Thursday, March 17, 2011

വേര്‍പാട്


അന്നൊരു പുലരിയില്‍,
വേദനകള്‍ തളം കെട്ടി നിന്ന
മൂകത വിഴുങ്ങിയ അന്തരീക്ഷം.
മരണമെന്ന നഗ്ന സത്യം പുല്‍കി നീ
കൂട്ടായി ഞാനില്ലിരിക്കാനെങ്കിലും...
നിന്‍ നിഴല്‍ കൂടെ നിലത്തിരുന്നു.
ഹര്‍ഷ ബാഷ്പങ്ങള്‍ കീഴടക്കിയെത്രയോ മിഴികള്‍
അന്ന് നിന്‍ മുഖദര്‍ശനം കൊതിപ്പൂ
നിസ്സഹായതയുടെ കിരീടമണിയിച്ച്
എന്റെ മോഹങ്ങളും ആവശ്യങ്ങളും നിന്നൊപ്പം മണ്ണില്‍ ഒളിഞ്ഞു പോയ്‌.
കാലം അതിന്‍റെ വിറങ്ങലിച്ച കൈകളാല്‍
എന്നില്‍ കുത്തിയിറക്കുന്ന കോമ്പല്ലുകള്‍,
വേദനയുടെ...
ഒറ്റപെടലിന്റെ...
നിസ്സഹായതയുടെ...
നീയോ ഒന്നുമറിയാതെ ചുടലയിലൊരു സുഖ നിദ്ര.
ഓര്‍മ്മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍
എന്റെ ഉയര്‍ച്ചകള്‍ കണ്ട് നിന്ന് നീ
അഭിമാനത്തോടെ ചൊല്ലി ഇവളെന്‍ രക്ത ബിന്ദുവെന്ന്.
അന്ന് തന്നൊരാ നിന്‍ വിയര്‍പ്പിന്‍ഫലം
ഇന്നെന്റെ ജീവിതം സമ്പുര്‍ണ്ണമായ്.
എങ്കിലും...,
എന്‍ ഹൃത്തടത്തില്‍ പൊട്ടുന്നു നിന്നോര്‍മ്മകള്‍
ചില്ല് ഗോളങ്ങള്‍ പോലെ...
കാല ചക്രമെന്നില്‍ തീര്‍ത്ത മാറ്റങ്ങളില്‍
ആര്‍ത്തിയോടെ കഴുകന്‍ കണ്ണുകള്‍
എനിക്ക് ചുറ്റും.
നീ പഠിപ്പിച്ച പാഠങ്ങളുണ്ടെന്‍ ഹൃത്തില്‍
എങ്കിലും...
ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍..
ഓര്‍മ്മകള്‍ സമ്മാനിക്കും വേദനകള്‍
തീരില്ലൊരിക്കലു മെന്നറിയാമെങ്കിലും
എന്‍ മനോ മുകുരങ്ങളില്‍ തെളിയുന്നു
എന്നും നീ പൂര്‍ണ്ണ ചന്ദ്രനെ പോല്‍...
നീയുണ്ടെന്‍ കൂടെ എന്ന് സ്വയം ആശ്വസിച്ചു ഞാനും
നീ കാണിച്ചോരാ
വീഥികള്‍ കീഴടക്കുന്നു..
പതിയെ, പതിയെ...

60 comments:

  1. കവിതയുടെ വീഥികള്‍ കീഴടക്കുക..
    പതിയെ..പതിയെ..
    ആശംസകള്‍.

    ReplyDelete
  2. കവിത കൊള്ളാട്ടോ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കടപ്പാട് തീരാത്ത മനസ്സുമായി
    അല്ലെ ? ഇതും ഒരു സമര്‍പ്പണം
    ഒരല്പം മനശാന്തിയും ഓര്‍മയും
    തണുത്ത കുളിര്‍കാറ്റു ആയി
    എന്നും..കാലം എത്ര കഴിഞ്ഞാലും
    കാണിച്ചു തന്ന വഴികള്‍ എന്നും
    കൂട്ട് ആയിരിക്കട്ടെ ....

