നിശബ്ദം നിലാവിനെ പോലും അലട്ടാതെ ഒഴുകുന്ന നദി. രാത്രിയുടെ ഏകാന്തതയില്‍ ഒന്നും ചലിക്കുന്നതായി തോന്നിയില്ല. അലസമായ നിലാവിലും ആഴമാര്‍ന്ന നിശബ്ദതയിലും വേദനയുടെ വിലാപങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.
പുഞ്ചിരികള്‍ പൂക്കള്‍ പോലെ വിരിഞ്ഞിറങ്ങിയ ആ കുഞ്ഞ് മുഖം മനസ്സില്‍ ഇന്നും വേദന തീര്‍ക്കുകയാണ്. ലോകത്തിന്റെ കപടമായ മുഖം വലിച്ച് കീറാന്‍ പോന്നവന്‍ ദൈവം മാത്രം. ലഹരിയുടെ വീര്യത്തില്‍ കൂത്താടുന്ന മനുഷ്യ മൃഗങ്ങള്‍ ആ വിലാപം കേട്ടിരുന്നെങ്കില്‍. മുലപ്പാലിന്റെ ഐശ്വര്യം വിട്ടു മാറാത്ത പുഞ്ചിരികള്‍ കൊണ്ട് കാപട്യത്തിന്റെ മുഖം മൂടിയെ തകര്‍ക്കാനവില്ലെന്ന് തെളിയിക്കുന്ന ഈ കാലഘട്ടം അതി വിദൂരമല്ലാതെ അവസാനിച്ചെങ്കിലെന്ന് അതി ശക്തമായി ഞാന്‍ പ്രാര്‍ഥിക്കുകയാണ്.
രക്തരക്ഷസിന്റേതു പോലെ വികൃതമായ അവന്റെ പുഞ്ചിരി തിരിച്ചറിയാന്‍ എന്തേ കുഞ്ഞ് പൂവേ കഴിഞ്ഞില്ല നിനക്ക്. എനിക്ക് നിന്നിലൂടെ അദൃശ്യയായ് കയറാന്‍ കഴിഞ്ഞെങ്കില്‍ അവന്റെ സിരകളിലെ രക്തം ഊറ്റി അട്ടഹസിച്ച് ലോകത്തോട് പറയുമായിരുന്നു ‘ലോകമേ നിന്റെ മാറില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞ് മക്കളെ ബലാല്‍കാരം ചെയ്യുന്ന ഒരെണ്ണത്തിനെയെങ്കിലും രക്തം വാര്‍ക്കാന്‍ കഴിഞ്ഞാല്‍ എന്റെ ജന്മം ധന്യമായി’ എന്ന്.
ഒരുമാസത്തെ അവധി കഴിഞ്ഞ് എത്തിയ ദിവസം പുലരിയുടെ നിഷ്കളങ്കതയില്‍ കുഞ്ഞ് കാലിലെ കൊലുസ്സുകള്‍ കിലുങ്ങി. അവള്‍ എന്റെ പടിവാതിലില്‍ എത്തി എന്നോട് പറഞ്ഞു
“റോസ് ആന്റീ, ഇനി ഞാന്‍ അപ്പൂന്റെ സ്കൂളില്‍ പോവൂലാ. നാളെ ഞങ്ങള്‍ എങ്ങോട്ടോ പോവാ. ഇവിടെ അനുവിന് പേടിയാ”
“അനു എങ്ങോട്ടാ പോകുന്നെ..” പതിയെ ഞാന്‍ ചോദിച്ചു.
“ദൂരെ ഒരു നാട്ടിലേക്ക്..”
“അതെവിടേയാ അനൂ...”
“അറിയില്ല. അമ്മ പറഞ്ഞു പോവാണെന്ന്”
ഞാന്‍ ആ കുഞ്ഞ് പൂവിന്റെ കവിളില്‍ പിടിച്ച് പറഞ്ഞു.
“അനു ഇവിടെ നില്‍ക്ക്. അപ്പൂന്റെ കൂടെ കളിക്കാം അമ്മ പോയ്കോട്ടെ”
“വേണ്ട.... അനൂന്‍റെ അമ്മ പാവാ റോസാന്റീ..”
അവളുടെ കയ്യില്‍ ഒരു ചോക്ലേറ്റ് സമ്മാനിച്ചു. അവള്‍ സന്തോഷത്തോടെ അതും വാങ്ങി യാത്ര പറഞ്ഞകന്നു. വരാന്തയില്‍ നിന്ന് കണ്ണ് മറയുംവരെ ആ കുഞ്ഞ് രൂപം ഞാന്‍ നോക്കി നിന്നു.
ഇന്നലെ തന്നെ ഓഫീസില്‍ എത്താന്‍ കഴിഞ്ഞില്ല ഒരുമാസത്തെ യാത്രാ ക്ഷീണം ഇല്ലാതില്ല ഇന്നെങ്കിലും നേരത്തെ പോകണം. ഒരുപാട് ജോലി ബാക്കിയുണ്ട്താനും. തിരക്കോടെ തന്നെ അപ്പുവിനെ ഒരുക്കി ബാഗും എടുത്ത് ഇറങ്ങുമ്പോള്‍ അപ്പു ഓര്‍മപ്പെടുത്തി.
“അമ്മ കുടയെടുത്തില്ല. അപ്പുന്റെ കുട അച്ചന്‍ കൊണ്ടോയി അപ്പുനും അമ്മയ്ക്കും ഒന്ന് മതീലോ അമ്മേ..”
കുട കയ്യിലെടുത്ത് വീടും പൂട്ടി താക്കോല്‍ തൊട്ടപ്പുറത്തെ ചീരൂനെ ഏല്‍പ്പിക്കുമ്പോള്‍ അപ്പു പറഞ്ഞു.
“ഞങ്ങള്‍ എത്തും മുമ്പ് അച്ഛന്‍ വന്നാല്‍ താക്കോല്‍ കൊടുക്കണേ ചിരുതമ്മേ'..
“കൊടുക്കാലോ അപ്പുട്ടാ..”
ചിരുതയുടെ പുഞ്ചിരിച്ച മറുപടി.
