Monday, January 17, 2011
വാടാ മലരുകള്‍
അന്നൊരു ശനിയാഴ്ചയായിരുന്നു. വരാന്തയിലെ ചാരുകസേരയിലിരുന്ന്‍ മുറ്റത്ത് വീഴുന്ന മഴത്തുള്ളികളിലേക്ക് നോക്കി. നിലത്ത് പതിച്ച മഴത്തുള്ളികള്‍ കുഞ്ഞ് അരുവിയെ പോലെ സിമന്റ് പാകിയ ചാലിലൂടെ ഒലിച്ച് താഴേക്ക് പോകുന്നു. വലതു വശത്തെ നിലത്ത് പടുത്തുണ്ടാക്കിയ ടാങ്കില്‍ നിന്നും തുള്ളി മറിയുന്ന ആഫ്രിക്കന്‍ മത്സ്യങ്ങള്‍. മഴത്തുള്ളിയുടെ ശക്തിയില്‍ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കള്‍. കാഴ്ചകള്‍ മനോഹരം തന്നെയാണ്. പ്രവാസം വിട്ട് നാട്ടിലെത്തിയ തനിക്ക് കിട്ടിയ സന്തോഷമുള്ള കാഴ്ച.
ഏകാന്തതയെ തള്ളി തെറിപ്പിച്ച് ഉമ്മാന്റെ വിളി.
"ഇമ്മൂ നീ ഇന്നെവിടേക്കും പോകുന്നില്ലേ... ബന്ധുക്കളുടെ വീട്ടിലൊക്കെ ഒന്ന് പോയി വന്നുടെ മോളെ"..
'പോകാം മഴ തോരട്ടെ ഉമ്മാ.'..
കയ്യിലുള്ള പുസ്തകത്തില്‍ കുത്തിക്കുറിക്കുന്ന അക്ഷരങ്ങളില്‍ മഴയുടെ കുളിര് പടര്‍ന്നു. ഇടക്ക് ശക്തിയോടെ കാറ്റ് വീശുമ്പോള്‍ ഉമ്മ പറഞ്ഞു
“ഇന്നിനി വൈലത്തൂര്‍ പോക്ക് നടക്കില്ല അല്പം ദൂരെയല്ലെ.....”
"ഇല്ല ഉമ്മാ, യാത്രയൊക്കെ നാളെയാവട്ടെ. ഞാന്‍ മഴ ഒന്ന് ആസ്വദിക്കട്ടെ.."
“നിന്റെ ഒരു മഴക്കൊതി. ഇവിടുള്ളോര്‍ക്ക് മഴകണ്ട് മടുത്തു. മഴ ആയതോണ്ട് ഇന്നിനി മീന്‍കാരനും വരൂല്ല”
“ആരാ ഇപ്പൊ മീന്‍കാരന്‍ ഉമ്മാ.... നമ്മുടെ പഴേ അന്ത്രു തന്നെയാണോ..”
"അല്ല. അവനൊക്കെ ഗള്‍ഫിലേക്ക് പോയീലെ. ഇപ്പൊ ഓന്‍ ദുബായിലാ.”
“അയാള്‍ക്കിപ്പോഴും കൊന്ത്രം പല്ലുണ്ടോമ്മാ” പുഞ്ചിരിയോടെ ചോദിച്ചു.
“ല്യാണ്ടേ. പോകുവോളം ണ്ട്. അതിനിപ്പോ ന്താ ഓന്റെ കെട്ട്യോള് നല്ല മൊഞ്ചത്തിയാ. ഓളെ ബപ്പയാ ഓനെ അക്കര കടത്തിയത്. ഇപ്പൊ ഓന്റെ വീടും പത്രാസും നീ കാണണം”
ഉമ്മയുടെ മുഖത്തേക്ക് അതിശയത്തോടെ നോക്കുമ്പോള്‍ കയ്യിലെ പുസ്തകത്താളുകള്‍ മറിഞ്ഞു.
