Friday, March 11, 2011

ചെമ്പകപ്പൂക്കള്‍

നേരം പുലരുന്നതെ ഉള്ളൂ..
കൂട്ടില്‍ നിന്നും പുറത്തേക്ക് ചാടാന്‍ വെമ്പുന്ന കോഴിക്കുഞ്ഞുങ്ങള്‍. അമ്മയുടെ അകിടിലേക്ക് കെട്ടഴിച്ചു വിടാത്ത അമ്മിണി പശുവിന്റെ കരച്ചില്‍.
കൊത്തി ചെറുതാക്കിയ വിറകു കൊള്ളി അടുപ്പില്‍ തിരുകി. തണുപ്പുകാരണം കത്തിപ്പിടിക്കാന്‍ അല്പം പാടുപെട്ടു. അമ്മ എഴുന്നേറ്റ്‌ വരുമ്പോഴേക്കും ചായ ഉണ്ടാക്കണം. അതിന് മുമ്പേ പശുവിനെ കറക്കണം. ചെരിച്ചു കെട്ടിയ ഇറയില്‍ തിരുകി വെച്ച കുഞ്ഞു കണ്ണാടിയെടുത്ത് മുഖത്തിനു നേരെ നീട്ടി. മുടി ചീകിയൊതുക്കി മുറ്റത്തെ ചെമ്പകത്തിന്‍ ചുവട്ടിലെത്തി. കാക്ക നേരത്തേ തന്നേ വിരുന്ന് വിളിക്കുന്നുണ്ട്.

പൂത്തു നില്‍ക്കുന്ന ചെമ്പകത്തിന്റെ സുഗന്ധം സിരകളില്‍ പടരുന്നു. ഇവള്‍ക്കെന്റെ ആരുഷിയുടെ പ്രായമാ. അമ്മ അവളെ പ്രസവിച്ച അന്ന് കിഴക്കേതിലെ റസിയതാത്തയാണ് ചെമ്പക തൈ തന്നത്. കുഴി കുത്തി തന്ന് റസിയതാത്ത പറഞ്ഞു
“നിന്റെ കൈകൊണ്ട് അതങ്ങ് നട്ടാള് മോളെ”
ആരുഷിയുടെ ജനന ദിവസമാണ് ചെമ്പകവും ഞങ്ങളില്‍ ഒരാളായി മാറിയത്.
വിരുന്നു വിളിച്ച കാക്ക കൊത്തി താഴെയിട്ട ഒരു ചെമ്പക പൂവിന്റെ ഇതള്‍ കയ്യിലെടുത്തു വാസനിച്ചു. എന്റെ ആരുഷി ഉണ്ടായിരുന്നെങ്കില്‍ ഈ ചെമ്പകത്തെ പോലെ കൌമാരത്തിന്റെ സുഗന്ധം പരത്തുന്ന പ്രായമായിക്കാണും. തോട്ടിക്കമ്പെടുത്ത് ചെമ്പക മരത്തിന് നോവാതെ ഒരു പൂവ് പൊട്ടിച്ചെടുത്ത് മുടിയില്‍ തിരുകി.

മാവേലി സ്റ്റോര്‍ വരെ പോകാന്‍ അമ്മ പറഞ്ഞതാ.. സമയത്തിനു ചെന്നില്ലെങ്കില്‍ സാധനങ്ങള്‍ കാണില്ല. ചായ കഴിഞ്ഞു. അമ്മയുടെ കണ്ണുകള്‍ ഉമ്മറത്തെ ചെമ്പകമരത്തിലേക്ക് നീളുന്നു. വിരുന്നു വിളിക്കുന്ന കാക്കയെ നോക്കി ദേഷ്യത്തോടെ അമ്മ പറഞ്ഞു.
“വിരുന്നുകാരാ‍യി ആരാ ഈ കൂരയില്‍ വന്നു കേറാന്‍, ഞാനും ന്റെ കുട്ട്യോളും അല്ലാണ്ട്”
ചരല്‍ വാരി കാക്കക്ക് നേരെ എറിഞ്ഞതും ദിശയറിയാതെ അത് പറന്നകന്നു.
അമ്മയോട് യാത്ര പറഞ്ഞു നടന്നു.