മഴയുടെ ലക്ഷമുണ്ട്. ചെറിയ ഇരുട്ട് മൂടി കിടക്കുന്നു. തിങ്ങി വളരുന്ന കവുങ്ങിന്‍ തോപ്പിലൂടെ തിരക്കിട്ട് നടക്കുമ്പോള്‍ വീണു പോകുമോ എന്ന ഭയം. അപ്പു ഇതൊന്നും കൂസലില്ലതെ നടന്നു നീങ്ങുന്നു. അല്‍പം കഴിഞ്ഞ് റോഡിലെത്തുമ്പോള്‍ പാതി ചെരിച്ച് പിടിച്ച കുടയില്‍ സ്ത്രീ രൂപം തൊട്ടടുത്തായി പുഞ്ചിരിച്ചു കൊണ്ട് അനു മോളും. അപ്പു അവളുടെ അടുത്തേക്ക് ഓടിച്ചെന്ന്‍ കുശലം തുടങ്ങി. ഒരു മാസത്തിന് ശേഷം കണ്ടുമുട്ടുന്ന കളി കൂട്ടുകാരുടെ ആവേശങ്ങള്‍. അനുകുട്ടിയെ ഗര്‍ഭാവസ്ഥയില്‍ തന്നെ അവളുടെ അച്ഛന്‍ മരണപ്പെട്ട് പോയി. ബാക്കിയുള്ളത് ദാരിദ്ര്യം കാര്‍ന്ന് തിന്നുന്ന അമ്മയും പൊളിഞ്ഞു വീഴാറായ വീടും. ഇന്നലെ അനുമോള്‍ പറഞ്ഞ പ്രകാരം ഇവിടം വിട്ട് എങ്ങോട്ടാവും ഇവര്‍ പോകുന്നത്. മടിക്കാതെ തന്നെ ചോദിച്ചു. അവര്‍ മറച്ചു പിടിച്ച കുട അല്‍പം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ വിട്ടു വരുന്ന ആറ് വയസ്സുകാരി അനുവിനെ നോക്കി അങ്ങാടിയിലെ മൂലയിലിരുന്ന് പുഞ്ചിരിക്കുന്ന മുഖം. ആരെന്നറിയാതെ നടക്കുന്നതിനിടെ അനുമോള്‍ വീണ്ടും വീണ്ടും പിന്തിരിഞ്ഞ് നോക്കി. അയാള്‍ ചിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു വന്നു. അയാളെ ശ്രദ്ധിച്ചുള്ള നടത്തം ആ കുഞ്ഞ് കാലടികള്‍ തെന്നി അവള്‍ റോഡില്‍ പതുക്കെ വീണു. അയാള്‍ ഓടിവന്ന് അവളെ പിടിച്ചെഴുനേല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു.
“മോള് വാ ഞാന്‍ നിന്റെ അച്ഛന്റെ കൂട്ടുകാരനാ. നിന്റച്ഛന്‍ എന്റെ കൂടെയാ താമസിച്ചിരുന്നത് ഇങ്ങടുത്തു വാ”
അച്ഛനെന്ന് കേട്ടതും അനുവിന് സന്തോഷം തോന്നി. അവള്‍ അയാളോട് ചോദിച്ചു.
“അപ്പൂന് അച്ഛനുണ്ട് അതുപോലെ അനൂനും അച്ഛനുണ്ടായിരുന്നോ..”
"ഉം.... അനൂനുമുണ്ട് അച്ഛന്‍. അച്ഛനെ കാണണോ? വരൂ കാണിക്കാം”
അച്ഛന്‍ മരിച്ച് പോയതണെന്നും ഇനി കാണന്‍ കഴിയില്ലെന്നും മനസ്സിലാക്കാതെ ആ കുഞ്ഞ് കാല്‍പാദങ്ങള്‍ അച്ഛന്റെ രൂപം കാണാനുള്ള ആവേശത്തോടെ അയാളുടെ കൂടെ നടന്നു. ആളൊഴിഞ്ഞ ഒരു പീടികയുടെ അരികുചേര്‍ന്ന് പൂട്ടികിടക്കുന്ന ഒരു മുറിയുടെ മുന്നിലെത്തി അയാള്‍ വാതില്‍ തുറക്കാന്‍ ഒരുങ്ങിയതും അനുമോള്‍ ഭയന്നു. ഒറ്റയ്ക്ക് എവിടേക്കും ആരുടെ കൂടെയും പോകരുതെന്ന് അമ്മ എപ്പോഴും പറയുന്ന വാക്കുകള്‍ ആ കുഞ്ഞ് കാതുകളില്‍ ഓടി എത്തി. അവള്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിക്കെ അയാള്‍ കൈകളില്‍ കടന്ന് പിടിച്ചു. ഉറക്കെ കരയാന്‍ തുടങ്ങിയ അനുവിന്റെ വായ പൊത്തി അയാള്‍ പറഞ്ഞു
“ഒച്ച വെക്കല്ലേ അസത്തെ..”
കയ്യിലുള്ള താക്കോല്‍ വാതിലിലെ താഴില്‍ ഇടുന്നതിനിടെ അനു കുതറി ഓടി.
"ഇങ്ങു വാടീ...”
കേള്‍ക്കാന്‍ നില്‍ക്കാതെ ആ കുഞ്ഞ് റോഡിലൂടെ ഓടി അകന്നു. വീട്ടിലെത്തുമ്പോള്‍ അവള്‍ക്കായി കാത്തിരിക്കുന്ന അമ്മയുടെ കാതുകളില്‍ ഇടിമുഴക്കം പോലെ ഈ വാക്കുകള്‍ പതിഞ്ഞു.
ആ അമ്മക്ക് തന്റെ നിറഞ്ഞ കണ്ണുകളെ തടയാന്‍ കഴിയാതെ വന്നു.
പിറ്റേന്ന് വൈകുന്നേരം അയാള്‍ അനുവിന്റെ വീടിന്റെ ഉമ്മറത്തെത്തി. സിഗരറ്റ് വലിച്ച് നില്‍ക്കുന്ന അപരിചിതനായ ആളെ കണ്ട് അനുവിന്റെ അമ്മ ഭയന്നു. അവള്‍ അകത്ത് കയറി കതകടച്ചു. അയാളെ കണ്ട് കരയാന്‍ തുടങ്ങിയ അനുവിനെ മാറോട് ചേര്‍ത്ത് ആ അമ്മ പതുങ്ങി ഇരുന്നു. അയാള്‍ പോകുന്ന ലക്ഷണമില്ലെന്നായപ്പോള്‍ ജനവാതില്‍ തുറന്ന് അപ്പുറത്തേക്ക് നോക്കി വിളിച്ചു.
"അപ്പൂട്ടാ... അപ്പൂട്ടാ..”
ഇല്ല വിളികള്‍ കേട്ട് ഓടിവരാന്‍ ആ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലാ. അവര്‍ ദുരെ എങ്ങോ യാത്രയിലാണ്.
ആ രാത്രി അവള്‍ ഉറങ്ങിയില്ല. പിന്നീടുള്ള ദിനങ്ങള്‍ അയാള്‍ അനുവിനും അമ്മക്കും നേരെ രാത്രികാലങ്ങളില്‍ പതുങ്ങിയിരുന്നു. അനുവിന്റെ അമ്മ നാട്ടുകാരോട് വിവരം ധരിപ്പിച്ചു. ആദ്യമാദ്യം അവളെ എല്ലാവരും സമാധാനിപ്പിച്ചു. പിന്നീട് ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ മാനത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവള്‍ നീചനായ ആ മനുഷ്യനെയും നാട്ടുകാരേയും ഭയന്ന് ദിവസങ്ങള്‍ തള്ളിനീക്കി.