മറിഞ്ഞു കിടന്ന പേജില്‍ ആകാംക്ഷയോടെ കണ്ണുകളോടിച്ചു.
ഇത് കണ്ട ഉമ്മ പറഞ്ഞു.
“കാലം കൊറേ പഴകിയ പുസ്തകല്ലേ അത്. അതിന്റെ പേജോക്കെ ചീത്തയായിക്കാണും”
“അതല്ല ഉമ്മാ.. ഇങ്ങോട്ട് നോക്ക് ഒരു മയില്‍ പീലി പെറ്റ് പെരുകാന്‍ വെച്ചത്”
ഉമ്മയുടെ കണ്ണുകള്‍ മയില്‍ പീലിയെ നോക്കി. ഏഴ് വര്‍ഷം പഴക്കമുണ്ട് അതിന്.
സ്കൂളില്‍ പഠിച്ചിരുന്ന കാലം പ്രിയപ്പെട്ട കൂട്ടുകാരന്‍ സമ്മാനിച്ചത്. ഓര്‍മകളുടെ പടവുകളില്‍ താഴേക്കുള്ള വഴി കാണിച്ചു അവന്റെ ഓര്‍മ്മകള്‍ നിന്നു.
വൈകുന്നേരം സ്ക്കൂള്‍ കഴിഞ്ഞ് വന്ന് ഉസ്മാനിക്കാന്റെ പറമ്പിലെ ജാതി മരത്തിന് ചുവട്ടില്‍ അവനെ കാത്ത് നില്‍ക്കുമ്പോള്‍ അതിലെ കടന്ന്പോയ അക്കരത്തെ സൈനബതാത്താന്റെ കളിയാക്കല്‍
"ഉം.. പ്രായം പൊട്ടുന്നതാണെന്ന് ഒര്‍മ വേണം. പിന്നേ മയില്‍ പീലിയും കൊടച്ചക്ക്രോം ഒന്നും കൂട്ടിന് ഉണ്ടാകൂല"
ഇത് കേട്ട് നില്‍ക്കാന്‍ കഴിയാതെ സൈനബതാത്താനെ കൊഞ്ഞനം കുത്തുമ്പോള്‍ വഴിയിലൂടെ ‘മീനു മീനേ..’ എന്ന് ഓരിയിടുന്ന അന്ത്രു. കൊന്ത്രം പല്ല് പുറത്ത് കാട്ടി അന്ത്രു ചിരിക്കുമ്പോള്‍ ഞാനെന്റെ പല്ലുകള്‍ ചുണ്ടുകളാല്‍ ആവരണം ചെയ്തു.
ജാതിക്കാ മരം കനികളാല്‍ സമ്പുഷ്ട്ടം. പറിച്ചെടുക്കാന്‍ കഴിയാത്ത പരാതി അവന്‍ തീര്‍ത്തു തരും. നല്ല ഇളയ ഒരെണ്ണം പൊട്ടിച്ചുതന്നത് കടിച്ച് തിന്നുമ്പോള്‍ പേടിച്ച് ചുറ്റും നോക്കി. സൈനബതാത്താന്റെ കെട്ടിയോന്‍ കോയാക്ക ഉസ്മാനിക്കാന്‍ന്റെ പറമ്പിലെ ജോലിക്കാരനാണ്. ജാതിക്ക പൊട്ടിച്ചെടുക്കുന്നത് കണ്ടാല്‍ അയാള്‍ വിളിച്ചു കൂവും.
