക്കുന്നു..
    എങ്ങനെയെക്കൊയോ എന്തൊക്കെയോ എഴുതി പിടിപ്പിച്ചിരിക്കുന്നു...നിലവാരം തീരെയില്ല...

    ആദ്യ വാചകത്തില്‍ തുടങ്ങി കുറെയധികം സ്ഥലങ്ങളില്‍ വരിയുടെ അവസാനത്തെ വാക്ക് അടുത്ത വരിയില്‍ ആവര്‍ത്തിച്ചിരിക്കുന്നു..."മഴ നനഞ്ഞ പ്രകൃതിയുടെ നനുത്ത നനുത്ത മുഖം" ഇവിടെ 'നനുത്ത' ആവര്‍ത്തിച്ചിരിക്കുന്നു.. ഇങ്ങനെ ഒരുപാട് വരികള്‍ ഉണ്ട്.. എഡിറ്റിംഗ്-ല്‍ വന്ന തകരാര്‍ ആകാനാണ് സാധ്യത.

    "ഞാന്‍ കാള്‍ സ്വിച് ഒഫാക്കി." എന്നല്ല, "ഫോണ്‍ സ്വിച്ച് ഓഫാക്കി" എന്നാണു വേണ്ടത്.
    "അവളെ വിവാഹം കഴിഞ്ഞതാണല്ലോ" എന്നല്ല "അവളുടെ വിവാഹം കഴിഞ്ഞതാണല്ലോ" എന്നല്ലേ വേണ്ടത്?
    "അടുത്താണല്ലോ അവര്‍ വിദേസം വിട്ട് നാട്ടിലെത്തിയത്. " എന്നല്ല, "അടുത്തയിടയാണല്ലോ/ഈയടുത്താണല്ലോ അവര്‍ വിദേശം വിട്ട് നാട്ടിലെത്തിയത് " എന്നല്ലേ വേണ്ടത് ?

    അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക..

    ReplyDelete
  17. “നീ വല്ലാതെ ക്ഷീണിച്ചു. നിന്റെ ഇരുണ്ടു പോയ കണ്‍തടങ്ങള്‍ കാണുമ്പോള്‍ എന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ട്‌. നീ എന്തിനാണ് അവളുടെ കൂടെ പോകുന്നത്. നിനക്ക് അവളോടുള്ള ഇഷ്ട്ടം കൊണ്ടാണോ..?
    അതെനിക്ക് ചോദിക്കാന്‍ അവകാശമില്ല.. ഞാനും അവളും നിനക്ക് ഒരു പോലെ..എങ്കിലും ചില നിമിഷങ്ങളില്‍ ഞാന്‍ അതെല്ലാം മറന്നു പോകും."

    അവകാശപ്പെടാന്‍ കഴിയാത്ത, മനസ്സുകൊണ്ട് അവകാശം സ്ഥാപിച്ചുപോകുന്ന ഒരു മൌന (?)പ്രണയ ഗാഥ.
    ഒന്നിനെയും തള്ളാനോ കൊള്ളാനോ കഴിയാത്ത
    നിസ്സഹായാവസ്ഥയില്‍ നായകനും.

    എഴുത്തിന്‍റെ ഒഴുക്കും ഭംഗിയും വായാനാ സുഖം
    നല്‍കുന്നുവെങ്കിലും,എഡിറ്റിങ്ങിന്റെ അഭാവം നിഴലിക്കുന്നു.
    എങ്കിലും വായന വിരസമാകുന്നില്ലതന്നെ.

    സാബിബാവയുടെ എഴുത്ത് കൂടുതല്‍ ഞാന്‍ വായിച്ചിട്ടില്ല.
    എഴുതാന്‍ കഴിയുന്ന ഭാവബോധമുള്ള എഴ്ത്തിന്നുടമയായി
    ഞാന്‍ ഈ എഴുത്തു കാരിയെ കാണുന്നൂ.

    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    ReplyDelete
  18. വായിച്ചിട്ട് മനസ്സില്‍ തട്ടാത്ത ഒറ്റു കഥ... ആ പ്രണയത്തെ അംഗീകരിക്കാന്‍ കഴിയാത്തത്കൊണ്ടാവാം.