“നിഷ്കളങ്കമായ തന്റെ കുഞ്ഞിനെ പോലും വെറുതെ വിടാത്ത ഈ ലോകം. എനിക്ക് ഇവിടെ ജീവിതം മടുത്തു റോസീ. ഞാന്‍ പോകുന്നു”
പറഞ്ഞു തീരും മുമ്പ് ബസ്സ് വന്ന് നിന്നു. കണ്ണുകള്‍ തുടച്ച് അവര്‍ അനുവിന്റെ കൈകള്‍ പിടിച്ച് ബസ്സില്‍ കയറി.
ഒഫീസിലെത്തുമ്പോള്‍ കൂട്ടുകാരി സുജാതയുടെ നിറഞ്ഞ പുഞ്ചിരി.
"ഈ ബാഗൊന്നു പിടിക്ക്. ഞാന്‍ അപ്പുനെ സ്ക്കൂളില്‍ വിട്ടു വരാം. ഇന്ന് അയല്‍പക്കത്തെ അനുമോള്‍ ഇല്ലാത്ത കാരണം അവന്‍ ഒറ്റക്കായി. തനിച്ചു വിടാനും വയ്യ. കുഞ്ഞുങ്ങളല്ലേ..”
“നീ പോയി സ്കൂളില്‍ കൊണ്ടാക്കി വാ”
സുജാതയുടെ മറുപടി.
അവള്‍ അപ്പുവിനെയും കൊണ്ട് സ്കൂളില്‍ എത്തി. ബാഗും വാട്ടര്‍ ബോട്ടിലും അവനെ ഏല്പിച്ച് ഓഫീസിലേക്കു നടന്നു. തിരിച്ചെത്തുമ്പോള്‍ സുജാത തിരക്കിട്ട് ആരോടോ മൊബൈലില്‍ സംസാരിക്കുന്നു. ബാഗ് അവളുടെ കയ്യില്‍ നിന്നും വാങ്ങി തന്റെ മേശക്കരികിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോഴാണ് സുജാത പറഞ്ഞത്.
“നമ്മുടെ ദേവിയാ വിളിച്ചത്.അവള്‍ ഓഫീസിലെത്താന്‍ വൈകുമെന്ന് പറയാന്‍ വിളിച്ചതാ. ഒരു സ്ത്രീയും കുഞ്ഞും ടൌണിലെ പാലത്തില്‍ നിന്ന് പുഴയിലേ ചാടി മരിച്ചു. ആരാണെന്നോ എവിടെയുള്ളവരെന്നോ അറിയില്ല അവിടെ തിരക്ക് മൂലം റോഡ് ബ്ലോക്കാണെന്ന്”
വാര്‍ത്ത കേട്ട് ആരാണെന്ന് അറിയാതെ വേദനിക്കുംമ്പോഴാണ് അപ്പുവിന്റെ അച്ഛന്റെ കോള്‍ വന്നത്. മൊബൈല്‍ എടുത്ത് സംസാരിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. തൊണ്ടക്ക് വണ്ണം കൂടിയപോലെ വാക്കുകള്‍ പുറത്ത് വന്നില്ല. ഫോണ്‍ കട്ട് ചെയ്‌ത് സുജാതയോട് പറഞ്ഞു.
"ഞാന്‍ പോവുകയാണ്. നീ സാറിനോട് പറയണം. എന്റെ വീടിന്റെ അടുത്തുള്ള.................. ”
പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിയാതെ അവള്‍ സംഭവ സ്ഥലത്തേക്ക് യാത്രയായി.
നിറഞ്ഞ കണ്ണുകളോടെ അവിടെ ചെല്ലുമ്പോള്‍ തിങ്ങിയ ജനക്കൂട്ടം. അതിനിടയില്‍ അപ്പുന്റെ അച്ഛന്‍ കാര്യങ്ങളെല്ലാം പറഞ്ഞു.
പിടിച്ചു നില്‍ക്കാനായില്ല. വിളിച്ചു കൂവി
“അപ്പുവേട്ടാ... നമ്മുടെ അനുകുട്ടി”
അപ്പുവിന്റെ അച്ഛന്റെ മാറിലേക്ക് പതിക്കുമ്പോള്‍ മുടി കിടക്കുന്ന രണ്ട് മുഖങ്ങള്‍ മനസ്സില്‍ വിങ്ങി.
നിസ്സഹായതയോടെ പറഞ്ഞു .
“ദൈവം ഈ ലോകം അവസാനിപ്പിച്ചെങ്കില്‍, കാപട്യ ത്തിന്‍റെ മുഖമണിഞ്ഞ ദുഷിച്ച വര്‍ഗത്തെ എന്റെ കൈകള്‍ കൊണ്ടോ മനസുകൊണ്ടോ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍... ഞാന്‍.....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു.

ആദ്യ കമന്റു എന്റെ വകയോ....?
ReplyDeleteഒരു നെഞ്ചിടിപ്പോടെ വായിച്ചു തീര്‍ത്തു.
ഈയിടെയാണു ഷാര്‍ജയില്‍ നാലു വയസായ ഒരു കുട്ടിയെ മൂന്നു പേരു കൂടി മൃഗീയമായി
നശിപ്പിച്ചതിനെ കുറിച്ച് വാര്‍ത്ത കണ്ടത്...
ഇവന്‍മാരെയൊക്കെ ഇഞ്ചിഞ്ചായി കൊല്ലണം...ചെയ്ത തെറ്റിനു യാതന അനുഭവിച്ച് നരകിച്ച് മരിക്കണം...വളരെ നന്നായി എഴുതി...
സാബിയുടെ കഥ വായിച്ചു കമ്മന്റ് ഉത്ഘാടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ReplyDeleteകാവ്യാത്മകമായി തുടങ്ങി ആത്മഹത്യയിലേക്ക് നീണ്ട കഥ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഇണയും തുണയും ഇല്ലാത്തവരെ മാത്രമല്ല എല്ലാവരുമുള്ള കുടുംബിനികള്‍ പോലും രക്ഷപ്പെടാത്ത ധാര്‍മിക ച്യുതിയുടെ ഗര്ത്തത്തിലേക്കാണ് സാംസ്‌കാരിക കേരളം നിപതിച്ചു കൊണ്ടിരിക്കുന്നത്.
നിലവാരം പുലര്‍ത്തിയ ഒരു കഥ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു.....ആശംസകള്‍..!
റിയാസ് ഇവിടെയും പാര വെച്ചു...ഇവെനെക്കൊണ്ട് ഞാന്‍ തോറ്റു...
ReplyDelete"മുലപ്പാലിന്റെ ഐശ്വര്യം വിട്ടു മാറാത്ത
ReplyDeleteപുഞ്ചിരി കൊണ്ടു കാപട്ട്യത്തിന്റെ മുഖത്തെ
മാറാന്‍ ആവില്ല..എന്തെങ്കിലും ചെയ്യാന്‍
ആയെങ്കില്‍ നമുക്ക്"...
