മഴ പെയ്തു തോര്‍ന്ന ഒരു പുലരി. മുറ്റത്തെ കുഞ്ഞു കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുഞ്ഞനിയന്മാര്‍. ഇറയത്ത് പതുങ്ങി നില്‍ക്കുന്ന കോഴികുഞ്ഞുങ്ങള്‍. ചേമ്പിലയില്‍ വീണ വെള്ളം നോക്കി നില്‍ക്കുന്ന അനിയത്തി. മുറ്റത്തിന്റെ ഇരുവശത്തും മഴ നനഞ്ഞ മഞ്ഞയും ചുകപ്പും മല്ലികപൂക്കള്‍. കാഞ്ഞിര മരത്തിലെ വയലറ്റ് കോളാമ്പി മഴത്തുള്ളികള്‍ വീണ് തളര്‍ന്നിരിക്കുന്നു. വരാന്തയിലെ ചാരുപടിയില്‍ അനുസരണയോടെ ഇരിക്കുമ്പോള്‍ ഉമ്മാന്റെ വിളി.
“ഉമ്മൂ... മഴ വീണ്ടും വരുന്നെന്ന് തോന്നുന്നു മോളെ.. നീ ആ തട്ടാന്റെ കിണറിനരികില്‍ പോയി നോക്ക് തിക്കും തിരക്കും കഴിഞ്ഞോന്ന്”
“ദേ.. വരാം”
കാഞ്ഞിര മരത്തിന് അരികിലൂടെ നടക്കുമ്പോള്‍ കാറ്റിലാടുന്ന മുളം കൂട്ടത്തില്‍ നിന്നും അപശബ്ദങ്ങള്‍ പുറത്ത് വന്നു. ഒരുമയോടെ ഒട്ടിനില്‍ക്കുന്ന മുളംകൂട്ടങ്ങള്‍. മുളകളില്‍ ഏറ്റവും കുഞ്ഞു മുളയുടെ മുകള്‍ ഭാഗം പൊട്ടിച്ചെടുത്ത് മഷിതണ്ടും കൂട്ടി സ്ലൈറ്റ് മായ്ക്കാന്‍ സൂക്ഷിച്ചു വെക്കും.
മുളം കൂട്ടത്തിനരികിലൂടെ കടന് പോകുന്ന വേലിക്കരികില്‍ നിന്നും തട്ടാന്റെ കിണറ്റിന്‍ കരയിലേക്ക് എത്തി നോക്കി. ഇന്ന് നാലാം തവണയാണ് ഇവിടെ വന്ന്‍ എത്തി നോക്കുന്നത്.
ഇല്ല...! രാജന്‍ തട്ടാന്‍ ദുഷ്ട്ടനാ ഇന്നും അയാളെന്റെ മാല കൊണ്ട് തന്നില്ല. ശനിയാഴ്ച എന്തായാലും തരാമെന്നു പറഞ്ഞതാണ്.... മ്ഹും
ദേഷ്യം വന്നു എങ്കിലും കടിച്ചമര്‍ത്തി കിണറ്റിന്‍ കരയിലേക്ക് നോക്കി. വീണയുടെ അമ്മ മാനത്തെ അമ്പിളി പോലെ തിളങ്ങി നില്‍ക്കുന്നുണ്ട്. അവരത്രക്ക് സുന്ദരിയാണ്. ദൂരേ ജോലിക്ക് പോയ രാജന്‍ തട്ടാന്‍ സ്നേഹം കാട്ടി വളച്ചെടുത്തെന്നാണ് എല്ലാരും പറയാറ്. കിണറ്റിന്‍ കരയില്‍ എത്തി നോക്കുമ്പോഴാണ് അപ്പുറത്തെ ഇടവഴിയിലൂടെ കറുത്ത ഇരുമ്പ് കട്ട പോലെ നടന്നു വരുന്ന രാജന്‍ തട്ടാനെ കണ്ടത്. അയാളുടെ കയ്യിലേക്ക് സൂക്ഷിച്ച് നോക്കി. ചുവന്ന വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ എന്തോ കൈകളില്‍ ഉണ്ട്. ഒന്നും ഓര്‍ത്തില്ല, അതെന്റെ മാലതന്നെ.