സ്റ്റോറിലെത്തി സാധനങ്ങള്‍ ഓരോന്നായി വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തിരിച്ച് ബസ്‌സ്റ്റാന്‍റിലെത്തി. എങ്ങോട്ടൊക്കെയോ ധൃതിയില്‍ എത്തിപ്പെടാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍. അല്പം കഴിഞ്ഞ് എത്തിയ തിരക്കില്ലാത്ത മിനി ബസ്സില്‍ കയറി. അപരിചിതരുടെ ഇടയില്‍ കിട്ടിയ സീറ്റിലേക്ക് ഇരുന്നു. കൂടെ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി. പാവക്കുഞ്ഞുങ്ങളുടെ മുഖം പോലെ വെളുത്തു തുടുത്ത മുഖം. കൈവിരലുകളിലെ ശ്രദ്ധയോടെ മുറിച്ചു പാകപ്പെടുത്തി ചായം തേച്ച ഭംഗിയുള്ള നഖങ്ങള്‍. അടുത്തിരിക്കുന്ന തന്നോട് കണ്ട ഭാവം നടിക്കാതെയുള്ള അവളുടെ ഇരിപ്പ്. ഇടക്കിടക്ക് മൊബൈല്‍ റിംഗ് ചെയ്യുന്നു ആരോടൊക്കെയോ മരിച്ച ഒരാളെ കുറിച്ച് സങ്കടം പറയുന്നു. ഞാന്‍ ഒന്ന് കൂടി അടുത്തേക്കിരുന്നു. ഇവളെ കാണാന്‍ ന്റെ ആരുഷിയെ പോലെ ഉണ്ട്. ഞാന്‍ ശ്രദ്ധിക്കുന്നത് കൊണ്ടാവാം ദേഷ്യം പിടിച്ച പോലെ അവള്‍ ഒന്ന് ഉറപ്പിച്ചിരുന്നു. കോലിച്ച ശരീരവും ഭംഗിയില്ലാത്ത മുഖവും ഉള്ള എന്നെ ആര്‍ക്കാ ഇഷ്ട്ടാവുക. എന്റെ ദാമുവേട്ടനും അത് തന്നെയാ പറയുക.
“എന്താ നിന്റെ കോലം, കൂവാന്‍ നില്‍ക്കുന്ന കോഴികളെപ്പോലെ”
ദാമുവേട്ടനും എന്നെ സഹിക്കുകയാവും. മനസ്സില്‍ ചിന്തകളുടെ വന്മരം ചില്ലകളുയര്‍ത്തി ഇളം കാറ്റ് പോലെ ഓര്‍മയിലേക്ക് അരിച്ചു വന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വൈകുന്നേരം.
ശിങ്കാരി മേളത്തിന്റെ ശബ്ദം കാതുകള്‍ക്ക് ഇമ്പമേകുന്നു. പറമ്പ് നിറയെ കച്ചവടക്കാര്‍. കരിവള, കണ്മഷി, ചാന്തുപൊട്ട്, മധുര വാണിഭക്കാരുടെ കോലാഹലങ്ങള്‍. പലവിധത്തിലുള്ള കച്ചവടങ്ങള്‍. കെട്ടിയുണ്ടാക്കി അലങ്കരിച്ച കാളക്കൊമ്പനേയുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്നുനാല് സ്ഥലങ്ങളില്‍ നിന്നും വന്നു ചേരുന്ന വരവുകള്‍.
ആരുഷി, അവളെന്‍റെ കൈകളില്‍ തൂങ്ങി തുള്ളിക്കളിച്ചു. കൂട്ടുകാരികളെല്ലാം വന്നു കുപ്പി വളകളണിഞ്ഞു മടങ്ങുന്നത് കണ്ട് കരഞ്ഞപ്പോളാണ് അമ്പലപ്പറമ്പിലെക്ക് പോരാന്‍ അമ്മ സമ്മതിച്ചത്. വാളെടുത്ത് ഉറഞ്ഞു തുള്ളുന്ന കോമരത്തിന്റെ കാഴ്ച കണ്ട്‌ ആരുഷി ശക്തിയായി കരഞ്ഞു. ആള്‍ത്തിരക്കിനിടയില്‍ അവളെ കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നത് കണ്ട് കൂട്ടത്തിലൊരാള്‍ അവളെ കയ്യിലെടുത്ത് തൊട്ടടുത്ത മതിലില്‍ ഇരുത്തി. അവിടെ ഇരുന്ന് അവള്‍ കാഴ്ചകള്‍ നോക്കി കണ്ടു. ദേവീ വിഗ്രഹത്തെ ഒരു നോക്ക് കാണാന്‍ തിങ്ങിക്കൂടിയ ജനം ഒരേ സ്വരത്തില്‍ വിളിച്ചു
"ദേവീ മഹാ മായേ.."