ഈയിടെ ദുബായില്‍ നാല് വയസ്സുകാരി ഒരു മലയാളി കുഞ്ഞിനെ സ്വന്തം സ്കൂള്‍ ബസില്‍ വെച്ചു രണ്ടു മലയാളികളും ഒരു അന്ധ്രാകാരനും ചേര്‍ന്ന് പീഡിപ്പിച്ചു. (ബസിന്റെ ഡ്രൈവറും ,രണ്ടു ജോലികാരും)..ഞാന്‍ ഫേസ് ബുക്കില്‍
ഈ കമന്റ് എഴുതിയിരുന്നു..ഈ ലോകം എങ്ങോട്ടാണ് എന്ന് അറിയില്ല
ഇവര്കുള്ള ശിക്ഷ ഇവിടെ തന്നെ കിട്ടണ്ടേ...
This comment has been removed by the author.
ReplyDeleteനല്ല കഥ ,ഗൌരവമേറിയ വിഷയവും
ReplyDeleteആശംസകള്‍
റിയാസ് പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒരേ
ReplyDeleteസംഭവം ആണ്..ദുബായിലെ മലയാളി സ്കൂളിലെ
വിദ്യാര്‍ത്ഥിനി തന്നെ ആണ്..
ഈ ഹറാമികളെയെല്ലാം നിരത്തി നിറുത്തി വെടിവെച്ചു കൊല്ലണം..
ReplyDeleteമൂന്നു പെണ്‍മക്കള്‍ വളരുന്നതോര്‍ക്കുമ്പോള്‍ നെഞ്ചില്‍ വല്ലാത്തൊരു പടപടപ്പ് ..
അച്ചൻ മകളെ പീഡിപ്പിച്ചു,ആറ് വയസ്സുള്ള കുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ചു,തുടങ്ങിയ വാർത്തകൾ മാധ്യമങ്ങളിൽ പതിവായി കാണുമ്പോൾ ലോകത്തോട് തന്നെ വെറുപ്പ് തോന്നുന്നു.
ReplyDeleteകഥയുടെ അവതരണം,അതിനൊരു ഭംഗിവാക്കിന്റെ ആവശ്യമില്ല.ആശംസകൾ
ഇതൊക്കെ കാണുമ്പോൾ എന്താ പറയ!
ReplyDeleteഈ ദുരിതകാലത്തിന്‍റെ പേക്കിനാവുകളില്‍ മനുഷ്യനേതെന്നും മൃഗമേതെന്നും തിരിച്ചറിയാനാവാതെ കുഴങ്ങുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന് ഭയപ്പെടണം. പണ്ട് ആ മഹാന്‍ നട്ടുച്ചക്ക് ചൂട്ട് കത്തിച്ചു നഗരവീഥിയിലൂടെ നടന്നില്ലേ. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഞാന്‍ മനുഷ്യനെ അന്വേഷിക്കുകയാണെന്നാണ്. ഇന്നായിരുന്നെങ്കില്‍ അദ്ദേഹം എന്ത് ചെയ്യുമായിരുന്നു?
ReplyDeleteസാബി വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കും വിധം എഴുതി. keep the candle burning.
കാലത്തിന്‍റെ ഒരു പോക്ക് ...നമ്മെയെല്ലാം റബ്ബ് കാക്കട്ടെ ...!!
ReplyDeleteനന്നായി പറഞ്ഞു സാബി ...
കാപട്യം നിറഞ്ഞ മനസ്സുകള്‍
ReplyDeleteഒളിഞ്ഞു നോക്കുന്ന കാമക്കണ്ണുകള്‍
കുഞ്ഞുമക്കള്‍ക്ക് നേരെപ്പോലും
കടന്നു കയറാന്‍ തക്കംപാര്‍ത്തിരിക്കുന്നു......
ഇത് സമൂഹ മനസാക്ഷിയുടെ നേര്‍ക്കഴ്ച.
ദിവസവും നമുക്ക് ചുറ്റും സംഭവിക്കുന്നത്.
നാല്ല മെസ്സേജ്.........
നമ്മുടെ രക്ഷിതാക്കള്‍ ബോധവാന്‍മാരകട്ടെ!
എല്ലാ ഭാവുകങ്ങളും
കുഞ്ഞുങ്ങളെപ്പോലും വിടാതെ വേട്ടയാടുന്നവരുടെ ക്രൂരത ശക്തമായി പറഞ്ഞു, സാബി. നല്ല ഗൌരവമുള്ള എഴുത്ത്. വേദനയുടെ വിലാപങ്ങള്‍ എന്ന തലക്കെട്ട് നന്നായില്ല, രക്തരക്ഷസ് പോലെ എന്നല്ല, രക്തരക്ഷസിന്റേതു പോലെ.. എന്നു വേണം. (ഈ മാഷന്മാരെക്കൊണ്ട് തോറ്റൂ) . നല്ല കഥ,ആശംസകൾ!
ReplyDeleteസാബീ,പറയാന്‍ വാക്കുകളില്ല. കഥയുടെ രചന അസ്സലായി. നല്ല നിരീക്ഷണം. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ. അഭിനന്ദനങ്ങള്‍!
ReplyDeleteകഥ വളരെ നന്നായിട്ടുണ്ട്. മാറുന്ന കാലത്തെ വികലമായ സംസ്കാരം അനാവരണം ചെയ്തു എന്ന് പറയാം. പക്ഷെ പണ്ടും ഇതൊക്കെ ഉണ്ടായിരുന്നിരിക്കില്ലേ. മാധ്യമങ്ങള്‍ ഇത്ര സജീവമല്ലാതിരുന്നത് കൊണ്ട് പുറം ലോകം അറിഞ്ഞു കാണില്ലായിരിക്കാം. ഏതായാലും മനുഷ്യനില്‍ ഒളിഞ്ഞിരിക്കുന്ന മൃഗീയത(?) എല്ലാ കാലത്തും പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഏത് തത്വ ശാസ്ത്രത്തിനാണാവോ ഇതിനെ പ്രാവര്‍ത്തികമായി തടയിടാനാവുക.
ReplyDeleteമനുഷ്യ പിശാചുക്കള്‍ ...നിസംഗതയോടെ നോക്കി നില്‍ക്കുന്നവര്‍ക്കും ഇതില്‍ പങ്കുണ്ട് ..
ReplyDeleteഒന്നും പറയാന്‍ കഴിയുന്നില്ല
ReplyDeleteകണ്ണീരുണങ്ങാത്ത മനുഷ്യ രൂപങ്ങള്‍ക്ക് വഴിയൊരുക്കുന്നത് നാം സഹജീവികള്‍ തന്നെയാണ്.
ReplyDeleteവിടരും മുമ്പേ പറിച്ചെറിയപ്പെടുന്ന പൂമൊട്ടുകള്‍ കാണുമ്പോള്‍ പോലും,
വേധനിക്കുന്ന ഒരു ഹൃദയം നമ്മള്‍ പാകപ്പെടുത്തിയെടുക്കണം.
അനുവിനെ മാറോട് ചേര്‍ത്ത് ജനവാതില്‍ തുറന്ന് നോക്കി വിളിച്ചു കരയുന്ന
ആ അമ്മയുടെ കരച്ചില്‍ കേള്‍ക്കാന്‍, അവരെ ഒന്ന് സഹായിക്കാന്‍ ,
തയ്യാറാവാത്ത നാം സഹജീവികള്‍ , അവരുടെ ചലനം നിലച്ചു നിശബ്ദരായി കിടക്കുമ്പോള്‍,
റോഡ് പോലും ബ്ലോക്കാക്കി കാഴ്ച കാണാന്‍ ,തിക്കിത്തിരക്കുന്നു.