"ആരാത്"
കോയക്കാന്റെ ശബ്ദം കേള്‍ക്കേണ്ട താമസം നീണ്ട കൂസന്‍ താടി കൈകൊണ്ട് ഉഴിഞ്ഞ് ഉസ്മാനിക്ക എത്തും
“ആരാടാ.. ന്റെ തൊടീല് ജാതിക്ക പൊട്ടിക്കുന്നത്”
കോങ്കണ്ണന്‍ ഉസ്മാനിക്ക വടക്കോട്ട് നോക്കിയാല്‍ തെക്കോട്ടാണ് കണ്ണ്. കാണുന്നിടമെല്ലാം തട്ടം കൊണ്ട് മറച്ചാലും അയാളുടെ കണ്ണിന് ദിശ തെറ്റി എവിടൊക്കയോ എത്തിപ്പെടുന്ന പോലെ. പിന്നെ നില്‍ക്കില്ല, സ്ഥലം വിടും. അവനും അയാളോട് ദേശ്യാ. ‘മൂരാച്ചി തന്ത’ അതാണ് അയാള്‍ക്ക് അവനിട്ട പേര്.
“തന്തേടെ കോന്തന്‍ കണ്ണ് കുത്തിപ്പൊട്ടിക്കണം”
അവന്‍ പറയുന്നത് കേട്ടാല്‍ ചിരിക്കാതിരിക്കുമോ.. ഞാന്‍ ചിരിച്ചതും അയാള്‍ക്ക് കലി കയറി. കള്ളിമുണ്ടിന് പുറത്ത് ചാടി കിടക്കുന്ന വരയന്‍ ട്രൌസറും പൊക്കി അയാള്‍ ഓടി വരുന്നത് കണ്ട ഞങ്ങള്‍ മഞ്ഞള്‍ നട്ട വരമ്പുകളിലൂടെ ഓടി റോഡിലെത്തി. കിതക്കുന്ന എന്നെ കളിയാക്കാന്‍ അവന് നൂറ് നാവായിരുന്നു....
ഓര്‍മകളെ കൊന്നൊടുക്കി വീണ്ടും ഉമ്മാന്റെ വിളി
“ഉമ്മൂ, നീയാ ബിജ്ജുട്ടിമ്മാന്റെ അടുത്തൊന്ന് പോയ്ക്കോ അവര് വയ്യാണ്ട് കിടക്കാണ്”
പാവം ബിജ്ജുട്ടിമ്മ. ചെറുപ്പത്തില്‍ പെരുന്നാളിന് മൈലാഞ്ചി അരച്ച് തന്നത് ഓര്‍ത്ത് പോയി.
ഉപ്പാന്റെ ചാരുകസേര വിട്ടെണീറ്റ് ഓട്ടിന്‍ പുറത്ത് നിന്നും വീഴുന്ന മഴ നുലുകള്‍ കൈകള്‍ കൊണ്ട് തടഞ്ഞു.
ഉമ്മ വീണ്ടും വിളിച്ച് പറഞ്ഞു.
"നമ്മള്‍ പോകല്ലേ ഉമ്മൂ .."
“പോകാം ഉമ്മാ മഴ തോരട്ടെ”
പറഞ്ഞ് തീര്‍ന്നപ്പോള്‍ ഗൈറ്റിന് പുറത്ത് ഒരു വെളുത്ത മാരുതി കാര്‍ വന്ന്‍ നിന്നു.
“വിരുന്നുകാര്‍ ആരോ വരുന്നു. ഗൈറ്റ് അടച്ചിട്ടിരിക്കുകയാണല്ലോ ഉമ്മൂ..”
ഉമ്മ കുടയും ചൂടി മുറ്റത്തിറങ്ങി ഗൈറ്റ് തുറന്നു.
പതിയെ കാര്‍ അകത്തേക്ക് കടന്നു. അല്‍പം കഴിഞ്ഞ് മുന്‍ വശത്തെ ഗ്ലാസ് താഴ്ന്നു.
അതെ അവന്‍ തന്നെ. എന്റെ കണ്ണുകളില്‍ ആ രൂപം തിളങ്ങി. വിദേശത്തിരുന്ന് പ്രവാസം നൊമ്പരപ്പെടുത്തുമ്പോള്‍ സ്നേഹത്തിന്റെ ചെറു കുളിരോടെ സൌഹൃദവുമായി പറന്നെത്തുന്ന സ്നേഹിതന്‍. അവന്റെ അടുത്തേക്ക് ഞാന്‍ എത്തും മുമ്പ് അവന്‍ എന്നെ തേടി ഇങ്ങെത്തിയതാണ്. സന്തോഷം കൊണ്ട് ഞാന്‍ കണ്ണുകള്‍ അടക്കാതെ നിന്നു.