താലപ്പൊലിക്ക് പിറകെ തലയെടുപ്പോടെ എത്തിയ കാവുമ്പാടത്തെ അപ്പുവേട്ടന്റെ ആന ശങ്കരന്‍. നെറ്റിപ്പട്ടവും ആന ചമയങ്ങളുമായി അവനെ കാണാന്‍ നല്ല ചന്തം. കാഴ്ചകള്‍ ആരുഷി കാണുന്നുണ്ടോ എന്നറിയാന്‍ തിരിഞ്ഞു നോക്കി. ഇല്ല അവിടെ എന്റെ ആരുഷിയെ കണ്ടില്ല. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കണ്ണോടിച്ചു. കാണുന്നില്ലാ. ഹൃദയം പിടഞ്ഞു. കരഞ്ഞുകൊണ്ട്‌ അമ്പലപ്പറമ്പിലൂടെ അവളെ തിരഞ്ഞ് ഓടി നടന്നു. കാണാതെ വന്നപ്പോ സഹായത്തിനായി അല്പം പ്രായം ചെന്ന അമ്പലക്കാരനോട് കാര്യം ധരിപ്പിച്ചു.
സ്പീക്കറിലൂടെ അനൌണ്ട്സ് വന്നു. എല്ലാവരും കുട്ടിയെ തിരഞ്ഞെങ്കിലും എനിക്കെന്റെ ആരുഷിയെ മാത്രം ലഭിച്ചില്ല. ദേവീ നടയില്‍ അര്‍പ്പിച്ച കണ്ണുനീര്‍ തുള്ളികള്‍ക്ക് ഫലമുണ്ടായില്ല. തളര്‍ന്ന് വീണ എന്നെ ആരൊക്കെയോ താങ്ങി വീട്ടിലെത്തിച്ചു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ പിന്നീട് ഇന്ന് വരെ നനവ്‌ മാറീട്ടില്ല. രണ്ടു കൈകുഞ്ഞുങ്ങളെയും കൊടുത്ത് അച്ഛന്‍ യാത്രയാകുമ്പോള്‍ എന്നേയും ആരുഷിയെയും വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ട്ടപെട്ടു. ആരുഷിയുടെ നഷ്ട്ടം അമ്മയിലും വീട്ടിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചു. അവളുടെ പൊട്ടിച്ചിരികളും തമാശകളും ഇല്ലാത്ത ദിനങ്ങള്‍ കടന്നു നീങ്ങി. എന്നെങ്കിലും പടിവാതിലില്‍ വന്നെത്തുന്ന ആരുഷിയെ അമ്മയും ഞാനും പ്രതീക്ഷിച്ചു.
വര്‍ഷങ്ങള്‍ നീങ്ങി.. വിവാഹ പ്രായം കഴിഞ്ഞിട്ടും കെട്ടിനെനിക്ക് താല്‍പര്യം തോന്നിയില്ലാ. ആരുഷിയും ഞാനും കൂടിച്ചേരുമെന്ന് മനസ്സ് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവള്‍ അമ്മയെ പോലെ സുന്ദരിയായിരുന്നു. കറുത്ത് മെലിഞ്ഞ എനിക്കും അവസാനം ഒരു വിവാഹ ആലോചന വന്നു.

ആരുഷിയെ കുറിച്ച് ദാമുവേട്ടനോടു സംസാരിക്കാത്ത ദിനങ്ങള്‍ ഉണ്ടായിട്ടില്ല. പറയുമ്പോഴെല്ലാം ദാമുവേട്ടന്‍ വഴക്ക് പറയും
“നീ ഓരോന്നും ആലോചിച്ച് ചാവാലി പശുക്കളെ പോലെയായി”
ശരിയാ ഇപ്പോ ഞാന്‍ ചാവാലി പശുവിനെ പോലെ തന്നെയാ. ശരീരം നന്നാക്കണം ദാമുവേട്ടന്റെ കണ്ണുകള്‍ക്ക്‌ എന്നെ കാണുമ്പോള്‍ സന്തോഷം ഉണ്ടാകണം.