ജീവിച്ചിരിക്കുമ്പോള്‍ അന്നം കൊടുക്കാതെ , പട്ടിണി കിടന്നു മരിച്ചവനെ ചോറില്‍ കുഴിച്ചിടുന്ന സംസ്കാരം.
ജീവിച്ചിരിന്നപ്പോള്‍ വേട്ടയാടപ്പെടുകയും ,മരണാനന്തരം സ്തുതിപാടുകയും ചെയ്യുന്ന ഈ ദുശിച്ച പ്രവണത നാം അവസാനിപ്പിക്കണം.
ധാര്‍മ്മികതയുടെ സൂര്യന്‍ അസ്തമിച്ചതിനാല്‍ എങ്ങും അന്ധകാരം പരന്നിരിക്കുന്നു.
വര്‍ത്തമാനകാല മനുഷ്യജന്തുക്കളുടെ ക്രൂരത നന്നായി പറഞ്ഞു സാബി ...
കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന, പ്രദീക്ഷകളുടെയും,മോഹങ്ങളുടെയും, ശവക്കല്ലറയില്‍
ഇനിയും എത്ര തടവറക്കാലം പിന്നിടണം പിറന്ന ഭൂമിയില്‍.......
വേദനയോടെ വായിച്ചു... ഉമ്മചിക്ക് ടെന്‍ഷന്‍ ഞങ്ങള്‍ മൂന്ന് പെണ്‍ മക്കളെയോര്‍ത്തു.. എനിക്ക് ടെന്‍ഷന്‍ എന്‍റെ രണ്ടു അനിയത്തിമാരെ ഓര്‍ത്ത്..
ReplyDeleteആ ആകുലതകളില്‍ ഫെമിനിസത്തിന്റെ രക്തം വാര്‍ന്നു തീരുന്നു..
സാബി നന്നായി അവതരിപ്പിചിടുണ്ട്..
മനുഷ്യ സമൂഹം ഈ വക നീച്ച കൃത്യങ്ങള്‍ക്കെതിരെ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ReplyDeleteഅന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)ക്ക് ശേഷം ഇനി ഒരു പ്രവാചകന്‍ ഉണ്ടാകുമായിരുന്നു വെങ്കില്‍, അതിനു ഏറ്റവും ഉചിതമായിട്ടുള്ള കാലം ഇതാകുമായിരുന്നു.
അവതരണ ശൈലി വളരെ നന്നായി. അഭിനന്ദനങ്ങള്‍.
ആ അമ്മക്കും കുഞ്ഞിനും മരിക്കണ്ടായിരുന്നു... :(
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു കഥ
ഈ നീചകൃത്യം ചെയ്യുന്നവന്മാരും ഒരമ്മ പെറ്റ മക്കളല്ലേ..? ഇവര്‍ക്കുമില്ലേ സഹോദരിമാര്‍,മക്കള്‍? ഈ മനോരോഗികളെ ഏത് കാരാ ഗ്രിഹത്തിലാണ് അടയ്ക്കേണ്ടത്? സാബീ ഈ കഥ ഈ കാലഘട്ടത്തില്‍ പ്രസക്തമാകുന്നു...
ReplyDeleteഅമ്മയുടെ തൊട്ടടുത്ത് മുലകുടിച്ച് കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ എട്ടുത്ത് പോയി ബലാൽക്കാരം ചെയ്ത് കൊന്ന് പുഴയിലെറിയുന്ന മലയാളികൾ ജീവിച്ചിരിക്കുന്ന നാടാണിത്. പൊള്ളലേറ്റ് ആശുപത്രിക്കിടക്ക്കയിൽ പുളയുന്ന സ്ത്രീയുടെ ശരീരത്തിൽ കാമം തീർക്കുന്ന പുരുഷന്മാർ ജീവിച്ചിരിക്കുന്ന നാട്. സെമിത്തേരിയിൽ അടക്കം ചെയ്ത പെണ്ണിന്റെ ശവം മാന്തിയെടുത്ത് കാമം തീർക്കുന്ന മാനസിക വൈകല്യമുള്ളവർ ജീവിച്ചിരിക്കുന്ന നാട്. അപ്പോൾ പിന്നെ ഒരു ആറുവയസ്സുകാരിയുടെ കാര്യം പറയാനുണ്ടോ.
ReplyDeleteപക്ഷേ കഥ പറഞ്ഞത് വല്ലാതെ വളച്ചു കെട്ടി. ഇത്രയധികം നീട്ടേണ്ട ഒരു കാര്യവുമില്ല. കഥയ്ക്ക് താങ്ങാനാവാത്ത സംഭവങ്ങളും സന്ദർഭങ്ങളും ഇവിടെയുണ്ട്. നമ്മൾ പറയുന്ന വിഷയത്തിനും മനുഷ്യവികാരങ്ങൾക്കും അനുസരിച്ചുള്ള കഥപറച്ചിൽ രീതി തെരഞ്ഞെടുക്കണം. വല്ലാതെ ചിതറ്രിപ്പോയി ഇതിലെ ആഖ്യാനം. ഒന്നുകൂടെ റിഫൈൻ ചെയ്യണം കഥ
വയ്യ.......... വായിക്കാൻ വയ്യ.
ReplyDeleteഹൃദയത്തില്‍ തട്ടുന്ന എഴുത്ത്....
ReplyDeleteവല്ലാതെ അലോസരപ്പെടുത്തുന്ന വിഷയം. വായിച്ചപ്പോള്‍ എന്റെയും മനസ്സിലേക്ക് വന്നത് മുകളില്‍ പലരും പറഞ്ഞ ആ പത്രവാര്‍ത്ത തന്നെയാണ്.
ReplyDeleteഎഴുത്ത് നന്നായി.
മനുഷ്യന് മൃഗമാവുന്നല്ല്ലൊ..ഇല്ല,മൃഗങ്ങള്‍ ഈ മാതിരിപ്പെട്ട നീചരെക്കാള്‍ നിലവാരം പുലര്‍ത്തുന്നു..!
ReplyDeleteവ്യഭിചാരത്തിന്നുള്ള ശരീഅ:നിയമങ്ങളില് കാടും,കാടത്വവും കാണുന്നവര്‍ ഇത്തരം നീചാല്‍നീചവൃത്തികള്‍ക്ക് കളമൊരുക്കുന്ന കഷ്മലന്മാര്‍ക്ക് ഏത് തരം ശിക്ഷാക്രമമാണ്‍ പ്രയോഗിക്കേണ്ടത് എന്ന് ഗവേഷണം ചെയ്ത് കണ്ട്പിടിക്കട്ടെ.ഇത്രയും കഥയിലെ കാര്യം.
ഇനി,കഥാ സങ്കല്പത്തെക്കുറിച്ച് :
ഇത്തിരികൂടി സ്ഫുടം ചെയ്യാരുന്നു,വല്ലാതെ അടിച്ചു പരത്തി.