    ReplyDelete
  5. വിരഹം മണക്കുന്ന വരികള്‍.ഞാന്‍ പോണു സാബീ...

    ReplyDelete
  6. എങ്കിലും...
    ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
    ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍..

    ഈ വരികള്‍ നെഞ്ചില്‍ കൊണ്ടു

    ReplyDelete
  7. ഓര്‍മ്മകളില്‍ എന്നും നൊമ്പരങ്ങളെ ഉള്ളൂ ..
    വരികള്‍ നന്നായി...

    ReplyDelete
  8. ഓര്‍മ്മകള്‍ തരുന്നത് വേദനമാത്രം....!

    ReplyDelete
  9. നീ പഠിപ്പിച്ച പാഠങ്ങളുണ്ടെന്‍ ഹൃത്തില്‍
    എങ്കിലും...
    ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
    ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍..
    nallayezhutthukal....

    ReplyDelete
  10. ഈ വരികൾ ഇഷ്ടപ്പെട്ടു.
    "ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
    ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍.."

    ഈ കവിതയ്ക്ക്‌ വേർപാട്‌ എന്നു പറയാമോ?
    ഇതിൽ കൂട്ടുവരുന്ന കാര്യമല്ലേ മുഴുവനും പറയുന്നത്‌ ? :)

    ഒന്നും തോന്നരുത്‌. ഒരു പൊരുത്തക്കേട്‌ ഈ വരിയിൽ കണ്ടു.
    "കാലം അതിന്‍റെ വിറങ്ങലിച്ച കൈകളാല്‍
    എന്നില്‍ കുത്തിയിറക്കുന്ന കോമ്പല്ലുകള്‍,"

    കൈകളിൽ കോമ്പല്ലുകൾ എങ്ങനെ എന്ന ചോദ്യം വരും..

    മറ്റൊന്ന്..
    "ഓര്‍മ്മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍
    എന്റെ ഉയര്‍ച്ചകള്‍ കണ്ട് നിന്ന് നീ"

    ഇവിടെ പുസ്തകത്താളുകൾ മറിയുമ്പോൾ, ഉയർച്ച കാണുന്നതുമായുള്ള ബന്ധം മനസ്സിലായില്ല :(

    ശ്രദ്ധിക്കുമല്ലോ.
    ആശംസകൾ.

    ReplyDelete
  11. അതെ എന്‍റെ എല്ലാ സന്തോഷങ്ങളെയും മോഹങ്ങളെയും പാതി വഴിയിലിട്ടു മരണത്തിലേക്ക് പോയ എന്‍റെ പിതാവിന്‍റെ വേര്പാടാണ് ഞാന്‍ എഴുതിയത് അതിന് വേര്‍പാട് എന്നുതന്നെയാണ് ഉചിതം .

    (അന്നൊരു പുലരിയില്‍,
    വേദനകള്‍ തളം കെട്ടി നിന്ന
    മൂകത വിഴുങ്ങിയ അന്തരീക്ഷം.
    മരണമെന്ന നഗ്ന സത്യം പുല്‍കി നീ
    കൂട്ടായി ഞാനില്ലിരിക്കാനെങ്കിലും...
    നിന്‍ നിഴല്‍ കൂടെ നിലത്തിരുന്നു.
    ഹര്‍ഷ ബാഷ്പങ്ങള്‍ കീഴടക്കിയെത്രയോ മിഴികള്‍
    അന്ന് നിന്‍ മുഖദര്‍ശനം കൊതിപ്പൂ
    നിസ്സഹായതയുടെ കിരീടമണിയിച്ച്
    എന്റെ മോഹങ്ങളും ആവശ്യങ്ങളും നിന്നൊപ്പം മണ്ണില്‍ ഒളിഞ്ഞു പോയ്‌.) താങ്കള്‍ ഈ വരികള്‍ വായിക്കുക ശരിക്ക്