മഴ വീണ്ടും ശക്തിയോടെ പെയ്തിറങ്ങി. ടാങ്കിലെ മീനുകള്‍ എന്റെ സന്തോഷത്തിനോപ്പം തുള്ളിക്കൊണ്ടിരുന്നു. വരാന്തയിലേക്ക് കയറുമ്പോള്‍ അവന്‍ ഉമ്മയെ നീട്ടി വിളിച്ചു.
"ഉമ്മാ.... എന്തൊക്കെയാ വിശേഷം”
ഇതുകേട്ട ഉമ്മയുടെ നിറഞ്ഞ പുഞ്ചിരി കണ്ട് ഞാന്‍ അമ്പരന്നു. അപ്പോഴാണ് ഉമ്മ പറഞ്ഞത്
“നീ വരും മുമ്പേ അവന്‍ എന്റെ മകനെ പോലെ ആയിക്കഴിഞ്ഞിരുന്നു ഉമ്മൂ”
ഞാന്‍ സന്തോഷത്തോടെ അവനോട് കുശലങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.
മഴ അതിന്റെ എല്ലാ ശക്തിയോടും പെയ്തു തുടങ്ങി.
Posted by
സാബിബാവ
Subscribe to:
Post Comments (Atom)
മഴയെ വര്‍ണിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് എന്റെ വിശ്വാസം, കാളിദാസന് പോലും കഴിഞ്ഞിട്ടില്ല. നല്ല കഥ.
ReplyDeleteഇത് പോലെ പലതിനും മഴ പശ്ചാതലമാക്കി എഴുതുന്നത് ഞാന്‍ അടക്കമുള്ളവരുടെ ഒരു ചെറിയ സൂത്രം ആണ്. അത് എന്നും സൃഷ്ടിയുടെ ആകര്‍ഷണതയും ഭംഗിയും കൂട്ടിയിട്ടേ ഉള്ളൂ, ഇവിടെയും.
"ഉം.. പ്രായം പൊട്ടുന്നതാണെന്ന് ഒര്‍മ വേണം. പിന്നേ മയില്‍ പീലിയും കൊടച്ചക്ക്രോം ഒന്നും കൂട്ടിന് ഉണ്ടാകൂല"
ReplyDeleteസൈനബത്താത്ത പറഞ്ഞതിൽ കാര്യമില്ലാതില്ല.
നല്ല കഥ.
ഓര്‍മ്മയുടെ വാടാമലരുകള്‍ ......അതിന്റെ ഭംഗി വര്‍ണ്ണനയില്‍ തെളിഞ്ഞു കണ്ടു. നന്നായി സാബ.....അഭിനന്ദനങ്ങള്‍ ..
ReplyDeleteചിരിക്കുന്ന മീന്‍കാരന്‍ അന്ത്രു ..ചിരിക്കാന്‍ അറിയാമായിരുന്നിട്ടും
ReplyDeleteസാബി പല്ലുകള്‍ മൂടി വെച്ചു..കോങ്കണ്ണന്‍ ഉസ്മാനിക്കയുടെ കൂര്‍ത്ത
കണ്ണുകള്‍..ഇളം ജാതിക്കയുടെ ചവര്‍പ്പും പുളിയും...പ്രിയപ്പെട്ട
ബാല്യ കാല തോഴന്‍..സര്‍വോപരി മഴയുടെ കൂട്ട്..പിന്നെന്തു വേണം ഒരു പ്രവാസിക്ക്..ഓര്‍മ ചെപ്പു തുറന്നു അങ്ങനേ ദിവസങ്ങളോളം ഇരിക്ക്കാന്‍...koottinu നല്ല വായനയും...അതെ നല്ല വായന തന്നു..നന്ദി..