ആശംസകള്.
This comment has been removed by the author.
ReplyDeleteഇത് കഥയായി മാത്രമായിരിക്കട്ടെ....
ReplyDeleteസാബി....മനസ്സില്‍ തൊടുന്ന രചന.
ReplyDeleteഹരൂണിക്കയുടെ അഭിപ്രായത്തിനു ഞാനും അടിവര ഇടുന്നു.
ഈ നീചന്മാരെ എങ്ങനെശിക്ഷിക്കണം? ഒരു ഗവേഷണം അനിവാര്യമാണ്.
മാത്രമല്ല ചെറുപ്പത്തില്‍ തന്നെ അവരുടെ ജീനുകളില്‍ ഇത്തരം കുടില വാസനകള്‍ ഉണ്ടായിരിക്കുമല്ലോ...
അത് കണ്ടെത്തി ചികിത്സിക്കാനുള്ള സംവിധാനവുംഗവേഷണത്തിന് വിഷയമാകണം.
എന്തായാലും മൃഗീയം എന്ന് പറയുന്നത് മൃഗങ്ങളെ അപമാനിക്കലാണ്.
സുരേഷ് ഏട്ടന്‍ പറഞ്ഞ പോലെ കാമക്കലി പൂണ്ടു നില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത് അവരില്‍ നിന്ന് രക്ഷ നേടാന്‍ ഉടയതമ്പുരാനോട് മുട്ടിപ്പായി പ്രാര്‍ഥിക്കാം
ReplyDeleteനന്നായി എഴുതി. ഇത്തരക്കാരെ ശിക്ഷിക്കാൻ ഏതു നിയമം വന്നാലും അവരെ കോടതിയിൽ പോലും കേറ്റാതെ കാത്തി രക്ഷിക്കാൻ നിയമത്തിലെ പഴുതുകളും രാഷ്ട്രീയക്കാരും ഇവിടെ കാവലുണ്ടാകും....!!
ReplyDeleteഎൻ. ബി. സുരേഷ് പറഞ്ഞ സംഭവങ്ങളോരോന്നും ഓർക്കുന്നു..
ReplyDeleteസ്ത്രീജന്മങ്ങളിൽ വളരെയധികം പേർ ബാല്യാവസ്ഥകളിൽ ആരുടേയെങ്കിലും വൃത്തികെട്ട നോട്ടങ്ങൾക്കും കൈ വയ്പിനും ഇരയാവുകയും അതിന്റെ ആഫ്റ്റർ ഇഫക്ട് മനസ്സിൽ പേറുകയും ചെയ്യുന്നവരാണ്. ഒരു വയസ്സുള്ള കുഞ്ഞാണെങ്കിലും അതുമനസ്സിൽ കിടക്കും. അത്രയ്ക്കു സെൻസിറ്റീവ് ആണ് പെണ്മനസ്സ്.
കുഞ്ഞല്ല്ലെ അതിനൊന്നും അറിയില്ലല്ലോ എന്നു കരുതും കശ്മലന്മാർ.ശരിയല്ലാത്ത ഒരുനോട്ടമൊരു സ്പർശം ഇതൊക്കെ പെട്ടെന്നുതിരിച്ചറിയും കുഞ്ഞാണെങ്കിലും വലിയവരാണെങ്കിലും..
അതുകൊണ്ട് മാതാപിതാക്കൾ വളരെ ശ്രദ്ധിക്കണം.
ബന്ധുക്കളാണെങ്കിലും അയൽക്കാരാണെങ്കിലും കുഞ്ഞുങ്ങളോടിടപെടുന്നവരെ ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം കുഞ്ഞൂങ്ങളെ കുറേശ്ശെ മനസ്സിലാക്കിക്കുകയാണ്. ശരിയല്ലാത്ത സ്പർശനങ്ങളൊക്കെ ഉണ്ടായാൽ അമ്മയോടു വന്നു പറയാവുന്ന ഒരു ബന്ധം വളർത്തിയെടുക്കണം.. ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നു തോന്നും. പക്ഷേ ശ്രമിക്കാം. ഇന്നത്തെ കാലത്തു അച്ഛൻ അമ്മ റോളിനൊപ്പം മാതാപിതാക്കൾ സൌഹൃദറോൾ കൂടെ ഏറ്റെടുക്കണം. ന്യൂക്ലിയർ കുടുംബങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾക്കു ആരുമില്ല സങ്കടം പറയാൻ. ഇതെപ്പോഴും ഓർക്കണം.
വേദനയോടെ വായിച്ചു, നന്മ നശിച്ച സമൂഹത്തിലാണ് നമ്മള്‍ ജീവികേണ്ടത്... നല്ലത് മാത്രം വരാന്‍ വേണ്ടി പ്രാര്‍ത്തിക്കുക.
ReplyDeleteഇതൊക്കെ വായിച്ചു വളര്‍ന്നാല്‍ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാം അല്ലെ താത്താ..
ReplyDeleteകഴുകന്‍കണ്ണുകളില്‍ കാമം നിറയും കാലം
ReplyDeleteഅച്ഛന്‍ പോലും മ്ലെച്ചത കാണിക്കും കാലം
മൃതദേഹത്തില്‍പോലും ആര്‍ത്തി കാണിക്കും കാലം
കലികാലം !!
ഒന്നുറപ്പ് .ഇനി ഈ ലോകത്തിന് അധികം ആയുസ്സില്ല!
ഇത്തിരി വേദനയോടെ വായിച്ചു തീര്‍ത്തു.നന്നായി എഴുതി.
ReplyDelete"ദൈവം ഈ ലോകം അവസാനിപ്പിച്ചെങ്കില്‍"
ഇങ്ങനെ തോന്നുന്ന ഒരുപാട് നിമിഷങ്ങള്‍ നമ്മളില്‍ ഓരോരുതര്‍ക്കുമുണ്ടാകും.
എന്ത് ചെയ്യാം ജനിച്ചു പോയില്ലേ മരിക്കുവോളം ഇതെല്ലാം സഹിക്കണം.
കഥയെ കുറിച്ച് സുരേഷ് മാഷും ഹാരൂണ്‍ക്കയും പറഞ്ഞു കഴിഞ്ഞു.