ഓര്‍മകള്‍ക്ക് തിരശ്ശീല വീഴ്ത്തി അടുത്തിരുന്ന സുന്ദരിയുടെ മൊബൈല്‍ വീണ്ടും റിംഗ് ചെയതു. അവളതെടുത്ത് സംസാരിക്കാന്‍ തുടങ്ങി.
"ഞാന്‍ പോയികൊണ്ടിരിക്കാ. ഇനി എന്നെ ആര് നോക്കാന്‍. അദേഹത്തിന് ഞാനും എനിക്ക് അദ്ദേഹവും ആയിരുന്നല്ലോ. അദ്ദേഹം പറഞ്ഞുതന്നതനുസരിച്ച് ഞാന്‍ വീട്ടിലേക്ക് പോകുകയാ. അവര്‍ എന്നെ സ്വീകരിക്കാതിരിക്കില്ല.."
ഇതിനിടയില്‍ ക്ലീനര്‍ വിളിച്ചു പറഞ്ഞു
“കാവുംപടി, കാവുംപടിക്കുള്ളവര്‍ ഇറങ്ങിക്കോളൂ”
ഇത് കേട്ട് അവള്‍ ഫോണില്‍ പറഞ്ഞു
“അനീഷേ..എന്റെ സ്ഥലം എത്തി ഇനി പിന്നെ വിളിക്കാം”
അവള്‍ ബാഗും തൂക്കി ബസ്സില്‍ നിന്നിറങ്ങി. പിന്നിലായി ഞാനും. മൊയ്തീന്‍ക്കാന്റെ ചായക്കടയില്‍ കയറി അവള്‍ ചോദിക്കുന്നത് കേട്ടു.
“ആശാരി നാണുന്റെ വീട് എവിടെയാ”
അവളുടെ ചോദ്യം കേട്ട് അത്ഭുതത്തോടെ നോക്കി. അച്ഛന്റെ പേര് ചോദിച്ച് വരാന്‍ ഈ കുട്ടി ആരാണാവോ..?
ചിന്തകള്‍ വീണ്ടും ശക്തിയാര്‍ജിച്ചു.. മനസ്സ് വല്ലാത്ത അങ്കലാപ്പിലായി
“ദാ.. ആ വരുന്നത് ആശാരി നാണുന്റെ മകളാ. അവളുടെ കൂടെ പോയിക്കോളൂ”
മൊയ്തീന്‍ക്കാന്റെ വാക്കുകള്‍ കേട്ട് വീണ്ടും തിരിഞ്ഞു

ചായക്കടയിലെ വെടി പറഞ്ഞിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അവളെ കണ്ട് കണ്ണിറുക്കി. അതൊന്നും കണ്ട ഭാവം നടിക്കാതെ അവള്‍ നടന്നു. അവളെ നോക്കി പതിയെ വിളിച്ചു
“ആച്ചുട്ടീ.., നീയെന്റെ പഴയ ആരുഷിയാണോ മോളെ. നിന്റെ രൂപവും ഭാവവും എന്നെ അങ്ങിനെ തോന്നിപ്പിക്കുന്നു”
രക്തം രക്തത്തെ തൊടുന്ന ഒരു തരം അരിപ്പ് അവളില്‍ പടര്‍ന്നു. എന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ അവള്‍ പറഞ്ഞു
“അതെ, അമ്പലപ്പറമ്പില്‍ നിന്ന് കാണാതായ ചേച്ചിയുടെ ആരുഷി തന്നെ”
“ദൈവമേ ഞാനിതെങ്ങനെ വിശ്വസിക്കും”
“അതെ ചേച്ചീ, അന്ന് ചേച്ചിയെന്നെ ഏല്‍പ്പിച്ചത് സുരക്ഷിതമായ കൈകളില്‍ തന്നെ. അദ്ദേഹം എന്നെ കൊണ്ട് കടന്നുകളഞ്ഞെങ്കിലും നല്ലനിലയില്‍ വളര്‍ത്തി പഠിപ്പിച്ചു. ഇന്നലെ എന്നെ തനിച്ചാക്കി അദ്ദേഹം പോയി മരണമെന്ന സത്യത്തിലേക്ക്. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഒരുക്കി വെച്ചാണ് പാവം മനുഷ്യന്‍ പോയത്. വയ്യാത്ത അവസ്ഥയിലാണ് അദ്ദേഹം എന്നോടു കഥകളെല്ലാം പറഞ്ഞത്. മരിക്കും വരെ എന്നെ നിങ്ങളില്‍ നിന്നും തട്ടിയെടുത്ത വേദന അദേഹത്തെ വേട്ടയാടിയിട്ടുണ്ടാവാം”

എല്ലാം പറഞ്ഞ് തീര്‍ന്ന് വീട്ടു പടിക്കലെത്തുമ്പോള്‍ മുറ്റത്തു വീണ് കിടക്കുന്ന ചെമ്പകപ്പൂക്കള്‍ പെറുക്കി കയ്യിലൊതുക്കുന്ന അമ്മ അതിശയത്തോടെ നോക്കി. കൈകള്‍ കോര്‍ത്തു പിടിച്ചു അവളെയും കൊണ്ട് അമ്മക്ക് അരികിലെത്തി പറഞ്ഞു.
"ഇതാ, അന്ന് ഞാന്‍ അമ്പലപ്പറമ്പില്‍ കൊണ്ട് കളഞ്ഞ അമ്മയുടെ ആരുഷി”
വിശ്വസിക്കാന്‍ പാട്പെടുന്ന അമ്മയോട് വിവരങ്ങള്‍ ഓരോന്നായി ധരിപ്പിച്ചു. അമ്മയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
ആകാശവും ഭൂമിയും ആ കാഴ്ച കണ്ടു നിന്നു.