വേലിയുടെ പടികള്‍ പതുക്കെ എടുത്ത് മാറ്റി തട്ടാന്‍ വീട്ടിലേക്ക് നടന്നു. വരാന്തയില്‍ ട്രൌസറുരിഞ്ഞ നിലയില്‍ രാജന്‍ തട്ടാന്റെ കുഞ്ഞു മകന്‍ ധനുസ്സ്. അച്ഛന്റെ കയ്യില്‍ തൂങ്ങുമ്പോള്‍ ധനുസ്സിന് വല്ലാത്ത കൊഞ്ചല്‍. ഞാന്‍ ഓടി രാജന്‍ തട്ടാന്റെ അരികിലെത്തി ചോദിച്ചു
“ന്റെ മാലയല്ലേ അത് .. ”
“ഏതാ ഇമ്മുട്ട്യെ...”
“തട്ടാന്റെ കയ്യിലുള്ള ചുവന്ന കടലാസില്‍ പൊതിഞ്ഞ മാല ന്റേതല്ലേ....”
"അയ്യോ... അല്ലല്ലോ ഇമ്മുട്ട്യെ”
"ഹും... നിക്കറ്യാ ന്നേ പറ്റിക്കാന്നു, പിന്നെ ന്റേതല്ലാതെ ആര്‍ക്കാ.. വീണക്കും അമ്മയ്ക്കും സ്വര്‍ണമാലയുണ്ട്. പിന്നെ ആര്‍ക്കാ..”
“ഇത് വീണയുടെതാ ഇമ്മൂ.. നിന്റേത് നാളെ ഉറപ്പായും കൊണ്ട് വരാം”
തന്റേതല്ലെന്ന് കേട്ടപ്പോ പെട്ടന്നു വന്ന സന്തോഷങ്ങളെല്ലാം പോയി. ഇതു കണ്ട് ഉള്ളില്‍ ചിരിക്കുന്ന രാജന്‍ തട്ടാന്‍ ചുവന്ന കടലാസില്‍ പൊതിഞ്ഞ മാല വീണക്കു നേരെ നീട്ടി .
സന്തോഷത്തോടെ പൊതി നിവര്‍ത്തിയ വീണ വിളിച്ചു
“ഉമ്മൂ നോക്ക് എന്റെ മാല, മുന്തിരിവള്ളിയാ ഡിസൈന്‍. ഉമ്മുവിന്റെത് ഏതാ പണിയാന്‍ പറഞ്ഞ ഡിസൈന്‍”
"മണിമാല”
"ഉം..”
ദേഷ്യം വന്ന മുഖം കണ്ട് രാജന്‍ തട്ടാന്‍ ചിരിച്ചു. വീണയുടെ മാല പിടിച്ച് നോക്കുന്ന അവളുടെ അമ്മ പറഞ്ഞു.
“ഉമ്മുന്റെ മണിമാല നാളെ പോരെ.. ഇന്ന് തട്ടാന്‍ മറന്നൂന്ന്‍”
"ഉം....”