ReplyDeleteഇനി കാര്യം: പീഡനങ്ങള്‍ ഇന്നൊരു വാര്‍ത്തയെ അല്ല. ആര് ആരെ എന്ന് മാത്രമാണ് ചോദ്യം. അവിടെയാണ് വാര്‍ത്താ പ്രാധാന്യവും. ഇന്നൊരു വാര്‍ത്ത കണ്ടു. ഒരു പതിനൊന്നുകാരിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ച മധ്യവയസ്കനെ കുറിച്ച്. രക്ഷിതാക്കള്‍ ആ കുട്ടിയെ അയാളുടെ അടുത്ത ഇരുത്തിയതാണത്രെ. അല്പസമയത്തിനു ശേഷം കുട്ടിയുടെ കരച്ചില്‍ കേട്ട് സംഭവം മനസ്സിലായ യാത്രക്കാര്‍ കക്ഷിയെ കൈകാര്യം ചെയ്തു പോലീസില്‍ ഏല്‍പ്പിച്ചു. ആ മാതാപിതാക്കള്‍ നിഷ്കളങ്കരായിരിക്കാം. തങ്ങളുടെ മകളെ മറ്റുള്ളവരും അതുപോലെ കാണും എന്ന് കരുതുന്ന പാവങ്ങള്‍. നാമൊരു കാര്യം സമ്മതിച്ചേ മതിയാവൂ; നമ്മുടെ ലോകം വല്ലാതെ ദുഷിച്ചു പോയിരിക്കുന്നു. നാം സൂക്ഷിക്കേണ്ടത് നാം തന്നെ സൂക്ഷിക്കണം. പെണ്‍കുട്ടികളാവട്ടെ, ആണ്‍കുട്ടികളാവട്ടെ; അവരെ തേടി ഒരു പൈശാചിക കൂട്ടം നമ്മുടെ ചുറ്റിലുമുണ്ട്. ചിലപ്പോള്‍ നമ്മുടെ അയല്‍വാസിയായ്, കുടുംബസുഹൃത്തായ്, കുടുംബമായ്... മറ്റു ചിലപ്പോള്‍ അച്ഛനായും സഹോദരനായും വരെ! നിങ്ങള്‍ അമ്മമാരുടെ, സഹോദരിമാരുടെ ഒരു കണ്ണ്, അല്ല; രണ്ടു കണ്ണും അവരുടെ കൂടെ വേണം - എപ്പോഴും.
സമൂഹത്തിലെ എത്രയോ കാടത്തങ്ങള്‍ പോലെ ഒന്ന് ഈ കഥയിലും ..കൊള്ളാം
ReplyDeleteവിഷയം നന്നായി എങ്കിലും കഥ ഒരുപാട് വലിച്ചു നീട്ടിയതായി തോന്നി.
ReplyDeleteകാവ്യാത്മകമായി തുടങ്ങി ആത്മഹത്യയിലേക്ക് നീണ്ട കഥ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഇണയും തുണയും ഇല്ലാത്തവരെ മാത്രമല്ല എല്ലാവരുമുള്ള കുടുംബിനികള്‍ പോലും രക്ഷപ്പെടാത്ത ധാര്‍മിക ച്യുതിയുടെ ഗര്ത്തത്തിലേക്കാണ് സാംസ്‌കാരിക കേരളം നിപതിച്ചു കൊണ്ടിരിക്കുന്നത്.
ReplyDeleteനിലവാരം പുലര്‍ത്തിയ ഒരു കഥ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു.....ആശംസകള്‍..!
ഒരു വിധവ എന്ന് പറയുമ്പോള്‍ പൊതുജനം ഒരു മുന്‍വിധി കല്പിച്ച് നല്‍കുന്ന ഒരു വഴക്കം ഇപ്പോഴും പലയിടത്തും തുടരുന്നു. അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് അംഗീകരിക്കാനും അത്തരം ജനം മടിക്കുന്നതും കണ്ടിട്ടുണ്ട്.
ReplyDeleteമനുശ്യം കൂടുതല്‍ കൂടുതല്‍ മൃഗമായിക്കൊണ്ടിരിക്കുന്നതിനെ ഓര്‍മ്മപ്പെടുത്തുന്ന കഥ ഇഷ്ടപ്പെട്ടു.
മനുഷ്യന്‍ പറവകളെപ്പോലെ ആകാശത്ത് പാറി നടക്കന്‍ പഠിച്ചു.മത്സ്യങ്ങളെപ്പോലെ ജലാശയങ്ങളില്‍ വിഹരിക്കാനും .പക്ഷെ മനുഷ്യനെപ്പോലെ മണ്ണില്‍ നടക്കാന്‍ പഠിച്ചില്ല.ഒരുപാട് പുരോഗമനം പറയുന്നവര്‍ ആഴത്തില്‍ ചിന്തിക്കുകയും അവസരത്തിനൊത്ത് ഉണരുകയും ചെയ്യേണ്ട വര്‍ത്തമാനത്തിലാണ് നാം .
ReplyDeleteഅന്ധകാരയുഗവും ആധുനികയുഗവും തമ്മിലുള്ള ദൂരം സങ്കേതിക വിവര ദൂരം മാത്രമാണ്.വിദ്യ മനുഷ്യനെ സംസ്കരിക്കുന്നില്ല.സാങ്കേതിക വിവരവിജ്ഞാനമാണ് ഏവര്‍ക്കും പഥ്യം .വിദ്യയെന്നാല്‍ എഴുത്തും വായനയും അറിയുക എന്നതിലുപരി തന്റെ സഹോദരന്റെ സഹോദരിയുടെ വികാര വിചാരങ്ങള്‍ വായിച്ചെടുക്കാന്‍ കൂടെ കഴിയുന്നാതിലൂടെ മാത്രമെ സാധ്യമാകൂ എന്നതത്രെ സത്യം .
മൂല്യച്ചുതിയുടെ അഗാധ തലങ്ങളിലേക്ക്
ReplyDeleteകൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍
കഥയായിപ്പറഞ്ഞിരുന്നതൊക്കെ കണ്മുന്നിലും
വാര്‍ത്തകളിലും കണ്ടുകൊണ്ടിരിക്കുകയാണ്..
കഥയിലൂടെ വിഷയം നന്നായിപ്പറഞ്ഞു..
ഇങ്ങനെ അനുഭവം ഉണ്ടായ ഒരു കുട്ടിയെ എനിക്കറിയാം, ഈ പോസ്റ്റ് സാബി കണ്ടോ എന്നറിയില്ല വായിക്കുക സീനിയ
ReplyDeletesa gauravam kanenda vishayam
ReplyDeleteaashamsakal.
ഒരു നായക്ക് ഒരുനേരം ഭക്ഷണം കൊടുത്താല്‍ അത് നന്ദി പ്രകടിപ്പിച്ചു കൊണ്ട് അതിന്റെ ജീവിതകാലം മുഴുവനും തലതാഴ്ത്തി വാലാട്ടി നമുക്ക് കാവലായി കൂടെയുണ്ടാകും എന്നാല്‍ മനുഷ്യനെ വിശ്വസിക്കാന്‍ പറ്റില്ല സോദരി ....ഇത്തരം മനുഷ്യരില്‍ നിന്നും എത്രയോ ഉയരെയാണ് നായകള്‍....
ReplyDeleteനന്മകള്‍ നശിച്ചു കഴിഞ്ഞ ഈ ലോകത്ത് എന്തും നടക്കും. കണ്ണും കാതും അടഞ്ഞു പോയ ഒരു നിസംഗതയുടെ വക്താക്കളായി നാം മാറി കഴിഞ്ഞു.
ReplyDelete"പിന്നീട് ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ മാനത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവള്‍ നീചനായ ആ മനുഷ്യനെയും നാട്ടുകാരേയും ഭയന്ന് ദിവസങ്ങള്‍ തള്ളിനീക്കി."