അതെ. എത്ര മായ്ച്ചാലും ഓര്‍മ്മയിലെ വാടാമാലരുകള്‍ക്ക് വാട്ടമില്ല. അത് അന്നത്തെ അതെ പ്രായത്തില്‍ ഇപ്പോഴും കണ്മുന്നില്‍ തുള്ളിച്ചാടും.
ReplyDeleteഓര്‍മ്മകള്‍ ഭംഗിയാക്കി.
ഓര്‍മ്മകള്‍ മഴ തുള്ളികളെ പോലെ നില്‍ക്കാതെ മനോഹരമായി പ്രവഹിക്കട്ടെ. കോങ്കണ്ണന്‍ ഉസ്മാനിക്ക ഉസ്മാനിക്കാക്ക് കൊങ്കണ്ണും ആയുധമാണല്ലോ.. ആശംസകള്‍..
ReplyDelete"കോങ്കണ്ണന്‍ ഉസ്മാനിക്ക വടക്കോട്ട് നോക്കിയാല്‍ തെക്കോട്ടാണ് കണ്ണ്. കാണുന്നിടമെല്ലാം തട്ടം കൊണ്ട് മറച്ചാലും അയാളുടെ കണ്ണിന് ദിശ തെറ്റി എവിടൊക്കയോ എത്തിപ്പെടുന്ന പോലെ."
ബാല്യകാലസ്മരണകള്‍ അയവിറക്കുന്നത് രോമാഞ്ചമുണര്‍ത്തുന്ന കാര്യമാണ്. ഗ്രാമവിശുദ്ധിയും വിഹ്വലതകളും ഇന്നോര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു നെടുവീര്‍പ്പ്...
ReplyDeleteശരിക്കും..ഉപേക്ഷിക്കപ്പെട്ട ഓർമ്മകളുടെ നടുക്കം.. ഇന്നത്തെ ബ്ലോഗ് അവസാനിപ്പിച്ച് ആ ഒർമ്മകളിലേക്കൂളിയിട്ട് ഉറങ്ങിയാലോ എന്നാലോചിക്കുന്നു.
ReplyDeleteപ്രണയം സുന്ദരം...ഭാവനയിലേക്ക് കൂട്ടികൊണ്ടുപോയി....
ReplyDeleteകൊള്ളാം,നല്ല രചനാ ശൈലി!
ReplyDeleteആശംസകള്‍
“നീ വരും മുമ്പേ അവന്‍ എന്റെ മകനെ പോലെ ആയിക്കഴിഞ്ഞിരുന്നു ഉമ്മൂ” കഥ നന്നായിരിക്കുന്നു..
ReplyDeleteനല്ലത്
ReplyDeleteമഴ നനഞ്ഞ ഓര്‍മ്മകള്‍..
ReplyDeleteനന്നായെഴുതി സാബീ..
ഗൃഹാതുരത്വം ഇവിടെ അതിന്റെ എല്ലാ ശക്തിയോടെയും പെയ്തപ്പോള്‍ ആസ്വദിച്ചു മതിയായില്ല സാബീ... മഴ പെട്ടെന്ന് പെയ്തു തീര്‍ന്ന പോലെ.... ആശംസകള്‍!!!
ReplyDeleteവാടാ മലരുകള്‍ ഹ്രദ്യമായി.
ReplyDeleteഓര്‍മകളിലുടെ ഓരങ്ങളിലൂടെ മിഴി തുറക്കുമ്പോള്‍ മനസ്സിലെവിടെയൊ മയത്തുള്ളിക്കിലുക്കത്തിന്റെ നിലക്കാത്ത ശബ്ദം.
മുറ്റത്തെ മാവിലും തെങ്ങിന്‍തലപ്പിലും ഉമ്മവെച്ചു അടിച്ചുവീശുന്ന ഉര്‍വ്വരമായ കാറ്റിന്റെ ഗന്ധം..