പറഞ്ഞ് തീര്‍ന്ന് സന്തോഷമില്ലാതെ വാടിയ മുഖവുമായി അവിടുന്ന് മടങ്ങി. വേലിക്കപ്പുറത്ത് നിന്ന് ഉമ്മാ നീട്ടി വിളിക്കുന്നു
“മോളെ... ഇങ്ങോട്ടുവാ. മഴ വരും മുമ്പ് ഉമ്മ അല്പം വെള്ളം കോരി അകത്ത് വെക്കട്ടെ. നീയൊന്ന് ഇങ്ങോട്ട് വാ. ആല്ലാഞ്ഞാല്‍ കുറിഞ്ഞി പൂച്ച എല്ലാം നശിപ്പിക്കും”
ഉമ്മ വൃത്തിയായി മുറിച്ചു വെച്ച മീന്‍ കഷ്ണങ്ങള്‍ കുറിഞ്ഞി പൂച്ച കട്ടുതിന്നുമോ എന്നാണ് പേടി. ഉമ്മയുടെ അരികിലെത്തി കുറിഞ്ഞിക്ക് കാവലിരുന്നു. മഴ വീണ്ടും വരുന്നെന്ന് തോന്നുന്നു. ആകാശം വീണ്ടും ഇരുട്ടി തുടങ്ങി. ഉമ്മ വെള്ളവുമായി അകത്തെത്തി കുറിഞ്ഞിക്ക് കാവലിരിക്കുന്ന ഉമ്മൂന് നേരെ കൈ നീട്ടി പറഞ്ഞു
“ന്നാ നിന്റെ മണിമാല”
കണ്ണുകള്‍ ഉമ്മാന്റെ കൈകുമ്പിളിലേക്ക് നീണ്ടു. വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ മണിമാല. സന്തോഷം കൊണ്ട് തുള്ളിച്ചാടി. ധൃതിയില്‍ പൊതിയഴിച്ച് മാറില്‍ അണിഞ്ഞു. വീണ്ടും തട്ടാന്‍ വീട്ടിലേക്ക് ഓടാന്‍ ശ്രമിക്കും മുമ്പ് മഴ ശക്തിയായി പെയ്ത് തുടങ്ങി. മഴയുടെ തണുപ്പില്‍ അസുഖം വരുമെന്ന് പറഞ്ഞ് ഉമ്മ കുപ്പായം ഇടിപ്പിക്കുമ്പോള്‍ ഷര്‍ട്ടിന് മേലേക്ക് മണിമാല കയറ്റിയിട്ടു.
മഴ അതിന്റെ പൂര്‍വാധികം ശക്തിയോടെ പെയ്തിറങ്ങി.
കഥ നന്നായിരിക്കുന്നു. ആദ്യം വന്നത് ഞാനാ?
ReplyDeleteബഷീറിന്‍റെ ഒരു ചെറുകഥ വായിച്ച സുഖം കിട്ടി സാബിബാവയുടെ മണിമാല വായിച്ചപ്പോള്‍.
ReplyDeleteഅനുഭവകഥ നല്ല രസമുണ്ട് വായിക്കാന്‍ ... കുഞ്ഞുമനസ്സില്‍ എന്തെങ്കിലും മോഹിച്ചാല്‍ അത് കിട്ടുന്നത് വരെയുള്ള സങ്കടവും കിട്ടിയാലുള്ള സ്അന്തോഷവും ശരിക്കും പറഞ്ഞു..... നല്ല രസകരമായ വായന തന്നെ ...
ReplyDeleteഒഴുക്കോടെ എഴുതി, അനുഭവത്തിന്റെ സ്പര്‍ശവും കൂടെ ആയപ്പോള്‍ വായന്‍ ആസ്വാദ്യം :)
ReplyDeleteഈ ഉമ്മുട്ടി....സാബിത്ത അല്ലെ..?
ReplyDeleteവളരെ നന്നായി...
"മുളകളില്‍ ഏറ്റവും കുഞ്ഞു മുളയുടെ മുകള്‍ ഭാഗം പൊട്ടിച്ചെടുത്ത് മഷിതണ്ടും കൂട്ടി സ്ലൈറ്റ് മായ്ക്കാന്‍ സൂക്ഷിച്ചു വെക്കും."
ഇത് വായിച്ചപ്പോള്‍ ഞാന്‍ ഇത്തയുടെ പ്രൊഫൈല്‍ നോക്കി..ഞങ്ങളുടെ നാട്ടുകരിയാണോ എന്ന്..
ആ ഒരു കാലം ഓര്‍ത്തുപോയി...
മാഷിന്റെ കയ്യില്‍ നിന്നും അടി കൊള്ളാതിരിക്കാന്‍ കഞ്ഞിരത്തിന്റെ ഇലയുടെ തൂമ്പ് അറയില്‍ തിരുകി പോകുക....