    പറയാന്‍ ഞാന്‍ ആളാണോ എന്നറിയില്ല, എന്നാലും പറയാം. എഴുതിയത് ഒരുപാട് പ്രാവശ്യം വായിച്ചുനോക്കുക. അതിന്റെ ഗുണം ഒന്ന് അക്ഷരതെറ്റുകള്‍ തിരുത്താം, രണ്ട് കഥയില്‍ ലിങ്ക് ആകാത്ത സിറ്റുവേഷനുകളെ ലിങ്ക് ചെയ്യിക്കാം. ഉദാഹരണത്തിന് സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ഫോണ്‍ ക്ലൈമാക്സില്‍ റിംഗ് ചെയ്യുന്നു.

    എഴുതാനുള്ള കഴിവ് നല്ലോണം ഉണ്ട്, അത് വരികളില്‍ കാണാം... സമയമെടുത്ത് നല്ല ഉഷാറായി എഴുതുക.

    ReplyDelete
  19. ഒരു അവ്യക്തത നിഴലിക്കുന്നു എങ്കിലും കൊള്ളാം

    ReplyDelete
  20. വിമര്‍ശനത്തിനു ഞാന്‍ ആളല്ല എങ്കിലും കൊള്ളാം

    ReplyDelete
  21. കഥാ നായികയുടെ മനോവ്യവഹാരങ്ങളിലൂടെ, അപക്വവും ഏകപക്ഷീയവുമായ പ്രണയത്തെ, പ്രണയാര്‍ദ്ര മനസ്സിന്റെ മോഹാവേശങ്ങളെ തന്മയത്വത്തോടെ അനുവാചകരിലേക്ക് പകരാന്‍ എഴുത്ത് കാരിക്ക് കഴിഞ്ഞിട്ടുണ്ട്.

    >>>>> മനസ്സില്‍ ഉരുത്തിരിയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ പാടുപെടുന്നത് കണ്ടിട്ടാകണം മകളുടെ ഉപദേശം. "അമ്മയെന്തിനാ ആലോചിച്ച് തല പുണ്ണാക്കുന്നത്. അവന്‍ അമ്മയുടെ ആരാ..? വെറും ഫ്രെണ്ട് പിന്നെ എന്തിനീ പരവേശം.. ”<<<< ഈ വരികളിലൂടെ അമ്മയുടെ വികല ചിന്തകള്‍ക്കും മനസ്സിന്‍റെ അപഥ സഞ്ചാരത്തിനും തെല്ലു നിസ്സംഗതയോടെ പ്രതികരിക്കുന്ന മകള്‍ പ്രതീകവല്‍ക്കരിക്കുന്നത് ആധുനിക കുടുംബ വ്യവസ്ഥയുടെ ഘടനക്ക് ഇത്തരം ബന്ധങ്ങള്‍ കോട്ടം വരുത്തുന്നില്ല എന്ന സാമാന്യ വല്‍ക്കരണത്തെയാണ്‌.

    ഇത് എത്രത്തോളം നമ്മുടെ ചുറ്റുപാടില്‍ സ്വാഭാവികമാണ് എന്നതില്‍ സംശയം ഉണ്ടെങ്കിലും പാശ്ചാത്യ നാടുകളില്‍ ഇതൊക്കെ സാര്‍വത്രികം. നാം നടന്നടുക്കുന്നതും അങ്ങോട്ട്‌ തന്നെ എന്നതിനാല്‍ ഇവിടെ സാബി ബാവ വരച്ച ചിത്രങ്ങള്‍ ഏറെക്കുറെ നമ്മുടെ പരിസരത്തെ തന്നെയാണ്.

    ചില അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ട്. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  22. സാബീ നന്നായി എഴുതി എഴുത്തില്‍ സാബിക്കുള്ള കഴിവ് അഭിനന്ദിക്കാതെ വയ്യ,
    പ്രണയവും,വേദനയും,രതിയും,വൃക്ഷവും,കാടും,മൃഗങ്ങള്‍ വരേ കഥാ പാത്രങ്ങലാകുന്ന സാബിയുടെ കഥകള്‍ ഒരു പുസ്തകമാക്കി ഇറക്കാന്‍ ഞാന്‍ താല്പര്യ പ്പെടുന്നു തയ്യാറാണെങ്കില്‍ മെയില്‍ വഴി അറിയിക്കുമല്ലോ..സ്നേഹത്തോടെ ചന്ത്രന്‍ നായര്‍