54 comments:

  1. ജോലിത്തിരക്കിനിടയിലെ കിട്ടുന്ന സമയം മനസില്‍ തോനുന്നത് കുറിചിടാന്‍ നടത്തുന്ന ശ്രമത്തിന് പ്രോത്സാഹനാമായി ബ്ലോഗിനെ കണുന്നു. മനസ്സില്‍ തോനുന്നവയെ കഴിയും വിധം നന്നാക്കി എഴുതാന്‍ ശ്രമിക്കാറുണ്ട്, നല്ല നിര്‍ദേശങ്ങളെ ഉള്‍കൊള്ളുന്നുമുണ്ട്. എനില്ലെ തോന്നലുകളായായി മാറുന്ന വരികളെ ബൂലോകത്ത് എത്തിക്കുന്നതില്‍ കിട്ടുന്ന സന്തോഷം മാത്രാമാണെനിക്കുള്ള നേട്ടം.
    നല്ല വായനക്കും നിര്‍ദേശ വിമര്‍ശനങ്ങള്‍ക്കും ഒരുപാട് നന്ദി

    ReplyDelete
  2. കുഗ്രാമത്തില്‍ നടക്കുന്ന സംഭവ കഥകള്‍ പോലെ...നല്ല എഴുത്തുകള്‍...നല്ല അവതരണം..

    ReplyDelete
  3. ഹൃദയത്തില്‍ തൊടുന്ന പോസ്റ്റ്‌ സാബീ... വായന തീര്‍ന്നപ്പോള്‍ കണ്ണുകള്‍ നനഞ്ഞിരുന്നു.

    ReplyDelete
  4. കഥ നന്നായി.നാണുവേട്ടന്റെ മോളു സംസാരിച്ചിരുന്ന അനീഷ് വെറും ഫ്രന്റോ അതോ?.കഥകള്‍ പുതിയ ശൈലിയില്‍ വരട്ടെ!.അഭിനന്ദനങ്ങള്‍!

    ReplyDelete
  5. നല്ല കഥ, ദുര്‍മേദസ്സ് ഒന്നുമില്ലാതെ മനോഹരമായിട്ട്.

    ReplyDelete
  6. കുട്ടിക്കാ അതിനെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പറയാം

    ReplyDelete
  7. തിരിച്ചു കിട്ടിയ ആരുഷിയെയും കൊണ്ട് വീട്ടിലേക്ക്‌.
    കുഞ്ഞിളം കാറ്റുപോലെ കഥ.

    ReplyDelete
  8. ജീവന്‍ നിറയുന്ന വാക്കുകളാവട്ടെ കണ്മുന്നില്‍ തെളിയുന്നത് ,അര്‍ത്ഥപൂര്‍ണ്ണമാവട്ടെ നമ്മുടെ പ്രജ്ഞ.

    ReplyDelete
  9. കഥ നന്നായിരിക്കുന്നു...

    ReplyDelete
  10. വിരുന്നു വിളിക്കുന്ന കാക്കയെ നോക്കി ദേഷ്യത്തോടെ അമ്മ പറഞ്ഞു.
    “വിരുന്നുകാരാ‍യി ആരാ ഈ കൂരയില്‍ വന്നു കേറാന്‍, ഞാനും ന്റെ കുട്ട്യോളും അല്ലാണ്ട്”

    അമ്മ പറഞ്ഞതാ ശരി, വിരുന്നുകാരിയല്ലല്ലോ വീട്ടുകാരിയല്ലേ വന്നത്? കാക്ക വെറുതെ വിരുന്നു വിളിച്ചതായിരുന്നു.

    കഥ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍!

    ReplyDelete
  11. ഹൃദ്യമായ കഥ...
    നന്നായി എഴുതി......
    അവസാനം ശുഭകരമായി സമാപിച്ചല്ലൊ....
    പുതിയ വിഷയങ്ങളുമായി തുടരെ തുടരെ കഥ എഴുതുന്നു.... ഹോ..

    എല്ലാ നന്മകളും നേരുന്നു....

    ReplyDelete
  12. പ്രിയപ്പെട്ട സാബി ബാവ,

    സുപ്രഭാതം!

    എന്റെ വീട്ടില്‍ ഇളം മഞ്ഞ[വെള്ള]നിറത്തിലുള്ള ചമ്പക പൂക്കള്‍ ഉണ്ട്!അമ്മ നാട്ടു വളര്‍ത്തിയതാണ്!പക്ഷെ തൃശ്ശൂരില്‍ മതിലിനരികില്‍ അയലത്തെ വീട്ടില്‍ ഈ ചമ്പകമാണ്...ചമ്പക പൂക്കള്‍ വിരിയുമ്പോള്‍ മാദക ഗന്ധം പടരും.