ഒറ്റ മൈനയെ കണ്ടാല്‍ ഒരു ദിവസത്തിന്റെ ഭാവി പിന്നെ മൈനയുടെ പിരടിയിലായിരിക്കും......അങ്ങനെ എന്തൊക്കെ....
ഉമ്മു, കഥയുടെ കഥയല്ല കാര്യം, അതിനെ എങ്ങനെ ഒരു കുഞ്ഞു മനസിന്റെ കാഴ്ചകളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ്. അതില്‍ സാബി വിജയം വരിച്ചിട്ടുണ്ട്
ReplyDeleteസാബീ,,നമ്മുടെയൊക്കെ കുട്ടിക്കാലങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊന്നുകൊണ്ടു സാമ്യമുള്ളതാണ്,
ReplyDeleteഎല്ലാവര്‍ക്കും എന്തെങ്കിലുമൊന്നു പറയാനുണ്ടാകും.
ഞാന്‍ എന്‍റെ ഉമ്മാന്‍റെ വീട്ടിലായിരുന്നു മൂന്നാം ക്ലാസ്സുവരെ,അവിടുത്തെ ദാമോദരന്‍ തട്ടാന്‍ കുഞ്ഞു തുലാസും കുന്നിക്കുരുവുമായി വരുന്നത് ഓര്‍ത്തു പോയി,
മഴകൊള്ളാതെ ഇറയത്ത് കേറി നില്‍ക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍,,നനഞ്ഞ മല്ലികപ്പൂക്കള്‍,,ഒക്കെ മുന്നില്‍ കണ്ടു,
സ്ലെയ്റ്റ് മായ്ക്കുന്ന ആണ്ടാംമുളയുടെ മണം പോലും എനിക്ക് കിട്ടി,
ഉമ്മാന്‍റെ വീട്ടില്‍ ഇടതൂര്‍ന്ന മുളന്കൂട്ടങ്ങളും അതിനുള്ളില്‍ നിറയെ കുളക്കോഴികളുമുണ്ടായിരുന്നു,
എല്ലാം മനസ്സിലൂടെ കടന്നു പോയി,
ഇനിയും ഇതുപോലുള്ള കുട്ടിക്കാല കഥകള്‍ പ്രതീക്ഷിക്കുന്നു.
തട്ടാനൊരുക്കിയ ഈ സര്‍പ്രൈസ് ഹൃദ്യമായി.
ReplyDeleteഅത് പറഞ്ഞ രീതി അതിലേറെ മനോഹരമായി.
കഥ പറയാനറിയുന്നവര്‍ക്ക് പറയാന്‍ ചെറിയ വിഷയമായാലും മതി അല്ലെ?
വാക്കുകളുടെ മാന്ത്രിക ചരടില്‍ കോര്‍ത്ത വിസ്മയമായി ഇത്.
കൊള്ളാം നല്ല കഥ.....
ReplyDeleteതട്ടാന്റെ കൊച്ചുകുസൃതി കുഞ്ഞുമാനസ്സില്‍ സമ്മാനിച്ച നൊമ്പരം വാചാലമായി.
ReplyDeleteനന്നായി.
ഓമനിക്കും തോറും വല്ലാതെ അടുത്തുവരും വാക്കുകള്‍
ReplyDeleteകുഞ്ഞുങ്ങളെ പോലെ..
വാക്കുകളെ ഓമനിക്കാനറിയാം സാബിക്ക്.
എഴുത്തിന്റെ മണി മാറില്‍ കിടന്നു നന്നായി മിന്നുന്നുണ്ട് മണി മാല!
നന്നായിരിക്കുന്നു...
ReplyDeleteആശംസകൾ...
സാബിയുടെ കുഞ്ഞുങ്ങള്‍ക്ക്, ഇങ്ങനെയൊരു മണിമാല പണിതു കൊടുത്തോ...കേള്‍ക്കട്ടെ...
ReplyDeleteചോദിക്കുന്നതെന്തും അപ്പോള്‍ തന്നെ കിട്ടുന്ന അവര്‍ക്ക്, ആ മണിമാല കാത്തുനിന്ന കുട്ടിയുടെ മനസ്സ് കാണാന്‍ കഴിയില്ല സാബീ....