    ReplyDelete
  23. പല രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾ വന്നു…
    പ്രണയകഥകൾക്ക് ചില രീതികളും ചിട്ടങ്ങളൊക്കെ ഉണ്ടാകണം എന്നഭിപ്രായമില്ല. കടുപ്പം കൂടിയ ഇമോഷനുകളാണ് കൂടുതലും പ്രണയ കഥകളിൽ സൃഷ്ടിക്കാറുള്ളത്… സാബിക്ക് എഴുതാനുള്ള കഴിവുണ്ട്. വിഷയം ഒന്ന് കൂടി ഒതുക്കി പറഞ്ഞാൽ വൃത്തിയാകും. വായനാ സുഖം ലഭിക്കുന്നില്ല എന്ന് അഭിപ്രായങ്ങൾ പോസിറ്റീവായി എടുക്കുക. പോസ്റ്റുന്നതിന് മുമ്പ് ഒന്ന് രണ്ട് തവണ മനസ്സിരുത്തി വായിച്ചാൽ വാക്കുകളുടെ ഒഴുക്ക് ശരിയാക്കി എടുക്കാം.

    കൂടാതെ, നല്ല സന്ദേശങ്ങൾ വായനക്കാർക്ക് നൽകുന്ന കഥകൾ പ്രാഥമ്യമാക്കുക. അങ്ങിനെ ആകുമ്പോൾ വായനക്കാരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയും ഒരു നന്മയെ പ്രോത്സാഹിപ്പിച്ചതിന്റെ പുണ്യവും ലഭിക്കും.

    ആശംസകൾ..

    ReplyDelete
  24. ചില അവ്യക്തതകള്‍ ചിലയിടത്ത്. ചില സ്ഥലങ്ങളില്‍ നല്ല ഒഴുക്ക്...
    കഥകള്‍ തുടരട്ടെ..

    ReplyDelete
  25. പേര് വായിച്ചപ്പോള്‍ ഞാന്‍ കരുതി അഴകിയ രാവണനിലെ ശ്രീനി വാസന്റെ കഥാ പാത്രമായ കെ പി അംബുജാക്ഷന്റെ പൈങ്കിളി നോവല്‍ ആയിരിക്കുമെന്ന് !! :)

    ReplyDelete
  26. ഈ കഥയും നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  27. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന തലക്കെട്ട്‌ കണ്ടപ്പോള്‍, അഴകിയ രാവണനും, ശ്രീനിവാസനുമാണ് ഓര്‍മ വന്നത്...
    നന്നായി...

    ReplyDelete
  28. വായിച്ചു, കഥ ഇഷ്ട്ടായി...!
    കഥാപാത്രങ്ങളുടെ ചിന്തകള്‍ക്ക് ഇത്രക്കും ആഴം വേണ്ടായിരുന്നെന്നു തോന്നി.
    ഇനിയുമെഴുതുക, ആശംസകള്‍....

    ReplyDelete
  29. ഇനിയും ഒതുക്കാമായിരുന്നുവെന്ന് തോന്നുന്നു.

    ReplyDelete
  30. കഥാതന്തു കൊള്ളാമെങ്കിലും എന്തൊക്കെയോ അപാകതകള്‍ അനുഭവപ്പെടുന്നു സാബീ... സാബിയുടെ നല്ല രചനകള്‍ വായിച്ചിട്ടുള്ളതിനാലാവാം ഈ കഥ ഒട്ടും മികച്ചതായില്ല എന്ന് പറയേണ്ടി വരുന്നത്.
    ബാബു എന്ന മാഷിനു ബാല്യപ്രായത്തില്‍ ഉള്ള ഒരു കുട്ടിയോട് പ്രണയം തോന്നുമോ...? (ആ പ്രണയം കൌമാരത്തില്‍ ആവാമായിരുന്നു)
    ബാല്യത്തില്‍ മാഷുമാരോട് തോന്നുന്നത് ആരാധനയും ബഹുമാനവുമല്ലേ, പ്രണയം അല്ലല്ലോ...തിരിച്ചു മാഷിനും ആ പ്രായത്തിലുള്ള കുട്ടിയോട് വാത്സല്യം അല്ലേ ഉണ്ടാവുക?

    ReplyDelete
  31. വായിച്ചു, മകള്‍ അമ്മയെ ഉപദേശിക്കുന്നിടത്ത് നായിക വളരെ അപക്വയായിട്ടു അനുഭവപ്പെടുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  32. എഴുതുക ...വീണ്ടും ..വീണ്ടും ..