    ഉത്സവ പറമ്പും സംഭവങ്ങളും പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി...

    തിരിച്ചു വന്ന ആരുഷിയെ സന്തോഷപൂര്‍വ്വം സ്വീകരിക്കാം.

    ഒരു നല്ല ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  13. ഏതായാലും സാബിയുടെ കഥകളും നിരീക്ഷണങ്ങളും കൊള്ളാം!. ഇനി ഈ സ്പീഡൊന്നു കുറച്ചു വല്ല നോവലോ മറ്റോ എഴുതാന്‍ നോക്ക്.ഇപ്പോ കുറെ സമയം സ്റ്റോക്കുണ്ടെന്നു തോന്നുന്നു.

    ReplyDelete
  14. സാബി കഥയില്‍ എവിടെയോ ഉദ്ദരിച്ച, ആ
    ശിങ്കാരി മേള കാണുന്ന പോലെതന്നെയാണ് ഈ കഥ വായിക്കുമ്പോഴും എനിക്ക് അനുഭവപ്പെട്ടത്.
    ശിങ്കാരി മേള കണ്ടിട്ടില്ലേ, പതുക്കെ തുടങ്ങും, പിന്നെ മുറുകും, വളരെ ഭംഗിയും ലളിതവുമായി അവസാനിപ്പിക്കും.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  15. നല്ല ഒഴുക്കുള്ള ഒരു കഥ

    ReplyDelete
  16. കഥ നന്നായിരിക്കുന്നു..

    ReplyDelete
  17. നന്നായിട്ടുണ്ട്...

    ReplyDelete
  18. നന്നായി കഥ പറഞ്ഞൂ

    ReplyDelete
  19. എന്താ പറയുക നന്മ മറഞ്ഞ മണ്ണില്‍ നിറഞ്ഞ ഒരുകള്ളന്‍ അയാള്‍ ആയിരുന്നു
    ആരുഷിയെ കട്ടോണ്ട് പോയത് കരഞ്ഞുവിളിച്ച കാക്കക്ക് തെറ്റിയില്ല
    കഥ എയുതിയ താത്താക്കും തെറ്റിയില്ല
    അഭിനന്ദിക്കുന്നു പിശുക്കില്ലാതെ

    ReplyDelete
  20. കൊള്ളാം...കഥ നന്നായിട്ടുണ്ട്

    ReplyDelete
  21. വേദനയില്‍ തുടങ്ങി സന്തോഷത്തില്‍ അവസാനിച്ചു...!
    കയ്യടക്കമുള്ള അവതരണം. ഒരു ചെമ്പകപ്പൂവിന്റെ സുഗന്ധമായി പെയ്തിറങ്ങി. അഭിനന്ദനങ്ങള്‍....

    ReplyDelete
  22. കാമ്പുള്ള കഥ - ചെമ്പകപ്പൂവിന്റെ നറുമണം - നന്നായിരിക്കുന്നു.
    പുതിയ വീട് വെച്ചപ്പോള്‍ ഉമ്മയോട് മുറ്റത്ത്‌ പ്രത്യകം പരിചരിക്കാന്‍ പറഞ്ഞത് എന്റെ ചെമ്പക ചെടി. സാബിയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉമ്മയോട്‌ പ്രത്യകം ശ്രദ്ദിക്കണേ എന്ന് പറയാനും നിമിത്തമായി.
    ഒരു പോസ്റ്റിംഗ് വായനക്കാരില്‍ വരുത്തുന്ന ചലനങ്ങള്‍....!

    ReplyDelete
  23. കഥ മികച്ചതാവുന്നുന്ടു. മുന്നോട്ടു പോകട്ടെ. പ്രോത്സാഹനത്തിനു വായനക്കാരായ ഞങ്ങളുണ്ട്. ധാരാളം വായിക്കുക. പലരുടേയും കൃതികള്‍. എന്നിട്ട് സ്വന്തമായി ഒരു ശൈലി സ്വായത്തമാക്കുക. നല്ല ഒരു എഴുത്തുകാരിയായി തീരാന്‍ എന്റെ സര്‍വ ഭാവുകങ്ങളും നേര്‍ന്നു കൊണ്ടു -
    സത്യനാരായണന്‍

    ReplyDelete
  24. നല്ല കഥ.നന്നായിപ്പറഞ്ഞു.അഭിനന്ദനങ്ങള്‍.