    കാലം വരുത്തിയ മാറ്റങ്ങളില്‍ ഞാന്‍ അനുഭവിച്ച വേദനകളാണ് താങ്കള്‍ പറഞ്ഞ വരികളില്‍ ഉള്ളത്
    പിന്നെ ഓര്‍മതന്‍ പുസ്തക ത്താളുകള്‍ മറിയുമ്പോള്‍ എന്ന് ദേശിച്ചത് മരണപ്പെടും മുന്‍പ് എന്‍റെ ഉയര്ച്ചകളില്‍ സന്തോഷിച്ച് എന്‍റെ കുട്ടിയാണ് ഇവള്‍ എന്ന് പറഞ്ഞ് അഭിമാനിച്ച പിതാവിനെ കുറിച്ചാണ് . ഇതില്‍ കൂടുതല്‍ തിരുത്തുകള്‍ അറിയില്ല. ഞാന്‍ വലിയ എഴുത്തുകാരിയല്ല എന്‍റെ മനസ്സില്‍ വരുന്നവ എഴുതുന്നു. അതില്‍ പറയാന്‍ കഴിയാത്ത അത്ര ഞാന്‍ സന്തോഷിക്കുന്നു.
    വിമര്‍ശനം സ്വീകരിച്ചു കൊണ്ട് ..

    അഭിപ്രായം തന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി

    ReplyDelete
  12. nannayirikkunnu. sarva bhavukangalum

    Sathyanarayanan

    ReplyDelete
  13. നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും നമ്മെ പിരിയുമ്പോള്‍ ആ വേര്‍പാട് നമുക്ക് തരുന്നത് ഒരിക്കലും മരിക്കാത്ത ഹൃദയമുറിവുകളാണ്.കവിത നന്നായിരിക്കുന്നു...ഭാവുകങ്ങള്‍

    ReplyDelete
  14. ഉപ്പയെപ്പറ്റിയുള്ള എണ്റ്റെ ഓര്‍മ്മകള്‍ തുച്ഛം. എനിക്കന്ന്‌ വെറും 5 വയസ്സ്‌... പിന്നെ ഉമ്മയായിരുന്നു എല്ലാം. ഉമ്മയും ഇന്നു ഓര്‍മ്മ മാത്രം. പക്ഷെ ഉമ്മയെപ്പറ്റി എനിക്ക്‌ ഇങ്ങനെയൊരു കവിതയെഴുതാന്‍ ആവുന്നില്ലല്ലൊ.

    ReplyDelete
  15. കാലം അതിന്‍റെ വിറങ്ങലിച്ച കൈകളാല്‍
    എന്നില്‍ കുത്തിയിറക്കുന്ന കോമ്പല്ലുകള്‍,
    വേദനയുടെ...
    ഒറ്റപെടലിന്റെ...
    നിസ്സഹായതയുടെ...
    നീയോ ഒന്നുമറിയാതെ ചുടലയിലൊരു സുഖ നിദ്ര.
    കൊള്ളാം സാബീ..

    ReplyDelete
  16. ആശംസകൾ...........

    ReplyDelete
  17. കവിത നന്നായിട്ടുണ്ട്.
    ആശംസകള്‍.

    ReplyDelete
  18. നന്നായി ...കെട്ടൊ...
    ഒറ്റപ്പെടലിന്റെ വേദന ....

    ആശംസകള്‍ ....

    ReplyDelete
  19. ശ്രദ്ധേയമായ വരികൾ..
    നന്നായി..എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  20. ചില വേർപ്പാടുകൾ എപ്പോഴും അലോസരങ്ങളുണ്ടാക്കും......
    വേർപ്പാടിന്റെ പൂർണ്ണമായ വികാരങ്ങൾ കവിതയിൽ കാണുന്നു...

    എല്ലാ ആശംസകളും!

    ReplyDelete
  21. ഇഷ്ടപ്പെട്ടു

    ReplyDelete
  22. “എന്റെ മോഹങ്ങളും ആവശ്യങ്ങളും നിന്നൊപ്പം മണ്ണില്‍ ഒളിഞ്ഞു പോയ്‌.“

    ദു:ഖസാന്ദ്രമാക്കാൻ സങ്കീർണ്ണതകളൊന്നുമില്ലാത്ത ഈ വരികൾ മാത്രം മതി! മാതാ പിതക്കളുടെ വേർപാട് അവർ ഏർപെടും മുമ്പ് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. എല്ലാവർക്കും അങ്ങനെയാണോ എന്നറിയില്ല!