    ReplyDelete
  33. സാബിയുടെ മുന്‍പത്തെ മികച്ച രചനകളോട് താരതമ്മ്യം ചെയ്യാതെ വായിക്കുമ്പോള്‍ നല്ല ഒരു കഥ തന്നെ.

    ReplyDelete
  34. എനിക്ക് അത്രക്കങ്ങ് പിടിച്ചില്ല.

    ReplyDelete
  35. കഥയിലെ ഉള്ളടക്കം വളരെ വ്യക്തമാണ്‌. പ്രണയവും അനുരാഗങ്ങളും കഥയാകുമ്പോൾ അൽപ്പം നീട്ടിപ്പറച്ചിൽ വേണ്ടിവരും. അറിയാതെ വരുന്ന അക്ഷരതെറ്റുകളും, ചില പ്രയോഗങ്ങളും ഒന്നുരണ്ടു തവണ വായിച്ചാൽ തിരുത്താവുന്നതേയൊള്ളു.....
    ആഴ്ചയിലൊരിക്കൽ ഇതുപോലുള്ള കഥകളെഴുതാൻ സാബി കുറച്ച് സമയം മാറ്റിവെക്കുന്നുണ്ടാകും....

    ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ!
    എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  36. കഥകള്‍..കഥകള്‍..കഥകള്‍..ഇഷ്ടം പോലെ
    കഥകളുടെ സ്റ്റോക്കുണ്ടല്ലോ..ചിറകൊടിഞ്ഞ കിനാവുക
    ളൊക്കെ വല്യ ടൈറ്റിലാണ്..അടുത്ത കഥക്കൊരു
    അഡ്വാന്‍സ്ഡ് ടൈറ്റില്‍ എന്റെ വക..“മിഴിനീര്‍ത്തുള്ളീകള്‍
    പറയാതിരുന്നത് “.

    ReplyDelete
  37. പ്രണയത്തിന്റെ വികല (വഴിവിട്ട) സങ്കൽ‌പ്പങ്ങൾ - അതൊരു നല്ല വിഷയമാണ്, നല്ല ശ്രമമാണ് ഈ കഥ. പക്ഷേ വേണ്ടത്ര വായനാസുഖമില്ല സാബി. കുറച്ചു കൂടീ ശ്രദ്ധിക്കുമല്ലോ!

    ReplyDelete
  38. സാബീ കഥയെ പറ്റി പറയാൻ ഞാൻ ആളല്ലെങ്കിലും .. സാബിയിൽ നല്ലൊരു കഥാകാരിയുണ്ട്. പക്ഷെ അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ പറ്റിയില്ല . ഈ കഥകുറച്ചു കൂടി ആവൃത്തി വായിച്ചിരുന്നുവെങ്കിൽ മഹേഷ് സർ പറഞ്ഞപോലെ ഒത്തിരി വാക്കുകളെ ഒതുക്കത്തഓടെ പറഞ്ഞു കൊണ്ട് കഥയെ ഒന്നു കൂടി സുന്ദരമാക്കാമായിരുന്നു. അവനെ കുറിച്ചുള്ള ചിന്തകളും ബാബു സാറിന്റെ വാക്കുകളും വർണ്ണനകളും വല്ലാതെ വിസ്തരിച്ച പോലെ കുറഞ്ഞവരികളല്ലെ വായനക്കും മറ്റെന്തിനും മാറ്റുകൂട്ടുക.. ഇനിയും എഴുതുക എല്ലാവിധ ആശംസകളും..

    ReplyDelete
  39. സാബീ..നല്ല ഒരു പ്രണയകഥ..പക്ഷെ, പറഞ്ഞ രീതിയിൽ ഒരുപാട് അപാകതകൾ വന്നു എന്നു മാത്രം..കുഞ്ഞൂസ് പറഞ്ഞത് പോലെ ബാല്യപ്രണയം എന്ന് പറഞ്ഞിടത്ത് തന്നെ ന്യുനതയുണ്ട്...ഈ കഥ ഒന്നുകുടി പുനർ അവതരണം ചെയ്തുകൂടെ..ചിലപ്പോൾ വളരെ മനോഹരമാക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും...ആശംസകൾ

    ReplyDelete