അനുഭവങ്ങളുടെ മണിമാല കോർത്തത് മനോഹരമായി.
ReplyDeleteഎന്നും കുളിക്കുന്നവര്‍ക്ക് കുളിയുടെ യഥാര്‍ത്ഥ
ReplyDeleteസുഖം കിട്ടില്ലാത്രേ..!!!
ദാരിദ്ര്യം അറിയാത്തവര്‍ക്ക് ആഹാരത്തിന്റെ വില
അറിയില്ല...
എല്ലാം ഉള്ളവര്‍ക്ക് ഇല്ലാത്തവരുടെ ഇല്ലായ്മ മനസ്സിലാവില്ല
ചോദിക്കുമ്പോള്‍ എന്തും കിട്ടുന്ന ഇന്നത്തെ കുട്ടികള്‍ക്ക്
ചോദിക്കുന്നതിന്റെയും,കാത്തിരിപ്പിന്റെയും വിഷമം പോലും
അറിയില്ല.അത് കൊണ്ടു തന്നെ കിട്ടുന്നതിന്റെ സന്തോഷം
ആസ്വദിക്കാനും.
ഒരു കുഞ്ഞു മനസ്സിനെ വളരെ ഭംഗിയായി
അവതരിപ്പിച്ചിരിക്കുന്നു ഈ കുഞ്ഞു കഥയില്‍..
രാജൻതട്ടാനും,ധനുസ്സും വീണയും ഉമ്മുവും, കഥ വായിച്ചുകഴിയുമ്പോൾ മുന്നിൽ നിൽപ്പുണ്ട്.കാഞ്ഞിര മരത്തിന് അരികിലൂടെ നടക്കുമ്പോള്‍ കാറ്റിലാടുന്ന മുളം കൂട്ടത്തില്‍ നിന്നും അപശബ്ദങ്ങള്‍ പുറത്ത് വന്നത് ഇപ്പോഴും കാതിൽ പതിയുന്നുവോ എന്നു സംശയം.
ReplyDeleteതീർച്ചയായും അത് കഥാകാരിയുടെ വിജയമാണ്.
ഭാവിയിൽ സാബിറാ എന്ന വലിയൊരു കലാകാരി മലയാളസാഹിത്യനു മുതൽകൂട്ടാവട്ടെ. അഭിനന്ദനങ്ങൾ
കൊള്ളാം സാബി.ആശിച്ചു മോഹിച്ചു ഇരിക്കുന്ന
ReplyDeleteഒരു കൊച്ചുകുട്ടിയുടെ മുഖം കഥയില്‍ കണ്ടു..
നന്നായിരിക്കുന്നു.
സുന്ദരമായ ആഖ്യാനശൈലി.
ReplyDeleteഒരു മുത്തുമാല എന്റെ വക..
ReplyDeleteകത്തിരുന്ന ഉമ്മൂന്റെ സന്തോഷവും, മണിമാലയുടെ തിളക്കവും വയനക്കാരില്‍ അനുഭവത്തിന്റെ പ്രതീതിയുണ്ടാക്കി. ഒപ്പം പോയകാലത്തിന്റെ ഓര്‍മപ്പെടുത്തലും............
ReplyDeleteകൊച്ചുകഥ ഇഷ്ടപ്പെട്ടു.
ജീവനുള്ള കഥകള്‍ ഇനിയും എഴുതുക...........
സാബിക്ക് എല്ലാ ആശംസകളും നേരുന്നു
സാബിയുടെ മറ്റൊരു നല്ല കഥ ....എല്ലാം കൊണ്ടും ഇഷ്ട്ടായീ ....
ReplyDeleteമനോഹരമായി കോര്‍ത്തെടുത്ത മണിമാല പോലെ തിളങ്ങുന്ന ഓര്‍മ്മകള്‍ ...!
ReplyDeleteനല്ല ആഖ്യാന ശൈലി സാബീ...
നന്നായിട്ടുണ്ട്. ഒരു കുട്ടിയുടെ മനസ്സ് ശരിയ്ക്കും കാണാൻ കഴിഞ്ഞു.