    ReplyDelete
    Replies
    1. it is true since my father expired in last month. Before that I think that I have to die 1st since I can't accept the death of my father, But now I can realise that we have to face everything in life

      Delete
  23. Seriously into poetry? Great. Good expressions of loss and pain..

    ReplyDelete
  24. സാബി ഉപ്പാനെപ്പറ്റി എഴുതിയ ഒരു കവിത പണ്ടൊരിക്കല്‍ വായിച്ചയോര്‍മ്മയുണ്ട്. അവസാനത്തെ കമന്റിലെ സാബിയുടെ വിശദീകരണം എന്നെ ഏറെ സഹായിച്ചു.കാരണം എനിക്കു കവിത വഴങ്ങാത്ത കാര്യം സാബിക്കറിയാമല്ലോ?.ആശംസകള്‍!

    ReplyDelete
  25. അങ്ങനെ കവിതയുടെ കൊടിമുടിയും കീഴടക്കി....ആശംസകള്‍....

    ReplyDelete
  26. കവിത നന്നായിട്ടുണ്ട്..വേര്‍പാടിന്റെ വേദനകള്‍ വരികളിലൂടെ
    പ്രവഹിച്ചിട്ടുണ്ട്..സമര്‍പ്പണം : പിതാവിന് എന്ന് എഴുതേണ്ടതായിരുന്നു.

    ReplyDelete
  27. കാല ചക്രമെന്നില്‍ തീര്‍ത്ത മാറ്റങ്ങളില്‍
    ആര്‍ത്തിയോടെ കഴുകന്‍ കണ്ണുകള്‍
    എനിക്ക് ചുറ്റും.
    നീ പഠിപ്പിച്ച പാഠങ്ങളുണ്ടെന്‍ ഹൃത്തില്‍
    എങ്കിലും...

    അതുശരി,പിതാവിനെയാണോ ഇവിടെ നീ നീ എന്ന് കൂടെക്കൂടെ വിശേഷിച്ചത്..?

    ReplyDelete
  28. ശരിയാണ്...സാബി

    ‘ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
    ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍..‘

    ReplyDelete
  29. ഓര്‍മകള്‍ക് മരണമില്ല. കഥയിലും കവിതയിലും മരിച്ചവര്‍ പുനര്‍ജനിക്കുന്നു. പലതും നഷ്ടപെടുമ്പോള്‍ അതിന്റെ നിലയും വിലയും കൂടുന്നത് ഒരു ജീവിത സത്യം.

    ആശംസകള്‍!

    ReplyDelete
  30. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  31. മരണം മണക്കുന്ന കവിത.

    ReplyDelete
  32. പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വികാരങ്ങൾ കവിതയിൽ നിറയുന്നുണ്ട് സാബി.

    ReplyDelete
  33. വിരഹത്തിന്റെ വേദനയൂറുന്ന നല്ല കവിത.

    ReplyDelete
  34. നല്ല കവിത.

    ഒരു കുഞ്ഞു പോസ്റ്റ്‌ ....വന്ന് നോക്കൂല്ലേ....?
    വൃഥാ സ്വപ്നങ്ങള്‍
    http://leelamchandran.blogspot.com/

    ReplyDelete
  35. വേര്‍പാടിന്റെ വേദന വിങ്ങുന്നുണ്ട് വരികളില്‍. ആശംസകള്‍ ...

    ReplyDelete
  36. നല്ല വരികൾ.. ആശംസകൾ ഇനിയും എഴുതുക സാബിക്കു നന്നായി എഴുതാൻ കഴിയും ...