എല്ലാ ആശംസകളും നേരുന്നു.
നാം എന്നും തിരിച്ചു പോകാൻ കൊതിക്കുന്ന ബാല്യത്തിലേക്ക് ചിന്തയെ കൊണ്ടെത്തിച്ചു..
ReplyDeletemazha ennum athoru haramanu ...athinekurichu ezhuthumbol...parayumbol....athinodulla ishttam koodunnu....
ReplyDeletevadamalarukal nannaai...keep it up....
മഴ എനിക്കും ഒരുപാടിഷ്ടമാ... ആശംസകൾ....
ReplyDeleteഈയിടെയായി ഇമ്മൂന്റെ നാട്ടിലെ പഴയ കഥകള്‍ പോസ്റ്റായി ധാരാളം വരുന്നുണ്ടല്ലോ?. അസ്സലായിട്ടുണ്ട്. ഇപ്പോ ദിവസവും ഒരോ പോസ്റ്റാണോ കണക്ക്?.ഏതായാലും നടക്കട്ടെ.പോസ്റ്റ് ചെയ്യുമ്പോള്‍ ഓരോ കോപി മെയില്‍ ചെയ്താല്‍ എളുപ്പമാവും!
ReplyDeleteമഴയില്‍ കുതിര്‍ന്ന പ്രണയം. വായിക്കാന്‍ നല്ല രസം. നന്നായി സാബി.
ReplyDeleteഒരു നല്ല കുളിര്‍മഴ നനഞ്ഞ സുഖം ...
ReplyDeleteകൊള്ളാം ഈ മഴക്കഥ
ReplyDeleteമഴപെയ്യട്ടേ മനസുപോലെ പെയ്യട്ടേ ...നല്ല രചന
ReplyDeleteഗ്രാമത്തിന്റെ വിശുദ്ധിയിൽ പറിച്ചെടുത്ത വാടമലരുകളൂടെ നറുമണം പ്രസരിക്കുന്ന ഓർമ്മകളിലെ ഓളങ്ങളിലൂടെ മെല്ലെ ഒഴുകിപ്പോകുന്ന ഒരു നല്ല രചന കേട്ടൊ സാബി
ReplyDeleteമഴ എനിക്കിഷ്ടം അതിന്റെ താളം,ഗന്ധം എല്ലാം......
ReplyDeleteമഴ ഓര്‍മകളെ ഉണര്‍ത്തും...
ചിലപ്പോള്‍ നല്ല ഓര്‍മ്മകള്‍ ആയിരിക്കാം
ചിലപ്പോള്‍ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതും
നല്ല കഥ ഇഷ്ടായി .........
" വാടാമലരുകള്‍ " നല്ല ഭാഷ നല്ല തലവാചകം. അഭിനന്ദനങ്ങള്‍
ReplyDeleteഎന്ത് പറഞ്ഞു വര്‍ണിക്കണം എന്നറിയില്ല ഈ കഥയെ...അത്ര നന്നായി എഴുതി സാബീ...എനിക്ക് ഒത്തിരി ഇഷ്ട്ടമായി..
ReplyDeleteസ്നേഹാശംസകള്‍
ReplyDeleteമഴയുടെ കുളിരുള്ള നല്ലൊരു കഥ ....
ReplyDeleteവളരെ നന്നായിട്ടുണ്ട്....
മഴയുടെ മണമുള്ള, നനവുള്ള മനോഹരമായ ഒരു പ്രണയം..
ReplyDeleteഓര്‍മകള്‍ മരിക്കാതിരിക്കട്ടെ...
മഴപോലെ മനസ്സിനെ കുളിരണിയിച്ചു ഈ രചനയും, മനോഹരം.