    ReplyDelete
  25. ഒടുവിൽ ആരുഷി തിരിച്ചെത്തിയല്ലോ...

    നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, ആശംസകൾ

    ReplyDelete
  26. നല്ല നാളെകളെ ഇഷ്ട്ടപ്പെടുന്ന കഥാകാരി.
    നല്ല മൻസ്സുള്ള കഥാകാരി
    നന്മകളാൽ സ്മൃദ്ധമായ നാട്ടിൻപുറത്തെ കഥ പറഞ്ഞ്….കഥ പറഞ്ഞ്………

    ReplyDelete
  27. ഇത്തവണയും ഭംഗിയായി.
    പശ്ചാത്തല വിവരണങ്ങളാണ് മനോഹരമായത്. നാടന്‍ തനിമ അവസാനം വരെ നില നിര്‍ത്തി.
    ഇനിയും നന്നാക്കണം.

    കുട്ടിക്ക പറഞ്ഞത് പോലെ ഒരു നോവല്‍ ഈ കൈകളില്‍ നിന്നും എളുപ്പത്തില്‍ പുറത്തു വരുമെന്ന് തോന്നുന്നു.
    തകര്‍ക്കുക.

    ReplyDelete
  28. രസിച്ചു വായിച്ചു ഇനിയും വരട്ടെ ഇതിലും നല്ലത്

    ReplyDelete
  29. വായിപ്പിക്കുന്ന എഴുത്ത്.

    ReplyDelete
  30. നല്ല കഥ..ഇഷ്ടപ്പെട്ടു...

    ReplyDelete
  31. നന്നായിട്ടുണ്ട് സാബീ....

    ReplyDelete
  32. ഈയിടെ ഓഫീസിന്റെ മുറ്റത്ത്‌ പുതിയ
    ഒരു ചെമ്പകം കണ്ടു .പൂ ഒരെണ്ണം പറിച്ചു
    ഒന്ന് മണത്തു നോക്കി .സങ്കടം വന്നു .
    ഡ്യൂപ്ലിക്കേറ്റ്‌.അങ്ങനെ പറഞ്ഞു കൂടാ
    .ചെമ്പകം പോലെ ഒരു പൂവ് ആയിരുന്നിരിക്കണം
    ..ഏതോ രാജ്യത്ത് നിന്നും ....

    സാബി ..വാചകങ്ങള്‍ കഥ പറയുന്ന രീതി
    എല്ലാം വളരെ നല്ലത് .എന്നിട്ടും കഥയില്‍ അ
    തീക്ഷണത വരുന്നില്ല .ആരുഷിക്ക് സ്വന്തം
    നാട്ടിലേക്ക് വരുന്നത് ഒരു പിടി വള്ളിക്ക് വേണ്ടി
    മാത്രം പോലെ തോന്നി ..ചേച്ചിയുടെ വികാരങ്ങളും
    ഓര്‍മകളും വളരെ ഭംഗി ആയി ചിത്രീകരിച്ചു ..
    അവസാനം പെട്ടെന്ന് തീര്‍ക്കാന്‍ ഒരു തിരക്ക്
    പോലെ .അവിടെ ആണ് അരുഷിക്ക് കാര്യം ആയി ഒന്നും ചെയ്യാന്‍ ഇല്ലാതെ പോയത് ...
    സുപ്രഭാതം നാട്ടില്‍ ഒരു ഗ്രാമത്തില്‍ അനുഭവിച്ചത് പോലെ മനോഹരം ആയി ....
    നല്ല കഥ ..ആശംസകള്‍..

    ReplyDelete
  33. നന്നായിരിക്കുന്നു...

    ReplyDelete
  34. സാബിയുടെ എഴുത്തുകൾ പുതിയ മാനങ്ങൾ തേടുന്നുണ്ട്. അനുജത്തി ആ‍ണോ എന്ന ചോദ്യത്തിന്റെ റ്റേണിങ്ങ് കുറേകൂടി നന്നക്കാമായിരുന്നു .
    പിന്നെ ഇതെന്താണ്
    നീ ഓരോന്നും ആലോചിച്ച് ചാവാലി പശുക്കളെ പോലെയായി” ?
    ചാവാലി നായ്ക്കൾ എന്നതു മാ‍റ്റിനോക്കിയതാണോ..??

    ReplyDelete
  35. നന്നായി സാബി, മനസ്സിൽ തട്ടുന്ന ഒന്ന്, രചനയിൽ കൂടുതൽ ഒതുക്കവും ഒഴുക്കും. അഭിനന്ദനം!