ReplyDeleteനല്ല പദസമ്പത്തുമുണ്ട്. കൂടുതൽ നല്ല കഥകൾ വരട്ടേ.
കുട്ടിക്കാലത്തെ മധുരമുള്ള ഒരോര്‍മ്മ ഹൃദ്യമായി അവതരിപ്പിച്ചു. എല്ലാവരുടെ മനസ്സിലും ഉണ്ടാകും മറക്കാനാവാത്ത ഇതുപോലത്തെ കൊച്ചു കൊച്ചു അനുഭവങ്ങള്‍. ബാല്യത്തിലേയ്ക്കൊന്നു മടങ്ങിയതു പോലെ തോന്നി.
ReplyDeleteഎന്തായാലും , കലക്കി
ReplyDeleteഎല്ലാ ഭാവുകങ്ങളും..
കുട്ടിത്ത്വം തുളുമ്പുന്ന നല്ല ഭാഷ. ആശംസകള്‍ :)
ReplyDeleteഅനുഭവകഥ നന്നായിരിക്കുന്നു...
ReplyDeleteനന്നായിരുന്നു....
ReplyDeleteകഥ നന്നായി. കുഞ്ഞുങ്ങളുടെ മനസ്സിലൂടെ വായിച്ചു...
ReplyDeleteസാബിത്ത, ഉമ്മുവിന്റെ മണി മാല നന്നായി എഴുതി. നിങ്ങല എഴുതിയ മുളയുടെ തണ്ട് (ഞങ്ങള്‍ ആണ്ടാന്‍ മുള) ഒരു പാട് പറിച്ചു എടുത്തിട്ടുണ്ട്. ഒരു പഴയ ഓര്‍മ്മകള്‍ വീണ്ടും പുതുക്കി.
ReplyDelete"മുളകളില്‍ ഏറ്റവും കുഞ്ഞു മുളയുടെ മുകള്‍ ഭാഗം പൊട്ടിച്ചെടുത്ത് മഷിതണ്ടും കൂട്ടി സ്ലൈറ്റ് മായ്ക്കാന്‍ സൂക്ഷിച്ചു വെക്കും."
മണിമാല നല്ല മണി മണി പോലെ വായിച്ചു.പോസ്റ്റിടുമ്പോള്‍ ഇതേപോലെ അറിയിക്കണം
ReplyDeleteആശിച്ചത് കിട്ടാന്‍ വൈകിയാലുള്ള സങ്കടവും
ReplyDeleteകിട്ടുമ്പോഴുള്ള സന്തോഷവും
നേരില്‍ കണ്ടതുപോലെ തോന്നി...
കുഞ്ഞു കഥ, കുളിരണിയിച്ചു!
ReplyDeleteഅഭിനന്ദനങ്ങൾ!
ഉമ്മൂ ...
ReplyDeleteബാല്യകാല ഓര്‍മ്മകള്‍ നന്നായി വിവരിച്ചിട്ടുണ്ട്
എല്ലാ ആശംസകളും
നല്ല അവതരണ ശൈലി....കഥ നന്നായിരിക്കുന്നു..
ReplyDeleteമണിമാല കോര്‍ത്തിണക്കിയതില്‍ മികവുണ്ട്..അനുഭവം എഴുതിപ്പിടിപ്പിച്ചതിലെ വ്യത്യസ്ഥതയായിരിക്കണം അതിനു കൂട്ടായത്.ബാല്യകാലസ്മരണകള്‍ ആ കാലത്തിന്റെ തലത്തില്‍ നിന്നെഴുതുമ്പോഴുള്ള സംതൃപ്തി വായനക്കാരനേക്കാള്‍
ReplyDeleteകൂടുതല്‍ എഴുത്തിന്റുടമക്കുതന്നെയാവും കിട്ടുക..
എന്നാണാവോ താത്താനെപ്പോലെ ഒന്ന് എഴുതാന്‍ കഴിയുക ..നല്ല കഥയാണ് ട്ടോ ..ഇനിയും എന്നെ അറിയിക്കണേ ..