ReplyDeleteമിഴിനീരില്‍ മഴ തകര്‍ത്ത് പെയ്യുന്നുണ്ടല്ലോ , ആശംസകള്‍
ReplyDeleteമഴയില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍, വാടാമലരുകള്‍ എന്നതിന് പകരം മഴയുമായി ബന്ധമുള്ള ഒരു ടൈറ്റില്‍ കൊടുത്തു കൂടായിരുന്നോ ,
ReplyDeleteaashamsakal
ReplyDeleteനന്നായിട്ട് ഇണ്ട് ട്ടാ....
ReplyDeleteThis comment has been removed by the author.
ReplyDeleteഓര്‍മയുടെ അറകളില്‍ ഒന്ന് തുറന്നപ്പോള്‍ മനോഹരമായി മഴ വന്നു, കൊന്ത്രമ്പല്ലുള്ള അന്ത്രു വന്നു, പിന്നെ ബാല്യകാല മധുരനൊമ്പരം വന്നു.
ReplyDeleteസൌഹൃതത്തിന്റെ സന്തോഷ സമ്മേളനത്തില്‍ മഴ പിന്നെയും പെയ്തിറങ്ങുമ്പോള്‍ വായന കൃതാര്‍ത്ഥമായി.
ഇവിടെ ഒന്ന് വന്നു നോക്കി.
ReplyDeleteആശംസകള്‍...
ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് സുന്ദരമായ ഓർമ്മകളും സൗഹൃദങ്ങളും അല്ലേ..?
ReplyDelete“ആരാടാ.. ന്റെ തൊടീല് ജാതിക്ക പൊട്ടിക്കുന്നത്”
ReplyDeleteപേടിക്കണ്ട ,മഴ കൊണ്ടതിന്റെയാണ് !
അഭിനന്ദനങ്ങള്‍ ...
കഥ നന്നായിരിക്കുന്നു...
ReplyDeleteനന്നായിരിക്കുന്നു എന്തെ ഗ്രൂപ്പില്‍ പോസ്ടാത്തത്? കൂട്ടുകാര്‍ ആണ് നമ്മുടെയെല്ലാം അനുഗ്രഹങ്ങള്‍...
ReplyDelete:)
ReplyDeleteഎല്ലാവരും പറയുന്നത് പോലെ നന്നായി എന്ന് പറഞ്ഞാല്‍ അത് അനുകരണം ആയി പോവില്ലേ ? നാട്ടിലെ മഴയും മഴ ആസ്വദിച്ച നിമിഷങ്ങളും ഒപ്പം ഓര്‍മ്മയുടെ വാതായനം തുറന്നു വന്ന അന്ത്രുവും ബാല്യ കാല സുഹ്ര്തും , ഉസ്മാനും എല്ലാവരും മനസ്സിലൂടെ യാഥാര്‍ത്ഥ്യം പോലെ കടന്നു പോയി .ഇനിയും എഴുതാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു
ReplyDeleteനല്ല സുഖദമായ എഴുത്ത്! ലളിതം, നാട്ടുമ്പുറം പോലെ . കഥാപാത്രങ്ങൾ, ഉസ്മാനിക്കയൊക്കെ ജോറായി.
ReplyDeleteമഴയും സൌഹ്രുദവും ഒന്നിച്ച്.നന്നായിട്ടുണ്ട്.
ReplyDeleteമഴ കഥ നന്നായിരിക്കുന്നു..