    ReplyDelete
  36. നല്ല കഥ.ആശംസകൾ

    ReplyDelete
  37. സാബിയുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്...ഇതില്‍ അരുഷി എന്ന പേര് അങ്ങോട്ട് ദഹിക്കുന്നില്ല.ബാകി ഒക്കെ വളരെ ഇഷ്ട്ടപെട്ടു.

    ReplyDelete
  38. നല്ല കഥ... ചേച്ചിയും അനുജത്തിയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന രംഗം കുറച്ചുകൂടെ വികാരഭരിതമാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്. ബാക്കിയെല്ലാം അടിപൊളി.

    ReplyDelete
  39. നല്ല കഥ സാബീ..
    വായിക്കാന്‍ വയ്കിപ്പോയി.
    ശുഭപര്യവസായി ആയ സുന്ദരന്‍ കഥ!
    പറയാന്‍ ഒരു കുറ്റവും കാണാത്തതിനാല്‍
    ഒരക്ഷരത്തെറ്റെങ്കിലും ചൂണ്ടിക്കാണിക്കട്ടെ സാബീ,,
    'ദൃതി'.

    {അസൂയയാണ് കേട്ടോ..!!}
    : )

    : )

    ReplyDelete
  40. ലളിതസുന്ദരമായ കഥ, ചെമ്പകം പോലെതന്നെ അവസാനം സൌരഭ്യം പരത്തുന്നു!

    ReplyDelete
  41. സാബീ… ഹൃദ്യമായിരിക്കുന്നു.
    നല്ല ഇമേജിനേഷൻസുള്ള എഴുത്തുകാരിയായിരിക്കുന്നു നീ!!
    അഭിനന്ദനങ്ങൾ

    ReplyDelete
  42. സബി, നന്നായി എഴുതി കേട്ടോ..മിഴിയും നനഞ്ഞു ..

    ReplyDelete
  43. സാബീ കഥ വായിച്ചപ്പോള്‍ സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അനിയത്തിയെ കുറിച്ചോര്‍ത്തുപോയി.കാവിലെ ഉത്സവത്തിനു പോയതായിരുന്നു ഞാനും കുഞ്ഞനിയതിയും.അവിടെ നടന്ന തീപിടുത്തം എന്റെ കുഞ്ഞു പെങ്ങളെ കൊണ്ടുപോയി..........രചനയിലും ആസ്വാദനയിലും മികവുപുലര്‍ത്തിയിരിക്കുന്നു

    ReplyDelete
  44. നന്മയുടെ അടയാളപ്പെടുത്തലുകളിലൂടെ കഥ ഭംഗിയായി പറഞ്ഞു. ഒത്തിരി ഇഷ്ടമായി.

    ReplyDelete
  45. >>എന്നിലെ തോന്നലുകളായായി മാറുന്ന വരികളെ ബൂലോകത്ത് എത്തിക്കുന്നതില്‍ കിട്ടുന്ന സന്തോഷം മാത്രാമാണെനിക്കുള്ള നേട്ടം.<<

    ആ നേട്ടം ചെറുതല്ല സാബീ. ധാരാളം എഴുതണം.

    വിമര്‍ശനങ്ങള്‍ സാബിയിലെ കഥാകാരിയെ കൂടുതല്‍ നല്ല കഥകള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ കഥ. വളരെ നന്നായി കഥ പറഞ്ഞു. എവിടെയും ഒരു അപാകത ഞാന്‍ കണ്ടില്ല എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
  46. അവിശ്വസനീയമായ കഥാന്ത്യം...ഭാവുകങ്ങള്‍

    ReplyDelete
  47. katha ishttappettu ketto. ineem ezhuthu.......

    ReplyDelete
  48. നല്ല രസണ്ട് കഥ വായിക്കാന്‍..ഇനീം എഴുതണം

    ReplyDelete
  49. ഇത്തവണ കഥയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് പറയാൻ സാധിച്ചതും നല്ല രീതിയിൽ അവസാനിപ്പിച്ചതും കേമമായി...
    അതോണ്ട്പ്പെന്തായി..കഥയും നന്നായി...!

    ReplyDelete
  50. നല്ല വഴക്കത്തോടെ തന്നെ ഈ കഥ രൂപപ്പെടുത്തുന്നതില്‍ കഥാകാരി വിജയിച്ചു. തികഞ്ഞ വായനാസുഖം നല്‍കുന്ന കഥ.
    ആശംസകള്‍

    ReplyDelete
  51. കഥയും കഥ പറഞ്ഞ രീതിയും നന്നായിട്ടുണ്ട്
    അവസാന ഭാഗത്ത് അല്പം വേഗത കൂടിയോന്നൊരു സംശയം.
    ചിലപ്പോ എന്റെ മാത്രം തോന്നലായിരിക്കും ല്ലേ...?

    ReplyDelete