ReplyDeleteനല്ല മണിമാല പോലെയുള്ള കഥ.
ReplyDeleteപക്ഷെ ഇതിന്റെ ബാക്കി എപ്പഴാ..?
ഹൊ മാല കിട്ട്യൊല്ലൊ ല്ലേ..
ReplyDeleteഒരു മുത്തുമാല കോര്‍ത്തെടുത്തത്പോലെ ഒഴുക്കുള്ള കഥ...അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ നന്നായി...
ReplyDeleteകുഞ്ഞു മനസ്സിന്റെ മണിമാല
ReplyDeleteഈയിടെയായി അഭിനന്ദനങ്ങള്‍ കൂടുകയല്ലെ? അപ്പോള്‍ ഞാന്‍ വിമര്‍ശിക്കാം. കഥയും ആഖ്യാനവും നന്നായെങ്കിലും ഇടയ്ക്കുള്ള സംഭാഷണങ്ങള്‍ക്ക് ഒറിജിനാലിറ്റിയില്ല.അവിടെ ഭാഷ നാടനാക്കാന്‍ ശ്രദ്ധിക്കണം.(കാഥികയാണ് അതും തീരുമാനിക്കേണ്ടതെന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം,എന്നാലും സാബിയെ വിമര്‍ശിക്കാനൊരു മോഹം!)
ReplyDeleteവളരെ നല്ലൊരെഴുത്ത് !
ReplyDeleteനല്ല ഒഴുക്കുള്ള വാക്കുകളില്‍ പറയാനായി
കൊച്ചുകുട്ടികളുടെ സന്തോഷം നിറഞ്ഞ മുഖം കാണുക വലിയ കാര്യം തന്നെയാണ്. കഥയിലെ സാഹിത്യം മനോഹരമായി.
ReplyDeleteനല്ലോരു മണിമാല പോലുള്ള കഥ!
ReplyDeleteഅഭിനന്ദനങ്ങള്‍...
ബാല്യത്തിലെ വാശിയും പിണക്കവുമെല്ലാം എഴുത്തില്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞു .. വളരെ മനോഹരമായിരിക്കുന്നു .. സാബിയുടെ എഴുത്ത് ..ആ മണിമാല പോലെ.....അഭിനന്ദനങ്ങള്‍ ..
ReplyDeleteകുട്ടിക്കാലത്തെ ഇണക്കങ്ങളും പിണക്കങ്ങളും, കുസൃതികളും വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു....
ReplyDeleteതട്ടാന്‍ കുട്ടിയെ പറ്റിച്ചതായിരുന്നു അല്ലേ..സാബിയുടെ കഥകള്‍ക്കെല്ലാം തണുപ്പുള്ള മലയോര ഗ്രാമത്തിന്റെ സൌരഭ്യമാണ് നിറഞ്ഞു നില്‍ക്കുന്നത്..എനിക്ക് ഒത്തിരി ഇഷ്ടമാണ് സാബിയുടെ കഥകള്‍ വായിക്കാന്‍..നന്മകള്‍ നേരുന്നു..
ReplyDeleteകുട്ടിക്കാലത്തെ അനുഭവം ഹൃദയസ്പർശിയായി. നല്ല വരികൾ..
ReplyDeleteThis comment has been removed by the author.
ReplyDeleteഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ഒരു നല്ല കുഞ്ഞു കഥ വായിച്ചിട്ട് പോയി! ആശംസകൾ!
ReplyDeleteകഥ വായിക്കുമ്പോള്‍
ReplyDeleteപുറത്തു മഴ പെയ്യുന്ന പ്രതീതിയായിരുന്നു.
അന്ന്,
കുട്ടിക്കാലത്ത് സ്കൂള്‍ കഴിഞ്ഞു മടങ്ങുമ്പോള്‍
ഇടവഴിയിലൂടെ മഴവെള്ളം തെന്നിച്ചു,
ചേമ്പില മഴത്തൊപ്പിയാക്കി,
ഞങ്ങള്‍ വീട്ടിലേക്കോടാറുണ്ട്.