സാബി ..... അഭിനന്ദനങ്ങള്‍... മനോഹരമായി.. നെഞ്ചില്‍ തട്ടും വിധം പറഞ്ഞു. കാമവെറിയന്‍ ആയ ഒരുത്തനും കണ്ണില്‍ ചോരയില്ലാത്ത നാട്ടുകാരും...നിസഹായരായ അമ്മയും കുഞ്ഞും... നന്നായീ...
ReplyDeleteനന്നായിരിക്കുന്നു. കാപാലികരുടെ കരാളഹസ്തങ്ങളിൽ പിടയുന്ന പിടയുന്ന പിഞ്ചു ബാല്യങ്ങളെ...അതിന്റെ ചുണയോടെ തന്നെ കഥയിലേക്ക് പകർന്നു.
ReplyDeleteവിഷമവും ഭയവും തോന്നുന്നു......
ReplyDeleteഈ വിഷയത്തില്‍ ഇപ്പോളും നമ്മള്‍ ഇരുട്ടില്‍ തപ്പുകയാണോ?
ReplyDeleteപരിഹാരങ്ങള്‍ ഒന്നും നിര്‍ദ്ദേശിക്കപ്പെടുന്നില്ല. സ്വയം കരുതല്‍ മാത്രമേ പ്രായോഗികമായി മുന്നോട്ട് വരുന്നുള്ളൂ. കഥാകാരിക്ക് ആശംസകള്‍.
വായിക്കും തോറും നെഞ്ച് കനത്തു വന്നു.
ReplyDeleteഅവസാനമെത്തിയപ്പോഴെക്കും കണ്ണുകള്‍ നിറഞ്ഞു.
ആണ്‍കുട്ടികളെപോലും വെറുതെ വിടാത്ത കാലമാണിത്.
നമ്മുടെ പെണ്‍കുട്ടികളെ ഇനി നമ്മളെങ്ങനെയാണ് സംരക്ഷിക്കേണ്ടത്..??????????????????????????
കഥയല്ല. ഇതല്ലേ സത്യം! ഞെട്ടിക്കുന്ന സത്യം.
ReplyDeleteകഥകള്‍ മാത്രമെന്ന് നമ്മള്‍ വിശ്വസിച്ചവ ഇന്നത്തെ വാര്‍ത്തകളായി എത്തുന്നു.നന്നായി.
ReplyDeleteഒരു പോസറ്റിവ് എന്റിങ്ങാകാമായിരുന്നു.
ReplyDeleteബാക്കിയുള്ളതിനെ പറ്റിപറയാൻ എനിക്കറിയില്ല.
വർത്തമാനമാധ്യമങ്ങളിൽ ദിനവും നിരത്തപെടുന്ന വാർത്തകളിൽ ഇത്തരം വാർത്തകൾ ഏറുന്നതു ഒരു ദുസൂചനയാണ്.
ReplyDeleteസാധരണമായ ശൈലിയിൽ പറഞ്ഞ്പോയ കഥ ഒരു പരുതിവരെ നേർത്ത ഒരു ഒഴുക്കുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ആദ്യഭാഗത്തെ
“പുഞ്ചിരികള്‍ പൂക്കള്‍ പോലെ വിരിഞ്ഞിറങ്ങിയ ...എന്നു തുടങ്ങി...അതി ശക്തമായി ഞാന്‍ പ്രാര്‍ഥിക്കുകയാണ്. എന്നുവരെയുള്ള വരികൾ ഈ കഥയിൽ തെല്ലും ചേരാത്തത് പൊലെ തൊന്നി . ഇവിടെ സമരപ്രഖ്യാപനം പൊലെ തോന്നുവരികളാൽ സാബി ആഞ്ഞടിക്കുന്നു . കഥയുടെ ചാലകം അതാണോ?
എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ സാബി വാള്‍ എടുത്തല്ലോ എന്നൊരു ആശ്വാസം മാത്രം !
ReplyDeleteഎല്ലാം എപ്പോഴും പരിപാലിക്കേണ്ടവര്‍ നമ്മള്‍ തന്നെയാണ് .
മറ്റാരും അത് ചെയ്തു തരില്ല എന്നത് കൊണ്ട് ,
സാബി ,അഭിനന്ദനങ്ങള്‍ ..
അഭിനന്ദനങള്‍...നന്നായി ഈ കഥ...അവസാനം കുറച്ചു വിഷമം ആയി അവരുടെ അവസ്ഥയില്‍ കേട്ടോ
ReplyDeleteഇത് ഒരു കഥ മാത്രമാണെങ്കില്‍ സമാധനിക്കാമായിരുന്നു.
ReplyDeleteമനുഷ്യര്‍ എങ്ങനെയാ ഇത്ര ക്രൂരന്മാരാവുന്നത്?
ദൈവം സ്വര്‍ഗത്തോടൊപ്പം നരകവും സൃഷ്ടിച്ചതിന്റെ സാംഗത്യം
ഇത്തരം സന്ദര്‍ഭങ്ങളിലാണ് മനസ്സിലാവുക.
സാബീ,കഥ നന്ന്.
ഇവിടെ ചിലര്‍ പ്രകടിപ്പിച്ച അഭിപ്രായം എനിക്കുമുണ്ട്.
പറച്ചിലില്‍ അല്പം കൂടെ ഒതുക്കം ആവാമായിരുന്നു.
വീണ്ടും എഴുതുക.ആശംസകള്‍.
എന്‍റെ എല്ലാ സ്നേഹിതര്‍ക്കും വായനക്കും കമെന്റിനും നന്ദി
ReplyDeleteനല്ല കഥ,അല്ല സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം...ഇവിടെ ചെന്നായ്ക്കൾ ചോരയും മാംസവും മണത്തു നടക്കുന്നവഴികൾ പെരുകിക്കൊണ്ടിരിക്കുമീ കാലത്ത് സ്ത്രീയ്ക്ക് ജോലിസ്ഥലത്തും വീട്ടിൽപ്പോലും പലപ്പോഴും രക്ഷകിട്ടുന്നില്ല..ഞരമ്പുരോഗികളായ നേതാക്കളുമുണ്ടല്ലോ,ലക്ഷങ്ങൾ വാരിവിതറിയാൽ അല്ലെങ്കിൽ വൻപാർട്ടികളുടെ പിന്തുണയാൽ ഇത്തരക്കാർക്ക് ഒരു പോറലുമേൽക്കില്ല.വിവാഹിതയെന്നോ മകളുടെ പ്രായം പോലുമില്ലെന്നോ പിഞ്ചു കുഞ്ഞെന്നോ ഒന്നും നോട്ടമില്ലിവർക്ക്..ഒടുവിൽ ഞരമ്പുരോഗത്തിനു ചികിത്സയിൽ പോയാൽ മതിയാകും ഒരു ശിക്ഷപോലും കൊടുക്കാൻ ആർക്കാണു ധൈര്യം....
ReplyDeleteഞരമ്പുരോഗികള്‍ തന്നെ...അല്ലാതെന്താ...
ReplyDelete