ReplyDeleteതുടക്കം മുതല്‍ ഒരു പദ്മരാജന്‍ സ്പര്‍ശം ഉണ്ടായിരുന്നു....പിന്നെ ഇതു എപ്പോള്‍ വേണു നാഗവള്ളിയില്‍ ചെന്ന് നിന്നു എന്നെനിക്കു പിടി കിട്ടിയില്ല... എവിടെ വെച്ചോ കഥ സാബിയുടെ പിടി വിട്ടോടിപ്പോയോ? എന്തായാലും നന്നായി...പലരുടെയും കഥകള്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇട്ടെറിഞ്ഞു പോകും...സാബിയുടെ കഥകള്‍ വായിച്ചു തീര്‍ക്കാതെ നിര്‍ത്താന്‍ തോന്നില്ല...കഥയെഴുത്തുകാര്‍ക്കുണ്ടാവേണ്ട വലിയ ഗുണം അവരുടെ കഥകള്‍ മുഴുവനായി ജനങ്ങളെ കൊണ്ട് വായിപ്പിക്കാനുള്ള ഒരു കഴിവ് തന്നെ....സൂപ്പര്‍
ReplyDeleteഎനിക്കേറെ ഇഷ്ട്ടമായത് ആ മഞ്ഞള്‍ പാടത്തൂടെയുള്ള നടത്തം തന്നെ...
....സ്നേഹപൂര്‍വ്വം ഷക്കീബ് കൊളക്കാടന്‍
Ee mazha iniyum thorathe peyyatte!
ReplyDelete"മുറ്റത്ത് വീഴുന്ന മഴത്തുള്ളികളിലേക്ക് നോക്കി. നിലത്ത് പതിച്ച മഴത്തുള്ളികള്‍ കുഞ്ഞ് അരുവിയെ പോലെ സിമന്റ് പാകിയ ചാലിലൂടെ ഒലിച്ച് താഴേക്ക് പോകുന്നു. വലതു വശത്തെ നിലത്ത് പടുത്തുണ്ടാക്കിയ ടാങ്കില്‍ നിന്നും തുള്ളി മറിയുന്ന ആഫ്രിക്കന്‍ മത്സ്യങ്ങള്‍. മഴത്തുള്ളിയുടെ ശക്തിയില്‍ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കള്‍. കാഴ്ചകള്‍ മനോഹരം തന്നെയാണ്."
ReplyDeleteഇങ്ങകലെ മരുഭൂമിയില്‍ നിന്നും നാട്ടിലെ ആ നല്ല മഴക്കാഴ്ചയിലേക്ക് അറിയാതെ മനസ്സിനെ ഒന്ന് വിളിച്ചു കൊണ്ട് പോയതുപോലെ .....നല്ല അവതരണം നന്നായിട്ടുണ്ട് ആശംസകള്‍
ഇങ്ങനെ തോരാതെ പെയ്യണ മഴ ആര്‍ക്കാ ഇഷ്ടാവാതിരിയ്ക്കാ...നല്ല ഒഴുക്കുള്ള, സുഖമുള്ള വായന സമ്മാനിച്ചതിന്‍ നന്ദി ട്ടൊ.
ReplyDeleteബൂലോകത്ത് ഇത് മഴക്കാലമാണെന്നാ തോന്നുന്നത്.
ReplyDeleteപോകുന്നിടത്തെല്ലാം മഴ നിര്‍ത്താതെ പെയ്യുകയാണ്.
ഇവിടെയും മഴ തന്നെ..മനോഹരമായ മഴ...!
ആ തുടക്കം മുതല്‍ ഒടുക്കം വരെ മഴയുടെ ആര്‍ദ്രത മുഴുവന്‍
ഒപ്പിയെടുത്തു പകര്‍ത്തിയിരിക്കുന്നു...
അല്ല സാബീ.. ഇത്ര സുന്ദരമായി എങ്ങനെ എഴുതാന്‍ കഴിയുന്നു?
(ഒന്നും തോന്നരുത്.ഞാന്‍ കുറച്ചു അസൂയാപുഷ്പങ്ങള്‍ അര്‍പ്പിച്ചോട്ടെ.എന്റെടുത്തു കുറച്ചധികം ഉള്ള സാധനമാ.. )
അഭിനന്ദനങ്ങള്‍..!
എന്റെ "ലഗേജ്‌നഷ്ട ദുഃഖത്തില്‍ പങ്കു ചേര്‍ന്നതിനു നിറഞ്ഞ നന്ദിയുണ്ട്, കെട്ടോ...
എന്‍റെ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദിയുണ്ട്
ReplyDelete