    ReplyDelete
  37. ഞാന്‍ ഒന്ന് ധൈര്യത്തോടെ വിളിക്കുന്നു മഹാ കവിയത്രി സാബി ബാവ

    കൊള്ളം നന്നായിട്ടുണ്ട്

    ReplyDelete
  38. മനസ്സിനെ ആര്‍ദ്രമാക്കുന്ന ഓര്‍മ്മകള്‍ കവിതയായപ്പോള്‍ കവിതയുടെ വൃത്തത്തിനപ്പുറം വായന ഹൃദയത്തില്‍ തൊട്ട ഒരു വേര്‍പാടിന്റെ വിങ്ങലായി തീര്‍ന്നു. സമാനമായ വേര്‍പാടിന്റെ നോവുന്ന ഓര്‍മ്മകള്‍ എല്ലാവരിലും ഉണ്ടാകും. ആശംസകളോടെ.

    ReplyDelete
  39. കഥ നന്നയി എഴുതിയാൽ മതി അതാണു സാബിക്കു ചേരുന്നതു .പിതവിന്റെ ഓർമയിൽ വളർന്നതാണു എന്നു പറഞ്ഞു ഈ ഇതുപോലെ വികസിപ്പിച്ചു നല്ല ഒരു ഓർമ്മകുറിപ്പാക്കാമായിരുന്നു .
    ഇതു എന്താണ്..?ചുടലയിലൊരു സുഖ നിദ്ര. അതിനു കഴിയുമോ..? കവിതയാണങ്കിലും കഥയാണങ്കിലും വാക്കുകൾ കൃത്രിമം ആകരുതു

    ReplyDelete
  40. ഓര്‍മ്മകള്‍ സമ്മാനിക്കും വേദനകള്‍
    തീരില്ലൊരിക്കലു മെന്നറിയാമെങ്കിലും

    Best wishes

    ReplyDelete
  41. സാബീ...കവിത കൊള്ളാം...എങ്കിലും ഇതിൽ കവിതാംശം കുറവാണ്..“കൃത്രിമം“ ഒഴിവാക്കുക.കഥാകാരിയായതു കൊണ്ടാവാം.‘എനിക്ക്‘ നീ, നിന്നെ,തുടങ്ങിയ വാക്കുകൾ കുറേയേറെ ഉപയോഗിച്ചിരിക്കുന്നൂ..കവിതയിൽ അതൊക്കെ ഒഴിവാക്കുക...എല്ലാ ഭാവുകങ്ങളും

    ReplyDelete
  42. http://ienjoylifeingod.blogspot.com/
    ആദ്യമായാണ്‍ ഇവിടെ കൂട്ടു കൂടാമോ..?

    ReplyDelete
  43. വരികളില്‍ വാക്കുകളുടെ ഒഴുക്ക് തടസ്സമില്ലാതെ പാരായണാ സുഖം നല്‍കുന്നു ഈ കവിത.

    വിഷയത്തിലേക്ക് കടക്കുന്നില്ല
    ആശംസകള്‍.

    ReplyDelete
  44. anubhavangalude theechoolayil urukumbol enthu parayanamennu ennenikkariyilla......

    ReplyDelete
  45. എന്‍ ഹൃത്തടത്തില്‍ പൊട്ടുന്നു നിന്നോര്‍മ്മകള്‍
    നനുത്ത മഞ്ഞുകണങ്ങള്‍ പോലെ....

    വേര്‍പാട് ഒരു വല്ലാത്ത വേദന തന്നെ അല്ലെ?

    ReplyDelete
  46. മരണം ഒരു അനിവാര്യതയാണ്
    ഓര്‍മ്മകള്‍ അതിന്‍ മേല്‍ വേദനയും ...

    മനസ്സിന്റെ മണമുള്ള വരികള്‍ ....
    ഇനിയും എഴുതുക.. ആശംസകളോടെ

    ReplyDelete
  47. മരണം ഒരു അനിവാര്യതയാണ്
    ഓര്‍മ്മകള്‍ അതിന്‍ മേല്‍ വേദനയും ...

    മനസ്സിന്റെ മണമുള്ള വരികള്‍ ....
    ഇനിയും എഴുതുക.. ആശംസകളോടെ

    ReplyDelete
  48. മനോഹരമായിരിക്കുന്നു..

    ReplyDelete
  49. കവിത വായിച്ചു.. അതിമനോഹരമായിരിക്കുന്നു..........................

    ReplyDelete