ഇന്ന്,
നഗരത്തില്‍, എന്റെ ജനല്‍ ചില്ലുകളില്‍
വന്നു പതിക്കുന്ന മഴത്തുള്ളികള്‍
എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
നല്ല കഥ, കുറച്ചു നേരത്തേക്കെങ്കിലും
എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി.
നന്ദി.
തൊട്ടുമുന്നേയുള്ള എന്റെ കമന്റില്‍
ചില അക്ഷരതെറ്റുകള്‍
വന്നിരുന്നു, അതുകൊണ്ടാണ്
ആ കമന്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നത്.
ക്ഷമിക്കുക.
This comment has been removed by the author.
ReplyDeleteസാബിയോടു ആരാണു എഴുതാൻ നിർബദ്ധിക്കുന്നത് ..? വായിക്കുന്നവന്റെ മനസിലേക്ക് നീതിപൂർവമായ സന്ദേശങ്ങൾ എത്തിക്കാൻ കഴിയാത്ത ഒരു രചനയും വിജയിക്കില്ല . ബഹളങ്ങൾ ഉണ്ടാക്കാൻ ആർക്കും കഴിയും .ഇതു വായിച്ചു ആത്മാർത്ഥമായി ഒരാൾപോലും അഭിപ്രായംപറഞ്ഞില്ല അതു ഖേദകരമാണ്. ഇവിടെന്ന് എങ്ങനെ നല്ല എഴുത്തുക്കാർ ഉണ്ടാകും? രചനക്കു ആവിശ്യമായ ത്രഡുണ്ടാകുമ്പോൾ മാത്രം എഴുതുക
ReplyDeleteതട്ടാന്റെ സ്പര്‍ശമില്ലാത്തൊരു ബാല്യമുണ്ടോ?
ReplyDeleteഞങ്ങള്‍ക്കുമുണ്ടായിരൊന്നൊരു തട്ടാന്‍ കേളു.സ്നേഹമയനായിരുന്നു..സത്യസന്ധനായിരുന്നൂ..
മണിമാല കിട്ടാത്ത ആ കുഞ്ഞുമനസ്സ് നൊമ്പരപ്പെടുത്തിയെങ്കിലും അവസാനം സമാധാനമായി.
ReplyDeleteരാജന്‍ തട്ടാന്‍ ദുഷ്ട്ടനാ ഇന്നും അയാളെന്റെ മാല കൊണ്ട് തന്നില്ല. ശനിയാഴ്ച എന്തായാലും തരാമെന്നു പറഞ്ഞതാണ്.... മ്ഹും
ReplyDeleteമണി മലകഥ കൊള്ളാല്ലോ
എഴുത്ത് വളരെ ആകര്‍ഷണീയമായി, അഭിനന്ദനങ്ങള്‍ സാബി.
ReplyDeleteപോസ്റ്റ് വായിച്ചു അഭിപ്രായം പറഞ്ഞ സ്നേഹിതര്‍ക്ക് നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ എന്റെ മകളെക്കുറിച്ച് ഓര്‍ത്ത് പോയി, ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ക്കു പറയാനുണ്ടായിരുന്നത് കാതു കിത്തിയതിനെപ്പറ്റി ആയിരുന്നു. ഇനി ഒരു കമ്മല്‍ വേണമത്രേ.
ReplyDeleteസാബിയുടെ ശൈലി വളരെ നന്നായി...സാബിയാണോ ഈ ഉമ്മു എന്നെനിക്കറിയില്ല പക്ഷെ എന്റെ മനസ്സില്‍ ഇപ്പൊ ഉമ്മുവുണ്ട്...
ReplyDeleteമണി മാല എന്ന് കണ്ടപ്പോള്‍ എന്റെ മുത്തുമാല ആണ് ആദ്യം ഓര്‍മയില്‍ വന്നത്.
ReplyDeleteകുഞ്ഞു മനസിന്റെ, സങ്കടവും, ചിന്തകളും, സന്തോഷവും ഭംഗിയായി വരച്ചു കാണിക്കുന്ന കഥ.
ഇഷ്ടായി.